ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും മാത്രം താമസിക്കുന്ന ആ വീടിന്റെ മുറ്റത്ത് രാത്രികാലങ്ങളില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുക പതിവായിരുന്നു .
രാത്രി വളരെ വൈകി അവിടെ കാണാം .
അതി രാവിലെ കാണില്ല
രാത്രി വളരെ വൈകി അവിടെ കാണാം .
അതി രാവിലെ കാണില്ല
നാട്ടിലെ പ്രധാനപ്പെട്ട ഒരു നാരദന്‍ ഇത് എങ്ങനെയോ മണത്തറിഞ്ഞു .
അവളുടെ അടുത്തേക്ക് രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ ‘എല്ലാം കഴിഞ്ഞ് ‘ കുളിച്ചു കുട്ടപ്പനായി 'അവന്‍ ' തിരിച്ചു പോകുന്നു .!! അയാള്‍ കണ്ടു പിടിച്ചു !! പറഞ്ഞു പരത്തി
അവളുടെ അടുത്തേക്ക് രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ ‘എല്ലാം കഴിഞ്ഞ് ‘ കുളിച്ചു കുട്ടപ്പനായി 'അവന്‍ ' തിരിച്ചു പോകുന്നു .!! അയാള്‍ കണ്ടു പിടിച്ചു !! പറഞ്ഞു പരത്തി
കഥ നാടാകെ പരന്നു . വിശേഷം വിദേശത്തും എത്തി . ഭര്‍ത്താവിന്റെ പല സുഹൃത്തുക്കളും അറിഞ്ഞു . ഏറ്റവും ഒടുവിലാണ് ഭര്‍ത്താവിന്റെ ചെവിയിലെത്തിയത് .
സാധാരണ ഗതിയില്‍ ഇത്തരം അപവാദ കഥകള്‍ ആദ്യം അറിയേണ്ടവര്‍ അതറിയുക നാട് മുഴുവന്‍ അറിഞ്ഞ ശേഷം ഏറ്റവും അവസാനം ആയിരിക്കും .
ഭാഗ്യത്തിന് ആ ഭര്‍ത്താവ് ഒരു മന്തനായിരുന്നില്ല . അയാള്‍ക്ക്
വിദ്യാഭ്യാസമുണ്ട് . ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല .
ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല .
വിദ്യാഭ്യാസമുണ്ട് . ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല .
ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല .
വിഷയം ഒന്ന് പഠിക്കാന്‍ നാട്ടിലുള്ള തന്റെ ആത്മ സുഹൃത്തിനെ ചുമതലപ്പെടുത്തി . നാട്ടിലും മറുനാട്ടിലും നടക്കുന്ന ഈ പുകിലൊന്നും ആ പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല .
അധികം വൈകാതെ സുഹൃത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു .
അതിങ്ങനെയായിരുന്നു .
അവന്‍ , ബൈക്കുകാരന്‍ അതിരാവിലെ പുറപ്പെട്ട് രാത്രിയില്‍ തിരിച്ചെത്തുന്ന ഒരു ദീര്‍ഘ ദൂര ബസ്സിലെ കണ്ടക്റ്റര്‍ ആണ് .
ബസ്സ് തൊട്ടടുത്ത നഗരത്തില്‍ ഹാള്‍ട്ട് ആക്കി രാത്രി തന്റെ വീട്ടിലേക്കു വരുന്നതും അതി രാവിലെ തിരിച്ചു പോകുന്നതും ബൈക്കിലാണ് .
അവന്റെ വീട്ടിലേക്ക് വയലുകളും ഊട് വഴികളും കടന്നു കുറച്ചു ഉള്ളോട്ട് പോകണം . രാത്രിയില്‍ ബൈക്ക് ആ വീടിന്റെ മുറ്റത്ത് ഒരരികില്‍ നിര്‍ത്തിയിടും .
വരാനും കാത്തിരിക്കാനും ആരുമില്ലാത്തത് കൊണ്ട് മൂന്നു കുട്ടികളും അവളും നേരത്തെ ഉറങ്ങും . അവര്‍ ഉറങ്ങിയിട്ടാണ് അവന്‍ വരിക . അവരുണരും മുന്‍പേ അവന്‍ ബൈക്കെടുത്ത് പോവുകയും ചെയ്യും . സത്യം അതായിരുന്നു .
പ്രത്യുല്പ്പ ന്നമതിയും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു ഭര്‍ത്താവ് ആയതു കൊണ്ടാണ് ഈ കഥാന്ത്യം ഇങ്ങനെ ആയത് .
അപവാദ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നും
ഇല്ല . അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .
ഇല്ല . അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .
പക്ഷേ 'കേട്ടീമേ കേട്ട' കഥകളില്‍ കുറെയേറെ , കാര്യം എന്തെന്നറിയാതെ കെട്ടിച്ചമക്കുന്നവയാണ് . അത്തരം കഥകള്‍ പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും വല്ലാത്ത ഒരു ആവേശമാണ് . ആര്‍ക്കു കിട്ടിയാലും അത് ആഘോഷിക്കും . അവ പരത്താനും സംപ്രേക്ഷണം ചെയ്യാനും ആയിരം പേരുണ്ടാവും .
കഥാ നായിക പ്രവാസി ഭാര്യ കൂടി ആണെങ്കില്‍ ആവേശം ഒന്നു കൂടി കൂടും .
എന്നാല്‍ സത്യം വെളിച്ചത്തു വരുമ്പോഴാവട്ടെ എല്ലാവരുടെയും നാവിറങ്ങിപ്പോവും . അന്നേരം അവരൊക്കെ മൌനം പാലിച്ചു വിദ്വാന്മാര്‍ ആവും .
അല്ലെങ്കിലും പരത്തുന്നതിനു കിട്ടുന്ന സുഖം തിരുത്തുന്നതിന് കിട്ടില്ലല്ലോ .
കൊതുകുകള്‍ ആവാതെ
കുതുകികള്‍ ആവുക !!!
കുതുകികള്‍ ആവുക !!!
- ഉസ്മാൻ ഇരിങ്ങാട്ടിരി
OO
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക