നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുണ്ട് തന്ന പ്രണയം❤️


മുണ്ട് തന്ന പ്രണയം❤️
——————————
“എടാ ഉണ്ണിയേ... നാളെ അമ്പലത്തിൽ പോകുമ്പോൾ മുണ്ടു ഉടുക്കാം"... ഇത് പറഞ്ഞ ആ ശബ്ദത്തിന്റെ ഉടമയെ ഒന്ന് രൂക്ഷമായി നോക്കുമ്പോ ഉണ്ട് ആ ഹമുക്ക് എന്നെ നോക്കി ഇളിക്കുന്നു!!!...😁 സംഭവം ചങ്ങായി എന്റെ ചങ്ക് ആണ്.. ഓര്മ വച്ച നാള് മുതൽ ഒന്നിച്ചുള്ളവൻ.. എന്ത് തെണ്ടിത്തരത്തിനും ഇപ്പോഴും ഒന്നിച്ചുണ്ടാവും പഹയൻ...
അല്ലേലും ആരുടേലും മുമ്പിൽ വച്ച് എനിക്കിട്ട് താങ്ങാൻ മൂപ്പർക്ക് വല്യ ഇഷ്ടമാ (അല്ലേലും ബെസ്റ് ഫ്രണ്ട് എന്ന് പറഞ്ഞാൽ അതാണല്ലോ )..
ഇവന്റെഇളിയും എന്റെ ഒരു മാതിരി ഉള്ള നോട്ടവും
കണ്ടു കൂടെ ഉള്ളവന്മാർ ഒരു മാതിരി ഉള്ള ഒരു നോട്ടം പാസ്സാക്കി...അവർക്ക് എന്താ കാര്യം എന്നറിയണം..
എന്നാ പറഞ്ഞേക്കാം 🙂 🙂
ഞാൻ എന്റെ കോഴ്സും
കഴിഞ്ഞു നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം...കൂടെ വാല് പോലെ ഇവനും കാണും.. വായിനോട്ടം ആണ് പ്രധാന പരിപാടി... 😬
നീയൊക്കെ എന്ജിനീറിങ് ഡിഗ്രി എടുത്തത് വായിനോട്ടത്തി ലാണോ എന്ന് പലരും ചോദിച്ചുതുടങ്ങിയിരുന്നു...😁
അങ്ങനെ വൈകുന്നേരം ബസ് സ്റ്റാൻഡ് ന്റെ അടുത്തുള്ള ആൽ മരച്ചോട്ടിൽ തരുണീമണികളെയും നോക്കി ഇരിക്കുന്ന സമയത്താണ് അത് സംഭവിച്ചത്.. ദേ ബസ് ഇറങ്ങി വരുന്നു ഒരു ചുന്ദരി.. 😘
ഞാൻ ഏതാണ്ട് വാരണം ആയിരത്തിലെ സൂര്യയുടെ അവസ്ഥയിലായി.. ദിദ് അത് തന്നെ... ആദ്യ ദർശനത്തിലെ ദിവ്യാനുരാഗം അഥവാ ലവ് അറ്റ് ആദ്യത്തെ ദർശനം...അവൾ നടന്നു പോയി...
കൂടെ ഉള്ള ചങ്ക് എന്ന് പറയുന്ന സാധനം ആണേൽ അവന്റെ പെണ്ണിനോട് സൊള്ളിക്കൊണ്ടു ഇരിക്കുവാ.. അവൻ ഫോൺ വച്ചതും അവന്റെ കൊങ്ങയ്ക് പിടിച്ചതും ഒരുമിച്ചായിരുന്നു... കള്ള പന്നി.. ഇങ്ങനെ ഒരാൾ നാട്ടിലേക് വന്ന കാര്യം എന്നെ അറിയിച്ചില്ല ആ ബ്ലഡി ഗ്രാമവാസി (ഞാൻ പഠിച്ചത് കർണാടകയിൽ ആയിരുന്നു... അവസാന സെമിസ്റെർ നാട്ടിലേക് വന്നതേ ഇല്ല... കോളേജ് ൽ തന്നെ അടിച്ചു പൊളിച്ചു അല്ലാതെ വീട്ടുകാരു ഇനി ഈ പടി കേറരുത് എന്ന് പറഞ്ഞോണ്ടല്ല 😌)..
ഗോപാലേട്ടന്റെ കടയിൽ നിന്നും ഒരു കുഞ്ഞു ട്രീറ്റ് കൊടുത്തപ്പോ അവൻ താറാവ് പറയുന്ന പോലെ എല്ലാം പറഞ്ഞു...
അവരുടെ കുടുംബം 2 മാസം മുമ്പ്
നമ്മുടെ നാട്ടിലോട്ട് വന്നതാ.. അച്ഛൻ ആൻഡ് 'അമ്മ വർക്ക് ചെയ്യുന്നു... ഒറ്റ മകൾ.. Govt. കോളേജിൽ പഠിക്കുന്നു..
ഞാൻ അവളുടെ നാമധേയം അവനോടു ആരാഞ്ഞു...
"ഐശ്വര്യ"... ആഹാ.. എത്ര ഐശ്വര്യമുള്ള പേര്...
"ഐശ്വര്യ ഗോപി കൃഷ്ണൻ".. ആഹാ.. എന്തൊരു ചേർച്ച...
അങ്ങനെ അവൾ പോകുന്ന നേരവും വരുന്ന നേരവും ആൽത്തറയിൽ ഉള്ള ഇരിപ്പും നോട്ടവും പതിവാക്കി... അവളുടെ പിറകെ ആണ് നാട്ടിലെ എല്ലാ വായിനോക്കികളും എന്നറിഞ്ഞ എന്റെ കാമുക ഹൃദയം പിടഞ്ഞു... പക്ഷെ കൂടെ ഉള്ള ഹമുക് നല്ല ധൈര്യം തന്നു... അവളെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് അവൾ എല്ലാ സൺ‌ഡേ ഉം അടുത്തുള്ള അമ്പലത്തിൽ പോകുന്നുണ്ട് എന്ന് മനസിലായത്.. ഞാൻ അടക്കമുള്ള നാട്ടിലെ ഒരു വായിനോക്കിയും സൺ‌ഡേ നേരത്തെ എണീക്കാത്തതു കൊണ്ടും അമ്പലത്തിൽ എന്തേലും ആഘോഷം ഉണ്ടാവുമ്പോ അല്ലാതെ പോകാത്തത് കൊണ്ടും ഞാൻ അവളോട് അമ്പലത്തിൽ വച്ചു എന്റെ ദിവ്യാനുരാഗം അവളോട് മൊഴിയാൻ തീരുമാനിച്ചു...
അങ്ങനെ ശനിയാഴ്ച വൈകുന്നേരമായി.. നാളെ ഇടേണ്ട ഡ്രസ്സ് നെ പറ്റി ആയി ചർച്ച... അവനു ഒരേ തർക്കം ഞാൻ മുണ്ടുടുക്കണം എന്ന്... കോളേജിൽ വച്ച് ഓണാഘോഷത്തിന് മുണ്ടു ഉടുത്തത് തന്നെ ഭീകരം ആയിരുന്നു... ബെൽറ്റ് ഒക്കെ ഇട്ടു പേടിച്ചു പേടിച്ചാ നടന്നത്.. എപ്പോ അഴിഞ്ഞു വീഴും എന്ന് പറയാൻ പറ്റൂലെ.. പ്രശ്നം അവതരിച്ചപ്പോ അവൻ തന്നെ സൊല്യൂഷനും കണ്ടെത്തി... "ഒട്ടിപ്പോ മുണ്ട് "... സംഭവം ഈസി ആണത്രേ... ഉടുത്തു പിരിച്ചു ഒന്നും വെക്കേണ്ട... അങ്ങട് ഒട്ടിച്ചാൽ മതി.. അങ്ങ് നിന്നോളും എന്ന് പറഞ്ഞപ്പോ എനിക്കും കോൺഫിഡൻസ് ആയി.. നേരെ പോയി വാങ്ങി ഒരെണ്ണം.. ഒരു മാച്ചിങ് ഷർട്ടും... പിറ്റേന്ന് രാവിലെ ഉടുത്തൊരുങ്ങി.. സംഭവം കൊള്ളാം.. ഒട്ടിപ്പോ മുണ്ടു കലക്കി... രാവിലെ ഉള്ള എന്റെ എണീക്കലും കുളിയും കണ്ടു അന്തിച്ചു നിൽക്കുന്ന വീട്ടുകാരുടെ മുമ്പിലേക് ആ കോലത്തിൽ കൂടി പോയപ്പോ പകച്ചു പോയി അവരുടെ ബാല്യം...
ചങ്ക് നേം കൂട്ടി അങ്ങ് വിട്ടു അമ്പലത്തിലേക്.. തലേദിവസം കണ്ണാടി നോക്കി പ്രാക്റ്റീസ് ചെയ്ത സംഭവങ്ങൾ ഒന്ന് കൂടി ഓർമിച്ചു (യൂണിവേഴ്സിറ്റി എക്സാമി
നു പോലും പഠിച്ചിട്ടില്ല അത്രയും )... അമ്പലം എത്തി .. മുണ്ടു ഒന്ന് കൂടി മുറുക്കി.. അകത്തു കയറി... ധാ നില്കുന്നു എന്റെ അസ്‌പ്സരസ്.. ഛെ
അസ്പരസ് 🤔🙄 ആ എന്തോ ഒന്നു..😕
അവള് വലം വച്ച് തുടങ്ങി.. പുറകെ തന്നെ ഞാനും.. അവളുടെ കൂടെ കുറച്ചെണ്ണവും ഉണ്ട് വാല് പോലെ... വലം വച്ച് കഴിഞ്ഞപ്പോ ഒരു ബിൽഡ് അപ്പ് നു വേണ്ടി "ദേവീ അനുഗ്രഹിക്കണമേ " എന്ന് പറഞ്ഞു സാഷ്ടാംഗം കിടന്നു പ്രാർത്ഥിച്ചു.. ദേവിയോട് അനുഗ്രഹവും വാങ്ങി നല്ല കോൺഫിഡൻ സോടു കൂടി അങ്ങ് എണീറ്റതും ചുറ്റും ഉള്ളവരൊക്കെ ചിരി തുടങ്ങി.. ദേ കിടക്കുന്നു ഒട്ടിപ്പോ മുണ്ടു താഴെ... ഞാൻ ഒരു മിക്കി മൗസ് ന്റെ ചിത്രം ഉള്ള ചുവന്ന ബോക്സിർ ഉം... സ്ഥലകാല ബോധം വീണ്ടെടുത്ത് മുണ്ടും വാരിക്കെട്ടി നോക്കുമ്പോഴുണ്ട് അവളും അവളുടെ വാലുകളും കിടന്നു ചിരിക്കുന്നു...
പിന്നൊന്നും നോക്കിയില്ല... ഇറങ്ങി ഓടി...😜 അത്രയ്ക്കും പകച്ചു പോയിരുന്നു എന്റെ ബാല്യവും കൗമാരവും ഇനി വരാൻ ഉള്ള വാർദ്ധക്യവും...
പറഞ്ഞു തീർത്തതും കഥ കേട്ട് അവന്മാരും ചിരി തുടങ്ങി...
എനിക്കും അതൊരു തമാശയായി മാറിയിരുന്നു... പെട്ടന്നാണ് ഫോൺ ശബ്ദിച്ചത്.. "നാളെ എത്ര മണിക് വരും അമ്പലത്തിൽ ??" അച്ചൂസ് ആണ്. അതായത് എന്റെ കഥയിലെ നായികയായ ഐശ്വര്യ...
ഇതെങ്ങനെ എന്നല്ലേ...
ആ സംഭവത്തോട് കൂടി എന്നെ കാണുമ്പോൾ അവൾക് ഒരു ചിരി പാസ് ആക്കി തുടങ്ങി. ഒരു ആക്കിയ ചിരി... പിന്നെ അത് സൗഹൃദം ആയി വളർന്നു.. പിന്നീട് പ്രണയവും...
എല്ലാത്തിനും കൂട്ട് നിന്ന ആ ഹമുക് ചങ്ക് നേം കൂട്ടി നാളെ പോണം അമ്പലത്തിലേക്... മുണ്ടും ഉടുത്തു തന്നെ 😁( ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ...)
നാളേ അവളുടെ പിറന്നാൾ ആണ്... അവളുടെ മുഖത്തു ഞാൻ മുണ്ടു ഉടുത്തു ചെല്ലുമ്പോൾ ഉണ്ടാകുന്ന ചിരി വേറെ ഒന്നിനും ഉണ്ടാക്കാൻ പറ്റൂല

Gopi krishnan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot