നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിന്നെ എനിക്ക് ഇഷ്ട്ടല്ല

നിന്നെ എനിക്ക് ഇഷ്ട്ടല്ല
നീ ചീത്ത കുട്ടിയാ .....
ഇത് പറഞ്ഞിട്ടു അവൾ ക്ലാസിലേക്കോടി ....
ഒരു പീറ പെണ്ണു എന്നെ അപമാനിച്ചിരിക്കുന്നു ....
എട്ടിൽ പഠിക്കണ വല്യേട്ടനും ആറിൽ പഠിക്കണ കൊച്ചേട്ടനും തന്റെ കണ്മുൻപിൽ വെച്ചു അവരുടെ പ്രേമം കാമുകിമാരോട് തട്ടിവിടുന്നത് കണ്ടിട്ടാണ് നാലിൽ പഠിക്കുന്ന ഈ ഉള്ളവൻ ക്ലാസിൽ തന്നെയുള്ള അശ്വതിയോടു ഹൃദയം തുറന്നത് .....
അശ്വതി ഞാൻ നിന്നെ പ്രേമിക്കുന്നു ....
ഹും അവൾക്കതു പിടിച്ചില്ലത്രെ ....
പോരാത്തതിന് ഞാൻ ചീത്ത കുട്ടിയാണെന്നു മുദ്ര കുത്തി ..
ഇനി ഞാൻ മൂക്കിൽ കയ്യിട്ടു ഡസ്കിന്റെ അടിയിൽ പതിപ്പിച്ചത് ഒരു പക്ഷെ ഇവൾ
കണ്ടിരിക്കോ ?...
ഇനി അതുമല്ലെങ്കിൽ അമൃതയുടെ പാവടയിൽ ചാണകം വെച്ചു തേച്ചിട്ടാണോ ....
ഹും ഇവൾ ഒരു പെണ്ണായതോണ്ടാ ആങ്കുട്ട്യോള് ആർന്നെങ്കിൽ ഞാൻ കാണിച്ചു കൊടുത്തേനെ ....
എന്റൊരു വിളി മതി എട്ടിന്നു വല്യേട്ടനും ഗാങ്ങും ആറിന്നു കൊച്ചേട്ടനും ഗാങ്ങും വന്നു മെതിച്ചിട്ടങ്ങു പോവും ...
ആർക്കും കിട്ടാത്ത ഒരു ഭാഗ്യമാണു എന്റെ വല്യേട്ടനും കൊച്ചേട്ടനും ....
ആരും എന്നെ ക്ലാസിൽ തൊടുല്യ ഞാൻ ഒക്കെത്തിനേം ഇടിച്ചു ശരിപ്പെടുത്തും ....
ഇങ്ങനെ ആര്മാദിച്ചു നടക്കുമ്പോഴാണ് ഇന്നലെ വല്യേട്ടൻ ഉച്ചക്ക് പൈപ്പിന്റെ ചോട്ടിൽ വച്ചു വല്യേട്ടന്റെ ക്ലാസിലെ ഒരു പെൺകുട്ടിയോട് ഇഷ്ടമാണു എന്നു പറയുന്നത് കണ്ടത് ...
ഓടിച്ചെന്നു വല്യേട്ടനോട് ആ ചേച്ചി ആരാണെന്നു ചോദിച്ചു ....
അപ്പൊ അതു നിന്റെ എടത്തിയമ്മ ആണെന്നു പറഞ്ഞു ...
വൈകീട്ട് വീട്ടിൽ ഉണ്ണാനിരുന്നപ്പോൾ അമ്മയോടു വല്യേട്ടൻ ഇന്നു എനിക്കു സ്കൂളിൽ വെച്ചു ഏടത്തിയമ്മയെ കാട്ടിത്തന്നു എന്നു പറഞ്ഞു ....
'അമ്മ വല്യേട്ടനെ കുറെ ചീത്ത പറയുകയുണ്ടായി ....
കൊച്ചേട്ടൻ മേലിൽ ഇത്തരം കാര്യങ്ങൾ അമ്മയോടോ അച്ഛനോടോ പറയരുത് എന്ന്
ഉപദേശിക്കുകയുണ്ടായി ...
ഞാൻ കൊച്ചേട്ടനു ഇനി പറയില്ല എന്നു പറഞ്ഞു വാക്കു കൊടുത്തു ...
ഇന്നു രാവിലെ ആണു കൊച്ചേട്ടൻ കൊച്ചേട്ടന്റെ ക്ലാസിലെ പെൺകുട്ടിയോട് ഇഷ്ടമാണ്‌ എന്നു പറഞ്ഞത് ...
പക്ഷെ എന്തോ കൊച്ചേട്ടനു ഒരു അനുകൂല മറുപടിയല്ല കിട്ടിയതെന്ന് തോന്നി ...
അന്വേഷിച്ചപ്പോൾ അതു നിന്റെ കൊച്ചേട്ടത്തി ആണെന്നു മറുപടി തന്നു ...
ഇതും കൂടിയായപ്പോൾ എനിക്കും തോന്നി ഒരു കൊച്ചു ഇഷ്ടമൊക്കെ ആവാന്നു ...
അങ്ങനെ പറഞ്ഞതാ അശ്വതിയോടു അപ്പൊ
അവൾക്കു ഞാൻ ചീത്തയാണെന്നു ....
കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ ആരാണെന്നു ....
വൈകീട്ടു ഊണു കഴിഞ്ഞു ഞാൻ വല്യേട്ടന്റെ അടുത്തു ചെന്നു ...
ഞാൻ ചെല്ലുമ്പോ വല്യേട്ടൻ ഒരു വെള്ള പേപ്പറിൽ i lovഈ you ലക്ഷ്മി എന്നു എഴുതി എന്നിട്ടു ഉമ്മ വെക്കാൻ ഒരുങ്ങുന്നു ...
എന്റെ കാലൊച്ച കേട്ടതും വെള്ള പേപ്പറിലേക്കു കുതിച്ചു പാഞ്ഞ ത്രികോണ ചുണ്ടുകൾ സടൺ ബ്രേക്കിട്ടു ...
ഉം എന്താ ...
അതു വല്യേട്ടാ ...
ഉം ..
എനിക്കും ഇഷ്ട്ടാ ...
ആരെ ?...
വല്യേട്ടന്റെ ശബ്ദം കനത്തു ...
എന്റെ ക്ലാസിലെ അശ്വതിയെ ...
ഹാ ..ചെവി പിടിച്ചു ഉരുക്കി കളഞ്ഞു വല്യേട്ടൻ ...
പൊക്കോണം അവന്റെ ഒരു പ്രേമം ....
വല്യേട്ടൻ പിടിച്ച ചെവി പൊത്തിപ്പിടിച്ചു വേദന അടക്കി കൊച്ചേട്ടനെ ലക്ഷ്യമാക്കി നടന്നു ....
കൊച്ചേട്ടൻ ഈയുള്ളവനെ
തീർച്ചയായും സഹായിക്കും ...
ഞാൻ ചെല്ലുമ്പോൾ കൊച്ചേട്ടൻ തീപ്പെട്ടി പടം എണ്ണുകയാണ് ...അന്നൊക്കെ സ്കൂളിൽ തീപ്പെട്ടിപ്പടം കളി നടക്കാറുണ്ട് ...
കൊച്ചേട്ടൻ ചെറിയ ഗുണ്ടയാണ്‌ ....അന്നത്തെ ഗുണ്ടാപിരിവിലെ കളക്ഷൻ ആണ് മൂപ്പര് എണ്ണിക്കൊണ്ടിരിക്കുന്നത് ....
നാളെ ഈ തീപ്പെട്ടി പടം കൊച്ചേട്ടൻ അമ്പതു പൈസക്കു വിക്കും...
എന്നിട്ടു ആ കിട്ടുന്ന പൈസക്കു കൊച്ചേട്ടനും ശിങ്കിടികളും സിപ്പപ്പും അട്ടാണിയും മേടിച്ചു തിന്നും ...
എനിക്കും എന്നും ഒരു സിപ്പപ്പു കൊച്ചേട്ടൻ കൊണ്ടു തരും ...
സ്നേഹം കൊണ്ടല്ല മൂപ്പരുടെ ഗുണ്ടാപിരിവ് വീട്ടിൽ പറയാതിരിക്കാൻ ...
കൊച്ചേട്ടന്റെ ഈ ഗുണ്ടാപിരിവ് ഞാനും ക്ലാസിൽ ഒന്നിറക്കി നോക്കി അതും കൊച്ചേട്ടന്റെ പേര് പറഞ്ഞു തന്നെയാട്ടോ ...
ആദ്യം ബേഷായി കിട്ടിക്കൊണ്ടിരുന്ന ...
പിന്നെ ആരോ ഒറ്റി ടീച്ചർ പിടിച്ചപ്പോൾ വേണ്ടാന്നു വെച്ചു ....
ഞാൻ ചെന്നത് കൊച്ചേട്ടന്റെ കളക്ഷൻ എണ്ണുന്നതിൽ ഭംഗം വരുത്തി ...
എന്തെടാ നിനക്കു തീപ്പെട്ടി പടം വേണോ ....
വേണ്ടാ ...
കൊച്ചേട്ടന്റെ അടുത്തു പറയാൻ എനിക്കു മടി തോന്നിയില്ല ...
കൊച്ചേട്ടാ എനിക്കു എന്റെ ക്ലാസ്സിലെ അശ്വതിയെ ഇഷ്ട്ടമാണ് ...
ഇതു കേട്ടതും തീപ്പെട്ടി പടം എണ്ണിയ അതെ കൈകൊണ്ടു കൊച്ചേട്ടൻ എന്റെ തുട നുള്ളിപ്പറച്ചു ...
ജീവൻ പോയെങ്കിലും കൊച്ചേട്ടൻ തുടയിലെ പിടുത്തം വിട്ടപ്പോ ഞാൻ തിരിച്ചു പറഞ്ഞു ...
നോക്കിക്കോ എന്നെ സഹായിച്ചില്ലേൽ കൊച്ചേട്ടനും വല്യേട്ടനും ക്ലാസ്സിലെ പെണ്ണുങ്ങളെ പ്രേമിക്കണത് ഞാൻ അച്ഛനോട് പറയും ....
ഞാൻ ഇങ്ങനെ തിരിച്ചടിക്കുന്നു കൊച്ചേട്ടൻ ഒട്ടും വിചാരിച്ചില്ല ....
മുഖം ചുളിച്ചു കൊച്ചേട്ടൻ വല്യേട്ടന്റെ അടുത്തേക്കോടി ...
കൊച്ചേട്ടൻ വല്യേട്ടനോട് എന്റെ ഭീഷണി പറഞ്ഞു ...
വല്യേട്ടനും കൊച്ചേട്ടനും എന്റെ അടുക്കലെത്തി ...
ഞാൻ തെല്ലൊന്നു നടുങ്ങി രണ്ടും കൂടെന്നെ കൊല്ലാൻ പോവാണോ ഭഗവാനേ ...
വല്യേട്ടൻ പറഞ്ഞു ...
മോനു അത്രക്കു ഇഷ്ട്ടണേൽ
നാളെ കൊച്ചേട്ടനും വല്യേട്ടനും വന്നു അവളോട് സംസാരിക്ക്യം ....
ഞാൻ ഒക്കെ പറഞ്ഞു അച്ഛനോട് മറ്റേ കാര്യം പറയില്ലാന്നു ...
ശൊ എനിക്കു സന്തോഷമായി ഇനി ഞാൻ പോയി എന്റെ ബുക്കിലെ വെള്ള പേപ്പറിൽ എഴുതട്ടെ ..
എടി അശ്വതി നാളെ മുതൽ നീ എന്റെയാണ് ...
പേടിപ്പിച്ചിട്ടായാലും അവളെ ഏട്ടന്മാർ എനിക്കു തരുമെന്നുറപ്പുണ്ട് ....
(ശുഭം )

Aneesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot