പ്രവാസ ദുഃഖങ്ങൾ !
" നീഡഡ് ആമ്പ്യുട്ടേഷൻ ..!! നൊ അദർ വേ !"
ഡ്യൂട്ടിക്ക് ചെന്ന് ബാഗ് കബോർഡിൽ വെച്ച് ട്രോമാ ഏരിയായിൽ കൂടി ഡിപ്പാർട്മെന്റിന് അകത്തേക്ക് നടക്കുമ്പോൾ കേട്ടത് ഡോക്ടർ ആദിൽ ആരോടോ ഫോണിൽ ഇങ്ങനെ പറയുന്നതാണ് ..
ഒരു ട്രോമാക്കെയർ യൂണിറ്റിൽ ഇതൊക്കെ സാധാരണ സംഭാഷണങ്ങൾ ആയതുകൊണ്ട് എനിക്കതിൽ വലിയ ആകാംക്ഷയൊന്നും തോന്നിയില്ല ..
ആരുടെയോ ഏതോ ഒരവയവം മുറിച്ചു മാറ്റാതെ വേറെ നിവൃത്തിയില്ല എന്ന് കേട്ടീട്ടും ആർക്കാണ് ആ ദുരവസ്ഥയെന്ന് അറിയാനുള്ള താത്പര്യം പോലും കാണിക്കാത്ത എന്റെ മനസിന്റെ മാറ്റത്തിൽ എനിക്ക് തന്നെ അതിശയം തോന്നി.. നഴ്സിംഗ് ഫസ്റ്റ് സെമസ്റ്ററിൽ പോസ്റ്റുമാർട്ടം കണ്ട് ഭയന്ന് ഒരു രാത്രി മുഴുവൻ മരിച്ചയാളെ ഓർത്ത് ഉറങ്ങാതിരുന്ന് പിറ്റേന്ന് പനിച്ചു വിറച്ച ഞാൻ തന്നെയാണോ ഇത് ...??!
ആരുടെയോ ഏതോ ഒരവയവം മുറിച്ചു മാറ്റാതെ വേറെ നിവൃത്തിയില്ല എന്ന് കേട്ടീട്ടും ആർക്കാണ് ആ ദുരവസ്ഥയെന്ന് അറിയാനുള്ള താത്പര്യം പോലും കാണിക്കാത്ത എന്റെ മനസിന്റെ മാറ്റത്തിൽ എനിക്ക് തന്നെ അതിശയം തോന്നി.. നഴ്സിംഗ് ഫസ്റ്റ് സെമസ്റ്ററിൽ പോസ്റ്റുമാർട്ടം കണ്ട് ഭയന്ന് ഒരു രാത്രി മുഴുവൻ മരിച്ചയാളെ ഓർത്ത് ഉറങ്ങാതിരുന്ന് പിറ്റേന്ന് പനിച്ചു വിറച്ച ഞാൻ തന്നെയാണോ ഇത് ...??!
ഡ്യൂട്ടി തുടങ്ങാൻ ഇനിയും അരമണിക്കൂർ കൂടെയുണ്ട് .. ഞാൻ കോഫീറൂമിൽ പോയി മൊബൈൽ ഓൺ ചെയ്തു .. ഡ്യൂട്ടിയിൽ കൂടെയുള്ളവരുടെ പേരുകൾ കോഫിറൂമിലേക്ക് പോകും വഴി ഒന്ന് അസൈൻമെന്റ് ബോർഡിലോട്ട് പാളി നോക്കിയിരുന്നു .. ഇന്ത്യൻ ആയി ഞാൻ ഒരാളെ ഫ്ലോറിലുള്ളൂ എന്ന് മനസിലായി .. കൂടെയുള്ളത് സ്വദേശികളും ഫിനിപ്പയ്ൻസ്കാരുമാണ് . ഫേസ്ബുക്ക് തുറന്ന് ഒരു കഥ വായിക്കാൻ തുടങ്ങിയപ്പോൾ ആരോ കോഫീ റൂമിന്റെ ഡോറിൽ തട്ടി അകത്തേക്കു കയറിവന്നു .. ഡോക്ടർ ഫൈസൽ ആണ് .. എമർജൻസി ഫിസിഷ്യൻ ..
" ഓഹ് .. യൂ ആർ ഹിയർ .. ഡോക്ടർ ആദിൽ വാസ് ലുക്കിങ് ഫോർ സംബഡി ഹൂ കാൻ സ്പീക് കേരളാ "
(ഡോക്ടർ ആദിൽ കേരളം സംസാരിക്കുന്ന ആളെ തിരക്കുന്നുണ്ട് .. നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ ?)
(ഡോക്ടർ ആദിൽ കേരളം സംസാരിക്കുന്ന ആളെ തിരക്കുന്നുണ്ട് .. നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ ?)
സത്യത്തിൽ എനിക്ക് ചിരിവന്നു .. ഞാൻ തിരുത്തി ..
" ഡോക്ടർ ഇറ്റ് ഈസ് നോട്ട് കേരളാ ... ഇറ്റ് ഈസ് മലയാളം "
ഏതോ ഒരു മലയാളി രോഗിയോട് എന്തോ കാര്യത്തെപറ്റി വിവരണം നൽകാൻ ഇറാനിയായ ഡോക്ടർ ആദിലിന് ഒരു ദ്വിഭാഷിയുടെ സഹായം വേണം .. കാരണം രോഗിക്ക് അല്പംപോലും ഇംഗ്ലീഷോ അറബിയോ അറിയില്ല.
" പ്ലീസ് ഹെൽപ്.. ഹി വാൻഡ് ടു ടേക് ദാറ്റ് പേഷ്യന്റ് ടു തീയറ്റർ ആസ് ഏർളി ആസ് പോസിബിൾ "
( ഒന്ന് സഹായിക്കൂ .. ആ രോഗിയെ എത്രയും പെട്ടെന്ന് ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോകണം )
( ഒന്ന് സഹായിക്കൂ .. ആ രോഗിയെ എത്രയും പെട്ടെന്ന് ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോകണം )
എന്റെ ഡ്യൂട്ടി തുടങ്ങിയിട്ടില്ല എന്നറിയാവുന്നത് കൊണ്ട് സ്വതവേ വിനയാന്വിതനായി മാത്രം സംസാരിക്കുന്ന ഡോക്ടർ ഫൈസലിന്റെ സ്വരത്തിൽ ഒരല്പം യാചന കൂടി കലർന്നിരുന്നു.. അതെന്നെ ഒരു 'നോ' പറയുന്നതിൽ നിന്നും പിൻതിരിപ്പിച്ചു .. ഡ്യൂട്ടി സമയത്തിന് മുൻപോ ശേഷമോ രോഗികളുമായി ബന്ധപ്പെടുന്ന ഒരുകാര്യത്തിലും നഴ്‌സോ ഡോക്ടറോ ഇടപെടാൻ പാടില്ല എന്നാണ് ഹോസ്പിറ്റൽ നിയമം .. !
ഞാൻ കോഫീറൂമിന് വെളിയിൽ വന്ന് ഡോക്ടർ ആദിലിനെ തിരക്കി ... ആദിൽ ജനറൽ സർജനാണ് .. അദ്ദേഹം ട്രോമാ ഏരിയായിൽ തന്നെ ഉണ്ടായിരുന്നു .. തിരക്കിട്ട് സർജറിക്കുള്ള സമ്മതപത്രം പൂരിപ്പിക്കുന്നു ..
" ഡോക്ടർ .. ആർ യു ലുക്കിങ് സംവൺ ഫോർ ട്രാൻസിലേഷൻ .. ഐ കാൻ ടോക് മലയാളം വെരി വെൽ "
( താങ്കൾ മലയാളം അറിയാവുന്ന ആളെ തേടിയിരുന്നോ ? എനിക്ക് നന്നായി മലയാളം സംസാരിക്കാനാകും )
( താങ്കൾ മലയാളം അറിയാവുന്ന ആളെ തേടിയിരുന്നോ ? എനിക്ക് നന്നായി മലയാളം സംസാരിക്കാനാകും )
അദ്ദേഹം കസേരയിൽ നിന്നും ചാടി എഴുനേറ്റു..
" ഒഹ് റിയലി .. യു കാൻ ടോക് കേരളാ ?"
ഞാൻ തിരുത്താൻ പോയില്ല
" യെസ് ... ഐ ക്യാൻ "
അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോയത് ബെഡ് നമ്പർ മൂന്നിലേക്കാണ് ..
കർട്ടൻ മാറ്റി അകത്തു കയറും മുൻപ് ഒരു ചെറിയ വിവരണം ആ രോഗിയെ കുറിച്ച് നൽകാൻ ഡോക്ടർ ആദിൽ മറന്നില്ല ..
രണ്ടു മണിക്കൂർ മുൻപ് പോലീസിന്റെ ആംബുലൻസ് സർവീസ്കാർ കൊണ്ടുവന്ന രോഗിയാണ് .. ഇവിടെ ഏതോ കെട്ടിട നിർമാണത്തിനിടെ പറ്റിയ ഒരപകടം .. ആ രോഗി ഒരു കെട്ടിട നിർമാണ തൊഴിലാളിയാണ് .. മൂന്നാം നിലയിൽ നിന്നും താഴെ വീണതാണ് .. അയാളുടെ വലത്തേ കാലിൽ വളരെ ഭാരമുള്ള ഇരുമ്പിന്റെ ഒരു കട്ട വന്നു വീണു .. ആ കാൽ ഇനി ഒന്നും ചെയ്യാനില്ല .. അസ്ഥികളും പേശികളും അത്രക്കും ചതഞ്ഞു പോയിരിക്കുന്നു.. ! ഇനി അധികം താമസിയാതെ ആ കാൽ മുറിച്ചു മാറ്റുകയെ നിവൃത്തിയുള്ളൂ.. താമസിച്ചാൽ വളരെയധികം രക്തം വാർന്നു പോയേക്കാം .. അണുബാധക്കുള്ള സാധ്യത വേറെയും ..!
ഞങ്ങൾ കർട്ടൻ മാറ്റി അകത്തു കയറി .. രോഗിയെ കണ്ടപ്പോൾ ഞാൻ മുൻപ് പറഞ്ഞ ആ മനക്കട്ടി എന്നെ വിട്ട് പോയതു പോലെ എനിക്ക് തോന്നി .. ഞാൻ പേഷ്യന്റ് ചാർട് നോക്കി .. "രാകേഷ് കുമാർ.. 23 വയസ് ".. !! എങ്ങനെ പറയും ഞാൻ .. ?? വെറും 23 വയസു മാത്രം പ്രായമുള്ള അയാളുടെ വലതുകാൽ ഉപയോഗശൂനയമായിരിക്കുന്നു എന്നും അതിനി മുറിച്ചു മാറ്റുകയല്ലാതെ വേറെ നിവൃത്തിയില്ല എന്നും !!
ഡോക്ടർ ആദിൽ പ്രതീക്ഷയോടെ എന്നെ നോക്കി ..
ഞാൻ പാതി മയക്കത്തിൽ ആയിരുന്ന രോഗിയെ പതിയെ തട്ടി വിളിച്ചു ..
ഞാൻ പാതി മയക്കത്തിൽ ആയിരുന്ന രോഗിയെ പതിയെ തട്ടി വിളിച്ചു ..
" രാകേഷ് ... മലയാളിയാണോ ??"
"അതെ സിസ്റ്റർ .. "
" എന്താ സംഭവിച്ചത് "
ഞാൻ സംഭാഷണം തുടങ്ങാൻ വഴികൾ തേടി
" കെട്ടിടത്തിന്റ മുകളിൽ നിന്നും വീണു സിസ്റ്റർ.. പിന്നെ കുറച്ചു നേരം ഒന്നും ഓർമയില്ല .. ഓർമ്മവന്നപ്പോൾ കാലിന് ഭയങ്കര വേദന .. ആരൊക്കെയോ ഇവിടെ കൊണ്ടുവന്നു "
" എങ്ങനെ വീണു .. സേഫ്റ്റി ബെൽറ്റ് ഒന്നും ഇല്ലായിരുന്നോ "
"ഞാൻ ആ ബിൽഡിങ് സൈറ്റിലെ സ്ഥിരം തൊഴിലാളിയല്ല സിസ്റ്റർ .. കരാർ തൊഴിലാളിയാണ് .. അതുകൊണ്ട് കമ്പനി തൊഴിലാളികൾക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും ഞങ്ങൾക്ക് കിട്ടില്ല .. സേഫ്റ്റി മെഷർ ഒന്നും ഉണ്ടായിരുന്നില്ല "
" രാകേഷിന് ഇപ്പോൾ എന്താണ് സംഭവിച്ചത് എന്നറിയാമോ?"
"അറിയില്ല സിസ്റ്റർ .. കുറച്ചു നേരം മുൻപുവരെ കാലിന് വേദന ഉണ്ടായിരുന്നു .. ഇപ്പോൾ ഒന്നും തോന്നുന്നില്ല "
" രാകേഷ് .. വീഴ്ചയിൽ രാകേഷിന്റെ കാലിൽ ഭാരമുള്ള എന്തോ വന്ന് വീണിരിക്കുന്നു .. വലത്തേ കാലിന് സാരമായ പരിക്ക് പറ്റിയിട്ടുണ്ട് "
"എനിക്ക് നാട്ടിൽ പോണം സിസ്റ്റർ.. അച്ഛനേം അമ്മേം ചേച്ചിയേം കാണണം .. അവിടെ ചെന്നാൽ എനിക്ക് എല്ലാം സുഖമാകും "
"രാകേഷ് .. ഈ അവസ്ഥയിൽ നാട്ടിൽ പോകാൻ സാധിക്കില്ല .. ആ കാലിന്റെ എല്ലുകൾക്കും മസിലുകൾക്കും വളരെ ഒടിവും ചതവും സംഭവിച്ചീട്ടുണ്ട് .. ഇനി ഞാൻ പറയാൻ പോകുന്നത് രാകേഷ് മനഃസാന്നിധ്യത്തോടെ കേൾക്കണം .. "
ഞാൻ ഒന്ന് നിർത്തി അയാളെ നോക്കി ... അയാളുടെ കണ്ണുകളിൽ ഒരു പരിഭ്രമം ഞാൻ കണ്ടു
ഞാൻ ഒന്ന് നിർത്തി അയാളെ നോക്കി ... അയാളുടെ കണ്ണുകളിൽ ഒരു പരിഭ്രമം ഞാൻ കണ്ടു
ഇത്രയധികം പരിക്കുകൾ ഉള്ള ഒരു കാൽ പൂർവസ്ഥിതിയിൽ ആക്കാൻ വളരെ പ്രയാസമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം.. അതുകൊണ്ട് ചിലപ്പോൾ ..."
"ചിലപ്പോൾ ??! പറഞ്ഞോളൂ സിസ്റ്റർ !"
"ചിലപ്പോൾ രാകേഷിന്റെ ആ കാൽ മുറിച്ചു മാറ്റേണ്ടി വന്നേക്കും "!
ഞാൻ രണ്ടും കൽപ്പിച്ച് പറഞ്ഞൊപ്പിച്ചു !!
അയാളുടെ മുഖത്തോട്ട് നോക്കാതെ ചാർട്ടിലേക്ക് നോക്കിയാണ് ഞാൻ സംസാരിച്ചത് .. ആ വാർത്ത കേൾക്കുമ്പോൾ ഉള്ള അയാളുടെ പ്രതികരണം കാണാൻ എനിക്ക് സാധിക്കില്ലെന്ന് തോന്നി !!
കുറച്ചു കഴിഞ്ഞ് ഞാൻ പതിയെ കണ്ണുകൾ ചാർട്ടിൽ നിന്നും മാറ്റി അയാളുടെ മുഖത്തേക്ക് നോക്കി .. കണ്ണടച്ചിരിക്കുന്നു .. ഇറുക്കി !! കണ്ണുനീർ ഒഴുകുന്നുണ്ട് .. കരച്ചിലിന്റെ ശബ്ദം പുറത്തുവരാതിരിക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുന്നു .. അടക്കി പിടിച്ച കരച്ചിൽ അയാളുടെ ശരീരത്തെ ഇടക്കിടെ ഉലക്കുന്നുണ്ട്.!
കുറച്ചു നേരം ഞാനും ഡോക്ടറും ഒന്നും സംസാരിച്ചില്ല .. അയാളുടെ കരച്ചിലിനെ ഞങ്ങൾ തടസപ്പെടുത്തിയില്ല .. അല്ലെങ്കിൽ എന്ത് പറഞ്ഞ് അയാളെ ഞങ്ങൾ ആശ്വസിപ്പിക്കും..?? സാരമില്ല എന്ന് പറയുമോ ?? അതോ ഒക്കെ ശരിയാകും എന്ന് പറയണോ ??!! ഞങ്ങളുടെ ഒരാശ്വാസവാക്കും അയാളുടെ മനസിനെ തണുപ്പിക്കില്ല .. അല്ലെങ്കിൽ അയാളുടെ മനസിന് ആശ്വാസം നൽകുന്ന നല്ലതൊന്നും ഞങ്ങൾക്ക് പറയാനില്ല !!
കുറച്ചു കഴിഞ്ഞ് അയാൾ പറഞ്ഞു
" മൂന്നു മാസമേ ആയുള്ളൂ സിസ്റ്റർ ഇവിടെ വന്നീട്ട്.. വിസക്ക് കൊടുത്ത പൈസ കടമാണ് .. അതൊന്നും കൊടുത്തു തീർത്തില്ല .. ആ വീഴ്ചയിൽ ഞാനങ്ങ് മരിച്ചാൽ മതിയായിരുന്നു.. ആഹാരത്തിന് വകയില്ലാത്ത വീട്ടിലെ ഏക പ്രതീക്ഷയാണ് ഞാൻ .. അവിടേക്കു ഞാനെങ്ങനെ ഈ ഒറ്റക്കാലിൽ ചെന്ന് കയറും?!"
എനിക്കൊന്നിനും ഉത്തരമില്ലായിരുന്നു ..
വളരെ യാന്ത്രികമായി ഡോക്ടർ ആദിൽ പറഞ്ഞ ഇടങ്ങളിൽ എല്ലാം അയാൾ ഒപ്പു വെച്ചു...
ഓപ്പറേഷന്റെ അപകട സാധ്യതയും അനസ്തീഷ്യയുടെ അപകട സാധ്യതയുമെല്ലാം ഞാൻ വിവരിച്ചപ്പോൾ ഇതിൽ കൂടുതൽ ഇനി എന്ത് എന്ന ഭാവമായിരുന്നു അയാൾക്ക് ..
വളരെ യാന്ത്രികമായി ഡോക്ടർ ആദിൽ പറഞ്ഞ ഇടങ്ങളിൽ എല്ലാം അയാൾ ഒപ്പു വെച്ചു...
ഓപ്പറേഷന്റെ അപകട സാധ്യതയും അനസ്തീഷ്യയുടെ അപകട സാധ്യതയുമെല്ലാം ഞാൻ വിവരിച്ചപ്പോൾ ഇതിൽ കൂടുതൽ ഇനി എന്ത് എന്ന ഭാവമായിരുന്നു അയാൾക്ക് ..
അയാളുടെ സ്പോൺസർ ഇതുവരെ അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്നും ഹോസ്പിറ്റലിൽ നിന്നും അയാളെ ബന്ധപെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ആണെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞറിഞ്ഞു .. പക്ഷെ രോഗിയുടെ പ്രായവും താമസിച്ചാലുള്ള അപകട സാധ്യതയും കണക്കിലെടുത്ത് ഡോക്ടർ ആദിലും സംഘവും രോഗിയെ വളരെ പെട്ടന്നു തന്നെ ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റി ..
തീയറ്ററിലേക്ക് പോകും വഴി പതിയെ ചിരിച്ച് അയാൾ പറഞ്ഞു
തീയറ്ററിലേക്ക് പോകും വഴി പതിയെ ചിരിച്ച് അയാൾ പറഞ്ഞു
" പോട്ടെ സിസ്റ്റർ ... "
ഞാൻ ഉത്തരം പറയാതെ തലയാട്ടി ...!!!
ഇനിയുള്ള അയാളുടെ ജീവിതം എത്ര ദുഷ്കരമാകുമെന്ന് എനിക്ക് നന്നായറിയാം .. അയാളുടെ സ്പോൺസർ ഹോസ്പിറ്റൽ ബിൽ അടച്ചു തീർക്കും വരെ ഹോസ്പിറ്റൽ വിട്ട് അയാൾക്ക് പോകാനാവില്ല .. ശരിയായ ഇൻഷുറൻസ് ഒന്നും ഇല്ലയെങ്കിൽ അയാൾക്ക് ആ അപകടത്തിന്റെ പേരിൽ പത്തു പൈസ കിട്ടില്ല . സന്നദ്ധ സംഘടനകൾ ഇടപെട്ട് ചിലപ്പോൾ അയാളെ നാട്ടിൽ കയറ്റി അയച്ചേക്കും.. പക്ഷെ വെറും കയ്യുമായി നാട്ടിൽ തിരികെ പോകേണ്ടി വരും !!
പൂർണ ആരോഗ്യത്തോടെ സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകേണ്ട ഒരു ചെറുപ്പക്കാരനാണ് എല്ലാ പ്രതീക്ഷയും നശിച്ച് ഇപ്പോഴാ ഓപ്പറേഷൻ ടേബിളിൽ കിടക്കുന്നത് !!
ഇനി ഒരു രാകേഷും ഈ ഗൾഫ് നാടുകളിൽ ഉണ്ടാകാതിരിക്കട്ടെ ... ശരിയായ സ്പോൺസർഷിപ്പും ഇൻഷുറൻസും ജോലിസ്ഥലത്ത് ആവിശ്യത്തിന് സുരക്ഷാ സംവിധാനങ്ങളും ഒന്നുമില്ലാതെ വളരെ പേർ ഇവിടെ ജോലിചെയ്യുന്നു .. അപകടം ആർക്കും ഏതു സമയത്തും സംഭവിക്കാം .. രാകേഷിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല ... വളരെയധികം രോഗികൾ ഈ തരത്തിലുള്ള അപകടങ്ങൾ പറ്റി നിരാലംബരായി ഗൾഫിലെ പല ആശുപത്രികളിലും കഴിയുന്നുണ്ട് .. സഹായിക്കാൻ സന്നദ്ധസംഘടനകൾ പലതും രംഗത്തുണ്ടെങ്കിലും അവർക്കും ഒരു പരിധിയുണ്ട്.. ഗൾഫ് നാടുകളിലെ നിയമങ്ങൾ വളരെ കർക്കശമാണ് .. അതുകൊണ്ട് നാട്ടിൽ നിന്നും ജോലിക്കായി വരുന്നവർ ഒന്നിന് രണ്ടു വട്ടം ആലോചിച്ചതിനു ശേഷം മാത്രം വിസ സ്റ്റാമ്പ് ചെയ്യണം എന്ന് അപേക്ഷിക്കുകയാണ് .. കാരണം നിങ്ങൾക്ക് കിട്ടാൻ പോകുന്ന തുച്ഛമായ ശമ്പളത്തിന്റെ വില നിങ്ങളുടെ ജീവൻ തന്നെ ആകാതിരിക്കട്ടെ 🙏🏻🙏🏻
വന്ദന
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക