Slider

#തേച്ചവന്‍

1
എന്നെ തേച്ചിട്ട് പോയവന്റെ മുന്നില്‍ കരഞ്ഞും പിഴിഞ്ഞും നിന്ന് എന്റെ വില കളയാന്‍ ഞാന്‍ തയ്യാറായിരുന്നില്ല...
പോട്ടെ പുല്ല്... ഇവനെ കണ്ടിട്ടൊന്നുമല്ലല്ലോ എന്നെ ദെെവം സൃഷ്ടിച്ചിരിക്കുന്നതെന്ന് സ്വയം പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തി ഒന്നും സംഭവിക്കാത്ത പോലെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്ന എന്നോട് സഹൃത്തുക്കള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് അവന്‍ പോയതില്‍ നിനക്കൊരു സങ്കടവുമില്ലേ എന്ന്...??
അന്നവരോട് ഞാന്‍ പറഞ്ഞിരുന്നത് ഇന്നലെ വന്ന് ഇന്ന് പോയ അവനെ ഓര്‍ത്ത് സങ്കടപ്പെടാന്‍ എന്റെ അടുത്ത് സങ്കടം ചാക്കുകണക്കിന് കെട്ടിപ്പൊതിഞ്ഞു വെച്ചിട്ടൊന്നുമില്ലെന്ന്...
അന്നവര്‍ എന്നെ വിലയിരുത്തിയത് നീയാണെടി പെണ്ണെന്ന് പറഞ്ഞായിരുന്നു...
കോളേജിലെ മരംചുറ്റി പ്രേമങ്ങളെ പോലെ ആയിരുന്നില്ല ഞങ്ങളുടേതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു...
ഒരു സീരിയസ്സ് പ്രണയം,,, വിവാഹത്തിലേക്ക് വരെ ചെന്നെത്തിക്കാമെന്ന് പരസ്പരം വാക്കാല്‍ പറഞ്ഞുറപ്പിച്ചതായിരുന്നു...
എന്നിട്ടും ഇല്ലാത്ത കാരണങ്ങളുണ്ടാക്കി,
വേണ്ടതിനും വേണ്ടാത്തതിനൊക്കെ വാശി പിടിച്ച്,
സംശയത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കണ്ട് ഓരോ ദിവസവും എന്നില്‍ നിന്ന് അവന്‍ അകന്നകന്ന് പോയപ്പോള്‍ ഞാന്‍ കരുതിയിരുന്നത് സ്നേഹക്കൂടുതല്‍ കൊണ്ടായിരിക്കുമെന്നാണ്...
പിന്നീടാണ് അവനെന്നോട് പറഞ്ഞത് അവന്‍ ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന്...
കാരണം ചോദിച്ചപ്പോള്‍ എന്റെ മുഖത്തുനോക്കി അവന്‍ പറഞ്ഞു നിന്നെപ്പോലൊരു പെണ്ണിനെ കല്യാണം കഴിക്കാന്‍ അവന്റെ വീട്ടുകാര് സമ്മതിക്കുകയില്ലെന്ന്....
ഹും... എന്താല്ലേ... പിന്നാലെ നടന്ന് എന്റെ ഈഷ്ടം പിടിച്ചു വാങ്ങി പ്രണയത്തിന്റെ മാസ്മരിക ലോകത്തിലൂടെ അതിര്‍വരമ്പുകളില്ലാതെ സഞ്ചരിച്ച്,
വിവാഹത്തെ കുറിച്ചും, അതിലുണ്ടാകുന്ന മക്കള്‍ക്ക് എന്ത് പേരിടണമെന്ന് വരെ പറഞ്ഞു വെച്ചിട്ട് അവസാന നിമിഷം അവന് ചേരുന്ന പെണ്ണല്ലെന്ന് പറഞ്ഞ് അവന്‍ കെെകഴുകി...
തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് പോലുള്ള പ്രേമമാണേല്‍ അത് പോട്ടേന്ന് വെക്കാനുള്ള തന്റേടമൊക്കെ എനിക്കുണ്ടെന്ന് അവന്റെ മുന്നില്‍ തെളിയിക്കണമെന്ന് എനിക്കും വാശിയായിരുന്നു...
തേപ്പും വാങ്ങി ക്ലാസ്സിലും വരാതെ കിനാവും കണ്ണീരുമായി വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുന്ന പെണ്ണുങ്ങളെപ്പോലെ ഒതുങ്ങിക്കൂടും എന്നാവും അവന്‍ കരുതിയിരുന്നത്...
പക്ഷേ അവനെ ഞെട്ടിച്ച് അവന്റെ കണ്‍മുന്നിരൂടെ തന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ കോളേജിലൂടെ പാറിപ്പറന്ന് നടക്കുന്നത് കാണുമ്പോള്‍ അവന്‍ കരുതണം അവന്‍ പോയതില്‍ ഞാന്‍ സന്തോഷവതിയാണെന്ന്...
അവനേയോര്‍ത്ത് കരയാന്‍ എന്റെ കണ്ണില്‍ ഒരു തുള്ളി കണ്ണുനീരു പോലും ഇല്ലെന്ന്...
സ്നേഹിച്ച് വഞ്ചിച്ചവനോട് പ്രതികാരം ചെയ്യേണ്ടത് കണ്ണീരു കൊണ്ടും പക കൊണ്ടുമല്ലെന്നും അവരുടെ മുന്നില്‍ സന്തോഷത്തോടെ ജീവിച്ച് കാണിക്കണമെന്നുമാണ് ഈ അവസരത്തില്‍ തേപ്പ് വാങ്ങി സങ്കടപ്പെട്ട് കഴിയുന്ന എന്റെ സഹോദരിമാരോട് പറയാനുള്ളത്...!!
1
( Hide )
  1. അല്ല ശെരിക്കും തേപ്പ് കിട്ടിയൊ.😄

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo