എന്റെ ബാല്യകാലം..
ഓലപ്പീപ്പിയും ഓലപ്പന്തും
കളിച്ചോട്ടുരുളിയിൽകുളിച്ചു,
ഓലയിൽതൂങ്ങിയാടിയ ബാല്യകാലം..
കളിച്ചോട്ടുരുളിയിൽകുളിച്ചു,
ഓലയിൽതൂങ്ങിയാടിയ ബാല്യകാലം..
സ്വർണ്ണവർണ്ണക്കുറിയിട്ട
ഒറ്റയാംതോർത്തിൽ,
അരയൊളിപ്പിച്ചു പിച്ചവെച്ചബാല്യകാലം.
ഒറ്റയാംതോർത്തിൽ,
അരയൊളിപ്പിച്ചു പിച്ചവെച്ചബാല്യകാലം.
കുഞ്ഞിളം വായിലമ്മ
കൊഞ്ചിച് കൊഞ്ചിച്,
കുഞ്ഞുരുളയൂട്ടിയ ബാല്യകാലം..
കൊഞ്ചിച് കൊഞ്ചിച്,
കുഞ്ഞുരുളയൂട്ടിയ ബാല്യകാലം..
കാൽത്തളക്കിലുക്കവും കള്ളച്ചിരിയും
കാട്ടിക്കുണുങ്ങിയോടും നിന്റെ,
കവിളിലേക്ക് പൊട്ടുകുത്തുമ്പോൾ..
കാട്ടിക്കുണുങ്ങിയോടും നിന്റെ,
കവിളിലേക്ക് പൊട്ടുകുത്തുമ്പോൾ..
ഇന്നെന്റെയുള്ളിൽ കാണ്മൂ
നിന്നിലെന്നെത്തന്നെ,
കൊഴിഞ്ഞുപോയൊരെൻ ബാല്യകാലം..
നിന്നിലെന്നെത്തന്നെ,
കൊഴിഞ്ഞുപോയൊരെൻ ബാല്യകാലം..
_shajith_
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക