Slider

മീര

0
മീര
******
മീര .. അവൾ രാഘവന്റെയും പദ്മിനിയുടെയും മകളാണ്. അവൾക്കു ഒരു അനുജത്തി കൂടിയുണ്ട് , ഗൗരി. മീരയ്ക്ക് വയസ്സ് നാലും, ഗൗരിക്കു രണ്ടും ആണ് പ്രായം.
വളരെ സന്തോഷപ്രദമായ ഒരു കുടുംബജീവിതമായിരുന്നു, രാഘവന്റെയും ,പദ്മിനിയുടെയും. എന്നാലും , ഒരു ദുഃഖം അവരെ സദാ പിടികൂടിയിരുന്നു, അവരുടെ മൂത്ത മകൾ നാല് വയസ്സുകാരി സംസാരിക്കാൻ എന്തെ വൈകുന്നു? അസ്പഷ്ടമായ വാക്കുകൾ മാത്രമേ ഉച്ചരിക്കുന്നുള്ളു. അവളുടെ ഇളയവൾ ഗൗരിയെ വച്ചുനോക്കുമ്പോൾ ആണ് ഈ വ്യത്യാസം മനസ്സിലാവുന്നത്.
ഒരുനാൾ മീരയെ പ്രശക്തമായ ഒരു ആശുപത്രിയിൽ കൊണ്ട് പോയി ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു. മീരയെ ഡോക്ടർ വിശദമായി പരിശോധിച്ചു. പലവിധ ടെസ്റ്റുകൾക്കും, പരിശോധനകൾക്കും ശേഷം, ഡോക്ടർ അവരോടു പറഞ്ഞു, മീര ഭാഗികമായി ബധിരത ഉള്ള ആളാണ്, അവൾക്കു സംസാര ശേഷിയുണ്ട് , ആയതിനാൽ അധികം വൈകാതെ അവളെ ഇപ്പോഴേ സംസാരിക്കാൻ പഠിപ്പിക്കണം. ഡോക്ടറുടെ വാക്കുകൾ ഒരു വെള്ളിടി പോലെയായിട്ടാണ് അവർക്ക് അനുഭവപ്പെട്ടത്.
വളരെയധികം മനഃപ്രയാസത്തോടെയാണ്, രാഘവനും, പദ്മിനിയും അവിടെനിന്നും ഇറങ്ങിയത്. വീട്ടിലെത്തിയപ്പാടെ, മകളെയോർത്തു അവരുടെ ദു:ഖം അണപ്പൊട്ടിയൊഴുകി. അവളുടെ പിഞ്ചുമുഖം കാണുമ്പോൾ , അവളുടെ ഭാവി ഓർത്തു അവരുടെ ഹൃദയം വിങ്ങി.
അവളുടെ ചിരിയും കളിയും കണ്ടപ്പോൾ, അവർ ഒരു ഉറച്ച തീരുമാനമെടുത്തു, അവൾ ആരാലും തഴയപ്പെടരുത്, അവളെ പഠിപ്പിക്കണം, അവൾക്കു ഒരു ജീവിതം ഉണ്ടാകണം.
അന്നുമുതൽ, രാഘവൻ ജോലിക്കു പോകുമ്പോഴെല്ലാം , പണികൾ ഒതുക്കി, ഗൗരിയെ അടുത്ത് ഇരുത്തി പദ്മിനി ,മീരയെ ഓരോ വാക്കുകൾ ഉച്ചരിക്കാൻ പഠിപ്പിച്ചുകൊണ്ടിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞു വരുന്ന രാഘവനും മീരയെ പഠിപ്പിക്കാൻ തന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തുപോന്നു.
ആദ്യമെല്ലാം മീര പഠിക്കാൻ കൂട്ടാക്കിയില്ല. അവൾ ഒരു ചിത്ര ശലഭമായിരുന്നല്ലോ. അവൾ കളികളിലായിരുന്നു മുഴുകികൊണ്ടിരുന്നത്.
അപ്പോഴെല്ലാം അവളുടെ 'അമ്മ അവളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അവൾ അമ്മ പറയുന്ന വാക്കുകൾ എല്ലാം വളരെ ബുദ്ധിമുട്ടിയാണെങ്കിലും, മനസിലാക്കി പറയാൻ പഠിച്ചു. അത് രാഘവനും, പദ്മിനിക്കും ഒരു ആത്മ വിശ്വാസം ഉണ്ടാക്കി.
സ്കൂളിൽ ചേർക്കേണ്ട പ്രായമായപ്പോൾ, അവർ ഒരു തീരുമാനമെടുത്തു, മീരയെ സ്പെഷ്യൽ സ്കൂളിൽ ചേർക്കേണ്ട എന്നുള്ളത്, സാധാരണ സ്കൂളിൽ സാധാരണ കുട്ടികളുടെ കൂടെ അവൾ പഠിക്കട്ടെ. എന്നാലേ, അവൾക്കു ,അവളുടെ പരിമിതികളിൽനിന്നും കടന്നു വരാൻ പറ്റുകയുള്ളൂ.
സ്കൂളിൽ പഠിക്കുന്ന , അടുത്ത വീടുകളിലെ കുട്ടികളുടെ കൂടെയായിരുന്നു, മീരയെ വിട്ടുകൊണ്ടിരുന്നത്.
രണ്ടു വര്ഷം അങ്ങനെ കടന്നുപോയി. ഗൗരിക്കു സ്കൂളിൽ പോകാനുള്ള പ്രായമായപ്പോൾ , അവളെ മീര പഠിക്കുന്ന സ്കൂളിൽ തന്നെ ചേർത്തു. ഗൗരി മീരയേലും രണ്ടു വയസിനു ഇളയതാണെങ്കിലും, പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടായിരുന്നു.
അവൾക്കു അവളുടെ ചേച്ചിയെക്കുറിച്ചു ബോധവതിയായിരുന്നു.
അങ്ങനെ വേനൽക്കാലം കഴിഞ്ഞു , സ്കൂൾ തുറന്നപ്പോൾ മുതൽ ഗൗരിയായിരുന്നു മീരയെ കൈപിടിച്ച് നടത്തിയിരുന്നത്.
കേൾക്കാൻ ബുദ്ധിമുട്ടു ഉള്ളതിനാൽ, അവളോട് കളിയ്ക്കാൻ കൂടാനോ, അവളോട് മിണ്ടാനോ, അവളുടെ സമപ്രായക്കാർക്കു താല്പര്യം പോരായിരുന്നു.
അവർ പറയും, നിന്നെ എന്തിനു കൊള്ളാം.
അപ്പോഴെല്ലാം അവളുടെ മനസ്സ് തകർന്നിട്ടുണ്ടായിരുന്നു.
അക്കാലങ്ങളിൽ , ഒറ്റപ്പെടലിന്റെ വേദന അവൾ ശരിക്കും അനുഭവിച്ചിരുന്നു
.
മറ്റുള്ളവരെ സംബന്ധിച്ച് , തങ്ങളുടെ പഠനകാലം മധുരസ്മരണക ളായിരുന്നെ ങ്കിൽ, മീരയെ സംബന്ധിച്ച് , അത് കയ്പ്പേറിയതായിരുന്നു,
ഗൗരിക്കു , അവളുടെ ചേച്ചിയെ ആരും പരിഹസിച്ചു ചിരിക്കുന്നതോ, കളിയാക്കുന്നതോ ഇഷ്ടമല്ലായിരുന്നു. അതിന്റെ പേരിൽ അവൾ അവരോടു വഴക്കു കൂടും. മീരക്ക് അവൾ ആയിരുന്നു എല്ലാം. ഒരു കൂട്ടുകാരി, എന്നതിലുമപ്പുറം ,അല്ലെങ്കിലും സഹോദര സ്നേഹം എപ്പോഴും കളങ്കമില്ലാത്തതാണല്ലോ.
മീര , തനിക്കു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അമ്മയോട് പറയുമെങ്കിലും, 'അമ്മ അവളുടെ ഭാവിയെ ഓർത്തു , സാരമില്ല എന്ന് പറഞ്ഞു, അവളെ ആശ്വസിപ്പിക്കും. അല്ലാതെ ആ അമ്മയ്ക്ക് എന്ത് ചെയ്യുവാൻ സാധിക്കും.
എന്നാൽ അവളുടെ 'അമ്മ എത്ര മാത്രം വിഷമിക്കുന്നുണ്ടെന്നു ,അവൾ അറിയുന്നുണ്ടായിരുന്നു.
കാലങ്ങൾ കടന്നു പോയപ്പോൾ, അവൾ ഒരു തീരുമാനമെടുത്തു, ആരൊക്കെ അവഗണിച്ചാലും, എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും, നന്നായി പഠിക്കണം, ഒരു സ്ഥിരമായി ഒരു ജോലി നേടണം,സ്വന്തം കാലിൽ നിൽക്കണം. എന്റെ അച്ഛനും, അമ്മയും, ഗൗരിയും, തന്നെ ഓർത്തു അഭിമാനിക്കണം എന്ന്.
അതിനായി അവൾ വാശിയോടെ പഠിച്ചു. കളിയാക്കുന്നവർക്കു മുൻപിൽ അവൾ തോറ്റു കൊടുക്കാൻ തയ്യാറായില്ല.
അവളുടെ ഈ തീരുമാനത്തിനു പിന്തുണയുമായി, അവളുടെ അച്ഛനും, അമ്മയും, അവളുടെ പ്രിയപ്പെട്ട അനുജത്തി , ഗൗരിയും കൂടെ നിന്നു.
കാലചക്രം പിന്നെയും നീങ്ങി, മീരയും ഗൗരിയും വലുതായി. മീര ആഗ്രഹിച്ച പോലെ അവൾക്കു സ്ഥിരമായി ഒരു ജോലി കിട്ടി. അവളുടെ സ്വപ്നങ്ങൾക്കു ചിറകു മുളച്ചു.
ഒരുനാൾ , അവളെ പഠിപ്പിച്ച ഒരു അധ്യാപിക, അവളുടെ അമ്മയെയും, ഗൗരിയേയും കണ്ടപ്പോൾ, വിശേഷങ്ങൾ തിരക്കിയ കൂട്ടത്തിൽ, മീരയുടെ കാര്യങ്ങൾ തിരക്കി.
അവളുടെ പഠനം കഴിഞ്ഞതും , ജോലി കിട്ടിയതുമായ കാര്യങ്ങൾ , അവർ ആ അധ്യാപികയോട് പറഞ്ഞു.
അപ്പോൾ ആ അദ്ധ്യാപിക പറഞ്ഞു, എനിക്ക് അറിയാമായിരുന്നു, അവൾ നേടുമെന്ന്, ഞാൻ ഇത് നേരത്തെ മനസിലാക്കിയിരുന്നു. ആരോ എന്നോട് പറഞ്ഞിരുന്നു, അവൾക്കു ജോലി കിട്ടി എന്നുള്ളത്. ഞാൻ എന്റെ വിദ്യാർത്ഥികളോട് , എപ്പോഴും മീരയുടെ ജീവിതകഥ പറയും, അവർക്കു ഒരു പ്രചോദനത്തിനായി.
ഈ വിവരങ്ങൾ അറിഞ്ഞ മീര , അവളുടെ അമ്മയോട് ചോദിച്ചു. " എന്റെ പ്രിയപ്പെട്ട അമ്മക്ക് ഇപ്പോൾ സന്തോഷമായോ."
അതുകേട്ടു , ആ 'അമ്മ ആനന്ദകണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു.
സുമി ആൽഫസ്
*********************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo