Showing posts with label Sarithamadhu. Show all posts
Showing posts with label Sarithamadhu. Show all posts

അമ്മ


അമ്മതൻ ഗന്ധം നിറയുന്നൊരാ മുറി
തന്നിലായിന്നങ്ങു ചെന്നു ഞാനും
ഓർമ്മയാം തെന്നൽ തഴുകിയെത്തി
ഞാനോ മിഴികളടച്ചങ്ങനെ
വന്നങ്ങരികെയിരുന്നമ്മയും
മെല്ലെത്തലോടിയെൻ നെറ്റിമേലെ
കുഞ്ഞേ എന്നങ്ങു മൊഴിഞ്ഞീടവേ
നെഞ്ചകം വിങ്ങിയുണർന്നു ഞാനും
പൊട്ടിക്കരഞ്ഞങ്ങാ മാറിലേയ്ക്കൊരു
കൊച്ചു കുട്ടിയെപ്പോലെ വീണിടുന്നു
എണ്ണിയാലൊടുങ്ങാത്ത ദു:ഖമെന്നു
ള്ളിൽത്തിരപോലുയർന്നീടവേ
സങ്കടമൊക്കെയൊതുക്കി ഞാനമ്മയെ
സന്തോഷമായിന്നു കാണുവാനായ്
പാരിലെനിയ്ക്കു മറ്റാരുള്ളൂയീവിധം
ഭാരമിറക്കിയൊന്നാശ്വസിക്കാൻ
അമ്മ തൻ പൊന്മകളായി പിറക്കണം
എന്നൊരു മോഹം വരും ജന്മത്തിലും
നേരമങ്ങേറെ കഴിഞ്ഞു ഞാനാമുറി
വാതിലു ചാരിയിറങ്ങി മെല്ലെ

Written by
Saritha Madhu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo