എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരു കവിത...ശ്രദ്ധിക്കപ്പെടാതെ പോകുന്ന കവിതകൾക്കൊപ്പം പെട്ട് പോകുമോ എന്നോർത്ത് പോസ്റ്റ് ചെയ്യാതിരിക്കുകയായിരുന്നു. വായിക്കാൻ ശ്രമിക്കണേ...
ഊർമ്മിള
**************
ഞാൻ ഉർമ്മിളയാണ്
ഏകാന്തതയുടെ തടവറയിൽ
അവഗണനയുടെ നെരിപ്പോടിലെരിഞ്ഞവൾ
അറിഞ്ഞോ അറിയാതെയോ മാറ്റിനിർത്തപ്പെട്ടവൾ
തോഴിയായും നിഴലായും ഗണിക്കപ്പെട്ടവൾ...
**************
ഞാൻ ഉർമ്മിളയാണ്
ഏകാന്തതയുടെ തടവറയിൽ
അവഗണനയുടെ നെരിപ്പോടിലെരിഞ്ഞവൾ
അറിഞ്ഞോ അറിയാതെയോ മാറ്റിനിർത്തപ്പെട്ടവൾ
തോഴിയായും നിഴലായും ഗണിക്കപ്പെട്ടവൾ...
തേത്രായുഗത്തിലെ മിഥിലാ പുത്രിയല്ല
വാല്മീകിയുടെ രചനാചാതുര്യവുമല്ല
എങ്കിലും ഞാനെന്നും രണ്ടാമതായിരുന്നു...
ഇരുണ്ട നിറവും നീണ്ട ഇടതൂർന്ന മുടിയും
അപശകുനങ്ങളായി
സ്വന്തം ഛായയിൽ സീത ജനിച്ചപ്പോൾ
ജനകനെന്റെ പേരും മറന്നു പോയി
വാല്മീകിയുടെ രചനാചാതുര്യവുമല്ല
എങ്കിലും ഞാനെന്നും രണ്ടാമതായിരുന്നു...
ഇരുണ്ട നിറവും നീണ്ട ഇടതൂർന്ന മുടിയും
അപശകുനങ്ങളായി
സ്വന്തം ഛായയിൽ സീത ജനിച്ചപ്പോൾ
ജനകനെന്റെ പേരും മറന്നു പോയി
എന്റെ വിഹ്വലതകൾ ആരും അറിഞ്ഞില്ല
എന്റെ വിടർന്ന കണ്ണുകളിലെ വിഷാദം ആരും കണ്ടില്ല
ഞാൻ സ്വപ്ന ലോകങ്ങൾ തീർത്തു
രാജകുമാരിയായി വാണു
പ്രിയപ്പെട്ടവരെല്ലാം എന്റെ ആജ്ഞാനുവർത്തികളായി
അവരെയൊക്കെ ഞാൻ കറുമ്പരാക്കി...
എന്റെ വിടർന്ന കണ്ണുകളിലെ വിഷാദം ആരും കണ്ടില്ല
ഞാൻ സ്വപ്ന ലോകങ്ങൾ തീർത്തു
രാജകുമാരിയായി വാണു
പ്രിയപ്പെട്ടവരെല്ലാം എന്റെ ആജ്ഞാനുവർത്തികളായി
അവരെയൊക്കെ ഞാൻ കറുമ്പരാക്കി...
ജീവിതം കറുപ്പാണെന്നു ക്രമേണ ഞാൻ പഠിച്ചു
ലോകം വെളുത്തവരുടേതാണെന്നും
മനുഷ്യർ നിറം മാറുമെന്നും...
തള്ളിപ്പറയപ്പെടാതിരിക്കുവാൻ തള്ളിപ്പറഞ്ഞു
തിരസ്കരിക്കപ്പെടാതിരിക്കുവാൻ തിരസ്കരിച്ചു...
ലോകം വെളുത്തവരുടേതാണെന്നും
മനുഷ്യർ നിറം മാറുമെന്നും...
തള്ളിപ്പറയപ്പെടാതിരിക്കുവാൻ തള്ളിപ്പറഞ്ഞു
തിരസ്കരിക്കപ്പെടാതിരിക്കുവാൻ തിരസ്കരിച്ചു...
അഗണിതയും അവഗണിതയുമായിരുന്നെങ്കിലും
ഊർമ്മിള അതുലയാണ്
സ്നേഹത്തിന്റെ കെടാവിളക്ക്
ത്യാഗത്തിന്റെ പൂർണ്ണ രൂപം
കാത്തിരിപ്പിന്റെ ശ്വാശ്വത സ്‌മാരകം...
ഞാൻ ഊർമ്മിളയാണ് !
ഊർമ്മിള അതുലയാണ്
സ്നേഹത്തിന്റെ കെടാവിളക്ക്
ത്യാഗത്തിന്റെ പൂർണ്ണ രൂപം
കാത്തിരിപ്പിന്റെ ശ്വാശ്വത സ്‌മാരകം...
ഞാൻ ഊർമ്മിളയാണ് !
ലിൻസി വർക്കി
04/06/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക