Slider

എഴുത്തും പ്രസാധനവും

1
എഴുത്തും പ്രസാധനവും : - പുസ്തക പ്രസാധനം പോലെ നഷ്ടം വരുമെന്നുറപ്പുള്ള ഒരു കച്ചവടം വേറെ ഉണ്ടോ എന്ന് സംശയമാണ്. അച്ചടിയിൽ നല്ല മേന്മയും കെട്ടിലും മട്ടിലും ഭംഗിയും ഉള്ള , ഉള്ളടക്കത്തിന് നിലവാരമുള്ള പുസ്തകങ്ങൾ അച്ചടിക്കുമായിരുന്ന ഒരു പ്രസാധകൻ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലുണ്ടായി! ഊർജ്ജസ്വലനായ ചെറുപ്പക്കാരനായ ആ പ്രസാധക സംരഭകൻ കടത്തിൽ മുങ്ങുകയായിരുന്നു. സാഹിത്യ ലോകത്ത് കുറച്ചൊക്കെ തിളങ്ങി നിൽക്കുന്ന എഴുത്തുകാരുടെ പുസ്തകങ്ങൾ അച്ചടിക്കുമായിരുന്ന ഒരു സ്ഥാപനത്തിനുണ്ടായ ഗതിയാണ് അത്. ഒരു പതിറ്റാണ്ട് കഴിഞ്ഞു ആ ദുരന്തം സംഭവിച്ചിട്ട്. ഇന്നും അത്യാവശ്യം പേരുള്ള ചില പ്രസാധക സ്ഥാപനങ്ങൾ കടത്തിൽ മുങ്ങിയ വാർത്ത ചിലർക്കെങ്കിലും അറിയാം. ഇതിന്റെ അടിസ്ഥാന കാരണം ചികഞ്ഞാൽ, ജനങ്ങൾ സാഹിത്യത്തെ കയ്യൊഴിഞ്ഞതാണ് കാരണമെന്നുറപ്പാണ്. കാക്കതൊള്ളായിരം പ്രസിദ്ധീകരണങ്ങൾക്കിടയിൽ പുസ്തകങ്ങൾ ചിലവില്ലാതെ കിതയ്ക്കുകയാണ് എന്നർത്ഥം. fb വായന വന്നതോടെ കുറേ പേർ അതിലേക്ക് ചേക്കേറി. ഇതൊക്കെയാണെങ്കിലും മറുവശത്ത് എഴുത്തുകാരന്റെ ചിലവിൽ നിത്യേന പുതിയ പുസ്തകങ്ങൾ ഇറങ്ങുകയും ചെയ്യുന്നു. ദീപ നിഷാന്തിനോടാണെന്ന് തോന്നുന്നു , അവരുടെ പുസ്തകമിറങ്ങാൻ നേരം പ്രസാധകൻ പറഞ്ഞു: "ഇതൊന്നും ആരും വാങ്ങുകയില്ല.., പിന്നെ നിങ്ങളുടെ പേര് ഒരു പുസ്തകത്തിന് മേൽ അച്ചടിച്ച് കാണാനുള്ള ആഗ്രഹം നിറവേറ്റാമെന്ന് മാത്രം!" ആ പ്രായോഗിക വാദിയായ പ്രസാധകനോടുള്ള രോഷം പിന്നീട് പ്രശസ്തയായപ്പോൾ ദീപ നിശാന്ത് വെളിപ്പെടുത്തി! പക്ഷെ ആ പ്രസാധകന്റെ നിലപാടിൽ കുറേ സത്യമുണ്ട് എന്നതാണ് വാസ്തവം. എന്റെ കാശ് മുടക്കി എന്റെ പുസ്തകം പബ്ലിഷ് ചെയ്യണ്ട എന്ന് എഴുത്തുകാർ തീരുമാനിച്ചാൽ എഴുത്തുകാരിൽ 99% പേരുടെയും പുസ്തകം അച്ചടിക്കുക എന്ന ആഗ്രഹ സഫലീകരണം അസാധ്യമായി തീരും. സമൂഹത്തിൽ ബഹുഭൂരിപക്ഷത്തിനും ആവശ്യമില്ലാത്തത് താൻ ചെയ്യേണ്ടതില്ല എന്ന് എഴുത്തുകാരൻ തീരുമാനിച്ചാൽ അതോടെ എഴുത്തും നിർത്തേണ്ടി വരും!

Kadarsha
1
( Hide )
  1. വായനക്കാർ വാങ്ങുമോ എന്നതല്ല പ്രധാനം..... അവർ വായിക്കുമോ.... എന്നതാണ്.....

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo