Slider

#എന്റെഓപ്പോൾ ഭാഗം - 2

0
ഭാഗം - 2
നീണ്ടോരു ലീവ് എഴുതിക്കൊടുത്തതാണ് മിഥുൻ നാട്ടിലേക്ക് തിരിച്ചത്. വലിയ ഓഫിസറായിട്ടും ട്രയിനിലെ സാധാരണ സ്ലീപ്പർ കോച്ചിലാണ് യാത്ര. അതാണ് മിഥുനും ഇഷ്ടം.
മുംബൈയിൽ നിന്നും നേത്രാവതിക്ക് പോരുമ്പോൾ മനസ്സ് നിറയെ ഒപ്പോളായിരുന്നു. ഇന്റലിജൻസിലെ ബുദ്ധിജീവിയായ മിഥുൻ നമ്പൂതിരി ഇപ്പോൾ ചിന്തയിൽ തനി നാട്ടിൻപ്പുറത്ത്കാരനായിരിക്കുന്നു.
ഇല്ലവും വീടും മുത്തശ്ശിയും മുത്തശ്ശനും, തന്റെ ഓപ്പോളും. എന്നാൽ വിദേശത്ത് താമസിക്കുന്ന തന്റെ മാതാപിതാക്കളോട് മിഥുനത്ര അടുപ്പം പോരാ. പണം കണ്ടെത്തുന്നതിൽ അവർ തിരക്കായിരുന്നു പണ്ടും ഇന്നും.
ഓപ്പോളിന്റെ മരണത്തിനു അവർ വന്നതാ. പിന്നെ രണ്ടോ മൂന്നോ വര്ഷം കൂടുമ്പോൾ ഒന്ന് കണ്ടെങ്കിലായി. ഓപ്പോൾ മരിച്ചപ്പോൾ ഐർലണ്ടിലേക്ക് മൈഗ്രെറ്റ്‌ ചെയ്യാൻ അവർ കുറേ നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല.
മുത്തശ്ശനും മുത്തശ്ശിയുമില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് വാശി പിടിച്ചു. ശരിക്കും മുത്തശ്ശിയാണ് തന്റെ അമ്മ, മുത്തശ്ശൻ തന്റെ അച്ഛനും. അവരുടെ സ്നേഹം മാത്രമേ കിട്ടിയിട്ടുള്ളു.
നല്ല പ്രായമായെങ്കിലും മുത്തശ്ശിയും മുത്തശ്ശനും ഇപ്പോഴും ജീവനോടെയുണ്ട്.
എനിക്ക് സ്വന്തമെന്നു പറയാനുള്ള അവസാന കണ്ണി. അവരുടെ കാലം കൂടി കഴിഞ്ഞാൽ , ഇനി ഒറ്റക്കാവും.
മുത്തശ്ശിയുടെ തിയ്യലും സാമ്പാറും കൂട്ടാൻ കൊതിയാവുന്നു.
കഴിഞ്ഞ വർഷം കണ്ടതാ അവരെ. പിന്നീട് സ്പെഷ്യൽ ഡ്യൂട്ടിക്ക് സർക്കാരിന് വേണ്ടി വിദേശങ്ങളിൽ യാത്ര പോകേണ്ടി വന്നത് കൊണ്ട് പോകാൻ സമയം കിട്ടിയില്ല. മുത്തശ്ശിയെ ശരിക്കും മിസ്സായിരുന്നു. പാവം സ്നേഹം മാത്രമുള്ള ഒരു ജീവിതം.
ഈശ്വരന്റെ അനുഗ്രഹം കൊണ്ടായിരിക്കും ഇപ്പോഴും ആരോഗ്യത്തിനൊരു കുഴപ്പവുമില്ല. മിഥുൻ സ്വയം മനസ്സിൽ സംസാരിച്ചു കൊണ്ടിരുന്നു.
"ചായ ചായ , ഗരം വട സമോസയ് .... "
ചായക്കാരന്റെ ഉച്ചത്തിലുള്ള ചായ വിളി മിഥുനെ ചിന്തയിൽ നിന്നുണർത്തി.
വിൻഡോ തുറന്ന് പുറത്തേക്ക് നോക്കികൊണ്ടിരുന്നു മിഥുൻ നോട്ടം നിർത്തി.
ഭായ് ഏക് ഗ്ലാസ് ചായ ദേ.
ആട്ട് റുപ്പിയ സർ!
പത്തിന്റെ നോട്ട് കൊടുത്തിട്ട് ബാക്കി വെച്ചോളാൻ പറഞ്ഞു മിഥുൻ.
"നഹി സാബ് , ധന്യവാദ് , മുജേ നഹി ചാഹിയെ" രണ്ട് രൂപ അയ്യാൾ തിരിച്ച് കൊടുത്തു.
ചായക്കാരന്റെ കൂലി മാത്രം മതിയെന്ന മനോഭാവത്തോടു മിഥുന് ആദരവ് തോന്നി.
അയാളുടെ സ്വഭാവം പോലെ തന്നെ, സാധാരണയിലും നല്ല നിലവാരമുള്ള ചായ.
തൊട്ടുമുന്നിലിരിക്കുന്ന ഒരു കൊച്ചു കുഞ്ഞിന്റെ വലിയ വായിലുള്ള സംസാരം മിഥുനെ വീണ്ടും ആകർഷിപ്പിച്ചു.
മോൾടെ പേരെന്താ?
മോൾടെ പേര് , ദിയ!
കൊള്ളാലോ ,നല്ല പേര് ആണല്ലോ
ആരാ മോൾക്കീ പേരിട്ടത്?
അമ്മ...!
നല്ല അമ്മമാർക്കേ നല്ല പേരിടാൻ പറ്റൂ!
ദിയയുടെ അമ്മ മിഥുനെ നോക്കിയൊന്നു ചിരിച്ചു.
മിഥുനും ഒന്ന് ചിരിച്ചു.
എവിടെയാണ് വീട്? മിഥുൻ ചോദിച്ചു.
"ഒറ്റപ്പാലം"
ഒറ്റപ്പാലത്തെവിടെയാ? എന്റെ വീട് തിരുവില്വാമലയാണ്
"ഒറ്റപ്പാലം ടൗണിലാണ്"
എവിടേക്ക് പോയതാണ്?
മുംബയിൽ എന്റെ അനിയത്തി താമസിക്കുന്നുണ്ട്. ഒന്ന് കാണാൻ പോയതാണ്.
അത് ശരി, പേര് പറഞ്ഞില്ല!
"ദർശന.."
എന്റെ പേര് മിഥുൻ , സർക്കാരുദ്ദ്യോഗസ്ഥനാണ് ( മിഥുൻ മനഃപൂർവ്വം തന്റെ സ്ഥാനം മറച്ചു വെച്ചു, ഇന്റലിജൻസിലെ ജോലിക്കാർ സുരക്ഷാ കാരണത്താൽ ഒന്നും പറയാറില്ല)
ദർശനയൊന്നു ചിരിച്ചു, മനഃപൂർവ്വം ചിരിക്കുന്ന പോലെ തോന്നി.
മോൾ എത്രയിലാ പഠിക്കുന്നെ?
"ഒന്നാം ക്‌ളാസിൽ , ഒറ്റപ്പാലം ഭവൻസിലാണ്" ദർശന മറുപടി പറഞ്ഞു
ദിയയും മിഥുനും നല്ല ചങ്ങാതിമാരായി.ഒരു കൊച്ചു കളിക്കൂട്ടുക്കാരെപ്പോലെ.
അതിനു ശേഷം കൂടുതലൊന്നും മിഥുൻ ദർശനയോടു ചോദിച്ചില്ല, അല്ലെങ്കിലും അപരിചിതരോട് കൂടുതലൊന്നും ചോദിക്കുന്നതിന്റെ ആവശ്യമില്ലല്ലോ.
ദർശനയും അധികം സംസാരിച്ചില്ല.
എന്നാൽ പരിചയപ്പെട്ടപ്പോൾ മുതൽ മിഥുൻ ശ്രദ്ധിച്ചിരുന്നു ദർശനയുടെ മുഖത്തോരു ശോകഭാവം.
പിറ്റേദിവസം തീവണ്ടി ഷൊറണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. മിഥുനും, ദർശനയും കുട്ടിയും അവിടിറങ്ങി.
ദിയക്കൊരു ഉമ്മയും കൊടുത്ത് മിഥുൻ യാത്ര പറഞ്ഞു. ദർശന മെല്ലെ പുഞ്ചിരിച്ചു, സഹയാത്രികനോടുള്ള യാത്രാമൊഴി പോലെ.
തുടരും....

Jijo
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo