Prestige is not a prestige issue (കഥയല്ലിത് ജീവിതം )
ഈ ദാരുണ സംഭവം അരങ്ങേറിയത് നിഷ്കളങ്കയും വിവര ദോഷിയുമായ ഒരു സ്ത്രീയുടെ , കഞ്ഞിയും കൂട്ടാനും വെക്കുന്ന ഒരു പഴയ അടുക്കളയിൽ... സംഭവത്തിന്റെ ആഘാതത്തിൽ സംഭവിച്ച സ്ഥല കാല വിഭ്രാന്തി മൂലം ദിവസം ഓർത്തെടുക്കാൻ സാധിക്കുന്നില്ല ..
പതിവുപോലെ രാവിലത്തെ അടുക്കള തിരക്കുകളിൽ നിന്നൊഴിഞ്ഞ് വർക്ക് ഏരിയയുടെ മൂലയിൽ തേങ്ങ ചിരവി സ്വപ്ന ലോകത്ത് വിഹരിക്കുമ്പോഴാണ് അത് സംഭവിച്ചത് (ഈ സ്വപ്ന ലോകമെന്ന് പറയുമ്പോൾ കൂട്ടുകാർ തെറ്റിദ്ധരിക്കരുത്.അടുത്ത കാലത്തായി ഒരു നീണ്ട കഥ തലക്ക് അകത്ത് പമ്പരം കറങ്ങുന്നു. പച്ചക്കറി കടയിലെ അവിയൽ കഷണങ്ങൾ പോലെ ചിതറി കിടക്കുന്ന കഥാപാത്രങ്ങളെ ഐസ് ക്രീം പാർലറിലെ ചില്ലു ഗ്ലാസ്സിലെ ഫലൂഡ പോലെ ക്രമീകരിക്കുന്നതാണ് തത്കാലം എന്റെ സ്വപനലോകം )” ഠോ” എന്നൊരു ശബ്ദം കേട്ടത്. സ്വപ്ന ലോകം വിട്ട് മനസിലാ മനസോടെ അടുക്കളയിൽ ചെന്നു. അല്ലെങ്കിലും സന്തോഷപൂർവം ഞാൻ അടുക്കളയിൽ കയറാറില്ല..
കരിങ്കൽ ചീളുകൾ പോലെ കുറെ കുപ്പി കഷണങ്ങൾ നിലത്തു കിടക്കുന്നു. ഇതെവിടെ നിന്ന് വന്നു എന്നറിയാൻ മുകളിലേക്ക് നോക്കി .കുപ്പിച്ചില്ലുകളുടെ ഉത്ഭവസ്ഥാനം തലക്കകത്തു ബൾബ് പോലെ മിന്നിയത് കൊണ്ടാണ് അങ്ങോട്ട് നോക്കിയത്..
നോക്കിയപ്പോൾ 50 വാൾട്ടിൽ “ചുമ്മാ എന്നെ തെറ്റിദ്ധരിക്കല്ലേ” എന്ന മട്ടിൽ പുഞ്ചിരി തൂകി ബൾബ് പ്രകാശിക്കുന്നു. തൊട്ടടുത്ത് പ്രകാശിക്കാത്ത ബൾബിനും കേട് പാടില്ല.സ്റ്റാൻഡിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്ന ഗ്ലാസിനും പാത്രങ്ങൾക്കും യാതൊരു വിധ നഖക്ഷതങ്ങളും ഏറ്റിട്ടില്ല.
ഒടുവിൽ ഷെർലക്ക് ഹോംസും C 1 D മൂസയും ഒരുമിച്ചാവാൻ തീരുമാനിച്ചു ,വ്യക്തമായും ശക്തമായും അടുക്കള നിരീക്ഷിച്ചു തുടങ്ങി.. അല്ല, അറിയണമല്ലോ.. ?ഒരു പാവം പിടിച്ച സ്ത്രീയുടെ അടുക്കളയിൽ നുഴഞ്ഞു കയറി വെടിവെയ്പ് നടത്തുന്ന ചാരൻ .. അവൻ ആര് ? എന്തിനു.
നിലത്ത് കിടന്ന ചില്ല് കഷണങ്ങൾ ഗ്ലൗസോ കർചീഫോ ഉപയോഗിക്കാതെ കൈയ്യിലെടുത്തു.. മുഖത്തേക്ക് അടുപ്പിച്ചു..മണത്ത്.. ശെ..സൂക്ഷിച്ചു നോക്കി.. എവിടെയോ കണ്ട് നല്ല പരിച്ചയം..
നിലത്ത് കിടന്ന ചില്ല് കഷണങ്ങൾ ഗ്ലൗസോ കർചീഫോ ഉപയോഗിക്കാതെ കൈയ്യിലെടുത്തു.. മുഖത്തേക്ക് അടുപ്പിച്ചു..മണത്ത്.. ശെ..സൂക്ഷിച്ചു നോക്കി.. എവിടെയോ കണ്ട് നല്ല പരിച്ചയം..
ഒടുവിൽ സത്യസന്ധമായ അന്വേഷണങ്ങൾക്കൊടുവിൽ സംഗതി പിടി കിട്ടി..
മൂന്ന് അടുപ്പുകളേയും ചുമന്ന് ആളി കത്തി കൊണ്ടിരിക്കുന്ന ഗ്യാസ് സ്റ്റവ് ആണ് അമിട്ട് പോലെ അല്പം മുന്നേ ചിതറിയത് ... സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ,കേട്ട് കേഴ്വി പോലുമില്ലാത്ത സംഭവം..
മൂന്ന് അടുപ്പുകളേയും ചുമന്ന് ആളി കത്തി കൊണ്ടിരിക്കുന്ന ഗ്യാസ് സ്റ്റവ് ആണ് അമിട്ട് പോലെ അല്പം മുന്നേ ചിതറിയത് ... സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ,കേട്ട് കേഴ്വി പോലുമില്ലാത്ത സംഭവം..
കഴിഞ്ഞ അഞ്ചു വർഷമായി യാതൊരു പരാതിയും കൂടാതെ കഞ്ഞിയും കൂട്ടാനും വെച്ചു തന്ന സ്റാവിനോട് “നിനക്ക് ഇതെന്തു പറ്റിയെടാ മോനെ” എന്ന് ചോദിക്കാനായി ഒന്ന് തലോടിയതും... കൈ പിൻവലിച്ചു. എന്തൊരു ചൂട്! അപ്പോഴാണ് കണ്ണിൽ പെട്ടത് സ്റ്റവിന്റെ നാലു മൂലകളും ചിതറിയിരിക്കുകയാണ്.
അടുപ്പുകൾ ഓഫ് ചെയ്തു കൈയിൽ ഗ്ലൗസ് ഒന്നുമിടാതെ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ പോലെ ഞാൻ പരിശോചിച്ചു തുടങ്ങി.. അതെ, പൂർണ ഗർഭിണിയുടെ നിറവയറിൽ വിരൽ തൊട്ടു അമർത്തുന്ന പ്രഗത്‌ഭയായ ഡോക്ടറെ പോലെ... അത്ഭുതം! എന്റെ മനസ് തൊട്ടറിഞ്ഞു സ്റ്റവ് വിധേയയായി.. വിരൽ തൊടുമ്പോൾ ഗർഭസ്ഥ ശിശുവിനെ പോലെ തുള്ളി ചാടുന്നു...
പിന്നെ വന്നതല്ലേ “വെറും കൈയോടെ പോവേണ്ട” എന്ന മട്ടിൽ കേക്ക് കഷണം പോലെ കൈയിലേക്ക് മധുര പലഹാരം.. ശേ.. ചില്ലു കഷ്ണങ്ങൾ വെച്ച് തന്നു
അടുപ്പിനെ നോക്കിയപ്പോൾ ആകെ പരവേശം.. പ്രസവം കഴിഞ്ഞ സ്ത്രീയുടെ ഒഴിഞ്ഞ വയറ് പോലെ മൊത്തം പാടും വരകളും..
അടുപ്പിനെ നോക്കിയപ്പോൾ ആകെ പരവേശം.. പ്രസവം കഴിഞ്ഞ സ്ത്രീയുടെ ഒഴിഞ്ഞ വയറ് പോലെ മൊത്തം പാടും വരകളും..
എന്തായാലും രാവിലത്തെ അടുക്കള പരിപാടികൾ അവതാളത്തിലായി.. നല്ല കമ്പനിയുടെ സ്റ്റവ് ആണ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല...
സാധാരണ രാവിലെ ഉദയ സൂര്യനോടൊപ്പം ചിരിച്ചു കളിച്ചു ഓഫീസിൽ എത്തുന്ന ഞാൻ അന്ന് നട്ടുച്ചക്ക് കത്തി നിൽക്കുന്ന ചൂടിൽ വിയർത്തു പരവശയായി ഓഫീസിലെത്തി.
താമസിക്കാനുണ്ടായ കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് പലരും പറയുന്നത് ഈ glass top Stove ന് ഇങ്ങിനെ പൊട്ടിത്തെറിക്കുന്ന അസുഖമുണ്ടെന്ന് ..
താമസിക്കാനുണ്ടായ കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് പലരും പറയുന്നത് ഈ glass top Stove ന് ഇങ്ങിനെ പൊട്ടിത്തെറിക്കുന്ന അസുഖമുണ്ടെന്ന് ..
വർഷങ്ങൾക്ക് മുന്നേ നല്ല ജിൽ ജിൽ എന്ന് കത്തി കൊണ്ടിരുന്ന സ്ററവിനെ ഒരാവശ്യവുമില്ലാതെ മൂലയിലേക്ക് വലിച്ചെറിഞ്ഞതിന്റെ ശിക്ഷ.. ഉപേക്ഷിക്കപ്പെട്ടവന്റെ ദുഃഖം വളരെ വലുതാണ്. അവർ ഒന്ന് മനസുരുകി ശപിച്ചാൽ മതി.. കത്തികൊണ്ട് നിൽക്കുന്നവന്റെ അടുപ്പു തെറിക്കാൻ ..
അങ്ങിനെ കൊടുത്താൽ പത്ത് പൈസ പോലും കിട്ടാത്ത സ്റ്റവിനെ മൂലയിലേക്ക് ഒതുക്കി.. വീണ്ടും പഴയ സ്റ്റവ് രംഗത്ത് എത്തി കാര്യപരിപാടികൾ പുനരാരംഭിച്ചു ..
പുതിയ സാധനങ്ങൾ വിപണിയിലെത്തുമ്പോൾ അവയെ സ്വന്തമാക്കാനുള്ള നെട്ടോട്ടം.. അല്ലെങ്കിൽ ആരാന്റ അടുക്കളയിൽ glass top അങ്ങിനെ തിളങ്ങി ഇരിക്കുമ്പോൾ എന്നാൽ പിന്നെ എനിക്കുമെന്ന അത്യാഗ്രഹം.. ഇതൊക്കെ തന്നെ ഈ കഥയല്ല ജീവിതത്തിന്റെ ഗുണപാഠം..
ഒന്ന് കൂടെ ഉണ്ട്..
പഴയതിനെ തള്ളി പറയരുത്.. ദേ.. ഈ ഞാനടക്കമുള്ള പലതിനെയും…** Sanee John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക