Slider

"" പാചകം ""

0
"" പാചകം ""
"" ഇങ്ങക്ക് ഇന്നെന്താ ഉച്ചക്ക് ചോറിൽക് വാണ്ടത്... ?? വേഗം പറിം... ""
ഒരൽപ്പം ദേഷ്യയതോടെ ഉള്ള സൂറാന്റെ സംസാരം കേട്ട്. ടീ വി കണ്ട് കൊണ്ടിരുന്ന അബു തല ഉയർത്തി നോക്കി....
പറയാൻ വന്നത് ചിക്കനും മട്ടനും എന്നാണെങ്കിലും... പറഞ്ഞു കഴിഞ്ഞപിന്നെ അവളുടെ അടുത്ത് നിന്ന് കിട്ടുന്ന ......
പിച്ചലും മാന്തലും ഒക്കെ ഓർത്തപ്പോൾ പറയാൻ വന്നത് അതെ സ്പീഡിൽ വിഴുങ്ങി... അബു മറു ചോദ്യ മെറിഞ്ഞു ...
"" എന്താ ഇന്ന് ഇന്റെ ബീവിക്ക് പറ്റീത്... ഒരു ദേഷ്യം പോലെ... പറ മുത്തേ.... ""
"" ഇങ്ങക്ക് ഇങ്ങനെ സോപ് ഇടാനെന്നെ അറിയുള്ളു....
ഇങ്ങക്ക് എന്താ വാണ്ട്ച്ച വേഗം പറയിൻ... യ്ക്ക് അടുകളീൽ പിടിപ്പത് പണിണ്ട്... ""
"" ആദ്യം ഈ ദേഷ്യത്തിന്റെ കാരണം പറ ഇജ്ജ്... ""
"" യ്ക്ക് ദേഷ്യയൊന്നുല്ല.. ഞാനവടെ ഒറ്റക്ക് കെടന്ന് പണിയല്ലേ... ഇങ്ങക്ക് ഈ ടീ വി കണ്ടിരിക്ണ നേരം.... അടുക്കളെല് വന്ന് ഇന്നോടു എന്തെലൊന്നു മുണ്ടി വർത്താനം പറഞ്ഞാലെന്താ.... """
"" അതോണ്ടാണല്ലെ അന്റെ മൊഖം കടന്നല് കുത്തിയപ്പോലെ ഇങ്ങനെ വീർത്തിരിക്ക്ണത് ..... ""
"" ദേ ഇങ്ങള് ഇന്റെ കയ്യീന്ന് വേടിക്കും പറഞ്ഞില്ലെന്നു വാണ്ട..... അല്ലെലും ഇങ്ങക്കിനോടു ഒരു സ്നേഹുല്ലാന്ന് ഇക്കറിയാലൊ ... ""
അതും പറഞ്ഞ് സൂറാ അടുകയിലേക്ക് വച്ച് പിടിച്ചു... പിറകെ അബും..
"" ഇജ്ജ് ഒന്ന് പെണങ്ങല്ലേ ന്റെ മുത്തേ... ഞാനുണ്ട് ഇന്നന്റെ കൂടെ അടുക്കളേൽ പണി ഇട്ക്കാൻ സഹായിക്കാൻ ... ഞാൻ എന്താ ചെയ്യാണ്ട് .... ""
കൂടെ വരാന്ന് പറഞ്ഞപ്പോ അവളൊന്നു തണുത്തു....
"" ഇങ്ങള് പണിയൊന്നും ഇട്ക്കണ്ടാ ... ഇന്നോട് എന്തെലും മുണ്ടി പറഞ്ഞ് ഒന്ന് ഇര്ന്ന് തന്നാ മതി ... ""
"" അത് വേണ്ടാ ഇന്ന് ഞാനാ കറി വെക്ക്ണത്.... ഇജ്ജ് പറഞ്ഞ് തന്ന മതി.. ഇന്നെന്ത് കറിയാ വെക്ക്ണത് .... ""
"" ഇങ്ങള് കറി വെച്ചാ ഇക്ക് എരട്ടി പണിയാവും ... അതോണ്ട് ആ പൂതി തൽക്കാലം വേണ്ടാ ന്റെ കെട്ട്യോൻക്ക് ... ""
"" പിന്നെ ഇക്ക് പാചകം അറീലന്നാണോ മോളെ ഇജ്ജ് വിചാരിച്.... അന്നെ കെട്ട്ണേന്റെ രണ്ട് മൂന്ന് കൊല്ലം മുമ്പ് വരെ ഞമ്മള് പ്രവാസിയായിരുന്നു... റൂമിലെ നല്ലൊന്നാന്തരം കുക്കായിരുന്നു ഞാൻ... ആ ഇന്നോടാ ഇജ്ജി പറയ്ണത് .... ഇജ്ജ് എന്താ ചിയ്യണ്ടത്ച്ചാ അത് പറ .... ""
അതും പറഞ്ഞ് അബു ഉടുത്തിരുന്ന മുണ്ട് ഒന്ന് മടക്കി കുത്തി ...
"" ഇന്ന് പരിപ്പ് താളിക്കാ ചെയ്യണ് ... അന്നാ പിന്നെ ഇങ്ങളൊരു കാര്യം ചെയ്യിം ... ആ ഗ്യായസടുപ്പുമ്മെണ്ട് മൺ കുടുക്കേല് പരിപ്പ് വേവിച്ച് വെച്ചിട്ട് അതൊന്ന് ഒടച്ച് തരിം ... """
എന്ന് പറഞ്ഞ് അവള് ചോറ് വെന്തോന്ന് നോക്കുന്ന തള്ള കൈയിലെടുത്ത്.... കൈയ്യിൽ കൊടുത്ത് ..... പച്ചക്കറി അരിയാൻ നിന്നു .. "" ട്ടും "" എന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ സൂറാ കണ്ടത്... പരിപ്പ് ഉടക്കാൻ പോയിട്ട്.... ഒരറ്റ കുത്തിന് മൺ കുടുക്കടെ മൂടും പൊട്ടിച്ച്
ഇള്യഭനായി നിക്കുന്ന അബൂനെ ആണ്...
"" ന്റെ പടച്ചേനെ ഇങ്ങളോട് പരിപ്പ് ഒന്ന് ഒടച്ച് തരാനാ പറഞ്ഞ്... അല്ലാതെ കുടുക്കേടെ മൂട് പെട്ടിക്കാനല്ല ...അല്ലെലും ഇക്കറിയാർന്നു ഇങ്ങള് പണി ഇട്ക്കാന്ന് പറഞ്ഞപ്പോ എന്തെലൊക്കെ വരുത്തി വെക്കുന്ന് .... ""
പറഞ്ഞ് മുഴുവൻ ആകാതെ.. കയ്യില് കിട്ടിയ തവിയുമായി അവന്റെ നേരെ ചെന്നതും ...
"" സോറി മുത്തെ .... ഇക്കാകൊരു അബദ്ധം പറ്റീതല്ലെ ഡി ... ""
എന്ന് പറഞ്ഞ് അവൻ കൈയ് കൂപ്പി ...
"" ഹും .. ഇങ്ങളൊരു അബദ്ധം ... ആ കറി മുഴുവൻ ഗ്യാസുമ്മലും കളഞ്ഞു ..
ആകെ ഉണ്ടായിരുന്ന ഒരു കുടുക്ക അത് ഇങ്ങളു പൊട്ടിക്കും ചെയ്തു..... ""
"" ഗ്യാസ്മ്മൽ പോയ കറി ഞാൻ വൃത്തിയാക്കാ... ഇജ്ജ് വേറെ കറിയെന്തെലും വെക്കാൻ നോക്ക്... ""
"" ഹും ഇഞ്ഞെന്ത് കറി... തൽക്കാലം രസം തിളപ്പിക്കാം .... "
"" അന്റെ വർത്താനം കേട്ട തോന്നും ഇജ്ജ് ആദ്യം വേറെ എന്തൊ വല്യയ കറിവെക്കാൻ തുടങ്ങിതാന്ന്... പരിപ്പ് താളിക്കാൻ അത്ര വല്യ പണിയൊന്നുല്ലന്ന് ഇക്കറിയാ ഡി... ""
"" ആഹാ ഇപ്പോ അങ്ങനായല്ലെ.... ഇന്നാ പിന്നെ ഇങ്ങളണ്ട് വെച്ചോളിം കറി ... ""
"" പടച്ചോനെ പണിപാളി ... ഇവള് വീണ്ടും വീണ്ടും പണി തരാണല്ലൊ ... ""
"" എന്താ ഇങ്ങനെ ആലോയിച്ച് നിക്ക്ണ് വേഗം വെച്ചൂടിം .... ""
" വെക്കലൊക്കെ ഞാൻ ചെയ്തോണ്ട് ... വെക്ക്‌ണത് എങ്ങനേന്ന് ഇജ്ജൊന്ന് പറഞ്ഞന്നാ മതി ... ""
"" ആദ്യം ചട്ടീല് എണ്ണൊഴിച്ച് കടുക് പൊട്ടിക്കാ .... ന്നിട്ട് ... "
"" ആ... " നിർത്ത് നിർത്ത് .... ഇങ്ങനെ സ്പീഡിൽ പറയല്ലേ ... ഞാൻ ചോയ്കുമ്പൊ ഒരാന്നായ് ഇങ്ങനെ പറഞ്ഞന്നാ മതി... ""
അവൻ ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ചു... അതിനു ശേഷം ഒരുപിടി കടുക് കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു...
" ഇങ്ങള് കട്കും കൊണ്ട് എവിട്ക്കാ പോണ്... ""
"" ഇജ്ജല്ലെ പറഞ്ഞ് എണ്ണ ഒഴിച്ച് കട്ക് പൊട്ടിക്കാൻ ... ചട്ടീല് എണ്ണ ഒഴിച്ചു .. ഇഞ്ഞ് കട്ക് അമ്മിലിട്ട് കുത്തി പൊട്ടിക്കട്ടെ.. ഇന്നിട്ട് വേണ്ടെ അതിലിടാൻ ... ""
"" ന്റെ പടച്ചോനെ "" എന്നും പറഞ്ഞ് ... ""
സൂറാ തലക്കും കൈയ് കൊടുത്ത് അവനെ നോക്കി ...
പിന്നിം അബദ്ധം പറ്റി എന്ന് മനസ്സിലാക്കിയ.... അബു കടുകും അവിടെ ഇട്ട് ... സൂറാനെ ദയനീയമായി നോക്കി ...
സൂറ തവി എടുത്തു കയ്യിൽ പിടിച് അബുവിനെ നോക്കി...
അബു ഉടുത്തിരുന്ന മുണ്ട്...... ഒന്ന് കൂടി മുറിക്കി ഉടുത്ത് മടക്കി കുത്തി .... പിറകിലേക്ക് കയ്യും കെട്ടി.....
മസിലും പിടിച്ചു നിന്നു...
സൂറ കയ്യിലിരുന്ന തവി അവിടെ ഇട്ടു... രണ്ടും കൽപ്പിച്ച് ചിരവഎടുത്തു.... എറിയാൻ ഓങ്ങിയതും ... അബു ഉസൈൻ
ബോൾട്ടിനേക്കാൽ വേഗത്തിൽ
അടുകള വതിലിലൂടെ ഓടിരക്ഷപെട്ടു ...
രചന ..... ഐശ റാഫി ... (ഫമൽ )
(അല്ലെലും ഈ ഭർത്താക്കന്മാർക്കൊക്കെ എല്ലാം ചെയ്യനറിയും എന്ന ഭാവാ .... അടുകളേല് കേറിയാലൊ അബദ്ധങ്ങൾടെ ഘോശ യാത്രയാവും അവർക്ക് ...എല്ലാവരും അങ്ങനെ അല്ല ചിലരൊക്കെ... )

Aisha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo