അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ
നോവലെറ്റ് ഭാഗം -1
" ആള് ഇറങ്ങാനുണ്ടോ, ഉണ്ടങ്കിൽ മനുഷ്യനെ മിനക്കെടുത്താതെ മുന്നോട്ട് വന്ന് നിന്നെ." കിളിയുടെ ശബ്ദം അഖിലയെ മയക്കത്തിൽനിന്നുണർത്തി. എവിടെ എത്തിയെന്നറിയാൻ തലപൊക്കിയപ്പോഴേയ്ക്കും പരിചയം ഇല്ലാത്തൊരു
സ്ഥലത്ത് ബസ് നിർത്തി. സ്റ്റോപ്പെത്താറാവുമ്പോൾ കിളി ഉണ്ടാക്കുന്ന തൊള്ളതുറക്കൽ കുറേ നേരമായി പല യാത്രകാർക്കും അരോചകമുണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു. ആളാകാൻവാലുംതുമ്പികൈയ്യും വച്ച് സംസാരിക്കുന്നവരെ അഖിലയ്ക്കു
പണ്ടേ ഇഷ്ടമല്ലായിരുന്നു. ഡ്രൈവറുംഅയാൾക്കു കിട്ടിയ അവസരങ്ങൾ പാഴാക്കാ
തെ ചക്രം തിരിച്ച് താനും കേമനാണന്ന് സ്വയം തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടേ യിരുന്നു.
അതിനിരയായവർ പലരും പ്രതികരിച്ചിട്ടും അവറ്റകൾക്ക് ഒരുകൂസലുംഉണ്ടായിരുന്നില്ല
ന്നത് അഖില ശ്രദ്ധിച്ചു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൻ സന്തോഷം കണ്ടെത്തുന്ന
വർക്ക് മരുന്നില്ല,നിത്യ തൊഴിൽ അഭ്യാസം.എത്രകേട്ടാലും ഒന്നു കൊണ്ടാലും ഉളുപ്പില്ല
ങ്കിൽ യാത്രക്കാർക്ക് എന്തു ചെയ്യാൻ കഴിയും.കാലത്തിനനുസരിച്ച് പ്രൈവറ്റ് ബസ്
കോലം മാറ്റുന്നുണ്ട്, പക്ഷെ ഇവറ്റകൾക്ക്മാത്രംഒരുമാറ്റവും ഇല്ലന്ന് ആമിയുടെഅനുഭ
വങ്ങൾ സാക്ഷ്യം.
മത്സരഓട്ടവുംഅഴകിയ തമാശയും അർത് ഥംവച്ച നോട്ടവും ഒക്കെകുറേ സഹിച്ചാ
ണല്ലൊ സ്കൂളും, കോളേജും ഒക്കെ താണ്ടിയതെന്ന് അഖില ഓർത്തു.
‘രൂപയ്ക്കു പത്തെന്ന ‘പ്രയോഗംആയിരുന്നുപഠിക്കുന്നകാലത്തെ ഏറ്റവും
വലിയപരിഹാസമെന്ന് തോന്നിയിട്ടുണ്ട്. അവധിദിവസങ്ങളിൽ മാത്രം പ്രൈവറ്റ്
ബസിൽ സമാധാനത്തോടെയും ,സ്വൽപ്പം ഗമയോടയും യാത്ര ചെയ്തു വിദ്യാർ
ത്ഥികൾ, ഫുൾ ടിക്കറ്റിന്റെ ബലത്തിൽ .
അഞ്ചാം ക്ലാസുമുതൽ ടൗണിൽചേച്ചിപഠിക്കുന്ന കോൺവെൻഡ് സ്കൂളിലാ
പഠിക്കുന്നതെന്ന് കൂട്ടുകാരോട് ഗമയിൽ തട്ടുമ്പോൾ താനറിഞ്ഞില്ല ചേച്ചീടെ പിച്ചും,
യാത്രക്കാരുടെ ഉന്തും ചവിട്ടും ,കിളിയുടെ രൂപയ്ക്ക് പത്തെന്ന ആക്ഷേപങ്ങളും
ഒക്കെയായി പല കടമ്പകളും തന്നെ കാത്തിരിക്കുന്നത്.ചേച്ചികൊണ്ടു വരുന്ന വിശേഷ
ങ്ങളിലും മിഠായികളുടെപല നിറങ്ങളിലും രുചിഭേദങ്ങളിലും ഭ്രമിച്ച് നാലാം ക്ലാസ്
കഴിഞ്ഞുകിട്ടാൻ ദിവസങ്ങൾഎണ്ണിയെണ്ണി കഴിഞ്ഞു. തന്നെ ഭ്രമിപ്പിച്ച വിശേഷങ്ങൾ
ആവേശത്തോടെ വർണ്ണിച്ച് കൂട്ടുകാരുടെ കണ്ണുതള്ളിച്ചു രസിക്കുക തന്റെ
വിനോദമായിരുന്നു അക്കാലത്ത്.ഇല്ലായ്മകളിൽ നിന്നു വരുന്നകുട്ടികളുടെ
മുൻമ്പിൽ ആളാകാൻ അഖിക്ക് വലിയ അധ്വാനം വേണ്ടിയിരുന്നില്ല. അച്ഛൻ
കൊണ്ടുവന്നിരുന്ന പല സാധനങ്ങളും കാണിച്ച് നാട്ടിലെ സ്കൂളിൽ ഷൈൻ ചെയ്ത
പോലെ പുതിയ അന്തരീക്ഷത്തിലും പയറ്റാമെന്ന് മനക്കോട്ടകെട്ടിയ പോയ താൻ
അവിടെന്നു വേരുറപ്പിക്കാൻ പെട്ടപാട് ഓർത്തപ്പോൾ അഖിയുടെ
യുടെ മുഖത്ത് ചിരിയുടെ മിന്നലാട്ടം ഉണ്ടായി.
പക്ഷേവീട്ടിൽ ചേച്ചീടെ മുന്നിൽ തന്റെ ഒരഭ്യാസവും നടന്നില്ല, തന്റെ തോൽവികളെല്ലാം
കണ്ണുനീരായി ഒഴുകിയിട്ടും ചേച്ചിയുടെ മനസ്സ് ഒരിക്കൽ പോലും അലിഞ്ഞില്ല. അവൾ
കൊണ്ടുവന്നിരുന്ന ച്യുയിംഗം ഒരിക്കൽ പോലും ചവച്ചു വീർപ്പിക്കാൻ തനിക്കന്ന് കഴി
ഞ്ഞതേയില്ല. ആദ്യമൊക്കെ താൻ ച്യുയിംഗത്തെ പേടിയോടാണ് നോക്കിയത്, അതിന്
കാരണവുമുണ്ട്. ആദ്യമായത് കൈയ്യിൽ വച്ച് തന്ന് ഗൗരവത്തിൽ ചേച്ചി ഉപദേശി
ച്ചു "സൂക്ഷിച്ച് ചവയ്ക്കണം, വയറ്റിൽ പോയാ ചത്തുപോകും, റബറാ, റബറ് ".
സത്യമാണോന്നറിയാൻ തങ്ങൾ മേക്കർ എന്നു വിളിക്കുന്ന ഷാജി കത്തിച്ചു നോക്കിയിട്ട് ഗൗരവ
ത്തിൽ പറഞ്ഞു 'വയറ്റി പോയാൽ പ്രശ്നമാ കൊച്ചേ ' കളയാനും വയ്യ തിന്നാനും വയ്യ
എന്ന ഗതിയായി തന്റേത്.സ്കൂളിന്റെ തിണ്ണ കാണാത്ത മേക്കർ ഷാജി പോലും അത് വീർപ്പിച്ച് പൊട്ടിച്ച് തന്റെ മുൻമ്പിൽ ഞെളിഞ്ഞു നിന്നപ്പോൾ,അറപ്പോടെ മാത്രം നോക്കിയിരു
ന്ന മണ്ണിര പോലെ താനങ്ങ് ചെറുതായി പോയന്നു തോന്നിയിരുന്നു.അവരുടെമുൻമ്പി
ൽ പിടിച്ചുനിൽക്കാൻ ചെറുതായൊന്ന് ചവച്ച് തുപ്പികളഞ്ഞു.കുടല് ഒട്ടി പോയിചത്തുപോ
കുന്ന കാര്യം ആലോചിക്കാനെ വയ്യായിരുന്നു.എന്നാലും ഒരിക്കലെങ്കിലുമതൊന്ന് ചവച്ചു
വീർപ്പിച്ച് പൊട്ടിക്കാൻ ഒരു പാട് കൊതിച്ചു. എപ്പോഴും തന്റെ പരാജയങ്ങൾക്കാശ്രയം
അച്ചാച്ചനും, കൃഷ്ണനും ആയിരുന്നു .
രണ്ടുപേരും കൈമലർത്തി. വയസ്സുകാലത്തിനി കുടലൊട്ടി പിടിച്ച് ചാവാൻ അച്ചാച്ചന്
പേടി ഉണ്ടായിരുന്നിരിക്കും. തുളസിമാല കൊടുത്ത് കൃഷ്ണനെപാട്ടിലാക്കാൻ നോക്കീട്ടും
നടന്നില്ല. വെണ്ണ കട്ടു തിന്നാനും, ഗോപികമാരുടെ പുറകെ പോകാനും ഒക്കെനേരം ഉണ്ട
ല്ലോന്ന് താൻ പരിഭവിച്ചിട്ടും കണ്ണൻ അനങ്ങിയില്ല. കണ്ണനെകുറ്റം പറയാനും പറ്റില്ല പരിച
യം ഇല്ലാത്ത കാര്യമല്ലെ, പുള്ളിക്കാരൻ മേഞ്ഞുനടന്ന കാലത്ത് ച്യുയിംഗംഇല്ലല്ലൊ എന്ന്
ആശ്വസിച്ചു.അക്കാലത്ത് കൃഷ്ണനുമായുള്ള പിണക്കവുംഇണക്കവും സാധാരണയായി
രുന്നു. അച്ചാമയെ കൊണ്ടിനിയും തുളസിമാല കെട്ടിച്ച് നാണമില്ലാതെ എപ്പോഴത്തേയും
പോലെ ചെല്ലുന്ന പ്രശ്നമേ ഇല്ലന്ന് സന്ധ്യാനാമം ചൊല്ലിയിട്ട്കൃഷ്ണന്റെ ഫോട്ടോയിൽ
നോക്കി അടിവര ഇട്ടു പറഞ്ഞു. ചേച്ചി എന്തു കൊടുത്താണ് കണ്ണനെ വശത്താക്കി വച്ചേ
ക്കുന്നതെന്ന രഹസ്യ അന്വേഷണവും അക്കാലത്ത് തനിക്ക് പതിവായിരുന്നു.വളരെ രഹ
സ്യമെന്ന് താൻ വിശ്വസിച്ചിരുന്ന പല പ്രവൃത്തികൾക്കും ഒരു സാക്ഷി ഉണ്ടായിരുന്നുവെ
ന്നും ഒരു പാട് കാലം കഴിഞ്ഞാണറിഞ്ഞത്.കോളേജിൽ നിന്നും വന്ന കൂട്ടുകാർക്ക് സദ്യ
ക്കൊപ്പം ചിരിക്കാനുള്ള ഒരു പാട് വിഭവങ്ങളും അമ്മ വിളമ്പിയപ്പോഴാണറിയുന്നത് കണ്ണ
നെന്നെ അവിടെയും പറ്റിച്ചുന്ന്. അന്ന് കൗമാരപ്രായത്തിന്റെ പ്രേമം കൊണ്ടല്ല കണ്ണനോട്
പിണങ്ങാഞ്ഞത് ,അമ്മയുടെ ചിരി കാണുമ്പോൾ മഴകണ്ടവേഴാമ്പലിന്റെ സന്തോഷമായി
രുന്നു തനിക്കന്നൊക്കെ.
ഡ്രൈവർ കാണിച്ചൊരഭ്യാസം അഖിലയെഓർമ്മകളിൽ നിന്നുണർത്തി.തല തിരുമുന്ന
തിനിടയിൽ തലയിലിട്ടിരുന്ന ചുരിദാറിന്റെ ഷാള് പിന്നോട്ടായന്ന് അടുത്തിരുന്ന സ്ത്രിയു
ടെനോട്ടത്തിൽ നിന്നും അഖിക്കു മനസ്സിലായി.നിർജീവമായ ചിരിയോടെ അഖി ഷാള് നെറ്റി
യിലോട്ട് വലിച്ചിട്ട് ,ഒരറ്റം ഒന്നുകൂടി പിടിച്ച് വലിച്ച് കഴുത്തു വട്ടംചുറ്റിയഭാഗം മുറികയെന്ന
വൾഉറപ്പു വരുത്തുന്നതിനിടയിൽ, നന്നായി നൊന്തു അല്ലെ എന്ന ആ സ്ത്രിയുടെ ചോദ്യ
ത്തിനൊന്നു ചിരിക്കുകമാത്രം ചെയ്തു. ആരൊടെന്നില്ലാതെയവർ പ്രതിഷേധിച്ചു .
"അഹങ്കാരികൾ എന്തെല്ലാം സംഭവിച്ചാലുംഒരു കൂസലുമില്ല. നല്ല പെട കൊടുക്കാനാളി
ല്ലാഞ്ഞിട്ടാ." അത് സത്യമെന്ന് മുന്നിലാരൊ ശരിവച്ചു. അനുഭവിച്ച നോവുകൾക്കു മുൻമ്പിൽ
ഇതൊന്നുമല്ലല്ലോന്ന് ഓർത്തുകൊണ്ട് ഇടിച്ച ഭാഗം അവൾ ഒന്നുകൂടി തടവി.
"മോളെന്താ പഴനീലൊ, തിരുപ്പതിലൊ പോയിരുന്നൊ." ഓർക്കാ പുറത്തുണ്ടായ ചോദ്യം
അഖിലയെ അമ്പരപ്പിച്ചില്ല. ഇല്ലന്നു പറഞ്ഞു കൊണ്ട് അഖി പുറം കാഴ്ചകളിലേയ്ക്ക് തല
തിരിച്ചു.കീറ്റും കിഴിയും ചോദിച്ചവർ അഖിയെ അലോസരപ്പെടുത്തിയതേയില്ല, മറഞ്ഞ
കാഴ്ചകളിൽ ഓർക്കാനിഷ്ടപ്പെടാത്തവരിൽ ഒരാളാവില്ലവർ എന്നവളോർത്തു.
അപ്പോഴേയ്ക്കും ബസ് ഒരു കനാലിനടുത്തുള്ള സ്റ്റോപ്പിലെത്തി.കനാലിൽ കരിഞ്ഞ
കുറേ പുല്ലും, ഒഴുകി വന്ന് അടിഞ്ഞ മണ്ണും കട്ടയും വേദനിപ്പിക്കുന്ന കാഴ്ചയായി. പ്രതാപ
കാലത്തിന്റെ ഒരു ശേഷിപ്പും ബാക്കിയില്ലാതായിപോയ തന്റെ ജീവിതം പോലെ.തന്റെ ഭാവിയും
ഇതു പോലൊരു വരണ്ട കാഴ്ചയാകുമോന്ന ചിന്ത ഒരുവേള അഖിലക്കുണ്ടായി.ആ തോന്ന
ലുണ്ടാക്കിയ ആന്തലിൽ ദുർബലമായ ആ ശരീരം കൂടുതൽ തളർന്നു.കനാലിന്റെ ഭിത്തി
തുളച്ച് കാലാവസ്ഥയെ അതിജീവിച്ച് നിൽക്കുന്ന ആൽമരതൈയ്യുടെ പച്ചപ്പ് ബസ് നീങ്ങു
ന്നതിനിടയിൽ അഖിയുടെ കണ്ണിലും മനസ്സിലും ഉടക്കി. മനസ്സ് തണുത്തെങ്കിലും,ഇങ്ങനെ
അസ് ഥാനത്തു വളരുന്നവ ആർക്കും തണലു തരുന്നില്ലല്ലൊ നഷ്ടങ്ങളുണ്ടാക്കുന്നതല്ലാ
തെ എന്നോർത്തവൾ അസ്വസ്ഥയായി.വരണ്ട കാഴ്ച മറഞ്ഞു. റബറിന്റെ തണുപ്പിലേ
ക്കു ബസിന്റെ ചക്രം ഉരുണ്ടു കയറിയതാശ്വാസമായി.മറ്റു മരങ്ങളെ പോലെ കണ്ണിനെ
സുഖിപ്പിക്കുന്നില്ലങ്കിലും,ഇവ തരുന്ന തണലിൽ എത്ര കുടുംബങ്ങളാണ് രക്ഷപ്പെട്ടു പോ
കുന്നതെന്നവൾ ഓർത്തു. പറമ്പിലെ പാഴ് മരങ്ങൾ വെട്ടി റബർ നടാനുള്ള അച്ചാച്ചന്റെ
തീരുമാനം, ചെല്ലിയുടെ ശല്യം പറഞ്ഞ് ആവുന്നത്ര അച്ചാമയും അമ്മയും എതിർത്ത
തായിരുന്നു.പക്ഷെ അച്ചാച്ചന്റെ ദീർഘവീക്ഷണമായിരുന്നു ശരി.
തെളിഞ്ഞു നിൽക്കുന്ന പാറകളെ തഴുകി വലിയ ഒഴുക്കില്ലാതെ പോകുന്ന ആറിനൊപ്പ
മുള്ള സഞ്ചാരം അഖിലയെ സന്തോഷിപ്പിച്ചു. വെള്ളം തീരെ കുറവായിരുന്നങ്കിലും തന്റെ
ഹൃദയം കാട്ടികൊണ്ടുള്ള ആ ഒഴുക്ക് അഖില
യുടെ മനസ്സിനെ തണുപ്പിച്ചു.ഉള്ളറിഞ്ഞാൽ
ആരും ചതിക്കപെടില്ലല്ലൊ. ആദ്യമായി ആറു കണ്ണിൽ പെട്ടത്, കോൺവെൻഡ് സ്കൂളിൽ
ചേർന്ന് കുറച്ചു ദിവസങ്ങൾകഴിഞ്ഞായി
രുന്നു. അതിനു മുൻമ്പ് എത്രയൊ തവണ
അമ്മയോടൊപ്പം ടൗണിൽ പോയിരിക്കുന്നു.
പക്ഷെ ആ യാത്രകളിലൊന്നും ആറിന്റെ അത്ഭുതംതന്റെ കണ്ണിൽ പെട്ടതേയില്ല.
ആറും തന്നെ പോലെ പുതിയ അഥിതിയാ
ണൊ എന്ന സംശയം മനസ്സിലടക്കി മന:പൂ
ർവ്വം.രൂപയ്ക്ക് പത്തെന്ന ആക്ഷേപം പോലെ
താനേറെ വെറുത്തിരുന്നു ചേച്ചിയുടെ കളിയാ
ക്കലുകളും. എത്ര ശ്രദ്ധിച്ചാലും ഓർക്കാപുറ
ത്ത് ശത്രുവിന് ഇരയാവുക അക്കാലത്ത് പതിവായിരുന്നു.ആദ്യമായി കണ്ടവലിയതോട് ഉണ്ടാക്കിയ അമ്പരപ്പ് പങ്കുവയ്ക്കാൻ സ്കൂൾ ബാഗും വലിച്ചെറിഞ്ഞ് അച്ചാച്ചന്റെ അടുത്തേയ്ക്കുപാഞ്ഞുതാൻ.അപ്പോഴേക്കും
ചേച്ചി ചാടി വീണു
"എടി കഴുതെ, അത് തോടല്ല ആറാ ആറ് ,എണ്ണുന്ന ആറല്ല, ഒഴുകുന്ന ആറ് .”
എണ്ണാൻ പറ്റാത്തൊരു ആറിനെ പറ്റി കേട്ടറിവ് ഉണ്ടായിരുന്നു.കണ്ടറിവില്ലാത്തോണ്ട് ചേച്ചീ
ടെ മുൻമ്പിൽ പിന്നേയും കൊച്ചായി.ബസിലിരുന്ന് നോക്കുമ്പോൾ ആറ്റിലെവെള്ളം ഒഴുകാ
തെ അനങ്ങാതെ നിൽക്കുവാണോന്ന് താൻ സംശയിച്ചിരുന്നു.
‘‘ ആറിലെ വെള്ളം ഒഴുകാത്തതെന്താ അച്ചാച്ചാ, അച്ചാമ ഓട്ടു ഉരുളിയിൽ ഉണ്ടാക്കി വച്ചേ
ക്കുന്ന പ്രഥമൻ പോലെ തോന്നി എനിക്ക്.” ആ തോന്നൽ അവിടൊരു കൂട്ട ചിരിയുണ്ടാക്കി.
ചമ്മൽ തന്റെ മുഖത്തുണ്ടാക്കിയ വാട്ടം ചേച്ചിയെ മാത്രം ഏശിയില്ല. വാടിയ മുഖം താമസി
യാതെ തെളിഞ്ഞു.അച്ചാച്ചൻ ആറും അരുവിയുംകടലുമൊക്കെ എന്താണന്ന് കഥ പറയുംപോലെ മടിയിൽ ഇരുത്തി പറഞ്ഞു തന്നത് തനെപ്പോഴൊ ആമിയോട് പങ്കുവച്ച
പ്പോൾപലപ്പോഴും നെഞ്ച് വിങ്ങി വാക്കുകൾ തൊണ്ടയിൽ കുരുങ്ങി .അച്ചാച്ചൻ സമ്മാനിച്ചപുസ്തകങ്ങളെക്കാൾ എന്നും തന്നെ സ്വാധിനിച്ചിരുന്നത് ആ നെഞ്ചിൽ മുഖം ചേർത്തിരുന്ന് കേട്ട കഥകളായിരുന്നു.
തുടരും: .

Rajasree Suresh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക