ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷം. ഞാനവളുടെ കഴുത്തിൽ താലി ചാർത്തി.
എന്റെ അമ്മയുടെ മകളായി മരുമകളായി ഞാനവളെ വീട്ടിലേക്കു കൊണ്ടുവന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെ..
കല്യാണത്തിനുശേഷം വീട് ശരിക്കും സന്തോഷിച്ചു കാണും. ചിരിയും കളിയുംസന്തോഷവും നിറഞ്ഞു നിന്നു. ആരും കൊതിക്കുന്ന ഒരു സ്വർഗം പോലെ..
വീട്ടിൽ ഒരു പ്രശ്നം വന്നാലോ വിഷമം വന്നാലോ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നു. അഭിപ്രായങ്ങൾ പറഞ്ഞു ആ പ്രശനം ഇല്ലാതാക്കാനുള്ള വഴി കണ്ടെത്തും..
അമ്മായി അമ്മ മരുമകൾ ബന്ധമല്ല അവർ തമ്മിൽ ഇപ്പോ അമ്മയും മകളും എന്ന ബന്ധമാ..
അമ്മായി അമ്മ മരുമകൾ ബന്ധമല്ല അവർ തമ്മിൽ ഇപ്പോ അമ്മയും മകളും എന്ന ബന്ധമാ..
അവളോട് ദേഷ്യപ്പെട്ടാലോ ചീത്ത പറഞ്ഞാലോ അമ്മ ഇപ്പോ എന്നെ ചീത്ത പറയും..
അത്രക്കും സ്നേഹവും ഇഷ്ടവുമാ അമ്മയ്ക്ക് അവളെ...
ഞാൻ പ്രതിക്ഷിച്ചതും അത് തന്നെയായിരുന്നു. അവൾ എനിക്ക് തരുന്ന സ്നേഹവും സന്തോഷവും എന്റെ അമ്മയ്ക്കും കൊടുക്കണം..
അവൾ വീട്ടിലേക്കു വന്നപ്പോൾ മുതൽ. അമ്മയുടെ മുഖത്ത് സന്തോഷം മാത്രമേ കണ്ടിട്ടുള്ളു. അതെന്നും അങ്ങനെ തന്നെ ഉണ്ടാവട്ടെ...
എനിക്കൊരു പനി വന്നപ്പോൾ അവൾ എനിക്ക് തന്ന സംരക്ഷണവും ശ്രദ്ധയും സ്നേഹവും കണ്ടു ഞാൻ ഒരുപാടു സന്തോഷിച്ചു. ഒരു തവണ കൂടെ പനി വരാൻ ആശിച്ചു പോയിട്ടുണ്ട്..
പക്ഷെ അവൾ ആ പനിയെ ചുക്ക് കാപ്പിയും മരുന്നും തന്നു ഓടിപ്പിച്ചു വിടും..
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ. ഞാൻ അവളോട് ചുമ്മാ ഒന്ന് ചോദിച്ചു.
ഡി.ഒരു ഭർത്താവ് എന്ന് പറഞ്ഞാൽ ഒരു പെണ്ണിന്റെ മനസ്സിൽ എങ്ങനെയായിരിക്കണം..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് പറയണോ ചെക്കാ..
നീ പറയടി മോളെ...
അവൾ ഒരു ചിരിയോടെ പറഞ്ഞു.
"അവന്റെ ജീവനും ജീവിതവും ഞാനായിരിക്കണം.
സന്തോഷത്തിലും ദുഃഖത്തിലും അവൻ കൂടെയുണ്ടാവണം.
വഴക്കു കൂടുമ്പോൾ പൊട്ടി തെറിക്കണം അതും മാറുമ്പോൾ ചിരിയോടെ അടുക്കണം. അവന്റെ സംരക്ഷണത്തിലും സ്നേഹത്തിലും നെഞ്ചോടു ചേർന്ന് ഉറങ്ങണം...
സന്തോഷത്തിലും ദുഃഖത്തിലും അവൻ കൂടെയുണ്ടാവണം.
വഴക്കു കൂടുമ്പോൾ പൊട്ടി തെറിക്കണം അതും മാറുമ്പോൾ ചിരിയോടെ അടുക്കണം. അവന്റെ സംരക്ഷണത്തിലും സ്നേഹത്തിലും നെഞ്ചോടു ചേർന്ന് ഉറങ്ങണം...
ഇനിയും കുറെ ഉണ്ട് രാവിലെ പറഞ്ഞു തരാട്ടോ... ഉറക്കം വരുന്നുണ്ട്
"അവൾ ചിരിയോടെ പറഞ്ഞു നിർത്തി.
"അവൾ ചിരിയോടെ പറഞ്ഞു നിർത്തി.
ഓ ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു.
എന്നിട്ട് ചോദിച്ചു.
ഡി...ഈ പറഞ്ഞ സങ്കല്പ്പം നീ എന്റെ സ്വഭാവത്തിൽ കണ്ടിയിട്ടുണ്ടോ..
ഡി...ഈ പറഞ്ഞ സങ്കല്പ്പം നീ എന്റെ സ്വഭാവത്തിൽ കണ്ടിയിട്ടുണ്ടോ..
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു...
ഇല്ല...
അതുകേട്ട് ഞാൻ ഒരു ചെറിയ ദേഷ്യ ഭാവത്തോടെ അവളെയൊന്നു നോക്കി...
ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഒരു തമാശ പറഞ്ഞതല്ലേ ഞാൻ ...
ഒരു തമാശ പറഞ്ഞതല്ലേ ഞാൻ ...
നിയല്ലേടാ എന്റെ ജീവനും ജീവിതവും..ആ ജീവിതത്തെയല്ലേ ഞാൻ സ്നേഹിക്കുന്നത്....
ഞാൻ അവളെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു...ഐ ലവ് യു...എന്ന്...
ഓരോ വീട്ടിലും പരസ്പരം മനസ്സ് തുറന്നു സംസാരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യയും ഭർത്താവും ഉണ്ടെങ്കിൽ ആ വീട് സ്വർഗമാണ്....
സ്നേഹത്തോടെ
ധനു

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക