അവളൊരു ഉഗ്രൻ കേസ് ആണെന്നേ
"സാറേ, അവളെ കണ്ടാ തന്നെ അറിയാം ഒരു വശപിശകാന്നു"
" അല്ലേൽ വയസ്സ് പത്തു മുപ്പതു കഴിഞ്ഞിട്ടും ഇവളിങ്ങനെ മൂത്തു നരച്ചു നിൽക്കുവോ"
"പക്ഷെ പറയാതിരിക്കാൻ വയ്യ മാഷെ, അവളൊരു മുതലാ"
സ്റ്റാഫ് റൂമിലേക്ക് കയറുമ്പോൾ എനിക്കൊന്നു തല പെരുത്തു; കണക്കു മാഷുമാരായ ശിവകുമാറും രാജീവനും പുതുതായി സ്കൂളിൽ ജോയിൻ ചെയ്ത മായാ ടീച്ചറിനെ കുറിച്ച് വാചാലമാകുന്നത് കേട്ടിട്ടു;
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചിട്ടു വർഷം കുറെയായി ;ഇതു പോലെ ഞരമ്പ് വാതം പിടിച്ച ഓരോരുത്തരെ കാണുന്നതും ആദ്യമായിട്ടല്ല ; എന്നാലും എനിക്ക് അങ്ങോടു രുചിച്ചില്ലന്നും പറയാം ;

എന്നെ കണ്ട ഉടനെ
ഇറക്കുമതി ചെയ്ത ഒരു പുഞ്ചിരി വരുത്തി, അവർ രണ്ടാളും
"ദേവിക ടീച്ചർ ഒരു സംഭവം തന്നെ, സയൻസ് ക്ലബ് ഇത്രയും നന്നായിട്ടു പോകുന്നത് തന്നെ ടീച്ചർ ഉള്ളത് കൊണ്ടാ"
വന്ന ദേഷ്യത്തെ മറച്ചു ഞാനൊന്നു ചിരിച്ചു
"കഷ്ട്ടം"
"വീട്ടിൽ നല്ല മൊഞ്ചുള്ള ഭാര്യ കാണും, എന്നാലും വഴിയേ പോകുന്ന ചാവാലി പട്ടിയെ പോലും വെറുതെ വിടാത്ത ജാതികൾ "
വൈകുന്നേരം സ്കൂളിൽ നിന്നും എല്ലാവരോടും ഹായ് പറഞ്ഞു,
പതിവ് പോലെ വീട്ടിലേക്കുള്ള ബസ് നോക്കി നിൽപ്പായിരുന്നു; അപ്പോഴതാ നിൽക്കുന്നു നമ്മുടെ മാഷുമാരുടെ മുതലേ,മായാ ദേവി ;
മായാ ദേവി നെ കണ്ടിട്ടു,ഞാൻ ഒന്നു ചിരിച്ചു
എന്നെ കണ്ട ഭാവം ഇല്ലാതെ ആള് നില്കുന്നു ;
"ഇച്ചിരി ജാഡ ടീം ആണോ ദൈവമേ " മനസിലോര്ത്തു നിൽകുമ്പോൾ പരിചയമുള്ള ഒരു ടീം എത്തി; കത്തി വയ്ക്കാൻ എന്നെ കഴിഞ്ഞേ മറ്റാരും ഉള്ളു എന്നത് കൊണ്ട് ബസ് പോയത് ഞാൻ അറിഞ്ഞില്ല;
അവസാനം ഏകാന്ത പഥികയായി ഞാനും;
ഇച്ചിരി താമസിച്ചിട്ടു ആണെങ്ളിലും എനിക്ക് ബസ് കിട്ടി;
വീട്ടിൽ എന്റെ രണ്ടു വയസ്സുകാരി പാറുകുട്ടിയെ നോക്കാൻ അമ്മയുള്ളോണ്ട് ആ ടെൻഷൻ നഹീം;
സമയം ഏതാണ്ട് ആറു അടുപ്പിച്ചായി, നേരം ഇരുട്ടി തുടങ്ങുന്നതേ ഉള്ളു;
സൈഡ് സീറ്റിൽ കാഴ്ച കണ്ടിരുപ്പായിരുന്നു;
പെട്ടെന്നു;ബസ് നിന്നു ;ഞാൻ നോക്കുമ്പോൾ ആക്സിഡന്റ് മണമടിച്ചു ;
"ആർക്കും ഒന്നും വരല്ലേയെന്നു പ്രാര്ഥിച്ചിരിക്കുമ്പോൾ "
ആരോ പറയുന്നത് കേട്ടു
ഏതോ പെങ്കൊച്ചിനെ ബൈക്ക് തട്ടിയെന്നും മറ്റോ
ബസ് പോകാൻ ഇനിയും സമയമെടുക്കും;
പുറത്തേക്കു നോക്കുമ്പോൾ ഒരു ഹാൻഡ്ബാഗ്, ചോറ് പാത്രം,കുറെ ബുക്കുകൾ എല്ലാം ചിതറിക്കിടക്കുന്നു "
"ആ ബാഗ് എവിടെയോ കണ്ട പോലെ "
"അതെ ഇതവൾ ടെ അല്ലെ ,മായാദേവിടെ "
"എന്റെ ദൈവമേ, അവളായിരുന്നോ"
ചാടി വീണു, ബസിൽ നിന്നിറങ്ങി, ആരൊക്കൊയോ പറഞ്ഞു തന്ന ഹോസ്പിറ്റലിലേക്ക് ഒറ്റ പോക്കായിരുന്നു ഞാൻ ;
അവൾ ഐ സി യു വില് ആണ് ;
കുറച്ചു കഴിഞ്ഞു നില വിളിച്ചോണ്ട് ഒരു അമ്മയും ഏതാണ്ട് പതിമൂന്നു പതിന്നാലു വയസ്സ് പ്രായം വരുന്ന പെൺകുട്ടിയും അവിടേക്കു വന്നു;
കണ്ടിട്ടു അവളുടെ അമ്മയും അനിയത്തിയും ആണെന് മനസിലായി;അവരോടൊപ്പം വന്ന പ്രായം കൂടിയ വല്യപ്പനിൽ നിന്നും
മായാദേവിടെ ജീവിതപശ്ചാത്തലം ഏറെക്കുറെ പിടി കിട്ടി;
അച്ഛൻ ഉപേക്ഷിച്ചു പോയ രണ്ടു പെൺകുട്ടികളെ 'അമ്മ ജോലിയെടുത്തും മാനം മര്യാദക്ക് വളർത്തി,പഠിപ്പിച്ചു;പറയാൻ മാത്രം ബന്ധുക്കാരില്ല; വിവാഹപ്രായം കഴിഞ്ഞിട്ടും സ്ത്രീധന കമ്പോളത്തിൽ പിടിച്ചു നില്ക്കാൻ പറ്റാത്തോണ്ടു മായയുടെ കല്യാണവും നടന്നില്ല;എന്നാലും മിടുക്കി ഒരു ജോലി സംബാധിച്ചല്ലോ ഇതിനിടക്ക്;
"ദൈവമേ അവൾക്കൊന്നും വരുത്തല്ലേയെന്നു ഞാനും"
"ജീവിതത്തോട് പട വെട്ടി, അവൾ ഇതു വരെ എത്തി,ഇനി അവൾ തോല്കരുത് "
സ്വന്തം വിഷമങ്ങൾ ആകാം അവൾ തന്നിലേക്ക് തന്നെ ഉൾവലിഞ്ഞതും;
കുറച്ചു മുൻപ് ജാഡ ആണെന്നു കരുതിയലോ ദൈവമേ;ഇതു പോലെ എത്ര മായാദേവിമാർ നമുക്ക് ചുറ്റിലും; അവരെ അറിയാത്ത ലോകത്തിനു മുൻപിൽ മൗനമായി ജീവിതം നയിക്കുന്നു;
.ആ ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ എന്റെ മനസ്സിൽ
" ആരെയും പുറംമോടി കണ്ടു വിലയിരുത്തരുത്; അവൾ തിരിച്ചു വരും കാരണം അവളുടെ ജീവിതത്തിൽ ഇനി തോൽവിയില്ല, സന്തോഷങ്ങൾ നിറഞ്ഞതായിരിക്കും"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക