തന്റേതല്ലാത്ത കാരണത്താൽ...
-------------------------------------------------------
കുടുംബകോടതിയിൽ നിന്നും രശ്മി പുറത്തേക്കിറങ്ങുമ്പോൾ അവളുടെ ഉള്ളിലുള്ള സന്തോഷം മുഖത്തും പ്രകടമായിരുന്നു. തന്റെ സന്തോഷം അനിൽ കാണട്ടെ എന്ന് കരുതി അവൾ ചുറ്റിലും കണ്ണോടിച്ചു.

"ആരെയാ രശ്മി നോക്കുന്നത് "?.
കൂട്ടുകാരി രാധികാ മേനോൻ ചോദിച്ചത് കേട്ട് രശ്മി പറഞ്ഞു.
"അനിലിനെയും, കൊച്ചിനെയും കണ്ടോ
രാധികാ "?.
"എല്ലാം കഴിഞ്ഞില്ലേ. ഇനി നീ എന്തിനാ അവനേ നോക്കുന്നത്. കൊച്ചിനേ വെള്ളിയാഴ്ച വൈകിട്ട് മുതൽ തിങ്കളാഴ്ച രാവിലേ വരെ അവന്റെ കൂടെ വിടണമെന്നല്ലേ കോടതി വിധി. അവൻ കൊച്ചിനെയുമായി പോയിക്കാണും ".

"ഒന്ന് പറഞ്ഞുപോലുമില്ലല്ലോ ദുഷ്ടൻ എന്റെ കൊച്ചിനേയും കൊണ്ട് പോകുന്നതിനു മുൻപ് ".
"അതിൽ അതിശയിക്കാൻ എന്തിരിക്കുന്നു. അവൻ ഇതിലപ്പുറവും ചെയ്യുന്നവനാണെന്നു നിനക്ക് അറിയാവുന്നതല്ലേ".
കാർ സ്റ്റാർട്ടാക്കിക്കൊണ്ടു രാധിക ചോദിച്ചു.
"നിന്റെ സാധനങ്ങൾ ഒക്കെ എടുക്കണ്ടേ അവന്റെ വീട്ടിൽ നിന്ന് "?.
"നിന്റെ സാധനങ്ങൾ ഒക്കെ എടുക്കണ്ടേ അവന്റെ വീട്ടിൽ നിന്ന് "?.
"ഞാൻ ആ വീട്ടിലേക്കു വരുമ്പോൾ കൊണ്ടുവന്ന ഡ്രസ്സ് മാത്രമേ എടുക്കാൻ ഉള്ളൂ രാധികാ.അത് ഒരു ബാഗിലാക്കി വെച്ചിട്ടുണ്ട്. അനിലിന്റെ കാശ് കൊണ്ട് വാങ്ങിയതൊന്നും എനിക്ക് വേണ്ട ".
"നീയാണ് രശ്മി വാശിയുള്ള പെണ്ണ്.നീ ഉപേക്ഷിച്ചിട്ട് വന്ന നിന്റെ സാധനങ്ങൾ ആ വീട്ടിൽ കാണുമ്പോൾ നിന്റെ ഓർമ്മകൾ അവനേ വേട്ടയാടും. അങ്ങനെ ഉരുകി, ഉരുകി അവൻ തീരുന്നത് നിനക്ക് കാണാം ".
"അതുകൂടി കണ്ടാലേ എനിക്ക് പൂർണ്ണ തൃപ്തിയാകൂ രാധികേ ".
"ഒന്നും സംസാരിയ്ക്കാൻ നിക്കണ്ട. ബാഗുമെടുത്തു പെട്ടന്ന് പോരേ ".
"എന്ത് സംസാരിക്കാൻ.രണ്ട് മിനിറ്റ്. ഞാനിതാ വന്നു. "
കാറിൽ നിന്നിറങ്ങി ഏഴ് വർഷമായി അനിലിന്റെ ഭാര്യയായി ജീവിച്ച വീട്ടിലേക്കു ഒരു അന്യയേപ്പോലെ രശ്മി കടന്നുചെന്നു. അകത്തേക്ക് കയറാൻ തുടങ്ങിയ അവൾ പെട്ടന്ന് കാലുകൾ പിൻവലിച്ചിട്ട് കാളിങ്ബെല്ലിൽ വിരലമർത്തി.
വാതിൽക്കലേക്ക് വന്ന അനിൽ ചോദ്യഭാവത്തിൽ അവളെ നോക്കി.

"എന്റെ സ്വന്തം ഒരു ബാഗ് അകത്തുണ്ട് അതൊന്ന് എടുത്ത് തരണം ".
"ആവശ്യമുള്ളവർ വേണേൽ പോയി എടുക്കുക ".
പറഞ്ഞിട്ട് അനിൽ തിരിഞ്ഞു നടന്നു.
പറഞ്ഞിട്ട് അനിൽ തിരിഞ്ഞു നടന്നു.
ഒച്ചകേട്ട ആറു വയസ്സുകാരൻ സച്ചിനും വാതിൽക്കലേക്ക് വന്നു.
"അമ്മേ എന്റെ ലൈറ്റുള്ള കാർ എവിടെയാ വെച്ചേക്കുന്നേ "?
"അമ്മേ എന്റെ ലൈറ്റുള്ള കാർ എവിടെയാ വെച്ചേക്കുന്നേ "?
"അമ്മ കണ്ടില്ല. മോൻ മുകളിൽ പോയി നോക്കിക്കേ അവിടെ ഉണ്ടന്ന് തോന്നുന്നു".
സച്ചിൻ മുകളിലേക്ക് ഓടിയതും രശ്മി അകത്തു കയറി ബാഗെടുത്തു. തിരിച്ചു വന്നപ്പോൾ അനിൽ ടീവീ കണ്ടുകൊണ്ട് ഇരിപ്പുണ്ട്. അവൾ ഒന്ന് മുരടനക്കി. അനിൽ ശ്രദ്ധിക്കുന്നില്ലന്ന് കണ്ടപ്പോൾ അവൾ പറഞ്ഞു.
"ഞാൻ ഈ വീട്ടിൽ വന്നുകയറിയപ്പോൾ കൊണ്ടുവന്നത് മാത്രമേ എന്റെ ബാഗിലുള്ളൂ ".
അനിൽ അത് ശ്രദ്ധിക്കാതെ ടീവി കാണുന്നത് തുടർന്നു. അവൾ ഒച്ചയിൽ വാതിൽ വലിച്ചടച്ചിട്ട് ഇറങ്ങിപ്പോയി.
അനിൽ അത് ശ്രദ്ധിക്കാതെ ടീവി കാണുന്നത് തുടർന്നു. അവൾ ഒച്ചയിൽ വാതിൽ വലിച്ചടച്ചിട്ട് ഇറങ്ങിപ്പോയി.
ഡിവോഴ്സ് കിട്ടുമെന്ന് ഉറപ്പായിരുന്നതിനാൽ രാധികയുടെ സഹായത്താൽ രശ്മി വാടകക്ക് ഒരു വീട് എടുത്തിരുന്നു.അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും വാങ്ങി. രാധികയാണ് രശ്മിക്ക് ഡിവോഴ്സിനുള്ള പൂർണ്ണപിന്തുണയുമായി കൂടെ നിന്നത്. സ്വാതന്ത്രമില്ലാത്തതിനാൽ ബന്ധം വേർപെടുത്തിയതാണ് രാധിക. രശ്മിക്കും അതായിരുന്നു കാരണം. ഈ ഭൂമിയിൽ ആകെ ഉള്ള ഒരു ജീവിതം തന്റെ ഇഷ്ട്ടങ്ങളൊന്നും കുഴിച്ചുമൂടി ജീവിക്കാൻ അവൾ തയ്യാറല്ലായിരുന്നു.
രശ്മി ടീവി ഓൺ ചെയ്തു സീരിയൽ വെച്ചു. ഇവിടെ ആരും തന്നോട് ചാനൽ മാറ്റാൻ പറയില്ലല്ലോ.എത്ര നേരം വേണേലും ടീവിയുടെ മുൻപിൽ ഇരിക്കാം. ഇഷ്ടമുള്ളപ്പോൾ പുറത്തുപോകാം.ഷോപ്പിംഗ് നടത്താം. ഇഷ്ടമുള്ളപ്പോൾ കയറി വരാം.അലമാര മുഴുവൻ സാരി വാങ്ങി നിറക്കണം. അങ്ങനെ ഓരോന്നോർത്തപ്പോഴാണ് വീട്ടിലേക്ക് ഒന്ന് വിളിച്ചില്ലല്ലോ എന്നോർത്തത്.
ഡിവോഴ്സ് ചെയ്യല്ലേ എന്ന് നൂറ് വട്ടം ആവശ്യപ്പെട്ട അപ്പനോടും, അമ്മയോടും പറഞ്ഞിട്ട് കാര്യമൊന്നുമില്ല. എന്നാലും ഒന്ന് പറഞ്ഞേക്കാം. അവൾ ഫോണെടുത്തു വീട്ടിലേക്കു ഡയൽ ചെയ്തു.
"ഹലോ "
"ഹലോ.. അമ്മേ!എന്തുണ്ട് വിശേഷം "?
"ഇവിടെ വിശേഷം ഒന്നും ഇല്ല. നിനക്ക് എന്തുണ്ട് വിശേഷം. അനിലും സച്ചുവും എന്തെടുക്കുന്നു "?.
"ഇവിടെ അനിലും, സച്ചുവും ഒന്നുമില്ല. ഞാൻ മാത്രമേ ഉള്ളൂ. എനിക്ക് ഡിവോഴ്സ് കിട്ടി. ഞാൻ വേറെ മാറി ".
അപ്പുറത്ത് ഒരു നിമിഷത്തെ മൗനം.
"ഹലോ.. അമ്മേ !
"എനിക്കൊന്നും പറയാനില്ല മോളെ. ഞാൻ അച്ഛന്റെ അടുത്ത് കൊടുക്കാം ".
അമ്മ കരയുന്നുണ്ടന്ന് രശ്മിക്ക് തോന്നി.
"ഹലോ !
അച്ഛന്റെ സൗണ്ട് കേട്ടപ്പോൾ അവൾ പറഞ്ഞു.
"അച്ഛാ കോടതി ഡിവോഴ്സ് അനുവദിച്ചു. ഞാൻ അവിടന്ന് മാറി. "
"എന്റെ മോൾ ഒത്തിരി വളർന്നു. അച്ഛന്റെയും, അമ്മയുടെയും, താലി കെട്ടിയ ആളുടെയും വാക്കുകൾ ധിക്കരിക്കാൻ തക്കവണ്ണം. "
രശ്മി ഫോൺ കട്ട് ചെയ്തു. സ്വന്തം അച്ഛനും, അമ്മയ്ക്കും പോലും തന്നോട് സ്നേഹമില്ലന്ന് അവൾക്ക് തോന്നി.ആരുമില്ല തന്റെ കൂടെ.വേണ്ട.. തനിക്ക് ആരുടെയും സഹായം വേണ്ട. ആരുടെയും സഹായമില്ലാതെ രശ്മി ജീവിച്ചുകാണിച്ചു കൊടുക്കും.വീട്ടിലേക്ക് വിളിക്കണ്ടായിരുന്നു എന്നവൾക്ക് തോന്നി. ഉള്ള മൂഡ് പോയി.
---------------------------------------------------------
"സച്ചൂ !നിനക്ക് രണ്ട് ദിവസം അമ്മയേ കാണാതിരുന്നിട്ട് വിഷമം ഒന്നും തോന്നിയില്ലേ "?.
തിങ്കളാഴ്ച സച്ചിനേ കൊണ്ട് വിട്ടിട്ട് അനിൽ പോയപ്പോൾ രശ്മി ചോദിച്ചു.

"എന്റെ അച്ഛൻ ഉണ്ടായിരുന്നല്ലോ !പിന്നെന്തിനാ ഞാൻ വിഷമിക്കുന്നേ" ?.
"അല്ലേലും നിനക്ക് അച്ഛനെ മതിയല്ലോ. പത്തുമാസം ചുമന്നോണ്ട് നടന്ന അമ്മക്ക് ഒരു വിലയുമില്ല.ഒരു അച്ഛനും മോനും. അവിടെ നിന്നാൽ പോരാരുന്നോ. എന്തിനാ ഇങ്ങോട്ട് വന്നത്, "?
"അവിടെ പെയിന്റടിക്കുവല്ലേ. പൊടിയും, പെയിന്റിന്റെ മണവും ഒക്കെ അടിച്ചാൽ അസുഖം വരുമെന്ന് അച്ഛൻ പറഞ്ഞല്ലോ.പെയിന്റടിച്ചുകഴിയുമ്പോൾ അച്ഛൻ നമ്മളെ വന്നു കൊണ്ടുപോകും ".
"ഓഹോ !പെയിന്റടി ആണോ അവിടെ" ?
"ഊം.. അച്ഛൻ പറഞ്ഞു ബാധ ഒഴിഞ്ഞു പോയാൽ പെയിന്റടിക്കണം എന്ന്. എന്താ അമ്മേ ബാധ "?.
"ബാധ നിന്റെ... "
ബാക്കി പൂരിപ്പിക്കാതെ രശ്മി നിർത്തി. അവൾക്ക് അരിശം വന്നു.
ബാക്കി പൂരിപ്പിക്കാതെ രശ്മി നിർത്തി. അവൾക്ക് അരിശം വന്നു.
"അമ്മയേക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ നിന്റച്ഛൻ "?.
"ഇല്ല !പിന്നെ ഉണ്ടല്ലോ.. അമ്മേടെ ഡ്രസ്സ് എല്ലാം എടുത്ത് അച്ഛൻ തീ കത്തിച്ചു ".
"തീ കത്തിച്ചോ..? യ്യോ !!അമ്മേടെ നല്ല സാരിയൊക്കെ കത്തിച്ചോ "?.
സച്ചു ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.
"അതറിയില്ല. തറമക്കാരിക്കും കൊടുത്തു സാരി.ബാധയുടെ ഓർമ്മ വരാതിരിക്കാനാന്നാ അച്ഛൻ പറഞ്ഞത്".
"അതറിയില്ല. തറമക്കാരിക്കും കൊടുത്തു സാരി.ബാധയുടെ ഓർമ്മ വരാതിരിക്കാനാന്നാ അച്ഛൻ പറഞ്ഞത്".
അനിലിനെ ഓർമ്മകൾ കൊണ്ട് സങ്കടപ്പെടുത്താനാണ് അതൊക്കെ അവിടെ ഇട്ടിട്ടു പോന്നത്. ഇപ്പോൾ.. !!
നല്ല വിലയുള്ള സാരികൾ. അതൊക്കെ എടുത്തോണ്ട് പോരാഞ്ഞതിൽ അവൾക്ക് അരിശം തോന്നി.
നല്ല വിലയുള്ള സാരികൾ. അതൊക്കെ എടുത്തോണ്ട് പോരാഞ്ഞതിൽ അവൾക്ക് അരിശം തോന്നി.
കിട്ടിയ സ്വാതന്ത്ര്യത്തിന്റെ അഹന്തയിൽ അടുത്ത ദിവസം ഒരു സിനിമക്ക് പോകാം എന്ന് രശ്മി തീരുമാനിച്ചു . രാധിക അയച്ച ഓട്ടോറിക്ഷയിൽ കയറി രശ്മിയും, സച്ചുവും പോകുമ്പോഴാണ് ഡ്രൈവർ ചോദിച്ചത്.
"ചേച്ചി ഒറ്റക്കാണല്ലേ താമസം "?.
"ഒറ്റക്കല്ല. ഇവൻ.. എന്റെ മകനും ഉണ്ട് കൂടെ ".
"ചേച്ചി ആള് കൊള്ളാല്ലോ. തമാശക്കാരി ആണല്ലേ. ഞാൻ ചോദിച്ചത് ചേട്ടൻ കൂടെ ഇല്ലേന്നാ" ?.
എന്ത് മറുപടി പറയണമെന്ന് അറിയാതെ അവൾ മിണ്ടാതിരുന്നു.
എന്ത് മറുപടി പറയണമെന്ന് അറിയാതെ അവൾ മിണ്ടാതിരുന്നു.
"ഇടക്ക് ഒരു കാർ ഇവിടെ വന്ന് കൊച്ചിനെ ഇറക്കിയിട്ട് പോകുന്നുണ്ടല്ലോ. അതാരാ "?.
ഇവർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടന്നു രശ്മിക്ക് മനസ്സിലായി.
"അത് സച്ചുവിന്റെ അച്ഛനാ".
"അത് സച്ചുവിന്റെ അച്ഛനാ".
"സച്ചുവിന്റെ അച്ഛനിൽ കവിഞ്ഞ് നിങ്ങൾ തമ്മിൽ ഇപ്പോൾ ബന്ധം ഒന്നും ഇല്ല അല്ലേ ?.
അവൾ ഒന്നും മിണ്ടാതെ ഇരുന്നു.
അവൾ ഒന്നും മിണ്ടാതെ ഇരുന്നു.
"താലി കഴുത്തിൽ കാണാതിരുന്നപ്പോൾ എനിക്ക് മനസ്സിലായി. നമ്മുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ ചേച്ചിയേ. അത് അങ്ങട് അടിച്ചു പൊളിച്ചു ജീവിക്കുക. മ്മടെ രാധികാ ചേച്ചിയേപ്പോലെ.പിന്നെ.. എന്ത് ആവശ്യമുണ്ടേലും നമ്മളെ വിളിച്ചോ ട്ടോ".
താലിമാല ഊരിവെക്കണ്ടായിരുന്നു എന്ന് അവൾക്കു തോന്നി. ഈ ചുരുങ്ങിയ നേരം കൊണ്ട് ഡ്രൈവറുടെ കണ്ണുകൾ തന്റെ ശരീരത്തിൽ എവിടെയൊക്കെ പതിഞ്ഞു എന്നോർത്തപ്പോൾ അവൾക്ക് അത്ഭുതം തോന്നി.
തിയേറ്ററിൽ ഓട്ടോ നിർത്തുമ്പോൾ രാധിക കാത്തു നിൽപ്പുണ്ടാരുന്നു.
"എന്താടാ സുഖമല്ലേ. "?
"ചേച്ചി ഒക്കെ ഇടക്ക് കടാക്ഷിക്കുന്നതു കൊണ്ട് നമ്മൾ ഇങ്ങനെ അങ്ങ് പോകുന്നു ".
രാധികയുടെയും ഡ്രൈവറുടെയും സംസാരം കേട്ടിട്ട് അവൾക്ക് ഇഷ്ട്ടപ്പെടാത്തതിനാൽ അവൾ അങ്ങോട്ട് ശ്രദ്ധിച്ചില്ല. ഡ്രൈവർ പോയപ്പോൾ രശ്മി രാധികയോട് ചോദിച്ചു.
"ഏതാ രാധികാ അവൻ. ഒരു മാതിരി വൃത്തികെട്ട സംസാരം.എന്തൊക്കെയാ അവന് അറിയേണ്ടത്. "
"രശ്‌മി !സ്വാതന്ത്ര്യം എല്ലാക്കാര്യത്തിലും വേണ്ടേ ?.അവൻ ആള് പുലിയാ. നമ്മുക്ക് ഒരാവശ്യം വന്നാൽ ആരാ ഇപ്പോൾ ഉള്ളത്. ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ നമ്മുടെ ഏതാവശ്യത്തിനും ഇവരൊക്കെ പറന്ന് വരും. "
"രശ്മി !സ്വാതന്ത്ര്യം എല്ലാക്കാര്യത്തിലും വേണ്ടേ ?.അവൻ ആള് പുലിയാ. നമ്മുക്ക് ഒരാവശ്യം വന്നാൽ ആരാ ഇപ്പോൾ ഉള്ളത്. ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ നമ്മുടെ ഏതാവശ്യത്തിനും ഇവരൊക്കെ പറന്ന് വരും. "
സ്വാതന്ത്ര്യം ആഘോഷിക്കാൻ വന്ന രശ്മിക്ക് സിനിമയിൽ ഒട്ടും ശ്രദ്ധിക്കാൻ പറ്റിയില്ല. അവളുടെ മനസ്സ് മുഴുവൻ രാധിക പറഞ്ഞ വാക്കുകൾ ആയിരുന്നു. അഡ്ജസ്റ്റ് ചെയ്യണമെന്ന്. അപ്പോൾ രാധികാ അങ്ങനെ ഒരാളാണോ?.ഓട്ടോ ഡ്രൈവറുടെ കറപിടിച്ച പല്ലുകൾ ഓർത്തിട്ട് അവൾക്ക് ഓക്കാനിക്കാൻ വന്നു. എത്രയും പെട്ടന്ന് ഒന്ന് വീട്ടിൽ ചെന്നാൽ മതിയെന്ന് അവൾ ആശിച്ചു. രാധികയോട് ഇടപെടുന്നത് സൂക്ഷിച്ചു വേണമെന്ന് അവളുടെ മനസ്സിൽ ആരോ മന്ത്രിച്ചു.
സിനിമ കഴിഞ്ഞ് വീട്ടിൽ ഓട്ടോയിൽ ചെന്നിറങ്ങിയപ്പോഴും വീടിന്റെ മുന്നിലെ റോഡിൽ ചില ചെറുപ്പക്കാർ എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ട് നിൽപ്പുണ്ടാരുന്നു.വേഗം വീടിന്റെ അകത്തുകയറി അവൾ വാതിൽ അടച്ചു. അവൾക്ക് മനസ്സിൽ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ തോന്നാത്ത ഒരു പേടി തോന്നി.
"അമ്മക്ക് പേടിയുണ്ടോ" ?.
"എന്തിന് ?.ഞാൻ എന്തിനാ പേടിക്കുന്നത് ഒരാൺകുട്ടിയായി നീ കൂടെ ഉള്ളപ്പോൾ" ?.
"അച്ഛനെ വിളിക്കട്ടേ ഞാൻ" ?.
"അതൊന്നും വേണ്ട. നീ വല്ലതും കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക് ".
അവൾ ഉള്ളിലെ പേടി മറക്കാൻ അരിശപ്പെട്ടുകൊണ്ട് സച്ചുവിനോട് പറഞ്ഞു.
അവൾ ഉള്ളിലെ പേടി മറക്കാൻ അരിശപ്പെട്ടുകൊണ്ട് സച്ചുവിനോട് പറഞ്ഞു.
"ഓട്ടോക്കാരൻ ചേട്ടൻ അങ്ങനെയൊക്കെ പറഞ്ഞിട്ട് അമ്മ എന്താ ഒന്നും മിണ്ടാതിരുന്നത് "?.
"എങ്ങനെയൊക്കെ പറഞ്ഞിട്ട് ".?
സച്ചു ദേഷ്യത്തിൽ അവളെ നോക്കി. മുഖം കുനിച്ചിരുന്ന് കഴിച്ചിട്ട് അവൻ എഴുന്നേറ്റ് പോയി.
സച്ചുവിന്റെ കുഞ്ഞ് മനസ്സിന് എന്തൊക്കെയോ മനസിലായിരിക്കുന്നു.
അവൾക്ക് കിടന്നിട്ടും ഉറക്കം വന്നില്ല. പുറത്ത് നിൽക്കുന്ന ആരേലും തങ്ങളെ അക്രമിക്കുമോ എന്ന ഭയാശങ്ക അവളുടെ ഉറക്കം നഷ്ടപ്പെടുത്തി. ആദ്യമായി അരക്ഷിതത്തബോധം അവളെ വേട്ടയാടി.
------------------------------------------------------------
ആറു മാസങ്ങൾ കടന്നുപോയി. അനിലിന്റേയും, രശ്മിയുടെയും കൂടെ മാറി മാറി താമസിക്കുന്നത് സച്ചിന്റെ സ്വഭാവത്തിൽ പ്രതിഫലിക്കാൻ തുടങ്ങി. അനിലിന്റെ കൂടെ താമസിക്കുന്നതാണ് അവന് കൂടുതൽ ഇഷ്ടം എന്ന് രശ്മിക്കറിയാമായിരുന്നു. അതിനാൽ തന്നെ പലപ്പോഴും കരാറിൽ പറഞ്ഞതിൽ കൂടുതൽ ദിവസം അവൾ കുട്ടിയെ വിട്ടുകൊടുത്തു. അനിലിന്റെ അടുത്ത് നിന്നും സച്ചു വരുമ്പോൾ അവൾ പല വിധത്തിലും ചോദിച്ചു നോക്കും. അനിൽ അവളെപ്പറ്റി എന്തെങ്കിലും ചോദിച്ചോ, പറഞ്ഞോ എന്നൊക്കെ. ഇല്ല എന്നുള്ള മറുപടി താൻ പോയിക്കഴിയുമ്പോൾ അനിൽ വിഷമിക്കും, സങ്കടപ്പെടും എന്നൊക്കെ വിചാരിച്ചിരുന്ന അവളെ നിരാശയാക്കി.

ഭർത്താവിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയിട്ടും അതനുഭവിക്കുമ്പോൾ അത്ര സുഖമൊന്നും ഇല്ലാന്ന് രശ്മി തിരിച്ചറിയുവായിരുന്നു. ഒന്നിനും ഒരു മൂഡില്ല. ഭക്ഷണം ഉണ്ടാക്കാൻ പോലും തോന്നുന്നില്ല. ഉണ്ടാക്കുന്നത് തീരുന്നില്ല. ഒന്നിനും രുചിയില്ല. അനിലിന്റെ കൂടെ ആയിരുന്നപ്പോൾ വഴക്ക് ഉണ്ടാക്കുന്നതിനുപോലും ഒരു പ്രത്യാക രസമായിരുന്നു.
അടുത്ത് കിടന്നിരുന്ന ഫോൺ അവൾ കയ്യിലെടുത്തു നോക്കി. അനിൽ ദിവസത്തിൽ എത്രയോ പ്രാവശ്യം വിളിക്കുമായിരുന്നു. അപ്പോഴൊക്കെ തനിക്ക് അത് അരോചകമായിരുന്നു. ഇപ്പോൾ ആ ഫോൺ ഒന്ന് ബെല്ലടിച്ചിട്ട് നാളുകൾ കഴിഞ്ഞിരിക്കുന്നു. അനിൽ അയച്ചിരുന്ന മെസ്സേജുകളൊക്കെ അവൾ വീണ്ടും എടുത്തു വായിച്ചു.ഡിവോഴ്സിന് വേണ്ടി വാശി പിടിച്ചത് എന്തോ ഒരു മോഹിപ്പിക്കുന്ന ജീവിതം കിട്ടുമെന്ന പ്രതീക്ഷ ആയിരുന്നു. പക്ഷേ.. ഒരു വലിയ തെറ്റാണ് താൻ ചെയ്തതെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. അനിലിനേ ഒന്ന് കാണാനും, സംസാരിക്കാനും രശ്മിക്ക് വല്ലാത്ത ആഗ്രഹം തോന്നി.
അടുത്ത ദിവസം അനിൽ സച്ചുവിനെ കൊണ്ട് പോകാൻ വന്നപ്പോൾ രശ്മിയും അവന്റെ കൂടെ കാറിന്റെ അടുത്ത് വരെ ചെന്നു.ഒന്ന് നോക്കുമെന്നോ, എന്തെങ്കിലും സംസാരിക്കുമെന്നോ അവൾ പ്രതീക്ഷിച്ചു. അനിൽ അവളെ മൈൻഡ് പോലും ചെയ്യാതെ പോയപ്പോൾ അവൾക്ക് ഉള്ളിൽ ഒത്തിരി സങ്കടം തോന്നി.
എങ്ങനെ അനിലിനോട് ഒന്ന് സംസാരിക്കണമെന്ന് ആലോചിച്ചാണ് അവൾ അനിലിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തത്. പക്ഷേ പെട്ടന്ന് തന്നെ കട്ട് ചെയ്തു. വീണ്ടും അങ്ങനെ പല വട്ടം. ഒന്ന് വിളിക്കാവാനുള്ള ധൈര്യം അവൾക്ക് കിട്ടിയില്ല. അവസാനം അവൾ മെസ്സേജ് അയക്കാൻ ടൈപ്പ് ചെയ്തു.ഒരു ഹായ് വിട്ടിട്ട് ആദ്യമായി പ്രണയിക്കുന്ന മനസ്സോടെ മറുപടിക്കായി കണ്ണ് നട്ടിരുന്നു.ദിവസങ്ങൾ കാത്തിരുന്നത് വെറുതെ ആയി. ഏഴ് വർഷത്തെ അറിവ് വെച്ച് അനിൽ തന്നോട് ക്ഷമിക്കുമെന്നും, ബാക്കിയുള്ള ജീവിതം അനിലിന്റെ കൂടെ നല്ല ഭാര്യയായി ജീവിക്കണമെന്നും അവൾ ആഗ്രഹിച്ചു.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സച്ചുവിനെ കൊണ്ടുപോകാൻ അനിൽ വരുന്നതിനു മുൻപ് രശ്മി സച്ചുവിനെക്കൊണ്ട് അനിലിനെ വിളിപ്പിച്ചു.
"അച്ഛാ !അച്ഛൻ വരണ്ട ട്ടോ.. ഞാൻ അമ്മയുടെ കൂടെ വന്നേക്കാം. അമ്മക്ക് അങ്ങോട്ട് വരണമെന്ന്. വന്നോട്ടെ അല്ലേ അച്ഛാ" ?.
"ഊം.. എന്നാൽ ശരി സച്ചൂ. അച്ഛൻ വീട്ടിലുണ്ടാകും ".
ചെവി കൂർപ്പിച്ചു ഫോൺ വിളിക്കുന്നതും കേട്ട് നിന്ന രശ്മി സച്ചുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
പിറ്റേ ദിവസം രാവിലെ..
കാളിങ് ബെല്ലിൽ വിരലമർത്തിയിട്ട് നെഞ്ചിടിപ്പോടെ അവൾ സച്ചുവിന്റെ ചുമലിൽ പിടിച്ചു കൊണ്ട് ആ വാതിലിന് മുൻപിൽ നിന്നു.
വാതിൽ തുറന്ന അനിലിന്റെ മുഖത്തു നോക്കാൻ ശക്തിയില്ലാതെ അവൾ കുനിഞ്ഞു നിന്നു.
കാളിങ് ബെല്ലിൽ വിരലമർത്തിയിട്ട് നെഞ്ചിടിപ്പോടെ അവൾ സച്ചുവിന്റെ ചുമലിൽ പിടിച്ചു കൊണ്ട് ആ വാതിലിന് മുൻപിൽ നിന്നു.
വാതിൽ തുറന്ന അനിലിന്റെ മുഖത്തു നോക്കാൻ ശക്തിയില്ലാതെ അവൾ കുനിഞ്ഞു നിന്നു.
"സച്ചൂ !മുകളിൽ ഊഞ്ഞാൽ റെഡിയാക്കിയിട്ടുണ്ട്. മോൻ പോയി ആടിക്കോ".
സച്ചു പോയപ്പോൾ അനിൽ തല കുനിച്ചു നിൽക്കുന്ന രശ്മിയെ നോക്കി.
സച്ചു പോയപ്പോൾ അനിൽ തല കുനിച്ചു നിൽക്കുന്ന രശ്മിയെ നോക്കി.
"എന്താ അവിടെ നിൽക്കുന്നത് "?.
"ഞാൻ ... അകത്തേക്ക് കയറാനുള്ള യോഗ്യത എനിക്കില്ല ".
"എന്തിനാ ഈ വീടിന്റെ അകത്തേക്ക് കയറുന്നത് ".
രശ്മി ഞെട്ടി തല ഉയർത്തി നോക്കി. അനിൽ തുടർന്നു.
"എല്ലാവരുടെയും വാക്കുകൾ ധിക്കരിച്ച് സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ ഈ വീട് വിട്ട് പോയതാ രശ്മി. അന്ന് വരെ ഞാൻ സ്നേഹിച്ചിരുന്ന രശ്മിയെ അന്ന് ഞാനും ഇറക്കി വിട്ടു എന്റെ മനസ്സിൽ നിന്നും. അന്ന് ഞാൻ പറഞ്ഞത് ഓർമ്മയില്ലേൽ ഒന്ന് കൂടി ഓർമ്മിപ്പിക്കുന്നു. പോകുന്നതിന് കുഴപ്പമില്ല. പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകരുത്. "

അവൾ അനിലിന്റെ കാൽചുവട്ടിലേക്കിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. സങ്കടം കൊണ്ട് വാക്കുകൾ പുറത്തേക്കു വന്നില്ല.
"എന്നോട് ഒന്ന് ക്ഷമിക്കുമോ. ?എന്നേ പറഞ്ഞ് വിടല്ലേ ".
"ഇതിൽ കൂടുതൽ ഉള്ളിൽ സങ്കടപ്പെട്ടിട്ടുണ്ട് ഞാൻ. ഇപ്പോൾ എന്റെ മനസ്സ് കരിങ്കല്ലാണ്. അവിടെ നിന്നും ഒരു മനസ്സലിവും ഉണ്ടാവില്ല.".
ഒന്ന് നിർത്തിയിട്ട് അനിൽ പറഞ്ഞു.
"രശ്മി പോകുമ്പോൾ ആ ഗേറ്റ് അടച്ചേക്കണം ".
ഒന്ന് നിർത്തിയിട്ട് അനിൽ പറഞ്ഞു.
"രശ്മി പോകുമ്പോൾ ആ ഗേറ്റ് അടച്ചേക്കണം ".
അനിൽ വീട്ടിലേക്കു കയറി. രശ്മിയുടെ മുൻപിൽ ആ വാതിൽ അടഞ്ഞു.
അവൾ പതിയെ എഴുന്നേറ്റു. പുറത്തേക്ക് നടക്കുമ്പോളും അവൾ പ്രതീക്ഷിച്ചു പിന്നിൽ നിന്നും അനിൽ വിളിക്കുമെന്ന്.
By... ബിൻസ് തോമസ്..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക