#പ്രീക്കാന കോഴ്സ്
ക്രിസ്റ്റ്യൻ വിവാഹത്തിനു മുന്നേ വിവാഹിതരാവുന്നവരുടെ
കുടുംബജീവിതം കൂടുതൽ ഉറപ്പുള്ളതും ദൃഢതയുള്ളതുമാകുന്നതിനു വേണ്ടി പള്ളി തന്നെ നേരിട്ട് നിർബന്ധപൂർവം നടത്തുന്ന ബോധവത്കരണ ക്ലാസ്.....!
കുടുംബജീവിതം കൂടുതൽ ഉറപ്പുള്ളതും ദൃഢതയുള്ളതുമാകുന്നതിനു വേണ്ടി പള്ളി തന്നെ നേരിട്ട് നിർബന്ധപൂർവം നടത്തുന്ന ബോധവത്കരണ ക്ലാസ്.....!
അവർ ഇരുപത്തിനാലു പേരാണ് ആൺ പെൺ അടക്കം....!
ഡോക്ടർ ഇക്ബാൽ അന്ന് അവിടെ ക്ഷണിക്കപ്പെട്ട് ക്ലാസ് എടുക്കാൻ വന്നതായിരുന്നു....,
വളരെ നർമരസങ്ങളോടെ അദ്ദേഹം ആ ക്ലാസ് നടത്തിക്കൊണ്ടു പോയി.....,
അവിടെ അതുവരെ നടന്ന ക്ലാസ്സുകളിൽ എല്ലാവർക്കും ഒരേ പോലെ പ്രിയങ്കരമായത് അദ്ദേഹത്തിന്റെ ക്ലാസ് ആയിരുന്നു....,
ഒരു ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ളതും പല ജീവിതത്തിൽ സംഭവിച്ചതുമായ പല കാര്യങ്ങളും അതിനുള്ള പ്രതിവിധിയും ഏറ്റവും ലളിതമായി തന്നെ അദ്ദേഹം എല്ലാവർക്കും വിവരിച്ചു കൊടുത്തു.....,
കൂടാതെ
നിങ്ങളുടെ ഏതൊരാവശ്യത്തിനും ഏതു നേരത്തും നിങ്ങൾക്കെന്നെ സമീപിക്കാം എന്ന് കൂടി അദ്ദേഹം പറഞ്ഞതോടെ
നിങ്ങളുടെ ഏതൊരാവശ്യത്തിനും ഏതു നേരത്തും നിങ്ങൾക്കെന്നെ സമീപിക്കാം എന്ന് കൂടി അദ്ദേഹം പറഞ്ഞതോടെ
എല്ലാവർക്കും അദ്ദേഹത്തിൽ വളരെയധികം വിശ്വാസമായി എന്നത് അവരുടെ മുഖത്തു നിന്നു തന്നെ വായിച്ചെടുത്ത അദ്ദേഹം അവസാനമായി അവരോടു പറഞ്ഞു....
ഇനി ഞാൻ പറയാൻ പോകുന്നത്
ഒരു സ്നേഹത്തിന്റെ കഥയാണ്.....
ഒരു ഇഷ്ടത്തിന്റെ കഥയാണ്...
ഒരു പ്രണയത്തിന്റെ കഥയാണ്..... !
പ്രണയം എന്നൊരു വാക്ക് കേട്ടതോടെ പെട്ടന്നൊരു നിമിഷം ഓരോത്തരും അവരുടെ ഇണകളെ ഒന്ന് നോക്കി.....
അത് ശ്രദ്ധയിൽപെട്ടതും അദ്ദേഹം അവരോടു പറഞ്ഞു.
എല്ലാ കാര്യങ്ങളിലും നല്ലതും ചീത്തയും ഉണ്ട്.
ഇപ്പോൾ ഞാനിവിടെ പറയാൻ പോകുന്നത് സത്യസന്ധമായ ഒരു ഇഷ്ടത്തിന്റെ കഥയാണ്.
അത് കേട്ടതോടെ അദ്ദേഹത്തിന്റെ തുടർന്നുള്ള വാക്കുകൾക്ക് വേണ്ടി അവർ ഇരുപത്തിനാലു പേരും കാത് കൂർപ്പിച്ചു
അവർ കേൾക്കാൻ സന്നദ്ധയായതോടെ അദ്ദേഹം പറഞ്ഞു തുടങ്ങി....
വളരെയൊന്നും പഴക്കമില്ല ഈ കഥക്ക് വെറും ഒൻപതു മാസത്തെ പഴക്കമേയുള്ളു...
അത് കൂടി കേട്ടതോടെ അവരുടെ എല്ലാം ജിജ്ഞാസ വാനോളമെത്തി....... !
അത് കൂടി കേട്ടതോടെ അവരുടെ എല്ലാം ജിജ്ഞാസ വാനോളമെത്തി....... !
ഓരോത്തരുടെ മുഖത്തുനിന്നും അത് വായിച്ചെടുത്ത അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ കഥ തുടർന്നു...,
ഏകദേശം ഒൻപതു മാസങ്ങൾക്ക് മുന്നേ ഒരു ദിവസം ഒരു യുവതിയും യുവാവും കൂടി എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നു....,
വന്നവരിൽ ആ യുവാവാണ് എന്നോട് സംസാരിച്ചത്.
കൂടെയുള്ള അയാളുടെ കൂട്ടുകാരിക്ക് ശക്തമായ തലവേദനയായിരുന്നു അവരുടെ പ്രശ്നം.
തലവേദന വന്നാൽ കുറേ നേരത്തേക്ക് അസഹ്യമാണെന്നും കൂടെ കൈയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിയുകയും ചെയ്യുന്ന സ്വഭാവം അന്നേരം കാണിക്കും എന്ന് കൂടി പറയുകയും ചെയ്തതോടെ...,
ഒരു സംശയത്തിന്റെ പുറത്ത് ഒരു സ്കാനിങ് എടുക്കാൻ ഞാൻ അവരോട് ആവശ്യപെട്ടു.
അന്ന് തിരിച്ചുപോയ അവർ രണ്ട് ദിവസം കഴിഞ്ഞു സ്കാനിങ് റിപ്പോർട്ടുമായി വീണ്ടും എന്നെ കാണാൻ വന്നു....,
ഞാൻ സംശയിച്ചത് ശരിയായിരുന്നു.
ആ പെൺക്കുട്ടിയുടെ തലയിൽ ഒരു മുഴ വളർന്നതായിരുന്നു കാരണം...,
കുറേക്കാലം തലവേദനയായി കണ്ട് കൊണ്ടു നടന്നത് കൊണ്ട് മുഴ വളരെ വലുതായിട്ടുണ്ടെന്നും എത്രയും പെട്ടന്ന് സർജറി ചെയ്തു നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം വലിയ ആപത്താണെന്നും ഞാനവരെ പറഞ്ഞു മനസിലാക്കി...,
കൂടാതെ സർജറിക്കായി മൂന്നു ലക്ഷം രൂപയോളം ചിലവു വരുമെന്നും പറഞ്ഞതോടെ ഇരുവരുടെയും മുഖം മ്ലാനമായി......,
വളരെ വിഷമത്തിലായിരുന്നു അവർ അന്ന് ഇറങ്ങി പോയത്.
എന്നാൽ മൂന്നാഴ്ചകൾക്ക് ശേഷം അയാൾ ഒറ്റക്കെന്നെ കാണാൻ വന്നു....!
എന്റെ മുന്നിലിരുന്ന അയാൾ ഒരു കവർ ഇരു കൈകൊണ്ടു എന്റെ മുന്നിലേക്ക് നീക്കി വെച്ച് അയാൾ പറഞ്ഞു
" ഇതാ ഡോക്ടർ മൂന്നു ലക്ഷം രൂപയുണ്ട്. അവളുടെ ഓപ്പറേഷൻ നടക്കണം."
ഞാൻ കവറിലേക്കും അവനേയും മാറി മാറി ഞാൻ നോക്കി........
തുടർന്ന് ഞാൻ അവനോട് കാര്യങ്ങൾ എല്ലാം വിശദമായി ചോദിച്ചറിഞ്ഞു.
കഴിഞ്ഞ നാലു വർഷമായി അവർ തമ്മിൽ പ്രണയത്തിലായിരുന്നു.
അവളുടേത് അത്ര കഴിവുള്ള കുടുംബം ആയിരുന്നില്ല.
അവന്റെ പേരിലുള്ള എതോ സ്വത്ത് പണയം വെച്ചാണ് ഈ പണം സംഘടിപ്പിച്ചതെന്ന്...,
അവളുടെ അച്ഛന് നാട്ടു പണിയാണ്.....,
അതുകൊണ്ട് തന്നെ പെട്ടെന്നൊരു സർജറി എന്നൊക്കെ പറയുമ്പോൾ അവർക്ക് അത് സാധ്യമാവില്ല.
അവനാണെങ്കിൽ അവളുടെ കാമുകനാണെന്ന് അവളുടെ അച്ഛനോട് പറയാനും പറ്റില്ല....,
അത് കൊണ്ട് ഞാൻ മുഖാന്തിരം ഒരു ട്രസ്റ്റ് ആണ് ഈ സർജറി ചെയ്യുന്നത് എന്ന വിധേന വേണം ഈ സർജറി നടത്തുന്നത് എന്നതായിരുന്നു അവന്റെ ആവശ്യം....,
സംഭവം ചെയ്യാവുന്ന ഒരു കാര്യമൊക്കെ തന്നെയാണ്.
പക്ഷെ
ഇതിന്റെ പ്രധാന പ്രശ്നം സർജറിക്ക് ശേഷം അവളുടെ ഓർമ്മകൾ നഷ്ടപെടും എന്നതാണ്....!
ഇതിന്റെ പ്രധാന പ്രശ്നം സർജറിക്ക് ശേഷം അവളുടെ ഓർമ്മകൾ നഷ്ടപെടും എന്നതാണ്....!
അങ്ങനെ സംഭവിച്ചാൽ അവൾ ആദ്യം മറന്നു പോകുന്നത് അവനെയായിരിക്കും....!
അതും ഞാനവനോട് പറഞ്ഞു.
കൂടെ
നീയാവളോട് ഇഷ്ടം കൊണ്ട് ചെയ്യുന്ന ഈ കാര്യങ്ങളും ഒരു കാലത്തും അവൾ അറിയാൻ പോവുന്നില്ലായെന്നും...
അവളുടെ ഹൃദയത്തിലൊന്നും നീയുണ്ടാവില്ലയെന്നും....
നീ പണം മുടക്കി സ്‌നേഹിച്ചു ഭേദമാക്കിയാലും നിനക്കവളെ നഷ്ടപ്പെടുകയേയുള്ളൂവെന്നും.....
നിനക്കേറെ പ്രിയപ്പെട്ടവൾ മറ്റൊരാളുടെ കൂടെ ജീവികുന്നത് പോലും നിനക്ക് കാണേണ്ടി വരുമെന്നും....
നിന്റെ ഹൃദയത്തിനും കണ്ണുകൾക്കും നിനക്കൊരിക്കലും അനുവദിച്ചു കൊടുക്കാൻ ഇഷ്ടമില്ലാത്ത പല അനുഭവങ്ങളും വേദനകളും കാഴ്ചകളും നേരിടേണ്ടി വരുമെന്നു പറഞ്ഞിട്ടും....
അവന്റെ മനസ്സ് മാറിയില്ല.....
പകരം മറ്റൊന്നാവൻ എന്നോട് പറഞ്ഞു.
എനിക്ക് എത്ര വേദനിച്ചാലും അവളുടെ വേദനകൾ മാറി അവളിൽ സന്തോഷം നിറയണം....
പിന്നെ എന്റെതായില്ലെങ്കിലും ജീവനോടെ എനിക്ക് എപ്പോൾ വേണമെങ്കിലും ദൂരെ മാറി നിന്ന് അവളെ കാണാലോ ഡോക്ടർ ?
അതു കേട്ടതും
പിന്നെ ഞാൻ അവനോട് ഒന്നും പറഞ്ഞില്ല.
പിന്നെ ഞാൻ അവനോട് ഒന്നും പറഞ്ഞില്ല.
അവൻ പറഞ്ഞപോലെ ഒരു ട്രസ്റ്റിന്റെ ഫണ്ടാണ് എന്ന് കാണിച്ചു ആ സർജറി ചെയ്തു....!
സർജറിക്ക് ശേഷം ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ നടന്നു.
അവൾ ചുറ്റുമുള്ളതെല്ലാം മറന്നു പോയി.. .
ആരും അറിയാതെ
ആ സമയം എല്ലാം തൊട്ടു മാറി അവനും ഉണ്ടായിരുന്നു ആരുടെയും ശ്രദ്ധയിൽ പെടാതെ ഒഴിഞ്ഞുമാറി കൊണ്ട്.
ആ സമയം എല്ലാം തൊട്ടു മാറി അവനും ഉണ്ടായിരുന്നു ആരുടെയും ശ്രദ്ധയിൽ പെടാതെ ഒഴിഞ്ഞുമാറി കൊണ്ട്.
അവളെ ഡിസ്ചാർജ് ചെയുന്ന അന്ന് അവൻ വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു.
അവനെ കണ്ടിട്ടും അവനോടു മിണ്ടാതെയും അവനെ ശ്രദ്ധിക്കാതെയും അവന്റെ മുന്നിലൂടെ അവൾ നടന്നപ്പോൾ ഞാൻ അവരെ നോക്കി നിൽകുന്നത് അവനും കണ്ടു.
അവൾ അവനു മുന്നിലൂടെ ആരോ ഒരാളെ പോലെ കടന്നു പോയപ്പോൾ നെഞ്ച് പൊട്ടുന്ന വേദനയോടെ അവൻ നിന്ന കാഴ്ച എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരോർമ്മയായി....,
പെട്ടന്നവനെന്നെ കണ്ടതും കണ്ണീരും പുഞ്ചിരിയും ഒരേ സമയം അവന്റെ മുഖത്തു വിടർന്നു....,
എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ആത്മാർത്ഥമായ പ്രണയം അതായിരുന്നു....!
ഉള്ളിലെ പ്രണയം മുഴുവൻ കാമുകിക്ക് ചികിത്സയായി നൽകിയ കാമുകൻ....!
എന്നിരുന്നാലും
അവനാണ് ചികത്സക്ക് പണം തന്നത് എന്ന് ഞാൻ അവളുടെ അച്ഛനോട് പറഞ്ഞിരുന്നു.
എന്നാൽ തന്റെ മകൾക്കൊരു രോഗം ഉണ്ട് എന്ന് മറച്ചു വെക്കുന്ന കൂട്ടത്തിൽ അയാൾ അതും മറച്ചു വെച്ചു.
അവളെ പിന്നീട് പഠിക്കാൻ വിട്ടില്ല...
അവളുടെ ഫോൺ പോലും അയാൾ മാറ്റി വെച്ചു
സ്വന്തം കൂട്ടുകാരികളിൽ നിന്നുപോലും അവളെ മറച്ചു പിടിച്ചു.....
ഇതൊന്നും ആരും അറിയാതിരിക്കാൻ......!
അവളുടെ ഫോൺ പോലും അയാൾ മാറ്റി വെച്ചു
സ്വന്തം കൂട്ടുകാരികളിൽ നിന്നുപോലും അവളെ മറച്ചു പിടിച്ചു.....
ഇതൊന്നും ആരും അറിയാതിരിക്കാൻ......!
ഇതെല്ലാം ഞാൻ അറിയുന്നത് പിന്നീടൊരിക്കൽ ഞാൻ അവനെ കണ്ടപ്പോഴാണ്.
പിന്നീട് അവളെ കണ്ടിരുന്നോ....?
എന്ന എന്റെ ചോദ്യത്തിന് അവൻ പറഞ്ഞു
ഞാൻ കാണാറുണ്ട്
എന്നാൽ
അവൾ എന്നെ അറിയാറില്ലായെന്ന് "
എന്നാൽ
അവൾ എന്നെ അറിയാറില്ലായെന്ന് "
പിന്നെ ഞാനൊന്നും ചോദിച്ചില്ല..
പിന്നീട് ഞാനവനെ കണ്ടതേയില്ല.....!
ഡോക്ടർ പറഞ്ഞു നിർത്തി....!
എല്ലാവരുടെയും മുഖത്തു വലിയ ഒരു സങ്കടം വന്നു നിറയുന്നത് ഡോക്ടർ കണ്ടു.
തുടർന്ന് ഡോക്ടർ പറഞ്ഞു...
ഇവിടെ ഇപ്പം ഇങ്ങനെ ഒരു കഥ നിങ്ങളോട് പറഞ്ഞത്...
ഈ കഥ കേൾക്കുന്ന
നിങ്ങളിൽ ഒരാൾ ആ പെൺകുട്ടിയാണ്.....!
നിങ്ങളിൽ ഒരാൾ ആ പെൺകുട്ടിയാണ്.....!
എല്ലാവരും ഒന്നടങ്കം ഞെട്ടി.....
തുടർന്ന് ഡോക്ടർ ചിരിച്ചു കൊണ്ട് തന്റെ ക്ലാസ് നിർത്തി ഇറങ്ങി പോയി.....!
അതാരാണ് എന്ന് അറിയാൻ എല്ലാവരും പരസ്പരം നോക്കി.
ആർക്കും ഒന്നും മനസിലായില്ല.
അവർ വീണ്ടും ഒന്നാകെ ഡോക്ടറിന്റെ അടുതെത്തി.....,
ഡോക്ടറോട് കാര്യം പറഞ്ഞതും അവരിലൊരുവളെ ചൂണ്ടി കാട്ടി ഡോക്ടർ പറഞ്ഞു...,
ഡോക്ടറോട് കാര്യം പറഞ്ഞതും അവരിലൊരുവളെ ചൂണ്ടി കാട്ടി ഡോക്ടർ പറഞ്ഞു...,
എന്നേങ്കിലും ഒരിക്കൽ അവൾ എല്ലാം മനസ്സിലാക്കി വന്നാൽ ഞാനവളോട് എന്തു പറയണം എന്ന എന്റെ ചോദ്യത്തിന് അവൻ പറഞ്ഞ ഉത്തരം......
അവളുടെ അപ്പൻ എടുത്തു മാറ്റി വെച്ചിരിക്കുന്ന അവളുടെ ഫോണിന്റെ ലോക്ക് കോഡ് അവന്റെ ഡേയ്റ്റോഫ് ബർത്ത് ആണെന്ന് 17/7/92
എന്നു വെച്ചാൽ 17792 എന്ന നമ്പർ ആണെന്ന്....!
എന്നു വെച്ചാൽ 17792 എന്ന നമ്പർ ആണെന്ന്....!
അതു കേട്ടതും അവൾ ഒാടി വീട്ടിലെത്തി ഫോൺ തേടി പിടിച്ച് ആ നമ്പറടിച്ചതും അതു തുറന്നു ആകാശത്തേക്കു നോക്കി എടുത്ത അവളുടെയും അവന്റെയും ഒന്നിച്ചുള്ള സെൽഫി ഫോട്ടോയോടെ ഡിസ്പ്ലേ തെളിഞ്ഞു
അവളുടെ കണ്ണുകൾ നിറഞ്ഞു....!
ഗാലറി നിറയെ അവരുടെ ചിത്രങ്ങളായിരുന്നു....!
തുടർന്ന്
തന്നെ താനറിയാതെ കാണാൻ വരുന്ന അവനായി അവൾ കാത്തിരുന്നു.....,
തന്നെ താനറിയാതെ കാണാൻ വരുന്ന അവനായി അവൾ കാത്തിരുന്നു.....,
വൈകാതെ ഒരു ദിവസം ഒന്നും അറിയാതെ അവൻ വന്നു അവനെ കണ്ടതും അവൾ ഇറങ്ങി അവനടുത്തേക്ക് നടന്നു ...,
ഒരു പരിഭ്രമിച്ച അവന്റെ മുന്നിലവളെത്തിയതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.....!
അവളുടെ കണ്ണുകളിലെക്ക് നോക്കിയ അവന്റെ മുന്നിൽ അതു വരെയും മറച്ചുപ്പിടിച്ച മൊബൈലിലെ അവർ ഒന്നിച്ചുള്ള ഫോട്ടോ അവൾ അവനെ കാണിച്ചു....!
അതു കണ്ടതും അവന്റെ കണ്ണുകളും നിറഞ്ഞു
അതോടെ
അവൾ പരിസരം മറന്നവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.....
അതോടെ
അവൾ പരിസരം മറന്നവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.....
" ഇനിയും എന്നെ വിട്ടിട്ടു പോവരുത് എന്ന് "
പിന്നെയും അവർ എത്തി തങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ച ആ ഡോക്ടറുടെ അടുത്ത് നന്ദി പറയാൻ അതു കണ്ടതും ഡോക്ടർ അവരോട് പറഞ്ഞു
" ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച്ച ഇതാണെന്ന് "

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക