ചിലത് പറയട്ടെ!
"അതേ ... ഞാൻ വീണ്ടും വന്നു ...!! കഴിഞ്ഞ പ്രാവിശ്യം നീ ഒന്നെഴുതി .. പോട്ടെ അത് ആദ്യത്തെയല്ലേ എന്നുകരുതി ഞങ്ങളങ്ങു ക്ഷമിച്ചു .. ദാ പിന്നേം വന്നിരിക്കുന്നു ആശുപത്രികാര്യവും കൊണ്ട് !! നിനക്കിതല്ലാതെ വേറേയൊന്നും എഴുതാനില്ലെ ?? "
എന്നൊക്കെ കേൾക്കാനുള്ള സാധ്യത മുൻപിൽ കണ്ടുകൊണ്ട് തന്നെ ഞാൻ ഒന്നുകൂടി എഴുതുവാണേ ...
തല്ലാൻ വരല്ലേ .. ഞാൻ പാവം !!! ( വേറെയാരും പറയുന്നില്ല .. അതാ സ്വന്തമായങ്ങ് ...!!)
തല്ലാൻ വരല്ലേ .. ഞാൻ പാവം !!! ( വേറെയാരും പറയുന്നില്ല .. അതാ സ്വന്തമായങ്ങ് ...!!)
കുറച്ചുനാൾ മുൻപ് ഒരു ബന്ധുവിന്റെ സർജറിയുമായി ബന്ധപ്പെട്ട് നാട്ടിൽ ഒരു ഹോസ്പിറ്റലിൽ പോകാനിടയായി ..അദ്ദേഹത്തെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റി ഞങ്ങൾ പുറത്ത് കാത്തിരുന്നു .. ഞങ്ങൾക്കു പിറകിലായി മധ്യവയസ്കരായ ഒരു പുരുഷനും സ്ത്രീയും സംസാരിച്ചിരിപ്പുണ്ട് ..അവരുടെ ചെറുമകന് അപ്പെന്ഡിസൈറ്റിസ് ആയിരുന്നെന്നും ആ കുട്ടിയെ അതിനുള്ള സർജ്ജറിക്കായി (അപ്പെൻഡിസെക്ടമി) തീയറ്ററിനുള്ളിൽ കയറ്റിയിരിക്കുകയാണെന്നും അവരുടെ തമ്മിലുള്ള സംസാരത്തിൽ നിന്നും മനസിലായി.
ആ അമ്മ പറഞ്ഞു
" മനുഷ്യാ .. നിങ്ങളോട് ഞാൻ എത്ര പറഞ്ഞതാ ഇവിടെ വേണ്ട .. വേറെ വല്ലോടത്തും കാണിക്കാമെന്ന് .. ഇപ്പം കണ്ടില്ലേ ?"
അദ്ദേഹത്തിന്റെ സ്വരത്തിൽ അല്പം ദയനീയ ഭാവം
" ഡീ .. അതിനിപ്പം എന്നാ പിണഞ്ഞെന്നാ ..??"
" ഒന്നും പറ്റിയില്ലേ ?? എന്തോരം കാശാ ??
എന്തോരം ടെസ്റ്റുകളാ ?? അതിനൊക്കെ പുളിങ്കുരുവാണോ എണ്ണി കൊടുത്തെ ?? കാശല്ലയോ ??"
എന്തോരം ടെസ്റ്റുകളാ ?? അതിനൊക്കെ പുളിങ്കുരുവാണോ എണ്ണി കൊടുത്തെ ?? കാശല്ലയോ ??"
"എന്റെ അമ്മിണീ ..സൂക്കേട് വന്നാൽ ചികിത്സിക്കണ്ടായോ ?? അപ്പം കുറച്ചൊക്കെ ചിലവാകും"
"ഹും .. നിങ്ങൾക്ക് പറയാം .. ആ കൊച്ചിന്റ തന്തേം തള്ളേം ആ മരുഭൂമീക്കെടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശാ .. നിങ്ങളുണ്ടാക്കിയതല്ലല്ലോ ?? അതാനിങ്ങൾക്കൊരു ദണ്ണമില്ലാത്തെ "
"എടീ .. അവന്റെ തള്ള എന്റേം കൂടി മോളല്ലയോടീ .. നീ എന്നാ വർത്തമാനമാ ഈ പറയുന്നേ ?"
" നിങ്ങക്കറിയുമോ ? പണ്ടെന്റെ കുഞ്ഞമ്മക്ക് ഈ സൂക്കേട് വന്നപ്പം നേരെ താലൂക്കാശുപാത്രീലോട്ട് ചെന്നു ... ആ ഡോക്ടർ വെറുതേയൊന്ന് പരിശോധിച്ചപ്പഴേ സംഗതി കണ്ടുപിടിച്ചു ... ഈകണ്ട ടെസ്റ്റൊന്നും അങ്ങേരു ചെയ്തില്ല . പിറ്റേന്ന് തന്നെ ഓപ്പറേഷനും ചെയ്തു .. അല്ല പിന്നെ "
" എടീ അത് പണ്ടല്ലയോടീ "
" അതാ .. പണ്ടത്തെ ഡോക്ടര്മാർക്കൊക്കെ ഒന്ന് തൊട്ടു നോക്കിയാൽ അസുഖം പുടികിട്ടും.. ഇപ്പഴത്തെ ഡോക്ടറുമാർക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല .. "
അമ്മിണിയമ്മ ജഡ്ജ്മെന്റ് പറഞ്ഞു !!
ഇതു വായിക്കുന്നവരിൽ കുറച്ചുപേരെങ്കിലും അമ്മിണിയമ്മയുടെ അഭിപ്രായം ശരിവെക്കുന്നവരായിരിക്കും .. ഹോസ്പിറ്റലുകൾ വേണ്ടാത്ത ടെസ്റ്റുകൾ നടത്തി കാശ് പിഴിയുന്നുമുണ്ടാവാം ..!!നിഷേധിക്കുന്നില്ല ..! പക്ഷെ പണ്ടത്തെ ഡോക്ടർമാർ ചരകനും ശുശ്രുതനും പോലെയായിരുന്നെന്നും വെറുതെ തൊട്ടുനോക്കി അസുഖം കണ്ടുപിടിച്ച് ആ അസുഖത്തെ അവരുടെ അപാരമായ കൈപ്പുണ്യം കൊണ്ട് നുള്ളിഎടുക്കുമായിരുന്നു എന്നുമോക്കെ അമ്മിണിയമ്മ പറഞ്ഞത് അല്പം കടന്നു പോയി ..
ഇപ്പഴുള്ളവർ ടെസ്റ്റ് റിസൾട്ടുകളുടെ ബലത്തിലാണ് രോഗനിർണ്ണയം നടത്തുന്നതെന്നും രോഗിയെ പരിശോധിക്കുമ്പോഴേ രോഗം നിർണയിക്കാൻ കഴിവില്ലാത്തവരാണെന്നും അടച്ചാക്ഷേപിച്ചത് അറിവില്ലായ്മ കൊണ്ടാണെന്നേ പറയാൻ സാധിക്കൂ !!!

കാരണം ...
പണ്ടൊരു രോഗിക്ക് അപ്പെന്റിസെക്ടമി ചെയ്ത ശേഷം മുറിച്ചു മാറ്റിയ അപ്പെന്റിക്സ് ഡോക്ടർ വെളിയിൽ കൊണ്ടുവന്ന് ബന്ധുക്കളെ കാണിക്കുമായിരുന്നോ എന്നെനിക്കറിവില്ല.. ഒരുപക്ഷെ കാണിച്ചാൽ തന്നെ ഡോക്ടർക്ക് ഇനി താഴെ നടക്കാൻ പോകുന്ന പോലെയുള്ള ഒരു ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കേണ്ടി വരില്ല .. ഇന്ന് ഒരു അപ്പെന്റിസെക്ടമി കഴിഞ്ഞ് ഡോക്ടർ വെളിയിൽ വന്ന് സ്പെസിമെൻ കാണിച്ചാൽ ബന്ധു ചോദിക്കും
" എത്രയാ സർ നൊർമ്മൽ അപ്പന്റിക്‌സിന്റെ നീളം ?"
" 6 എം എം"
"ഓകെ ..ഇത് എത്രയുണ്ട്?"
"12 എം എം"
" സ്‌കാനിൽ 10 അല്ലെ ഉണ്ടായിരുന്നുള്ളു ?"
" കുറച്ചു വെത്യാസം വരും "
" എനി ഫർദർ കോമ്പ്ലിക്കേഷൻ ??"
" സാധ്യതയില്ല "
"അതിനർത്ഥം കോംബ്ലിക്കെഷൻ ഉണ്ടാവില്ല എന്നല്ലല്ലോ സർ ?? ചിലപ്പോൾ ചില സർജിക്കൽ കോംബ്ലിക്കേഷനൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് നെറ്റിൽ കണ്ടു "
"കാര്യമായൊന്നും ഉണ്ടാവില്ല .. ചുരുക്കം ചിലർക്ക് ചില ഇൻഫെക്ഷൻ ഒക്കെ ഉണ്ടായേക്കും "
" എന്തായാലും ഒരു അഞ്ചു ദിവസത്തെ ആന്റിബയോടിക്ക് വേണ്ടിവരുമെന്നാ ഗൂഗിൾ പറഞ്ഞെ "
" ആന്റിബായിട്ടിക് ഉറപ്പായും ഉണ്ടാവും"
"ഓക്കെ സർ .."
എനിക്കുറപ്പുണ്ട് .. അമ്മിണിയമ്മയുടെ കുഞ്ഞമ്മയെ സർജറി ചെയ്‌ത ഡോക്ടർക്ക് ഈ തരത്തിലുള്ള ഒരു ചോദ്യവും നേരിടേണ്ടി വന്നീട്ടില്ല ..കാരണം പണ്ടുള്ളവർക്ക് ഡോക്ടർ പറയുന്നതായിരുന്നു അവസാന വാക്ക് ..
പക്ഷെ ഇന്നോ ??
ഇന്റർനെറ്റ് തുറന്നാൽ എന്തസുഖത്തെപറ്റിയും ഏറ്റവും അപ്‌ഡേറ്റായ കാര്യങ്ങൾ തന്നെ ലഭ്യമാണ് .. ഡോക്ടർ ഒരു രോഗനിര്ണയം പരിശോധനയിൽ കൂടി നടത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ ബന്ധുക്കൾ ആ രോഗത്തെ കുറിച്ച് നെറ്റിൽ പരതി പഠിച്ചു വന്ന് ചോദ്യം ചെയ്യലായി .. !!!
അങ്ങനെ വരുമ്പോൾ തന്റെ നിർണ്ണയം ശരിയായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാൻ ഡോക്ടർക്ക് തെളിവുകളുടെ സഹായം കൂടിയേ തീരൂ ..
കാരണം,എന്താണെന്റെ അസുഖം ??, അതിനുള്ള ചികിത്സ എന്ത് ?? ആ ചികിത്സ എന്തുകൊണ്ട് ??എന്നീ മൂന്നു ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ബാധ്യത ഡോക്ടർക്കുണ്ട് !!

മാത്രമല്ല മെഡിക്കോ ലീഗൽ കേസുകൾ വളരെയധികം വർധിച്ചു വരുന്നുണ്ട് .. അങ്ങനെയൊരു കേസ് കോടതിയിലെത്തിയാൽ അവിടെ തന്റെ ഭാഗം വാദിച്ചു പിടിച്ചു നിൽക്കാൻ ഒരു മെഡിക്കൽ സ്റ്റാഫിനുള്ള ഏറ്റവും വലിയ പിൻബലമാണ് ഈ ടെസ്റ്റ് റിസൾട്ടുകൾ ..
ഇനിയൊന്നാലോചിച്ചു നോക്കൂ .. ഇവിടെ ഡോക്ടർമാർ മാത്രമാണോ ചികിത്സാ ചിലവ് കൂടാൻ കാരണം .. തന്റെ കണ്ടെത്തലുകളെ ന്യായീകരിക്കാൻ രോഗനിർണയത്തിന് കൂടുതൽ കൃത്യത വരാൻ ടെസ്റ്റുകൾ നടത്തുന്നതിനെ കുറ്റം പറയാൻ പറ്റില്ലല്ലോ !!കുറെയൊക്കെ ചൂഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരു പരിധി വരെ ഈ റെസ്റ്റുകളെല്ലാം ചെയ്യിക്കാൻ കാരണം രോഗികളും ബന്ധുക്കളും ഇന്റർനെറ്റും കൂടിയല്ലേ ??
എവിടെൻസ് ബേസ്ഡ് പ്രാക്ടീസ് എന്ന ഓമനപ്പേരിട്ടു വിളിക്കപ്പെടുന്ന ഈ രീതി കുറെയൊക്കെ പൊക്കറ്റ് കാലിയാക്കും എന്നതിൽ സംശയമില്ല .!!

( തല്ലല്ലേ ... ഞാൻ പോയി .. പക്ഷെ ഇനീം വരും
😜)
വന്ദന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക