Slider

അതിജീവനം തേടുന്നവർ .

0
Image may contain: 1 person, selfie and closeup

അണിഞ്ഞൊരുങ്ങി പോവുന്നത് കണ്ടോടാ അവൾ ,,,
തുണിക്കടയിലേക്കാണ് എന്ന പേരും പാതിരാക്ക് കാറിലൊക്കെ വീടിനു മുന്നിൽ വന്നിറങ്ങാർ ,,,
രമേശന്റെ സംസാരം കേട്ട് നിസാർ ഒന്ന് ഇരുത്തി മൂളി .പറഞ്ഞത് ശരിയാണ് എന്നമട്ടിൽ ,,
എവിടെ പോവാണെങ്കിലും കൊണ്ടുപോവാൻ ആളുണ്ടാവും കണ്ടില്ലേ എന്താ ഒരു സ്‌ട്രെച്ചർ ,,,യോഗം വേണം അളിയാ ,,,
ഒന്ന് മിണ്ടാതിരിക്കട ആ ചേച്ചി അതിന്റെ കഷ്ടപ്പാട് കൊണ്ട് പോവാ എന്തെങ്കിലും പണിക്ക് കൂലി പണിയെടുത്തെങ്കിലും ജീവിച്ചു പൊക്കോട്ടെ ആ പാവം ,,,,,
സീസൺ സമയത്ത് നൈറ്റ് ഡ്യുട്ടി കഴിഞ്ഞു കമ്പനി വണ്ടിയിൽ കൊണ്ട് വിടുന്നതാ ജോലിക്കാരെ ,,ശ്യാം പററഞ്ഞു.
ശരിയാ നൈറ്റ് ഡ്യുട്ടി എന്താണ് എന്ന അറിയാത്തത് ,,
നിസാർ നിന്റെ വീട്ടിൽ അച്ഛനും നീയും കൊണ്ട് വരാനുണ്ട് അതൊന്നും ഇല്ലാത്തവരുടെ മനസ് കാണാൻ നിനക്കൊന്നും കഴിയില്ല ,,,
നിനക്കെന്താടാ അവളെ പറയുമ്പോ ഇത്ര പൊള്ളുന്നെ എന്താ നൈറ്റ് ഡ്യുട്ടിക്ക് അവൾ നിന്നേം വിളിക്കാറുണ്ടോ ,,
രമേശാ നിന്റെ അമ്മക്കും പെങ്ങള്ക്കും ദൈവം ഇതുപോലൊരവസ്ഥ വരുത്താതിരിക്കട്ടെ ,,,
നീ എന്റെ പെങ്ങളെ പറയുന്നോടാ ,,
രമേശൻ ശ്യാമിന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു ,,
നിന്റെ പെങ്ങളെ പറയുമ്പോ നിനക്ക് പൊള്ളുന്നുണ്ട് അല്ലെ അതുപോലെ തന്നെയാടാ എല്ലാവരും .
രമേശന്റെ ഷർട്ടിൽ പിടിച്ചു കിട്ടിയ അടി അത്പോലെ ശ്യാം തിരിച്ചു കൊടുത്തു ,,
ബസ്റ്റോപ്പിൽ വഴക്കിന്റെ ശബ്ദം കനത്തപ്പോൾ അതാ ചുറ്റുപാടും ഉള്ളവർ തടിച്ചു കൂടി ,,
ആരാകയോ ചേർന്ന് രണ്ടുപേരെയും പിരിച്ചു വിട്ടു ,,,
എന്തിനാടാ നിസാർ ഇവർ തമ്മിൽ തല്ലുന്നേ ,,
ഇപ്പോ ഇതിലെ പോയിലെ ഒരു രംഭ അവളെ പേരും പറഞ്ഞ തുടങ്ങിയത് ,,
നാട്ടിലാകെ പാട്ടായി ഇക്കാര്യം ,,
ആ തുണിക്കടയിൽ പോവുന്ന ലക്ഷ്മിയില്ലേ തെങ്ങിൽനിന്ന് വീണ് കിടപ്പിലായ രാജന്റെ മൂത്ത മോൾ അവളെ കാര്യം പറഞ്ഞ ചെക്കമ്മാർ തമ്മിൽ തല്ലിയത് ,,
അവൾ അതിന് നിന്നിട്ടല്ലേ നശൂലം ,,
നാട്ടിൽ എല്ലായിടത്തും ഇത് തന്നെ സംസാര വിഷയം ,,
അടുത്ത ദിവസം
ആട്ടോ ഡ്രൈവറായ രമേശൻ രാവിലെ കുളിച്ചു കുറിതൊട്ട് സ്റ്റാന്റിൽ എത്തി ,,,
പെട്ടന്ന് പുറകിൽ നിന്നാരോ ട്ടൗണിൽ ഒന്ന് വിടുമോ എന്ന് ചോദിക്കുന്നതും കേട്ട് രമേശ് തിരിഞ്ഞു നോക്കി ,,
ലക്ഷ്‌മി ചേച്ചി ,,
മുഖത്ത് നോക്കാനുള്ള മടികൊണ്ടാണോ അറിയില്ല രമേശൻ മുൻപോട്ട് നോക്കി .
ആ കയറിക്കോളീം എന്നും പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു ,,
കടയുടെ മുന്നിൽ എത്തിയതും രമേശൻ ,,
ചാർജ് എഴുപത് രൂപ ,,
രമേഷേ ഇന്ന് വൈകീട്ടെ ശമ്പളം കിട്ടു ഇന്ന് മാസാവസാനമല്ലേ നീ വൈകീട്ട് ഒരു ആറര മണിയാവുമ്പോ എന്നെ കൂട്ടാൻ കൂടി വരുമോ പൈസ അപ്പോ തരാം ,,
അതല്ല നിർബന്താച്ചാ കടയിൽ നിന്ന് വാങ്ങി തരാം ഒന്ന് നിൽക്ക് ,,
ആ സാരല്യ ഞാൻ വൈകീട്ട് വരാം ,,
സ്റ്റാന്റിൽ തിരിച്ചെത്തിയ രമേശൻ ലക്ഷ്മിയെ കൊണ്ട് വിട്ട കാര്യം നിസാറിനോട് പറഞ്ഞു ,,
എടാ അളിയാ ഇന്ന് വൈകീട്ട് ആ മൊതലിനെ കൂട്ടാൻ പോവുമ്പോ ഞാൻ കൂടെ വരട്ടെ ,,
ഒന്ന് പോടാ ഇന്ന് ഞാനൊന്ന് മുട്ടി നോക്കും ,,
കിട്ടിയ കിട്ടി ആട്ടോ കൂലി വേണ്ട എന്നും കൊണ്ടുവരാലോ ,ഹഹഹ
അവരെന്തകയോ പറഞ്ഞു പരസ്പരം നോക്കി ചിരിച്ചു ,,,
സമയം ആറുമണിയായി ,
രമേശൻ വണ്ടിയെടുത്ത് ടെക്സ്റ്റെയ്‌ൽസിന്റെ മുന്നിൽ പോയി നിന്ന് ,,
ആറര ആയിട്ടും ലക്ഷിമിയെ പുറത്തോട്ട് കാണാത്ത കാരണം രമേശൻ കടയിലേക്ക് കയറി ചെന്നു ,,
ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന മാനേജറോട് ലക്ഷിമി പോയോ ,,
ഇല്ല അകത്തുണ്ട് ,,
സ്ത്രീകളുടെ ചുരിധാറിന്റെ സെക്ഷനിൽ വലിച്ചു വാരി കൂട്ടിയിട്ട ഡ്രസുകൾക്ക് ഇടയിൽ ലക്ഷ്മി ഉണ്ട് ,,
ലക്ഷ്മി ചേച്ചി ഞാൻ കുറേ നേരായി വന്നിട്ട് ഇറങ്ങാനായില്ലേ ആറര ആയി ,,
രമേശാ കുറച്ചു നേരം ആ സോഫയിൽ ഇരിക്കോ ഇതൊന്ന് മടക്കി റാക്കിൽ കയറിയിട്ട് ഇപ്പോ വരാം ,,
ഇത്രയും തുണിയോ ആ ഞാൻ ഇരിക്കാം നിങ്ങൾ പെട്ടന്ന് നോക്ക് ,,
സമയം ഏഴും കഴിഞ്ഞു ഏഴരയായി ,,
ജോലിയെല്ലാം തീർത്ത് ലക്ഷ്മി രമേശന്റെ അടുത്ത് വന്നു രമേഷ് ബോറടിച്ചോ ,
ഫോണിൽ ആരോടോ ചാറ്റ് ചെയ്ത് കൊണ്ടിരുന്ന രമേശൻ ലക്ഷ്മിയുടെ മുഖത്തോട്ട് നോക്കി .
എത്ര നേരായി ചേച്ചി പോവനയോ ,,
ഒരു അഞ്ചു മിനിറ്റ് സാലറി ഒന്ന് വാങ്ങട്ടെ ,,
ലക്ഷ്മി കൂട്ടുകാരോടൊപ്പം കൗണ്ടറിന് അടുത്ത് പോയി ,,
സാലറി വാങ്ങി ,,
പതിവ് പോലെ പുറത്തിറങ്ങാൻ കാത്ത് നിന്ന കമ്പനി വണ്ടിയിലേക്ക് കൂട്ടുകാരികൾ കയറി ,,
എന്താ ലക്ഷ്മി നീ വരുന്നില്ലേ ,,
ഇല്ല നിങ്ങൾ പൊയ്ക്കോളൂ എനിക്ക് അച്ഛന്റെ മരുന്നും വീട്ടിലേക്ക് കുറച്ചു സാദനങ്ങളും വാങ്ങിക്കണം ഞാൻ ആട്ടോ വിളിച്ചിട്ടുണ്ട് ,,
ഇത് കണ്ട് കൊണ്ട് നിന്ന രമേശനോട്
രമേശാ പോവല്ലേ വടിയെടുക്ക് ,,
രമേശൻ വണ്ടിയെടുത്തു മരുന്ന് പീടിയിലും പലചരക്ക് പച്ചക്കറി കടകളിലും കയറി ഇറങ്ങി വീട്ടിൽ എത്തിയപ്പോൾ സമയം ഒൻപതര കഴിഞ്ഞു ,,
വീടിനു മുന്നിൽ ഇറങ്ങി ലക്ഷ്മി രമേശനോട് പറഞ്ഞു വാ രമേശാ വീട്ടിൽ കയറിയിട്ട് പോവാം ,,
പോരുമ്പോ കുറച്ചു സാധനങ്ങൾ എടുക്ക് എനിക്കൊരു സഹായം ചെയ്യടോ ,,
രമേശൻ കുറച്ചു കവറുകൾ എടുത്ത് കൈയിൽ പിടിച്ചു ചുണ്ടിലൊരു പുഞ്ചിരിയായി ലക്ഷിമിയുടെ കൂടെ വീടിനകത്തേക്ക് കയറി ,,
വീടിന്റെ കോലായിൽ കിടന്നിടത്ത് നിന്ന് എണീക്കാൻ കഴിയാതെ ലക്ഷ്മിയുടെ അച്ഛൻ രാജൻ കിടക്കുന്നു കട്ടിലിൽ ,,
വാങ്ങിയ മരുന്നെടുത്ത് ലക്ഷ്മി അച്ഛന്റെ അടുത്ത് പോയി അച്ഛാ ഇതാ അച്ഛന്റെ മരുന്ന് .
രമേശാ ഇരിക്ക് ഞാൻ ഡ്രെസൊന്നു മാറട്ടെ ,,
അപ്പോഴേക്കും ഒരു ഗ്ലാസ് വെള്ളവുമായി ലക്ഷ്മിയുടെ 'അമ്മ അങ്ങോട്ട് വന്നു മോനെ കുടിക്ക് ,,
രമേശൻ അത് വാങ്ങിച്ചു കുടിച്ചു ,,
ചേച്ചി എന്റെ കംപ്യുട്ടർ ഫീസ് ,,
അകത്ത് നിന്ന് ലക്ഷ്മിയുടെ അനിയന്റെ വിളി ,,,
തരാടാ അപ്പു നേരം വെളുക്കട്ടെ ചേച്ചി നാട് വിട്ടൊന്നും പോവുന്നില്ല ,,
ഡ്രെസ് മാറി പുറത്തേക്ക് വന്ന ലക്ഷ്മി .
രമേശാ എത്രയായി രാവിലത്തേയും ഇപ്പോഴത്തെയും വാടക ,,
ചേച്ചി മുന്നൂറായി ,,
ചേച്ചി ഒരു ഇരുന്നൂറ്റി അൻപത് തായോ ,,
വേണ്ട നീ മുന്നൂറ് വെച്ചോ ,,
രമേശൻ പൈസ വാങ്ങി മുറ്റത്തേക്ക് ഇറങ്ങി ,,
രമേശാ ഒന്ന് നിൽക്ക് ,
പെട്ടന്ന് ലക്ഷ്മി പുറത്തിറങ്ങി ,,
രമേശാ ഇന്നലെ ശ്യാമും നീയും ഉണ്ടായ വഴക്ക് ഞാൻ അറിഞ്ഞു ,,
ഇന്നലെത്തന്നെ ശ്യാമിനെ ഞാൻ കണ്ടിരുന്നു , അവൻ പറഞ്ഞു എല്ലാം ,
ചേച്ചി അത് ഞാൻ ,,
കഴിഞ്ഞിട്ടില്ല ഞാൻ പറയട്ടെ രമേശാ നിനക്ക് എന്റെ അനിയന്റെ പ്രായമുള്ളൂ അത്കൊണ്ടാണ് ഞാൻ നിന്റെ കൂടെ ഈ രാത്രി പോന്നതും ,
രാത്രി വൈകി വരുന്ന എന്റെ നൈറ്റ് ഡ്യുട്ടി എന്താണ് എന്ന് നീ കണ്ടില്ലേ ,,ഇന്ന് അവിടെ .
അച്ഛൻ വീണതിന് ശേഷം വീട്ടിലെ ചിലവ് അനിയൻ അപ്പുവിന്റെ പഠനം അച്ഛന്റെ മരുന്ന് അമ്മയുടെ മരുന്ന് ,
"ഇതിനെല്ലാം ഞാൻ പെടാ പാട് പെടുന്നതാ നിങ്ങൾ വിചാരിക്കുന്ന പോലെ ഉടുതുണി അഴിച്ചു കൊടുത്താണ് ജീവിക്കുന്നത് എങ്കിൽ വീടിന്റെ നെറുകയിൽ പൊട്ടി ഒലിക്കുന്ന ഓട് മാറ്റാൻ എനിക്ക് ഇന്ന് കൈ നീട്ടേണ്ടി വരില്ല ,,
രമേശന്റെ ചേച്ചിക്ക് സുഖമല്ലേ അവളും ഞാനും ഒരുമിച്ചു പഠിച്ചതാ അവളുടെ കല്യാണം കഴിഞ്ഞു ഒരു കുഞ്ഞായിലെ ,
എന്റെ വീട്ടിലെ അവസ്ഥ നല്ലതായിരുന്നു എങ്കിൽ ഞാൻ ഇന്ന് നീ കണ്ട നൈറ്റ് ഡ്യുട്ടിക്ക് പോവില്ലായിരുന്നു രമേശാ ,,
നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മി പറഞ്ഞു തീർത്തപ്പോ രമേശന്റെ കണ്ണും നിറഞ്ഞു ,
ചേച്ചി എന്നോട് ക്ഷമിക്കണം അറിവില്ലായ്മ കൊണ്ട് പറഞ്ഞു പോയതാ ,,
എന്തിനാടാ ചെക്കാ പറയുന്നെ നീയും ശ്യാമും എനിക്കെന്റെ അപ്പുവിനെ പോലെയാ ,,
ഒരുപാട് ആളുകളുടെ പരിഹാസവും കുത്തുവാക്കും കടയിൽ ബോസിന്റെ വഴക്കും എല്ലാം കേൾക്കാറുണ്ട് ,,
നാളെ എനിക്കൊരു പ്രശ്നം വന്നാൽ എന്റെ അനിയനെ പോലെ നിങ്ങൾ ഉണ്ടാവും കൂടെ എന്ന വിശ്വാസത്തിലാ രാത്രിയെന്നോ പകലെന്നോ നോക്കാതെ അധ്വാനിക്കുന്നത് ,,
ആ നിങ്ങളെ വായിൽ നിന്ന് ഇങ്ങനെ വന്നപ്പോ ഒത്തിരി വിഷമം തോന്നി അത് സാരല്യ ,,
ചേച്ചിടെ കുട്ടി പൊയ്ക്കോ ,,
രമേശൻ ലക്ഷിമിയുടെ കൈയിൽ നിന്ന് വാങ്ങിയ മുന്നൂറ് രൂപ തിരികെ കൊടുത്തിട്ട് പറഞ്ഞു .
ഇത് അപ്പുവിന്റെ കംപ്യുട്ടർ ഫീസ് അടക്കാൻ കൊടുക്കണം വേണ്ടാന്ന് പറയരുത് ചേച്ചി ,,
ലക്ഷ്മിയുടെ കൈയിൽ ആ പൈസ കൊടുത്ത് വണ്ടി തിരിച്ചു പോവുന്ന രമേശനെ കണ്ണിൽ നിന്നും മായുന്നത് വരെ ലക്ഷ്മി നോക്കി നിന്നു ,,,,
നജീബ് കോൽപാടം ,,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo