നെറ്റ് യുഗം.......!
വീട്ടിൽ പറ്റേൺ അല്ലെങ്കിൽ നമ്പർ ലോക്ക് ഇടാത്ത ഫോൺ ആരുടെയെങ്കിലും കയ്യിലുണ്ടോ?
ഇതാണ് ന്യൂജെൻ നെറ്റ് യുഗം.
തകർന്നു കൊണ്ടിരിക്കുന്ന തലമുറ.....!
തുറന്നു പറയുമ്പോൾ പലർക്കും പ്രയാസം കാണും .
എങ്കിലും പറയാതെ വയ്യ.
ഒരാളെങ്കിലും ഈ എഴുത്തു ശ്രദ്ധിച്ചാൽ അതു മതി എന്റ ആത്മസംതൃപ്തിക്ക്.
ഇന്ന് ഇത് എഴുതാൻ കാരണം......
ഇന്ന് എന്റെ ഒരു കൂട്ടുകാരി വിവാഹ മോചിതയായി.......
കാരണം അന്വഷിച്ചപ്പോൾ ഞെട്ടി പോയി.
വിദേശത്തുള്ള തന്റ ഭർത്താവുമായി video chat Sex ഉണ്ടായിരുന്നു .
നാട്ടിൽ വന്നപ്പോഴും അയാൾക്ക് കിടപ്പുമുറിയിൽ ഭർത്താവ് ആകാൻ കഴിയാതെ,
പരസ്ത്രീകളുമായി ഫോൺ ബന്ധം നിലനിർത്തുന്നു എന്ന്....!
മക്കളെ ,സഹോദരികളെ, സഹോദരൻമാരെ ,
നിങ്ങൾ അറിയാതെ അറിഞ്ഞ് അകപ്പെട്ടുകൊണ്ടിരിക്കുന്ന മൊബൈൽ ഫോൺ ദുരുപയോഗം ,
ഇന്നു നമ്മുടെ തലമുറയെ കാർന്നു തിന്നുന്ന രോഗമായി മാറി കഴിഞ്ഞു....!
ഫോൺ സെക്സിൽ അടിമപെട്ടു പോയവരുടെ,
തകരുന്ന ദാമ്പത്യം ജീവിതം ,ഇന്നു നിത്യ സംഭങ്ങളായി തീർന്നിരിക്കുന്നു.
പ്രണയത്തിന്റെയും, സെക്സിന്റെയും പവിത്രത അറിയാതെ,
ഈ ഒരു വർഗം സൃഷ്ടിക്കുന്നത് മൃഗതുല്ല്യമായ കാമകേളികളാണ്.
വിഡീയോ ചാറ്റും what Sup പ്പിലൂടെയും കാമകേളികൾ നടത്തി സംതൃപ്തി വരുത്തുന്നവർ ,
കിടപ്പറയിൽ തന്റ പങ്കാളിയുടെ മുന്നിൽ പരാജിതാനാവുമ്പോൾ,
പവിത്രമായ കുടംബ ബദ്ധങ്ങൾ തകർന്നടിയുന്നു.
ചിന്തിക്കുക മർത്ത്യ നീ വരുത്തും ദുരന്തം.....
പ്രണയ വാഗ്ദാനങ്ങൾ തൻ മധുര സല്ലാപങ്ങൾ രാത്രികളിൽ ഫോണിൽ നീളുമ്പോൾ,
കണ്ണിൽ ഇരുട്ടു കയറുന്ന കാമത്തിനു മുന്നിൽ സ്വന്തം മാനം ,,,,,
ഇത്രയും കാലം മൂടി വെച്ച ശരീരം, ഫോട്ടോ ആയി പ്രദർശിക്കപെടുമ്പോൾ ,
വേശ്യയെക്കാൾ വ്യത്തിഹീന പാതയിലേക്കാണ് അവരുടെ ജീവിതം വഴി തുറക്കുന്നത് എന്ന് അറിയാതെ പോകുന്ന തലമുറ........
വിട്ടിൽ ആളെണ്ണം ഇന്നു ഫോൺ ഉണ്ട്. എല്ലാരും അവരുടെ ഫോണുകൾ തായിട്ടു പൂട്ടിയിട്ടുണ്ട്.
നീ അറിയാത്ത ഒരു രഹസ്യവും എനിക്ക് ജീവിതത്തിൽ ഇല്ല എന്നു പറയുന്ന പങ്കാളികൾ സ്വന്തം പാസ് വേഡ് മനസിൽ ഭദ്രമാക്കി വെക്കുന്നു.
മക്കളെ ചോദ്യം ചെയ്യാൻ വഴിയില്ല.....
അച്ചന്മാരെ കണ്ടല്ലെ പഠിക്കുന്നത്.
അച്ചന്മാരെ കണ്ടല്ലെ പഠിക്കുന്നത്.
വീട്ടിലെ മക്കളിലും അച്ചന്മമാരിലും ഒരാൾ അറിയാത്ത പാസ് വേഡ്, പാറ്റേൺ മറ്റെ ആൾക്ക് ഉണ്ടായിരിക്കരുത്.കാരണം ഇത് ഫോൺ യുഗമാണ്.
ഭക്ഷണത്തെക്കാൾ കൂടുതൽ കഴിക്കുന്നത് ഇന്ന് Meടage കൾ ആണ്.
ഒരു അവധി ദിനം വീട്ടിൽ കൂടിയാൽ, ബദ്ധുക്കൾ വീട്ടിൽ വന്നാൽ പണ്ടത്തെ ആവേശമില്ല ,
സംസാരം രണ്ടു വാക്കിൽ ഒതുക്കി, തല താഴ്ത്തി ഫോണിനെ നമിക്കും പുതുതലമുറ, കല്യണവും , യാത്രയ്കളും എല്ലാം അസ്വാദനവും അവൻ കീഴടക്കി കഴിഞ്ഞു.
എല്ലാം ആവശ്യങ്ങൾക്കുള്ളതാണ് .......
അനാവശ്യങ്ങളാകുന്നത് അമിതമാകുമ്പോൾ........!
അനാവശ്യങ്ങളാകുന്നത് അമിതമാകുമ്പോൾ........!
എത്ര നല്ല കാര്യങ്ങൾ......
ചിന്തകളെ വളർത്തുന്നവ ,അറിവു നൽകുന്നവ,
നമ്മളെ വ്യക്തിപരമായും, ബുദ്ധിപരമായും വളർത്തുന്നവ നെറ്റിൽ ഉണ്ട്.
നമ്മളെ വ്യക്തിപരമായും, ബുദ്ധിപരമായും വളർത്തുന്നവ നെറ്റിൽ ഉണ്ട്.
എന്തിന് ഈ വേണ്ടത്തത് മാത്രം ചികഞ്ഞ് നാം സ്വയം നശിക്കുന്നു......!
ജഗ്രത......
Shahida Ummerkoya...... Shahi.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക