Slider

കുളം കലക്കി അബു.

0
കുളം കലക്കി അബു.
............................................
എല്ലാ നാട്ടിലും ഉണ്ടാവും രസകരമായ കുറെ കഥാപാത്രങ്ങൾ... അവർക്കൊക്കെ ഏതെങ്കിലും വിരുതൻമാർ ഇട്ട വട്ടപ്പേരുകളും കാണും.. അത്തരത്തിൽ ഒരാളായിരുന്നു അബു.
മുട്ട് വരെ കൈ തെറുത്ത് വെച്ച കുപ്പായവും കയറ്റി കുത്തിയ മുണ്ടും ആയിരുന്നു അബുവിന്റെ സാധാരണ വേഷം..
തലയിലെ കഷണ്ടി മറച്ച് കൊണ്ടുള്ള തുണിത്തൊപ്പി മൂപ്പർക്ക് സുകുമാരൻ കാലഘട്ടത്തിലെ ലുക്ക് കൊടുത്തു..
പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമുണ്ടായിരുന്നു.. പിന്നെന്തൊക്കെ വിളിച്ച് പറയുമെന്ന് ഊഹിക്കാൻ പറ്റില്ല...
സ്വന്തം മകനെ വരെ നായിന്റെ മോനെ എന്നൊക്കെ വിളിച്ച് കളയും... എന്നാലും കുടുംബ സ്നേഹി ആയിരുന്നു .
ഡ്രൈവിംഗ് പഠിപ്പിക്കലായിരുന്നു അക്കാലത്ത് അബുവിന്റെ തൊഴിൽ.. പച്ചത്തെറി പറയുമെങ്കിലും ആ രംഗത്ത് ശരിക്കുമൊരു ആശാൻ തന്നെ എന്നതിൽ സംശയമില്ല.
വോളിബോൾ ടൂർണമെന്റ് നടക്കുമ്പോൾ എല്ലാവരും മൂപ്പരെ തന്നെ നോക്കി നിൽക്കും...
പന്തിന്റെ കൂടെ അങ്ങോട്ട്മിങ്ങോട്ടും കളിക്കളത്തിന് പുറത്ത് അബുവും പൊങ്ങി പറക്കും..
ക്രിക്കറ്റ് കളിയിൽ ചിയർ ഗേൾസ് പോലെ നാട്ടിലെ ഒരു എന്റർടൈമ്മെന്റ് ഫാക്ടർ ആയിരുന്നു ആ പ്രകടനം.
ഒരിക്കലൊരു മഴക്കാലത്ത്കുളിക്കാനും അലക്കാനുമൊക്കെയായി അബു അടുത്തുള്ള കുളത്തിൽ പോയി.. ഉച്ച കഴിഞ്ഞ സമയമായതോണ്ട് വേറാരും ഉണ്ടായിരുന്നില്ല...
അലക്കി കഴിഞ്ഞ് നീലം മുക്കാൻ നോക്കിയപ്പോൾ ആണ് ബക്കറ്റ് എടുക്കാൻ മറന്ന് പോയ സത്യം അറിയുന്നത്..
ചുറ്റും നോക്കിയപ്പോൾ ഒരു പക്ഷി കുഞ്ഞ് പോലും ഇല്ല.. പിന്നെ ആലോചിക്കാൻ പോയില്ല... കാര്യം നടക്കണമല്ലോ...
കുളത്തിന്റെ ഒരു സൈഡിൽ തന്നെ ആശാൻ നീലമങ്ങ് കലക്കി വസ്ത്രങ്ങളൊക്കെ മുക്കിയെടുത്തു...!
ഇതെല്ലാം കണ്ട് മാവിൻ മുകളിൽ അന്തം വിട്ട് നിൽക്കുക ആയിരുന്നു കൊയമുണ്ണിയും പിള്ളേരും....
ഏതായാലുംഈ മഹത്തായ കണ്ട് പിടുത്തത്തിന് ശേഷം അബുവിന് അതിലും മഹത്തായൊരു പേരും കിട്ടി.. കുളം കലക്കി അബു...
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo