നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാഷിങ് മെഷീൻ

വാഷിങ് മെഷീൻ
............................
ഞാനും എന്റെ ഒരു സുഹൃത്തും രണ്ടു കൊല്ലം മുമ്പു ഓണത്തോടനുബന്ധിച്ചു ടൗണിലെ ഒരു ഗൃഹോപകരണ ഷോറൂമിൽ മൂന്നു മാസത്തെ സപ്പോർട്ടിങ് സ്റ്റാഫ് ആയി ജോലി നോക്കുന്ന സമയം ...
ഞാൻ ടിവിയുടെയും അവൻ വാഷിംഗ് മെഷീനിന്റെയും സെക്ഷനിൽ ആയിരുന്നു ...
വാഷിംഗ് മെഷീൻ വാങ്ങുന്ന കസ്റ്റമെർക്കു ഷോറൂമിന്ന്‌ വീടു വരെ ഡെലിവറി കൊടുക്കുമായിരുന്നു ...
ഡെലിവറി കൊടുക്കാൻ പോകുമ്പോൾ അവനു നല്ല ടിപ്പ് കിട്ടുമായിരുന്നു ..
തിരക്കില്ലാത്തപ്പോൾ
ഇടയ്ക്കു ഞാനും അവന്റെ കൂടെ പോകും കിട്ടുന്ന ടിപ്പു ഞങ്ങൾ വീതം വച്ചു എടുക്കുകയും ചെയ്യും ...
ആയിടക്ക് ഒരു അപ്പൂപ്പനും ചേച്ചിയും വന്നു വില കൂടിയ ഒരു വാഷിംഗ് മെഷീൻ എടുത്തു ...
തിരക്കില്ലാത്തതിനാൽ അവൻ ഡെലിവറിക്കായി എന്നോടും വരാൻ പറഞ്ഞു ...
പത്തു രൂപ കിട്ടുന്ന കേസല്ലേ ഞാനും അവനോടൊപ്പം പോയി ...
വീട്ടിൽ ചെന്നു ഞാനും അവനും വാഷിംഗ് മെഷീൻ മുക്കിച്ചോന്നു വർക്ക് ഏരിയ യിലെത്തിച്ചു ...
പ്ലഗിൽ കുത്തി വർക്ക് ചെയ്യിക്കേണ്ട വിധമൊക്കെ ചേച്ചിക്ക് വിവരിച്ചു കൊടുത്തു ...
ചേച്ചി വളരെ സന്തോഷത്തോടെ രണ്ടു നൂറു രൂപ നോട്ടുകൾ ഞങ്ങൾക്കു നീട്ടി ...
ഇതൊന്നും വേണ്ടായിരുന്നു എന്ന മട്ടിൽ നന്നായി ഇളിച്ചു കൊണ്ടു അവൻ പൈസ വാങ്ങി പോക്കറ്റിലിട്ടു ...
തിരിച്ചു ഉമ്മറത്തെത്തിയതും
കിർ കിർ കൃർ ....
ഭയങ്കര ഒച്ച കേക്കുന്നു ...
ഞാനും അവനും പരസ്പ്പരം നോക്കി ..
അടുത്തെങ്ങാണ്ട് മരം മുറിക്കെണ്ടെന്ന തോന്നണേ അവൻ എന്നോടു പറഞ്ഞു ...
ഞാനും ശരിയാണെന്ന ഭാവത്തിൽ തലയാട്ടി ...
തിരിച്ചു ഞങ്ങൾ ഓട്ടോയിൽ കയറാൻ തുടങ്ങിയതും പിറകിന്നൊരു വിളി ...
മക്കളെ ദേ വാഷിംഗ് മെഷീൻ കേടായി ...
ങേ പണി പാളിയോ ..ഞാനും അവനും ഓടിച്ചെന്നു നോക്കിയപ്പോ വാഷിംഗ് മെഷീൻ കിടന്നു വിറക്കുന്നു ..
തുറന്നു നോക്കിയപ്പോ എന്താ രണ്ടു തേഞ്ഞു പഴകിയ ചവിട്ടി അങ്ങോടും ഇങ്ങോടും ഇല്ലാതെ സ്‌റ്റക്കായി നിക്കുന്നു ...
അതും തുണിയുടെ ചവിട്ടി ആണേൽ കുഴപ്പോലെ ഇത് നല്ല കയറിന്റെ ചവിട്ടി ...
ആരാ ഇതിൽ ചവിട്ടി ഇടാൻ പറഞ്ഞത് ...
അവൻ ചോദിച്ചു ...
ഞാനാ മക്കളെ ഇട്ടേ ചെളി പോകോന്നു ടെസ്റ്റ് ചെയ്‌തതാ ..
അപ്പൂപ്പൻ ചിരിച്ചോണ്ട് ഞങ്ങളോടു പറഞ്ഞു ...
എന്റെ അപ്പൂപ്പാ എന്നും പറഞ്ഞു അവൻ മെഷീൻ ഓഫാക്കി ചവിട്ടി രണ്ടും അതിന്നെടുത്തു ..
മോശം പറയരുതല്ലോ മേക്കപ്പിട്ട ഐശ്വര്യ റായി കണക്കെയായി രണ്ടു ചവിട്ടികളും ...
വീണ്ടും മെഷീൻ ഓണാക്കി..
ഇല്ല മെഷീൻ അനങ്ങുന്നില്ല ..
ചേച്ചിടെ മുഖം മാറി തുടങ്ങി ..
മക്കളെ ദേ ഇതൊന്നു ഇട്ടു നോക്കിയേ ...
വീണ്ടും അപ്പൂപ്പൻ അടുക്കളയിൽ നിന്നും ഒരു മൂന്നു കൈക്കൽ തുണിയുമായി വന്നു ..
ഞാൻ അവനെയൊന്നു പാളി നോക്കി ...
ഒരു കത്തി കിട്ടോടാ ഈ കിളവന്റെ കഥ അങ്ങു കഴിക്കാൻ ..
അവൻ പതുക്കെ എന്റടുത്തു പറഞ്ഞു ...
സത്യം പറഞ്ഞാൽ ഞാൻ ചിരിയടക്കാൻ നന്നേ പാടു പെട്ടു ...
മക്കളെ ഇതു ശരിയാവോ ..
ചേച്ചിടെ ശബ്‌ദം കട്ടിയായി ...
ചേച്ചിടെ ശബ്‌ദം ഉയർന്നപ്പോ സഹികെട്ടു അവൻ മാറി നിന്നു ഷോറൂമിലേക്കു വിളിച്ചു ..
സന്തോഷേട്ടാ ..
എന്താടാ ...
പണി പാളി ചേട്ടാ ..
എന്തെടാ എന്തു പറ്റി ...
വാഷിംഗ് മെഷീൻ കൊണ്ടു വെച്ചതും ആ കിളവൻ ജാംബവാന്റെ കാലത്തുള്ള രണ്ടു ചവിട്ടി എടുത്തു അതിലിട്ടു ടെസ്റ്റ് ചെയ്യാൻ ഇപ്പൊ മെഷീൻ വർക്ക് ചെയ്യണില്ല ..
ഭാഗ്യം കാർന്നോരു അമ്മിക്കല്ലെടുത്തു ഇടാതിരുന്നത്, നീ ഒരു കാര്യം ചെയ്യ്‌ നമ്മടെ പതിവ് നമ്പർ അടിച്ചു സ്ഥലം വിട്ടോ ...
ശരി ചേട്ടാ ...
ഫോൺ വെച്ചു അവൻ ച്ചേച്ചിയോടു പറഞ്ഞു ...
ചേച്ചി ഞാൻ ഇപ്പൊ ടെക്നിഷ്യനെ വിളിച്ചു പുള്ളി
ഈ റൂട്ടിലുണ്ട് ഇപ്പൊ വരുട്ടോ ..
ഇപ്പൊ വരോ മോനെ ..
ദേ അപ്രത്തെ റോഡിലുണ്ട് ചേച്ചി ഇപ്പൊ എത്തും ഇതു നിസാര പ്രശ്നോള്ളു ..
എങ്കി ഞങ്ങളു പൊക്കോട്ടെ ..
നിക്കണേ ചായ കുടിച്ചിട്ടു പോവാട്ടോ മക്കളെ ..
ചേച്ചി വാത്സല്യത്തോടെ പറഞ്ഞു ..
ഇല്ല ചേച്ചി കടയിൽ തിരക്കുണ്ട് ഞങ്ങളപ്പോ ..
ശരി മക്കളെ ..
തിരിഞ്ഞു നടന്നതും അവൻ എന്നോട് പറയാ ...
വേഗം വിട്ടോടാ അല്ലേൽ കാർന്നോരു ഉരലും ചെരവയും കിണ്ടിയൊക്കെ ഇപ്പൊ പെരക്കാത്തുന്നു ടെസ്റ്റിനെന്നും പറഞ്ഞു കൊണ്ടുവരും ...
Aneesh. pt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot