നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എടാ...ഷിബു..."എനിക്കൊരാളെ തല്ലണം "

എടാ...ഷിബു..."എനിക്കൊരാളെ തല്ലണം "
തല്ലാനോ.. ആരെയാ ചേട്ടാ.. ഷിബു ജാഗരൂഗനായി..
അതേടാ തല്ലണമെനിക്ക്... കുറേയായി എന്നെ ശല്യം ചെയ്യുന്നു.
ഇനിയെനിക്ക് ക്ഷമിക്കാൻ പറ്റില്ല തല്ലണം..
അതിന് ചേട്ടൻ തല്ലണ്ട ഞാനേറ്റു കാര്യം. എന്റെ പിള്ളേരോട് പറഞ്ഞാൽ മതി അവമ്മാര് കൈകാര്യം ചെയ്തോളും. ഒരു ഫുള്ളിന്റെ ചെലവേ ഉള്ളൂ..
ചേട്ടൻ കാര്യം പറ.. എന്താ പ്രശ്നം.. ?
"എടാ എനിക്കൊരു മനസമാധാനം തരില്ല. എന്ത് ചെയ്താലും കുറ്റം. ഇന്നലെയാണെങ്കിൽ എന്റെ കഴുത്തെ പിടിച്ചു ഞെക്കി . എന്റെ കൈ രണ്ടും പിടിച്ചു തിരിച്ചു. നോക്കിയേ എന്റെ കഴുത്ത് അനക്കാൻ പറ്റുന്നില്ല.. "
ഇത്രനാളും നാളും ഞാൻ ക്ഷമിച്ചു.. ഇനി വയ്യെടാ.. നീ നിന്റെ പിള്ളേരെ വിളി..
കേൾക്കേണ്ട താമസം ഷിബു ഫോണേൽ തോണ്ടി.. ആരെയോ വിളിച്ചു. ചേട്ടാ അവന്മാര് ഇപ്പോ വരും. നമുക്കൊരു ഫുള്ള് മേടിക്കാം.
എടാ.. ഫുള്ളോക്കെ പിന്നെ. ആദ്യം കാര്യം നടക്കട്ടെ..
എന്നാൽ ഓക്കേ...
അഞ്ച് മിനിറ്റിനുള്ളിൽ ഷിബുവിന്റെ പിള്ളേര് വന്നു. നാല് തടിമാടൻ മ്മാർ. കൊഞ്ച് പോലിരിക്കുന്ന ഷിബു നാട്ടിലെ പ്രധാന ഗുണ്ടയാണ്‌. ഇരട്ടപ്പേരാണേൽ" ശിശു ഷിബു "എന്നും.
ചേട്ടാ പിള്ളേര് വന്നു ആരാ ആള്.. ?
അതോ.. നേരെ എന്റെ വീട്ടിൽ ചെല്ലുക. ഗെയ്റ്റ് തൊറന്ന് തരുന്ന ആളെയാണ് നിങ്ങൾ തല്ലേണ്ടത്.
അപ്പോ ചേച്ചി അവിടില്ലേ.... ?
ങും.. ചേച്ചിയുണ്ട്.. അതൊന്നും കുഴപ്പമില്ല.. നിങ്ങൾ ചെല്ലടാ.." ഞാൻ ആരാന്നോന്നു അറിയട്ടെ "
ആഹാ.. എന്നോടാ കളി..
അങ്ങനെ ഷിബുവും , പിള്ളേരും ഗെയ്റ്റിൽ വന്നു തല്ലി ശബ്‌ദമുണ്ടാക്കി. ശബ്‌ദം കേട്ട അയാളുടെ ഭാര്യ ഓടിച്ചെന്നു..
മൂന്നാല് തടിയൻ മ്മാരും കൂടെ ഷിബുവും.
ഓ.. ഷിബുവോ.. എന്താ ഷിബു.. ? ചേട്ടനെ കാണാനാണെക്കിൽ അളിവിടില്ലല്ലോ.
ആരായിവരൊക്കെ.. ?
അതെന്റെ കൂട്ടുകാരാ ചേച്ചി..
ഇവിടെ മറ്റാരെങ്കിലും ഉണ്ടോ.. ?
ഇല്ല.. !
ഇല്ലേ.. അപ്പോ ഇന്നലെ ഇവിടെ ആരേലും വന്നോ.. ?
ഇല്ല.. !
തടിയൻമ്മാർ പരസ്പരം നോക്കി. ഷിബു ചിന്തയിലാണ്ടു.
എന്താ ഷിബു.. ?
അതുപിന്നെ.. ചേച്ചി... ഇന്നലെ ഇവിടെ വന്ന ആരോ ചേട്ടന്റെ കഴുത്തെ പിടിച്ചു ഞെക്കുകയും കൈ തിരിക്കുവേം ചെയ്‌തെന്നു പറഞ്ഞു. ആള് ഇവിടുണ്ടന്നും തല്ലണമെന്നും ചേട്ടൻ പറഞ്ഞു. അതാ ഞങ്ങള്.. ഷിബു ആകെയുള്ള രണ്ട് താടിരോമത്തെ പിടിച്ചുഴിഞ്ഞു.. ഇനി ചേച്ചിയുടെ ആങ്ങള ആ" കളരി" ക്കാരനെങ്ങാനും..
എന്റെ ഷിബു അങ്ങേരുടെ കഴുത്തേൽ പിടിച്ചു ഞെക്കിയത് ഞാനാ.. എന്നെ തല്ലാന അങ്ങേര് നിങ്ങളെ വിട്ടേ..
കൊഞ്ചുപോലുള്ള ശിശു ഷിബു കൊഞ്ച് പോലെ വളഞ്ഞു കണ്ണ് തുറിച്ച് നോക്കി. തടിയൻ മ്മാർ അന്തം വിട്ട് പരസ്പരം നോക്കി.
അപ്പോ ചേച്ചിയെ തല്ലാന ചേട്ടൻ കൊട്ടേഷൻ തന്നേ...
മും.. ഭാര്യ തലകുലുക്കി..
നിങ്ങള് വല്ലോം കഴിച്ചാരുന്നോ.. ?
അതുപിന്നെ ചേട്ടനെഉപദ്രപിച്ചെന്നു കേട്ടപ്പോൾ ഒന്നും കഴിക്കാൻ തോന്നിയില്ല. ഞങ്ങളുടെ ചേട്ടന് വേണ്ടി ഞങ്ങൾ എന്തും ചെയ്യും. ഷിബു ശിശുവായി..
എന്നാ നിങ്ങളുവാ.. നല്ല പാലപ്പവും ചിക്കൻ കറിയുമുണ്ട്. കഴിച്ചിട്ട് വേണേൽ എന്നെ തല്ലിക്കോ.. വിശപ്പ് സഹിച്ച് ഒരാളെന്നെ തല്ലിയാൽ എനിക്ക് സങ്കടമാകും.
എന്തായാലും ഷിബുവിനെ പിള്ളേര് ആദ്യം കയറി മേശയ്ക്ക് ചുറ്റുമിരുന്നു. അയാളുടെ ഭാര്യ പാലപ്പവും ചിക്കൻ കറിയും വിളമ്പി. അവർ ഭക്ഷണത്തെ ആക്രമിക്കുമ്പോൾ അയാളുടെ ഭാര്യ പറഞ്ഞു.
ഇന്നലെ നിങ്ങളുടെ ചേട്ടൻ കള്ളുകുടിച്ചിട്ട് ഇവിടെ വന്ന് കാട്ടിക്കൂട്ടിയത് എന്താന്നറിയാവോ..?
ചിക്കൻ വായിൽ കിടക്കുന്നതിനാൽ ഷിബു 'ഇല്ലാ 'എന്ന്‌ ചുമൽ കുലുക്കി.
എന്നാലേ അങ്ങേർക്കിന്നലെ നല്ല കള്ളായിരുന്നു. വന്നപാടെ ചോറ് കൊടുത്തു. കറിയ്ക്കു എരിവില്ല എന്നുപറഞ്ഞു വഴക്കായി. പിന്നെ മുപ്പതിനായിരം വിലയുള്ള TV യും ഇരുപത്തയ്യായിരത്തിന്റെ മൊബെലുമാ .. അങ്ങേരിന്നലെ തല്ലി പൊട്ടിച്ചേ.. അടുത്തത് ഒന്നും നശിപ്പിക്കാതിരിക്കാനാ കൈപിടിച്ചു തിരിച്ചേ..
അപ്പോ കഴുത്തോ.. തടിയനിൽ ഒരുവന്റെ ചോദ്യം..
അതുപിന്നെ.... കുറേകഴിഞ്ഞു.. അങ്ങേരെന്നെ ....തടിയൻമ്മാർ തീറ്റ നിർത്തി ചേച്ചിയെ നോക്കി എന്തോ പ്രതിഷിച്ചിരുന്നു.
അതുപിന്നെ.. വെള്ളം കുടിക്കാൻ കൊടുത്ത് ചുടാരുന്നു എന്ന്‌ പറഞ്ഞു തറയിലേക്ക് ഒരു 'തുപ്പ്‌.. ' അപ്പോ ഞാൻ കഴുത്തേൽ പിടിച്ചു ഞെക്കി..
തടിയൻമ്മാർ ചുണ്ട് കൊട്ടി കാണിച്ച് വീണ്ടും തീറ്റ ആരംഭിച്ചു.
ഇനി നിങ്ങൾക്കെന്നെ തല്ലണോ.. ?
അയ്യോ.. വേണ്ട ചേച്ചി.. ഞങ്ങള് ചുമ്മാ ചേട്ടന്റെ മുമ്പിൽ ആളാവാൻ..
ഇനി ഒരിക്കലും ഈ പരിപാടിക്കില്ല..
ചേച്ചിയാണേൽ സത്യം. ഷിബു വീണ്ടും ശിശുവായി..
അങ്ങനെ തീറ്റ കഴിഞ്ഞു പോകാൻ നേരം ശിശുവിന്റെ കൈയിൽ ആയിരം രൂപയും കൊടുത്തു. നിങ്ങൾ പോയി ഫുള്ള് മേടിച്ചോ.. അങ്ങനെചേച്ചിയുടെ സ്നേഹസൽക്കാരത്തിൽ തൃപ്തരായി ഷിബുവും കൂട്ടരും തിരികെ പോയി...
കുറെ കഴിഞ്ഞപ്പോൾ അങ്ങേര് വന്നു ഒരു ഇളിഭ്യ ചിരിയുമായി.. അവളും ഒരു ചിരി പാസാക്കി...
അതേ നിന്നേയും , അവരെയും ഒന്ന് പറ്റിച്ചതാ. ഞാൻ വിളിച്ചാൽ ആളുവരുമെന്നു നിനക്ക് മനസിലായല്ലോ... നീ നല്ല സ്നേഹമുള്ളവളാണെന്നു അവർക്കും മനസിലായില്ലേ..
അപ്പോ അവരെന്നെ തല്ലിയാരുനേലോ.. ?
എന്നാ ഞാനവരുടെ കൈ വെട്ടിയേനേ... ഞാൻ പുറത്തുണ്ടാരുന്നടി... നിന്നെ തൊടാൻ ഞാൻ സമ്മതിക്കുമോ..
നീ എന്റെ പൊന്നല്ലെ.. അയാൾ അവളെ ചേർത്ത് പിടിച്ചു.
നമ്മുക്ക് പോയൊരു TV വാങ്ങാം..മൊബെയിലും...
അപ്പോൾ അവൾ ആപ്പിളിന്റെ മതി കേട്ടോ..
ആപ്പിൾ എങ്കിൽ ആപ്പിൾ.. നീ
വേഗം റെഡിയായിക്കോ...
അവൾ റെഡിയാവാൻ ഓടി..
അയാൾ ചിരിയോടെ അവളുടെ പോക്ക് നോക്കി നിന്നു.... !!!
*************************************
Jolly Varghese
---------------------------------

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot