ഒരുപാടു വർഷങ്ങൾക്കു ശേഷമാണ് ഞാൻ അവളുടെ സ്വരം വീണ്ടും കേൾക്കുന്നത്
"ഹലോ"
"ഹലോ"
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ:"സുഖമാണോ നിനക്ക്"
"ഉം"
"എന്താ വിളിച്ചത്"
മറുതലക്കൽ മൗനം
"അവിടെ ഉണ്ടോ നീ"
"ഉം"
"എന്താ ഒന്നും മിണ്ടാതെ എന്തെങ്കിലും പറയ്"
"ഞാൻ വീട്ടിൽ വന്നിരുന്നു 'അമ്മ പറഞ്ഞു എന്നോട്, ഒന്ന് സംസാരിക്കാൻ..ഇനിയും ആർക്കു വേണ്ടിയാ..എന്തിനു വേണ്ടിയാ..ഈ കാത്തിരിപ്പ്,'അമ്മ പറഞ്ഞ ആ കുട്ടിയെ പോയി കാണണം"
ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു
"ആര് ഞാനോ"
"ഉം"
വലിയ ഭാവവ്യത്യാസങ്ങൾ ഒന്നും വരുത്താതെ ഞാൻ പറഞ്ഞു
"എന്റെ മനസിലും എന്റെ ജീവിതത്തിലും അന്നും ഇന്നും എന്നും ഒരു പെണ്ണിനെ സ്ഥാനമുള്ളൂ.എന്റെ വീട്ടിൽ നിന്റെ ഓർമ്മകൾ ഇല്ലാത്ത ഒരു സ്ഥലവും ഇല്ല.അതുമതി എനിക്ക് ഇനിയുള്ള ജീവിതത്തിൽ കൂട്ടായി"

ഇടറിയ ശബ്ദത്തോടെ അവൾ
"എന്നെ ഏട്ടൻ ശിക്ഷിക്കുവാണോ"
"എന്നെ ഏട്ടൻ ശിക്ഷിക്കുവാണോ"
ഏട്ടൻ എന്നുള്ള ആ പഴയ വിളി കേട്ട സന്തോഷത്തിലുപരി അവളുടെ സ്വരത്തിലെ ഇടർച്ച വലിയ തേങ്ങലിലേക്കു വഴി മാറിയത് തിരിച്ചു അറിഞ്ഞ ഞാൻ നിസഹായനായി നിന്നുപോയി.
അല്പം നേരത്തെ മൗനത്തിനു ശേഷം ഉള്ളിൽ പൊതിഞ്ഞു വെച്ചിരുന്ന സ്നേഹം എല്ലാം പുറത്തു വന്നതറിയാതെ ഞാൻ:

"ആരെ ശിക്ഷിച്ചാലും എന്റെ മണികുട്ടിയെ..അല്ല അറിയാതെ..അങ്ങനെ.."
പറ്റിപോയ ആ നാക്കുപിഴവിൽ വീണ്ടും നിസഹായനായി മൗനമായി നിന്നു
ഒടുവിൽ ധൈര്യം സംഭരിച്ചു ഞാൻ തുടർന്നു

"ആരെയും ശിക്ഷിക്കാനല്ല എന്റെ വീട് മുഴുവൻ നീ ആണ്,നിന്റെ ഓർമ്മകൾ ആണ്,നിന്റെ ചിരിയാണ്.ഒരുപാടു മധുരമുള്ള ഓർമ്മകൾ എനിക്ക് തന്നിട്ടാണ് നീ പോയത്.
ഒരു പാത്രത്തിൽ നിന്നു ഒരുമിച്ചു ഇരുന്നു കഴിക്കുന്ന നമ്മളെ നോക്കി ചിരിക്കുന്ന അവളെ ഓർക്കുന്നോ നീ.
ദേ ഇത് നമ്മുടെ മോനു ന്റെ പെണ്ണാ എന്ന് പറഞ്ഞു കുഞ്ഞമ്മയെ പരിചയപ്പെടുത്തുന്ന അമ്മയെ നീ ഓർക്കുന്നോ.
നീ ഈ വീട്ടിലെ മരുമകൾ ആയിരുന്നു.അമ്മക്ക് പകരം വേറെയൊരാളെ എടുക്കാൻ പറ്റുമോ അതുപോലെ ആണ് നീയും.പ്രേമവും സ്നേഹവും രണ്ടും രണ്ടാണ്.എനിക്ക് നിന്നോട് ഉള്ളത് കലാലയ ജീവിതത്തിലെ പ്രണയം ആയിരുന്നില്ല കറകളഞ്ഞ സ്നേഹമായിരുന്നു. എന്നാലും ഞാൻ ഒന്ന് ചോദിക്കട്ടെ വെറും 6 മാസത്തിനു ഉള്ളിൽ എന്നെ മറക്കാൻ സാധിച്ചോ നിനക്ക് .എങ്ങനെ കഴിഞ്ഞു മണിക്കുട്ടി നിനക്ക് അതിന്.നീ ശരിക്കും എന്നെ സ്‌നേഹിച്ചിരുന്നോ

മേഘപാളികളെ കീറി മുറിക്കുന്ന ഇടി മിന്നൽ പോലെ അവളുടെ ശബ്‍ദം മുഴങ്ങി
എന്റെ അമ്മയാണ് ഏട്ടാ icu യിൽ കിടന്നത്.ഞാൻ വേറെ എന്താ ചെയ്യുക.അമ്മയുടെ മനസ് വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത് എന്ന് അച്ഛൻ നിറകണ്ണുകളോടെ ആണ് പറഞ്ഞത്.
സന്തോഷം മാത്രം നിറഞ്ഞു നിന്ന എന്റെ വീട്ടിൽ ഇടിത്തീ വീണ പോലെ എല്ലാം മാറിമറിഞ്ഞു.ആരെ ഉപേക്ഷിക്കണം ആയിരുന്നു ഞാൻ.അമ്മയെ ഉപേക്ഷിച്ചു വന്നിരുന്നെങ്കിൽ പോലും ഏട്ടന്റെ മണിക്കുട്ടി ആകാൻ എനിക്ക് ഒരിക്കലും കഴിയില്ലായിരുന്നു".

അവളുടെ സ്വരത്തിലെ ഇടർച്ച എന്നെ വല്ലാതെ വേദനിപ്പിച്ചു കൂടെ അവൾ ഇന്ന് എന്റെ മണിക്കുട്ടി അല്ല എന്നുള്ള തിരിച്ചറിവും ഉണ്ടാക്കി.ഒന്നും പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു.
"അറിയാം എല്ലാം അറിയാം കുറ്റപെടുത്തിയതല്ല,അത്ര പെട്ടന്നു നീ പുതിയ ഒരു ജീവിതത്തിലേക്ക് കാലു കുത്തി എന്ന് കേട്ടപ്പോൾ അറിയാതെ....ആഹ് പോട്ടെ എന്തിനാ പഴം കഥകൾ ഒക്കെ അല്ലെ.
പക്ഷെ നീ പേടിക്കണ്ട നിന്നെ ഒരു തരത്തിലും ഉപദ്രവിക്കാൻ ഞാൻ വരില്ല.എനിക്ക് അറിയാം നീ ഇന്ന് ഒരു അമ്മയാണ്, ഭാര്യയാണ് നിന്റെ വിശേഷങ്ങൾ എല്ലാം ഞാൻ അറിയാറുണ്ട് .സന്തോഷം മാത്രമേ ഉള്ളു പക്ഷെ വേറെ ഒന്നിനും എന്നെ നിർബന്ധിക്കരുത്.ഇവിടെ വരും വരെ നിന്റെ മനസ്സിൽ ഞാൻ കുടുംബം ആയി ജീവിക്കുന്നു എന്നായിരുന്നില്ലേ,അത് അങ്ങനെ തന്നെ ഇരിക്കട്ടെ.നീ ഇവിടെ വന്നിട്ടില്ല..ഒന്നും അറിഞ്ഞിട്ടും ഇല്ല..."
"ഏട്ടാ....എന്നോട്...."
അവളുടെ വാക്കുകളെ മുറിച്ചു ഞാൻ തുടർന്നു "വേണ്ട ഒന്നും പറയണ്ട ഫോൺ വെച്ചോളു"
"അല്ലെങ്കിലും എന്നും എന്നെ തോല്പിച്ചിട്ടല്ലേ ഉള്ളു
എല്ലാം ഉപേക്ഷിച്ചു ഞാൻ പോയപ്പോഴും,അമ്മയുടെയും പെങ്ങളുടെയും മുമ്പിൽ കുറ്റങ്ങൾ സ്വന്തം തലയിൽ ഏറ്റെടുത്തു നിന്നതു
എന്തിനായിരുന്നു...എന്തിനാ എന്നെ ഇത്ര അധികം സ്നേഹിക്കുന്നത്...ഈ സ്നേഹത്തിനു ഞാൻ അർഹയല്ല...എന്നെ ഇങ്ങനെ സ്നേഹിച്ചു തോൽപിക്കല്ലേ ഏട്ടാ..."

മറുതലക്കൽ ശബ്‍ദം നിലച്ചതും,എന്നും എന്റെ കൺകോണുകളിൽ അനുസരണയോടെ ഇരുന്നിരുന്ന കണ്ണുനീർ തുള്ളികൾ വേലിചാടിയതും ഒരുപോലെയായിരുന്നു.
വല്ലപ്പോഴും മാത്രം ഉള്ള ആ അനുസരക്കേടിനു മനസാൽ മാപ്പു കൊടുത്തു പുഞ്ചിരിയുടെ മേലാടയും എടുത്തു അണിഞ്ഞു ജോലിയിൽ വ്യാപൃതനായി

Sangeetha R
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക