നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനന്താനന്ദാന്വേഷണം. 10

അനന്താനന്ദാന്വേഷണം. 10
^^^^^^^^^^^^^^^^^^^^^^^^
രണ്ട് മൂന്നു ദിവസമായി ജനിജൻ അസ്വസ്ഥതയിലാണ് വാഴനാര് ഉപയോഗിച്ച് വല നിർമ്മിക്കുന്നത് എന്തിനാണ് എന്ന സംശയത്തിൽ തുടങ്ങിയതാണത്.
അതിന്റെ പുറമേയാണ് നിമിഷനേരംകൊണ്ട് രണ്ടുനില വീട് ഒരെണ്ണം മനോഹരമായി തീർത്തത്.
തന്നെ ഇവിടെ പിടിച്ചു നിർത്താനുള്ള
ആഗ്രഹമാണോ ഇങ്ങനെ ഓരോ
പ്രവർത്തി എന്നോർത്ത് ആകെ മനസ്സ്
കലങ്ങുകയാണ് .
ഇന്ന് പുര വാസ്തൊലി വച്ചിരിക്കുന്നു
എന്തൊക്കയാണോ,
ആളുകളെ അഭിമുഖീകരിക്കാനുള്ള
മനോവിഷമത്തോടെ
ചിന്തകളിൽ
അങ്ങനെ മുഴുകി വിഷമിച്ചിരുന്നു ജനിജൻ.
പപ്പ വിളിക്കുന്നു എന്ന്
അടുക്കളയിൽ നിന്ന് ജിൻസി വിളിച്ചുപറഞ്ഞപ്പോഴാണ് ജനി ചിന്ത വിട്ടുണർന്നത് .
ഒരുക്കങ്ങളുമായി ഓടിനടപ്പാണ് രണ്ട് ദിവസമായിട്ട് പപ്പാ
ചർച്ചകളില്ലാത്ത രണ്ട് ദിവസങ്ങൾ
പെട്ടെന്ന് മനസ്സിൽ ഒരു ശൂന്യതാ ബോധം നിറഞ്ഞത് എങ്ങനെ?
പപ്പായുടെ സംഭാഷണങ്ങൾ
എത്ര വലിയ സ്വാധീനമാണ് തന്നിൽ വരുത്തിയത് ഒരു കാന്തിക വലയത്തിൽ പെട്ടതുപോലെ. ജനിജൻ പതിയെ
മുൻവശത്തേക്ക് നടന്നു .
ജിൻസി വലിയ ആഹ്ളാദത്തിലാണ്
കാരണമുണ്ട്
മുന്നിലൊരു നീളൻ വരാന്തയും അത് ഉള്ളിലേയ്ക്ക് വലിച്ചുവച്ച സിറ്റൗട്ടുമായി പണിത് വന്ന ചെറിയ ഇരുനില വീട്
അവൾ ശ്രദ്ധിച്ചിരുന്നില്ല
എല്ലാവരും എഞ്ചിനീയർമാരെ വച്ച് ചെയ്യുമ്പോൾ പപ്പാ സ്വന്തം പ്ളാനിൽ വീട് പണിയുന്നതിനോട് ഒരു നിശബ്ദ പരിഭവം
ഉണ്ടായിരുന്നു.
വീടിന്റെ മുൻഭാഗം വെറുതെ വെള്ളപൂശി ഇട്ടതുംകൂടി കണ്ടപ്പോൾ അൽപം സങ്കടം കൂടി വന്നു.
മിനിയാന്നും ഇന്നലെയുമായി
റെഡിമെയ്ഡ് കിച്ചൻ കബോർഡുകളും
മുൻവശം മുഴുവൻ തേക്കിന്റെ പാനലിങ്ങും നിറഞ്ഞപ്പോൾ
അവളുടെ പെൺമനസ്സ് ശരിക്കും
തുള്ളിച്ചാടിപ്പോയി.
ഇപ്പോഴത്തെ വീട് ഇഷ്ടമാണെങ്കിലും
കൂട്ടുകാരുടേത് പോലുള്ള ഒരാധുനിക വീട്
അവൾക്ക് വലിയ സന്തോഷം നൽകി .
ആകെ ഇരുപത്പേരുടെ സദ്യയേ ഒരുക്കാനുള്ളൂ പാചകത്തിന് വന്ന ചേച്ചിയുടെ കൂടെ.സഹായിച്ചു കൂടെ നിൽക്കുകയാണ് ,
അടപ്രഥമനും,ഇഞ്ചിക്കറിയും പഠിച്ചെടുക്കാനുള്ള കൈമണിയൊക്കെ
ഇടയ്ക്കിടെ പ്രയോഗിച്ച് ചേച്ചിയെ
പുകഴ്‌ത്തി സന്തൊഷിപ്പിച്ചാണ് നടപ്പ്.
* * *
ഉണ്ണീ
ചെറിയ ഒരു പ്രാർത്ഥന
മോളുടെ കൂട്ടുകാരും
എന്റെ അടുത്ത സ്നേഹിതരും
വീടുപണിത ജോലിക്കാരും മാത്രമുള്ള
ചെറിയ ഒരു ചടങ്ങ്
എല്ലാകാര്യങ്ങളിലും ഇടപെട്ട് വേണ്ടതുപോലെയൊക്കെ ചെയ്യുക
പിന്നെ
കർമ്മകാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ
മോള് ആശങ്കയോടെ അവിടെയിരിക്കുന്നത് നല്ലതാവില്ല
അതാണ് വേഗം ഒരു ചെറിയ വീട് തീർത്തത്,
പിന്നെ,
പ്രൗഡിയും ഗമയുമൊക്കെ ഉണ്ടെങ്കിലും
ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്ത പഴയ വീടല്ല
ഒരു നവദമ്പതികൾക്ക് വേണ്ടത്
സ്വാതന്ത്ര്യത്തോടെ നിങ്ങൾക്ക് താമസിക്കാനാണ് ഇത്
ഇവിടെ ഉള്ളപ്പോൾ അത് ഉപയോഗിക്കുക.
* *
ആദ്യം വന്ന അതിഥികൾ
ജോമിയും,അനീഷുമായിരുന്നു,
തോമസ് ജോണിന് ചെറിയൊരു
ഗിഫ്റ്റ പാക്കറ്റ് നൽകിയിട്ട് ചെറുചിരിയോടെ ജോമി,
സാറ് തുറന്ന് നോക്ക്,
തീരെ ചെറിയ ഒരു സോളാർ പാനലും
പരന്നു കറുപ്പ് നിറത്തിലൊരു കനമില്ലാത്ത
കുഞ്ഞു വസ്തുവും.
കാര്യമറിയാതെ സാറ് സംശയിച്ച് നിൽക്കുന്ന കണ്ട് ജോമി വിശദീകരിച്ചു
ഒരു ജീവിയുടെ തലയിൽ
ഇതിന്റെ രണ്ട് നോബുകൾ കണക്ട് ചെയ്താൽ ആ നിമിഷം മുതൽ
ബ്രെയിനിലൂടെ കടന്നുപോകുന്ന
ചിന്തകളും ശബ്ദങ്ങളും കാഴ്ചകളും
ഇതിലൂടെ കമ്പ്യൂട്ടറിൽ എത്തും .
നമ്മുടെ മുഴുവൻ പ്രവർത്തനങ്ങളും
വീഡിയോ ചെയ്യുന്നതിന്
അനീഷ് നമ്മുടെ കൂടെ ഉണ്ടാകും,
അതേ എന്ന ഭാവത്തിൽ ചിരിയോടെ
അനീഷ് തലയാട്ടി.
തോമഴൺസ്ജോൺ ഒരാവശ്യം മുന്നോട്ടു വച്ചു,
നമുക്ക്
മൂന്ന് നദിയിൽ നിന്നെടുത്ത മുമ്മൂന്ന്
ഒൻപത് കുടം ശുദ്ധമായ വെള്ളവും
ഒരു വലിയ കുടം ശുദ്ധമായ പാലും
ആവശ്യം വരും ,സമയമാകുമ്പോൾ
പറയാം.
ജിൻസിയുടെ കൂട്ടുകാരികളെത്തിയതോടെ
കേറിത്താമസത്തിന്റെ ബഹളങ്ങളിലേക്ക്
വീടുണർന്നു , വീടിന്റെ ഭംഗി ,റൂമുകൾ,
അലങ്കാര ചിത്രങ്ങൾ, ഫിറ്റിംഗ്സുകൾ
എല്ലാം ചർച്ചകൾക്കും പൊട്ടിച്ചിരികൾക്കും
വഴിതുറന്നു.
സ്റ്റാർ ഹോട്ടലിലെ സൗകര്യങ്ങൾ
എന്നാണ് വാഷ് ബെയ്സനുകളിലെ
സെൻസർ ഘടിപ്പിച്ച ടാപ്പുകൾ കണ്ട്
കൂട്ടുകാർ ജിൻസിയെ കളിയാക്കിയത്.
വെള്ളത്തിന്റെ ചിലവ് കുറയ്ക്കാൻ
രണ്ട് പാർട്ട് ഉള്ള സിങ്ക് ആണ് ഫിറ്റ് ചെയ്തിരിക്കുന്നത്,
ഒരു സംഗതിമാത്രം അവർക്കിഷ്ടമായില്ല
രണ്ടാം നിലയിലെ ഹാൾ
നാലുകെട്ടിലെ നടുമുറ്റം പോലെ
ആകാശം കാണാവുന്ന വിധം
ഗ്ളാസ് റൂഫിംഗ് നടത്തിയിരിക്കുന്നു
ഉച്ചസമയത്ത് വെയിലടിച്ചതിനാൽ
മുകളിൽ അധികസമയം അവർ തങ്ങിയില്ല.
ഡൈനിംഗ് ടേബിളിൽ എത്തിയപ്പോൾ
കൂട്ടുകാർ നിരത്തിയ സമ്മാനങ്ങളുടെ കൂടെ
ഒരു വിവാഹ കേക്കും എടുത്തു വച്ചത്കണ്ട്
ജനിയുടെയും ജിൻസിയുടെയും മുഖത്ത്
പെട്ടെന്ന് നാണം കലർന്ന ചിരി വിടർന്നു,
കേക്ക് മുറിച്ചതോടെ
യുവമിഥുനങ്ങൾക്ക് ഉള്ള അനുമോദന
ആഘോഷമായി അവിടം മാറി.
കളിയാക്കലും പൊട്ടിച്ചിരികളുമായി
വീട് ഒരു ഉത്സവസ്ഥലമാക്കി മാറ്റി അവർ,
പെൺകുട്ടികൾ.വൈകുന്നേരം പിരിയാൻ നേരം ജിൻസിയുടെ ചെവിയിൽ
പുത്തൻ വീട്ടിലെ പുതുരാത്രി ആശംസകളും നേർന്ന്
കൈയ്യിലൊരു സിന്ദൂര ചെപ്പും വച്ചുകൊടുത്താണ് യാത്രയായത്,
അവളുടെ മുഖം നാണത്താൽ ചുമന്നു.
വീട് പണിത ജോലിക്കാർക്ക്
വൈകിട്ട് മുകളിലെ മുറിയിൽ നൽകിയ
കാപ്പി സൽക്കാരത്തൊടെ ക്ഷണിക്കപ്പെട്ടവർക്കുള്ള സൽക്കാരങ്ങൾ കഴിഞ്ഞു
ജോലിക്കാർക്കുള്ള സമ്മാനങ്ങൾ
ജനിജനും ജിൻസിയും ചേർന്ന് എല്ലാവർക്കും നൽകി.
നവദമ്പതികൾക്ക് മുകളിൽ
മണിയറ ഒരുക്കിയിട്ടുണ്ട്,
എല്ലാ ഐശ്വര്യവും നേരുന്നു
എന്ന ആശംസയും നൽകി സന്തോഷത്തോടെ അവരും പിരിഞ്ഞു.
രാവിലെ മുതലുള്ള നിൽപും നടപ്പുമാണ്
നിങ്ങളും മടുത്തുകാണും
ഫ്രഷ് ആക്
ഞാനൊന്നു കുളിച്ചിട്ട് നേരത്തേ ഉറങ്ങാൻ പോകുന്നു
പിന്നെയേ രാവിലെ ചായ അങ്ങോട്ട് തരണം
കാപ്പി ഞാനിവിടെവന്ന് കുടിച്ചോളാം
എന്താ
പപ്പാ കളിയാക്കിയതാണെന്ന് കണ്ട്
ചിരിച്ചുകൊണ്ട് നിന്നു ജിൻസി .
ജനിജൻ പെട്ടെന്ന് പറഞ്ഞു
പപ്പയ്ക്ക് ഇവിടെ കിടക്കാലോ
എന്തിനാ അങ്ങോട്ട് പോണേ,
അതോ
എന്റെ മോള് തനിയെ കുടുംബം നോക്കാൻ പഠിക്കാനാണ്
അല്ലേ മോളേ
മോൾക്ക്‌ഒരു ചിരി സമ്മാനിച്ചിട്ട്
തോമസ് ജോൺ വീട്ടിലേക്ക് നടന്നു.
രാത്രി
ഉറങ്ങുവാനായി ബഡ്ഷീറ്റുകളും പില്ലോകളും ആയി മുകളിലേക്ക് ചെന്ന
അവരുടെ കണ്ണുകൾ അത്ഭുത സന്തോഷങ്ങളാൽ വിടർന്നു
മുല്ലപ്പൂക്കൾ വിതറിയിട്ട് അലങ്കരിച്ച
ഹാളും ബഡ്ഡും അവരുടെ മനസ്സിലേക്ക്
അതിവേഗം പ്രണയം വാരിയിട്ടു
ഫാൻസിലൈറ്റുകളുടെ ഇളം പ്രകാശം
പ്രത്യേകമായ ഒരു മനഃസന്തോഷം
രൂപപ്പെടുത്തി.
കൈയ്യിലുണ്ടായിരുന്നവ മാറ്റിവച്ച്
തന്റെ കൈയ്യിൽ കരുതിയ സിന്ദൂരചെപ്പുമായി ജിൻസി ജനിയുടെ അരികിലെത്തി,
പ്രണയം നിറഞ്ഞ കണ്ണുകളോടെ
അവൻ അവളുടെ നെറ്റിയിലും
സീമന്തരേഖയിലും സിന്ദൂരം ചാർത്തി
ആവാച്യമായ അനുഭൂതിയിൽ
അവളാ കൈയ്യിൽ ഒരു മുത്തം നൽകി,
തലയുയർത്തി നോക്കിയ ജിൻസിയുടെ കണ്ണുകൾ ആനന്ദത്തോടെ തിളങ്ങി
ആകാശം മനോഹരമായ മുല്ലപ്പന്തൽ പോലെ ചിരിതൂകിയ നക്ഷത്രങ്ങളാൽ നിറഞ്ഞു നിൽക്കുന്നു,
അവർ ആലിംഗനബദ്ധരായി ആ കാഴ്ചയിൽ മതിമറന്നു നിന്നു,
ഇടയിലെപ്പഴോ തന്റെ മുഖത്തിനുനേരേ
ഒരു പ്രണയമഴയായ് പെയ്യാനണയുന്ന
ജനിയുടെ വിറയാർന്ന ചൊടിയിണകൾ കണ്ട്
അവളുടെ ശരീരം ഭൂമി വിട്ടുയരുകയും മിഴിയിണകൾ കൂമ്പിയടയുകയും ചെയ്തു ആ
പ്രണയച്ചൂടിനാൽ വസ്ത്രങ്ങളാകെ
കത്തിച്ചാമ്പലായി.
കൂമ്പിയടഞ്ഞ മിഴികളുടെ മുമ്പിൽ നാണിച്ച് നക്ഷത്രങ്ങൾ കണ്ണടച്ചു,
തണുത്ത കാറ്റ് വീശി മഴത്തുള്ളികൾ
ഭൂമിയിൽ വന്നടുത്തു,
പ്രകൃതി എല്ലാ സൃഷ്ടികൾക്കും ഒരുക്കമായുള്ള ശക്തമായ മഴയായ്
സൃഷ്ടി നാരിയുടെ ഉടലാകെയുണർത്തി,
പുതുനാമ്പുകൾക്കുള്ള അമൃതകുംഭമായ്
നിറഞ്ഞു നിൽക്കുന്ന ഗിരിനിരകൾ
ഒരുരുൾ പൊട്ടലിന് ത്രസിച്ചു നിന്നു,
അവളുടെ ഉടലാകെ പുതിയൊരു ജീവക്രമത്തിനുള്ള ഊർജ്ജപ്രവാഹമായ്
ചെറുനദികൾ ഉണർന്നൊഴുകി,
പ്രകൃതിയുടെ തുടികൊട്ടലിൽ
സുഷുപ്തിവിട്ടുണർന്ന ഓരോ മുകുളങ്ങളും പുതിയൊരു ജീവിതത്തിന് ഒരുക്കം തുടങ്ങി.
മനോഹരമായ ഒരു സ്വപ്നത്തിന്റെ ലഹരിയിൽ
ജനിജനും ജിൻസിയും ഗാഢനിദ്രയിൽ
ലയിച്ചു.
VG. വാസ്സൻ. തുടരും

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot