നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഒരുതാടിയും_നീണ്ടമുടിയും


"കുഞ്ഞേട്ടനു വേണ്ടി പെണ്ണുകാണാൻ ഞാനും കൂടിയാണ് പോയത്...പെണ്ണിനെ കണ്ടു സംസാരിക്കുമ്പോൾ ഞെട്ടിയതു ഞാനാണ്...
" ചെറുപ്പം മുതലെയുളള ആഗ്രഹമാണൊരു താടിക്കാരനെ കെട്ടുകയെന്നത്..."
നാത്തൂനാകാൻ പോകുന്ന പെൺകുട്ടിയുടെ ആഗ്രഹമറിഞ്ഞതും ഞാനമ്പരന്നു...എന്റെ മനസിലെ അതേ ആഗ്രഹം.. താടിക്കാരോട് പണ്ടുമുതലെ എനിക്കു വല്ലാത്തൊരിഷ്ടമാണ്...
"താടി ആണുകുട്ടികൾക്കൊരു ലുക്കു തന്നെ അല്ലെ...."
"അതെ...പക്ഷേ നിന്റെ കുഞ്ഞേട്ടനു താടിയില്ലെങ്കിലും എനിക്കിഷ്ടമായി..ഒരുപാട് താടിക്കാർ പെണ്ണുകാണാൻ വന്നെങ്കിലും നരന്തുപോലിരിക്കുന്ന എന്നെയവർക്കു ഇഷ്ടമായില്ല"
"അച്ചോടാ....ഞാനറിയാതെ ശബ്ദമുയർത്തി....
" നമ്മളും തോൽക്കരുതല്ലൊ...ഇവനെ എനിക്കും ഇഷ്ടമായില്ലെന്ന് അങ്ങ് തുറന്നു കാച്ചി..."
"നാത്തൂൻപെണ്ണ് പറഞ്ഞിട്ട് ദീർഘശ്വാസമെടുത്തു...
" അല്ലെങ്കിലും കൊതിച്ചിട്ടു കാര്യമില്ല വിധിച്ചതേ നടക്കൂ...."
"അതു ശരിയാ നാത്തൂനെ ...ഈ കല്യാണം ഏറെക്കുറെ ഉറപ്പിച്ച മട്ടാണു"....
പുട്ടടിയും കഴിഞ്ഞു ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി...
" കുഞ്ഞേട്ടനു അങ്ങനെ വല്യ സങ്കൽപ്പങ്ങളൊന്നുമില്ല...ആളൊരു ശുദ്ധൻ...പെണ്ണിനു സ്വഭാവശുദ്ധിയും നന്മയും ഉണ്ടായിരിക്കണമെന്ന് മാത്രം....
"പക്ഷേ വല്യേട്ടൻ അങ്ങനെയല്ല...ആൾക്കു ചില സങ്കൽപ്പങ്ങളൊക്കെയുണ്ട്..അതുകാരണം കല്യാണവും ഇതുവരെ നടന്നട്ടില്ല...
" വീട്ടുകാർ മുറുകയപ്പോൾ വല്യേട്ടൻ കുഞ്ഞേട്ടനായി വഴിമാറിക്കൊടുത്തു...
"ഞാൻ കാരണം ഇനി ആരുടെയും കെട്ടു നടക്കാതിരിക്കണ്ട..എന്റെ സങ്കൽപ്പത്തിലെ പെണ്ണിനെ കെട്ടൂ..ഇല്ലെങ്കിൽ കല്യാണവും വേണ്ട..."
വല്യേട്ടൻ നയം വ്യക്തമാക്കി.. ഏട്ടൻ ഒരുതീരുമാനം എടുത്താൽ പിന്നെ അതിൽ നിന്നും വ്യതിചലിക്കില്ല...
വല്യേട്ടന്റെ അതേ സ്വഭാവമാണെനിക്കും...കുഞ്ഞേട്ടന്റെ വിവാഹം കഴിഞ്ഞാൽ അടുത്ത നറുക്ക് എനിക്കാണു...
"പഠിത്തം കഴിഞ്ഞട്ടു മതി വിവാഹമെന്ന് ആദ്യമേ പറഞ്ഞിരുന്നു..അല്ലെങ്കിൽ എന്റെ കെട്ട് മുമ്പേ നടന്നേനെ....
കുഞ്ഞേട്ടന്റെ കല്യാണത്തിന്റെ അന്നാണു ഞാനവനെ കാണുന്നത്...അടിപൊളി ലുക്കുമായൊരു താടിക്കാരൻ...
സാമാന്യം തെറ്റില്ലാത്ത സൗന്ദര്യവും ചുറുചുറുക്കുമുള്ളൊരു ചെറുപ്പക്കാരൻ...
അവന്റെ സ്മാർട്ട്നസ് എന്നെയൊരുപാടു ആകർഷിച്ചു....
കൂടുതൽ തിരക്കിയപ്പോഴാണു അറിഞ്ഞത് നാത്തൂൻ പെണ്ണിന്റെ മുറച്ചെറുക്കൻ ആണെന്ന്...
ആൾ പ്രവാസിയാണു...കല്യാണം കൂടാൻ ലീവിനു വന്നതാണത്രേ...സത്യത്തിൽ താലികെട്ടു നടന്നതും സദ്യയുണ്ടതുമൊന്നും എനിക്കോർമയില്ല...
ഞാനൊരു സ്വപ്നലോകത്തായിരുന്നെന്ന് പറയുന്നതാണ് ശരി...അവന്റെ ശ്രദ്ധ ആകർഷിക്കാനുള്ള എന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു....
" സത്യത്തിൽ ഇങ്ങനെയുണ്ടൊ ചെറുപ്പക്കാർ..സുന്ദരിയായൊരു പെണ്ണുനോക്കിയാൽ ഏതുചെക്കനാ മൈൻഡ് ചെയ്യാത്തത്..."
എന്റെ അഹങ്കാരത്തിനു ഏറ്റ തിരിച്ചടി ആയിരുന്നത്..കോളേജിൽ ഒരുപാട് ആൾക്കാർ പിന്നാലെ നടന്നെങ്കിലും മൈൻഡ് ചെയ്തില്ല...താടിയില്ല...തന്നെയുമല്ല ..എല്ലാം ചോക്കലേറ്റ് ചെക്കന്മാർ.....
നിരാശയോടെ ഞാൻ വീട്ടിലേക്ക് മടങ്ങി... വീട്ടിലെല്ലാവരും കല്യാണചെക്കനും പെണ്ണിനും പിന്നാലെ ആയിരുന്നു....
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഞാനും നാത്തൂൻപെണ്ണും നല്ല കൂട്ടുകാർ ആയി കഴിഞ്ഞിരുന്നു... അവന്റെ വിശേഷങ്ങൾ കൂടുതൽ തിരക്കിയപ്പോൾ നാത്തൂൻ കളളം കണ്ടുപിടിച്ചു....
"അവനൊരു പ്രത്യേക സ്വഭാവമാണു..മുടിയുളള പെണ്ണുവേണം..ഇരുനിറക്കാരിയാവണം..അത്യാവശ്യം സൗന്ദര്യവും വേണം. ‌പിന്നെ പെണ്ണിനു ഏകദേശം അവന്റെയത്രയും നീളം വേണം.. കുട്ടികൾ ഉണ്ടാകുമ്പം കുരുട്ടടക്ക ആവരുതെന്ന് അവനു നിർബന്ധം ഉണ്ട്".....
അതോടെ ജീൻസിലും ടോപ്പിലും കഴിഞ്ഞ ഞാൻ അടിമുടി മാറി..നാട്ടിൻ പുറത്തെ പെണ്ണാകാനായി ശ്രമങ്ങൾ... സാരിയും ദാവണിയും ഞാൻ ശീലിച്ചു തുടങ്ങി... നെറ്റിയിൽ മിക്കപ്പോഴും ചന്ദനക്കുറി അണിഞ്ഞു.....
എന്നും അതിരാവിലെ കുളിച്ചു നന്നായി തോർത്തി കാർകൂന്തൽ തുമ്പു തമ്മിൽ കൂട്ടിക്കെട്ടി അതിനു നടുവിലിലൊരു തുളസിക്കതിരും ചൂടി....
ഇതിനിടയിൽ ഒരുമാസം കടന്നുപോയി..അപ്പോഴേക്കും ഞാനൊരു ഗ്രാമീണ പെൺകുട്ടിയായി മാറികഴിഞ്ഞിരുന്നെങ്കിലും താടിഭ്രമം മാറിയില്ലാ ട്ടാ...
" എന്റെ അച്ഛനും അമ്മയും പറഞ്ഞിട്ടും മാറാത്ത ഞാൻ താടിക്കാരൻ ചെക്കെനെ കിട്ടാനായി അടിമുടി മാറി....
എന്നെ അമ്പരപ്പിച്ചു കൊണ്ടൊരു ദിവസം താടിക്കാരനും കുടുംബവും വീട്ടിലെത്തി... എന്നെ പെണ്ണു ചോദിക്കാനാണു വരവ്....
"നാത്തൂനെന്നെ കണ്ണിറുക്കി കാണിച്ചു...
" താടിക്കാരൻ ചെക്കൻ പറയുമ്പോഴാണു അറിഞ്ഞത് ഇതിനു പിന്നിൽ നാത്തൂന്റെ കരങ്ങളാണെന്ന്....
"എന്നെ മനസിൽ ധ്യാനിച്ചു എനിക്കായൊരു പെൺകുട്ടി ഇവിടെ ഉണ്ടെന്നും..അടിപൊളി പെണ്ണു ഇപ്പോൾ ഗ്രാമീണ പെൺകൊടി ആയെന്നും തന്റെ ഏട്ടത്തിയമ്മ പറഞ്ഞു.. സത്യം പറയാലൊ അന്നു കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായില്ല..അതാണ് മൈന്റ് ചെയ്യാഞ്ഞത്"...
അവന്റെ സംസാരത്തിനു ഞാൻ മറു ചോദ്യമെറിഞ്ഞു.....
" ഇയാൾക്ക് ഇപ്പോൾ എന്നെ ഇഷ്ടമായോ"
"എനിക്കായി ജീവിക്കുന്ന പെൺകുട്ടിയെ വിട്ടുകളയാൻ ഞാൻ വട്ടനല്ല...പിന്നെ നെക്സ്റ്റ് മൺത് എനിക്കു മടങ്ങണം..കല്യാണം ഉടനെ ഉണ്ടാകണം..തന്റെ നിബന്ധനകൾക്ക് ഇളവുണ്ടാകുമോ...."
എന്റെ നിബന്ധനകൾ ഞാൻ തന്നെ കാറ്റിൽ പറത്തി...ഞങ്ങളുടെ കല്യാണം പെട്ടന്നു തന്നെ തീരുമാനിക്കപ്പെട്ടു....
ഇതിനിടയിൽ വല്യേട്ടൻ ബൈക്കിൽ നിന്നും വീണു കാലൊടിഞ്ഞു കിടപ്പിലായിരുന്നു..പരസഹായം വേണ്ടി വന്നിരുന്നു നടക്കാനും മറ്റ്കാര്യങ്ങൾക്കുമൊക്കെ....
വല്യേട്ടനും അതിനാൽ തീരുമാനത്തിൽ ഇളവുകൾ വരിത്തി...അല്ല നിബന്ധനകൾ പൂർണ്ണമായും എടുത്തു കളഞ്ഞു....
അങ്ങനെ എന്റെയും വല്യേട്ടന്റെയും കല്യാണം ഒരുദിവസം ഒരു പന്തലിൽ തന്നെ നടന്നു...
ഇടക്കിടെ ഞാനും താടിക്കാരനും സ്നേഹം കൂടുമ്പോൾ താടിയെ പിടിച്ചു ഓമനിക്കും....അഴിച്ചിട്ട് കേശഭാരത്തിൽ മുഖം പൂഴ്ത്തി കാച്ചെണ്ണയുടെ സുഗന്ധം നുകരും....മുടിയിൽ ചുംബിക്കും....
പിന്നെയും കുറച്ചു ദിവസം കടന്നുപോയി...
"ഒരുദിവസം ചോറിൽ എന്റെ മുടി കണ്ടതും അവൻ ദേഷ്യപ്പെട്ടു..അവനു പ്രിയപ്പെട്ട എന്റെ മുടിയിൽ ഉമ്മവെക്കാം ചോറിൽ കിടന്നപ്പോൾ ദേഷ്യവും....
എനിക്കു കലശലായ ദേഷ്യം വന്നപ്പോൾ അവന്റെ താടിയിൽ പിടിച്ചു നന്നായൊരു വലി കൊടുത്തു.. അവനു ശരിക്കും വേദനിച്ചു....
പ്രതികാരമെന്നോണം അവനെന്റെ മുടിയിൽ പിടിച്ചു ആഞ്ഞു വലിച്ചു..ഞാൻ സ്വർഗ്ഗവും നരകവും ഒരുമിച്ചു കണ്ടു....
എന്തായാലും ഞങ്ങളുടെ കാര്യത്തിൽ അന്നൊരു തീരുമാനം ഉണ്ടായി...
രാത്രി അവന്റെ താടിയിലെല്ലാം പശവാരി ഞാൻ തേച്ചു...ദ്രോഹി എന്നെയും വെറുതെ വിട്ടില്ല....
എന്റെ മുടിയിൽ ബാക്കിയുള്ള പശമുഴുവൻ അവൻ തേച്ചു പിടിപ്പിച്ചു.....
"പിറ്റേന്ന് അവൻ അവന്റെ താടിയും വടിച്ചു ഞാനെന്റെ നീണ്ട മുടിയും മുറിച്ചു കളഞ്ഞു....
"സത്യമായിട്ടും അന്നുമുതൽ അവൻ താടിയും ഞാൻ മുടിയും നീട്ടി വളർത്തിയട്ടില്ല.....
"ഇപ്പോൾ താടിക്കാരെ കാണുന്നത് എനിക്കും നീണ്ടമുടിയുളളവരെ കാണുന്നതും അവനും അലർജിയാണ്......"
"എന്താലെ"
A story by സുധീ മുട്ടം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot