Slider

രണ്ടു കാളകള്‍ കവിത.

0

രണ്ടു കാളകള്‍
കവിത.
മുംബെെ വിപണിയുടെ തെരുവില്‍
ഒരു കൂറ്റന്‍ കാള സൂര്യനുനേരെ മുഖമുയര്‍ത്തി
മുക്രയിട്ടു പായുന്നു,
ശരവേഗത്തില്‍ ആകാശത്തേയ്ക്ക് ആയുന്നു.
ആകാശത്തിനുമപ്പുറമാവാം അതിന്റെ പരിധി.
കാളയോട്ടത്തിന്റെ തത്സമയ ദൃശ്യവിസ്മയം
തെരുവില്‍ വാതുവച്ച് പണമെറിയുന്നു.
എറിഞ്ഞ പണം ഇരട്ടിയിരട്ടിയായി പെരുകുന്നു.
തെരുവു ചൂളം വിളിക്കുന്നു.
ഗ്രാമത്തിലെ കട്ടവിണ്ട കന്നിവയലില്‍
ഏറുകാളകള്‍ തലതാഴ്ത്തി തേടുന്നു
ഇത്തിരി ദാഹജലം.
പാതാളത്തിനും താഴെയാവാം നെല്ലിപ്പടി.
വിത്തെറിഞ്ഞ കെെകള്‍
കമഴ്ത്തി മലര്‍ത്തി
ചുരുണ്ടുചുരുണ്ടുണങ്ങിയിരിപ്പൂ
വയലോരത്തെ ചെറുമര്‍.
അവരുടെ കാതുകളില്‍ വിശപ്പ് ചൂളം വിളിക്കുന്നു.
അവരുടെ തലയ്ക്കുമുകളില്‍ സൂര്യന്‍ കനലായെരിയുന്നു.

paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo