നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എത്ര മഹാത്മനായ ഞാൻ (ഹാസ്യകഥ)


എത്ര മഹാത്മനായ ഞാൻ (ഹാസ്യകഥ)
------------------------------------------------------------
*റാംജി..
ഒരിക്കൽ
രാജസ്ഥാനിലുള്ള എന്റെ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം സൗദിയിൽ ചെന്നതായിരുന്നു ഞാൻ..
ചെന്നുകഴിഞ്ഞപ്പോഴാണറിഞ്ഞത്‌ അത്ര നിസ്സാരകാര്യമല്ലായിരുന്നുവെന്ന്
അവിടുത്തെ രാജാവിന്റെ വകയിലുള്ള മൂന്ന് പെട്രോളിയം ഫാക്റ്ററിയിൽ ക്രൂഡോയിൽ വേർതിരിക്കുന്നഭാഗം പൂർണ്ണമായി പ്രവർത്തനരഹിതമായിരിക്കുകയാണ്
ക്രൂഡോയിലിൽനിന്നും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ബ്രസ്സീലിലെ ഒരുകമ്പനിയുമായി രാജാവിനുകരാറുണ്ടായിരുന്നു.
ദിവസവും രണ്ടു കണ്ടൈനർ ക്രൂഡോയിൽ വീതം ബ്രസീലിൽ മാത്രം.ഇപ്പോൾ അഞ്ചു ദിവസമായി ലോഡയക്കാൻ പറ്റിയിട്ടില്ല.
അവരുടെ പ്രൊഡക്ഷൻ ഇപ്പോൾ നിന്നിരിക്കുകയാണ് അതിനാൽ അവർ നിയമനടപടികൾക്ക്‌ ഒരുങ്ങുന്നു എന്നാണ് കേൾക്കാൻ കഴിഞ്ഞത്‌..
അതുകൂടാതെ മറ്റ്‌ രാജ്യങ്ങളിലേക്കുള്ളത്‌ എന്തായെന്ന് അറിയില്ല..
അങ്ങനെയാണ് അശോക്‌ ത്രിപാഠി, നിപുണനായ എന്നെ ബന്ധപ്പെടുന്നത്‌..(ഒന്നുകൂടിപറയണമെല്ലൊ,രാജാവ്‌ എന്നെ നേരിൽ വിളിക്കാഞ്ഞതിനുകാരണം മുൻപ്‌ വേറൊരു പ്രശ്നപരിഹാരത്തിനായി ഞാനിവിടെവന്നിരുന്നു.
എല്ലാം കഴിഞ്ഞ്‌ സ്വസ്ഥനായി ഫീഡ്ബാക്ക്‌ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആളുകളുടെ ബഹളവും കൂവലുമൊക്കെകേൾക്കുന്നത്‌ ഞാൻ ഇറങ്ങിനോക്കുമ്പോൾ,പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ ചിറക്‌ ഒടിഞ്ഞുതൂങ്ങി ലാൻഡുചെയ്യാൻ കഴിയാതെ വെപ്രാളപ്പെട്ട്‌ അവിടെകറങ്ങുന്നതാണ് കണ്ടത്‌.
ആ സമയത്തുതന്നെയാണ് എന്നെ തിരക്കി രാജാവ്‌ വന്നതും(ഞങ്ങളെപോലെയുള്ള ഉന്നതർ എവിടെചെന്നാലും അറിയും,എന്തുചെയ്യാനാ)
രാജാവുപറഞ്ഞു,
നോം പ്രതിസന്ധിയിലാണ് വേഗംതന്നെയവിടുന്ന് സത്വരനടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞ്‌ അഴകാർന്ന എന്റെകാലിൽ പിടിച്ചുതൂങ്ങി.
ആ വിമാനത്തിൽ നമ്മുടെ മാതുലനും,ഇളയഛ്ചനും ശേഷക്കാരുമൊക്കെയുണ്ട്‌.കൈവിടരുതെന്ന് പറഞ്ഞപ്പോൾ..ഒന്നും നോക്കാതെ ആകാശത്തുവച്ചുതന്നെ അതിന്റെകേടുപാടുകൾതീർത്ത്‌,അത്‌ ലാൻഡ്‌ ചെയ്യിച്ചതാണ്.(അല്ല..എന്നേ സമ്മതിക്കണ്ടേ..അതും ആകാശത്തുവച്ച്‌..)
അതുകഴിഞ്ഞപ്പോൾ,ആശാന്റെ മട്ടുമാറി ആലുവാമണപ്പുറത്തുകണ്ട പരിചയം പോലും കാണിക്കാതെ,എനിക്കുവെളിച്ചപെടാതെ മുങ്ങിനടക്കുന്നു..കാരണമന്വഷിച്ചപ്പോൾ,എന്നേപോലുള്ള പ്രഗത്ഭർക്ക്‌ കൈനിറച്ചുസമ്മാനം കൊടുക്കണ്ടായോ എന്ന്,അയാളാണങ്കിൽ അറുപിശുക്കൻ...നിങ്ങൾക്കറിയാമെല്ലോ ഞാൻ ആരുടേയും ഔദാര്യം സ്വീകരിക്കാത്തവനാണന്ന്..ഹാ അദ്ദേഹം അത്തരത്തിലുള്ളവനായാൽ എനിക്കെന്ത്‌,വിമാനത്തിലുള്ളവരുടെ ജീവൻ രക്ഷിക്കാനായല്ലോ,അതുമതി.. അല്ല..എന്നാലുമിദ്ദേഹം....അന്ന് തേപ്പ്‌ എന്നൊരു വാക്കുണ്ടായിരുന്നെങ്കിൽ എന്നെ ശരിക്കും തേച്ചെന്നുപറയാം.അതിന്റെ ഉളുപ്പ്‌ കക്ഷിക്ക്‌ കാണാതിരിക്കില്ലെല്ലൊ,അല്ലെ..അതാ എന്നെ വിളിക്കാത്തത്‌.)പക്ഷെ, എന്നേപോലെയുള്ളവർ അതൊന്നും ഒരു വിഷയവുമാക്കാത്തകൊണ്ട്‌ ഞാനത്‌ അപ്പോഴെ മറന്നകാര്യമായിരുന്നു
ഏതായാലും ഞാനവിടെ ചെന്ന് മണിക്കൂറുകൾക്കകം രാജാവ്‌ നേരിൽ വന്നു..
തേജസ്വാർന്ന എന്റെ മുഖത്തുനോക്കാതെ പറഞ്ഞു,മുൻപ്‌ ഉണ്ടായതൊന്നും മനസിൽ വച്ച്‌ അങ്ങെന്നോട്‌ പെരുമാറരുത്‌,എന്നെ അകമഴിഞ്ഞ്‌ ഒന്നുകൂടിസഹായിക്കണം,
എന്റെ അഭിമാനപ്രശ്നംകൂടിയാണ്..
ഞാൻ ഒളികണ്ണിട്ട്‌ നോക്കി..അതെ ..ആത്മാർത്ഥതയോടെ പറയുന്നതാണന്നു വിലയിരുതി.
അദ്ദേഹമിതുപറയുമ്പോൾ കണ്ണുനീർ പൊടിയുന്നത്‌ കാണാമായിരുന്നു. സത്യം പറഞ്ഞാൽ എന്റെലോലഹൃദയത്തിനതുതാങ്ങാൻ കഴിഞ്ഞില്ല,
പിന്നെ പറയണ്ടെല്ലൊ,എനിക്ക്‌ ആരോടും പക വച്ചുപുലർത്താൻ കഴിയില്ലെന്ന്..(എന്നാലും രാജാവേ),
അദ്ദേഹത്തിന്റെ അഭ്യർത്ഥനമാനിച്ച്‌ ആ ദൗത്യം ഞാനേറ്റെടുത്തു..
ആദ്യംതന്നെപോയത്‌ പ്രവർത്തനസജ്ജമായ ഫാക്റ്ററികളിലേക്കായിരുന്നു.
പിന്നീടാണ് നിന്നുപോയ കമ്പനിയിലേക്ക്‌ ചെല്ലുന്നത്‌.
ഞാൻ നോക്കിയപ്പോൾ നല്ല പരിചയമുള്ള മെഷിനറികൾ എല്ലാം ജർമ്മൻ നിർമ്മിതം.
എടുത്തുപറയേണ്ടകാര്യം, മറ്റൊന്നുമല്ല അതിന്റെ ഓണർ ആൽബർട്ട്‌ ഡന്നീസ്‌ എന്റെ സുഹൃത്തായിരുന്നു.ഞങ്ങൾതമ്മിൽ വാടാപോടാ ബന്ധമല്ലെ ഉള്ളത്‌. ലോകത്തിൽ പ്രശസ്തിയാർജ്ജിച്ച വിന്റർഷാളിനും മറ്റും മെഷീനറികൾ സപ്ലേചെയ്തിരുന്നത്‌ ഇവനല്ലിയോ..
ഞാൻ അവനെവിളിച്ചുകാര്യം പറഞ്ഞു..അവൻ തിരിച്ച്‌ ഇങ്ങോട്ടുപറയുകയാണ് ഈ അടുത്തായി ഇത്തരം കുറെ കമ്പ്ലയിന്റ്‌ കേൾക്കുന്നു,ഞാൻ പുതിയത്‌ ഇൻസ്റ്റാൾചെയ്ത്‌ കൊടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്‌.പക്ഷേ ഇങ്ങനെപോയാൽ എന്റെകമ്പനി നഷ്ടത്തിലേക്കുപോകും,എങ്ങനെയെങ്കിലും ചേട്ടൻ അതിന്റെ പ്രശ്നം പരിഹരിച്ച്‌ കൊടുത്തിട്ട്‌, പണ്ടത്തെപോലെ ഇങ്ങോട്ട്‌വന്ന് എന്നെഒന്നുകൂടി സഹായിക്കൂ..എന്റെ സഹായമൂലമാ അവൻ രക്ഷപെട്ടതെന്ന് ഒരിക്കലും ഞാനാരോടും പറയില്ല.എന്തായാലും ഞാനൊരു സംഭവമാണന്ന് അവനറിയാം..അതല്ലെ വിളിച്ചത്‌..
ഞാൻ ജർമ്മനിയിൽപഠിക്കാൻപോയപ്പോൾതുടങ്ങിയ സൗഹൃദമാണ് ഇപ്പോഴും അത്‌ തുടർന്നുപോകുന്നു..
ഫാക്ടറിയിൽകയറി മെഷീന്റെ എല്ലാഭാഗവും വിശദമായിപരിശോധിച്ചു.. മെഷീന്റെ പ്രവർത്തനതത്വം മനസ്സിലാക്കുവാൻ ആരും സഞ്ചരിച്ചിട്ടില്ലാത്തവഴികളിൽകൂടി,ഒരുഭ്രാന്തനെപോലെ ഞാൻസഞ്ചരിചു..അല്ല..എല്ലാം നോക്കി..
പലവിധ മെഷീനുകൾ ഞാൻ കണ്ടിട്ടുണ്ട്‌..പക്ഷേ ഇത്‌ അതിഭീകരമായ ഒരു വെർഷൻ..സോറി..ഇടക്കിടക്ക്‌ റിലേപോകുന്നു..
എന്തായാലും ഞാനഗ്രഗണ്യനായതുകൊണ്ട്‌ നിമിഷങ്ങൾക്കകം കുഴപ്പം കണ്ടുപിടിച്ചു.
അങ്ങനെ എന്തിനേറെ പറയണം, എന്റെ സാമർത്ഥ്യത്താൽ പ്ലാന്റ്‌ പ്രവർത്തിച്ചു തുടങ്ങിയെന്ന് പറഞ്ഞാൽമതിയെല്ലൊ.
രാജാവ്‌ സന്തോഷത്താൽ ആനന്ദ നൃത്തമാടി കമ്പനിശരിയായതിലല്ല,എന്റെ അഭിമാനമാണ് താങ്കൾ കാത്തത്‌..
ആഹ്ലാദചിത്തനായ അദ്ദേഹം,ലുബ്ദനാണെന്നകാര്യം മറന്നിട്ടാണോ,അതോ അറിഞ്ഞു തന്നതാണോ എന്നറിയില്ല ഇറാനിലെ 35 പെട്രോൾപമ്പുകളും ,2 റിഫൈനറീസും എനിക്കുസമ്മാനിച്ചു..
പക്ഷേ ഞാനാണെങ്കിൽ ,മറ്റൊരാളുടെ സൗജന്യം സ്വീകരിക്കില്ലായെന്ന് നിങ്ങൾക്കറിയാമെല്ലൊ..?അല്ലേതന്നെ ലോകമെമ്പാടും സ്വത്തുക്കളുള്ള എനിക്കുവേണോ മറ്റുള്ളവരുടെ സമ്മാനം.. പക്ഷെ വിടുന്നമട്ടില്ല,സ്നേഹത്താലുള്ള അദ്ദേഹത്തിന്റെ നിർബന്ധംമൂലം ഒടുവിലെനിക്കത്‌ സ്വീകരിക്കേണ്ടി വന്നു..ആർക്ക്‌ ദാനം ചെയ്യും എന്ന് ചിന്തിച്ചപ്പോഴാണ് ഇറാനിലും,ഇറാക്കിലുമൊക്കെവെച്ചുകണ്ട ഊർജ്ജ സ്വലനായ ഒരു ഗുജറാത്തിപയ്യനെ ഓർമ്മവരുനത്‌. അവൻ ജീവിക്കുവാനായി അധികം കഷ്ടപെടുന്നവനാണന്നും,ലക്ഷ്യബോധമുള്ളവനാണന്നും തിരിച്ചറിഞ്ഞ്‌ അവനുസമ്മാനിക്കുവാൻ തീരുമാനിച്ചു.കാരണം എനിക്കാണെങ്കിൽ ഒരുപാടുകഷ്ടപ്പെടുന്നവരെ ഇഷ്ടമാ..എങ്ങനെയെങ്കിലും ആ പാവം രക്ഷപെട്ടോട്ടെ എന്നുകരുതി ഞാനങ്ങനെ ധീരുഭായ്‌ എന്ന ഗുജറാത്തി ചെറുപ്പക്കാരന് എല്ലാം സമ്മാനിച്ചിട്ട്‌, പാവം ഞാൻ ജർമ്മനിക്കു ഫ്ലൈറ്റുകയറി..

Ramji

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot