നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുഞ്ഞാപ്പു കഥകൾ.


കുഞ്ഞാപ്പു കഥകൾ.
ഇതു താൻ ടാ കുഞ്ഞാപ്പു.
തരികിട പണിക്ക് മാത്രം പോയി ശീലിച്ച കുഞ്ഞാപ്പുവിന്റെ കുടുംബത്തിൽ പട്ടിണിയുടെ ദീനരോദനങ്ങൾ ഉയർന്നു പൊങ്ങിയപ്പോൾ അയൽവാസിയായ ഹാജിയാർക്ക് ഇരിക്കപ്പൊറുതി കിട്ടാതായി.
പരിഹാരമായി കുഞ്ഞാപ്പുവിന് ഒരു പണിയാക്കിക്കൊടുത്ത് ആ കുടുംബത്തിനെ കരകയറ്റാൻ ഹാജിയാരും തീരുമാനിച്ചു.അതിനായി കൈകോട്ടുംപിക്കാസുമെടുത്ത് ഹാജിയാർ കുഞ്ഞാപ്പുവിനെ സമീപിച്ചു.ഹാജിയാരോട് തീർത്താൽ തീരാത്ത കടപ്പാടുള്ള കുഞ്ഞാപ്പു ഹാജിയാരുടെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ചു.
കൂലിപ്പണിയെങ്കിൽ കൂലിപ്പണി!! കുഞ്ഞാപ്പു തടിയിളകാൻ തന്നെ തീരുമാനിച്ചു..
അതിനായി ഹാജിയാർ കുഞ്ഞാപ്പുവിനെ അദ്ദേഹത്തിന്റെ പറമ്പിലെ ഒരതിരിലേക്ക് കൂട്ടിക്കൊണ്ട് പോയി.
അവിടെ ഉപയോഗശൂന്യമായ ഒരു പൊട്ടക്കിണറുണ്ട്. അത് തൂർക്കലാണ് ഹാജിയാരുടെ ഉദ്ദേശ്യം. അതിനായി പറമ്പിലെ പല ഭാഗത്തും കൂട്ടിയിട്ടിരുന്ന വേസ്റ്റ് മണ്ണുകൾ ഹാജിയാർ കുഞ്ഞാപ്പുവിന് കാണിച്ചു കൊടുത്തു.
ഹാജിയാർ ഒരു യാത്ര പോവുകയാണ്. നാളെ വൈകുന്നേരമെ തിരിച്ചെത്തൂ.അതിനു മുമ്പായി പൊട്ടക്കിണർ തൂർക്കണമെന്ന് ഹാജിയാർ കുഞ്ഞാപ്പുവിനോട് ആവശ്യപ്പെട്ടു.
ഭൂമി വീട്ടിൽ നിന്ന് കുറച്ചു ദൂരെയായതിനാൽ ഭക്ഷണത്തിനുള്ള കാശും ഹാജിയാർ കുഞ്ഞാപ്പുവിന് കൊടുത്തിരുന്നു.
അങ്ങിനെ കുഞ്ഞാപ്പുപണി ആരംഭിച്ചു.തുടങ്ങിയതേയുള്ളൂ.. ശരീരം പെട്ടെന്ന് പ്രതികരിക്കാൻ തുടങ്ങി.. ദേഹാസ്വസ്ഥ്യം!..
കുഞ്ഞാപ്പു ഇരുന്നു.എന്തുകൊണ്ട് തനിക്ക് പണിയെടുക്കാൻ കഴിയുന്നില്ല?.
ഇനി കാര്യമായി ഭക്ഷണം കഴിക്കാഞ്ഞിട്ടാണോ? കുഞ്ഞാപ്പു കുഞാപ്പുവിന്റെ ബുദ്ധികൊണ്ട് ചിന്തിച്ചു.അതിനുള്ള ഉത്തരം കുഞ്ഞാപ്പു തന്നെ കണ്ടെത്തി.ഭക്ഷണം കഴിക്കാം.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ കുഞ്ഞാപ്പുവിന് ക്ഷീണം കൂടുതലായി. വീട്ടിലേക്ക് തിരിച്ച കുഞ്ഞാപ്പു അസ്സലായി കിടന്നുറങ്ങി.
പിറ്റേ ദിവസം നേരം വെളുത്തപ്പോഴാണ് സംഗതിയുടെ കിടപ്പിനെ പറ്റികുഞ്ഞാപ്പു ആലോചിച്ചത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഹാജിയാരിൽ നിന്നുള്ള സഹായവും ഹാജിയാരുടെ അടുക്കളയിൽ നിന്നുള്ള വിഭവങ്ങളും നിലയ്ച്ചേക്കാം. എന്തേലും ചെയ്താലോ ഹാജിയാരിൽ നിന്നുള്ള ലൊട്ട്ലൊടുക്ക് പണികൾ കിട്ടുകയും ചെയ്യും.തുട്ടും കിട്ടും.
അതിരാവിലെ തന്നെ കുഞ്ഞാപ്പു ഹാജിയാരുടെ പറമ്പിലെത്തി. എന്നിട്ട് ആലോചിച്ചു.ഹാജിയാർ വരുന്നതിന് മുന്നെ പണി തീർത്താൽ താൻ നിസ്സാരക്കാരനല്ല എന്ന് ഹാജിയാർ ചിന്തിച്ചേക്കും. അതിന് പണിമുഴുവനാക്കണം. അതിന് ഉള്ള ഒറ്റമാർഗം തൊട്ടടുത്തുള്ള മണ്ണ് തന്നെ എടുക്കുക എന്നതാണ്.അങ്ങിനെ കുഞ്ഞാപ്പുപണി ആരംഭിച്ചു..
രാത്രിയായതിന് ശേഷമാണ് ഹാജിയാർ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്.കുഞ്ഞാപ്പു കാത്തിരിക്കുകയായിരുന്നു. "പണിയെല്ലാം തീർത്തോ കുഞ്ഞാപ്പോ" എന്ന ഹാജിയാരുടെ ചോദ്യത്തിന്" ഭവ്യതയോടെ കുഞ്ഞാപ്പുതല കുലുക്കി. അപ്പോൾ തന്നെ ഹാജിയാർ കുഞ്ഞാപ്പുവിന് കൂലി കൊടുത്തു.
ആദ്യമായി ഗാന്ധിത്തല കണ്ട കുഞ്ഞാപ്പു, ആട്ടിൻ തല കിട്ടിയ " കുഞ്ഞാപ്പു"വിനെപ്പോലെ അടുക്കളയിലേക്ക് ഓടി.
പിറ്റേ ദിവസം രാവിലെത്തന്നെ പറമ്പിലേക്ക് പോയ ഹാജിയാർ, കുഞ്ഞാപ്പു ചെയ്തു വച്ച പണി കണ്ട് തലയിൽ കൈവച്ചിരുന്നു പോയി സൂർത്തുക്കളേ....
വേസ്റ്റ് മണ്ണ് കൊണ്ട് തൂർക്കാൻ പറഞ്ഞ കിണർ തൂർക്കാൻ തൊട്ടടുത്ത് തന്നെ ഒരു കുളം രൂപത്തിൽ മണ്ണെടുത്തിരിക്കുന്നു.
അങ്ങിനെ "കിണർ തൂർക്കാൻ കുളംകുഴിച്ച കുഞ്ഞാപ്പു" എന്ന പേര് കുഞ്ഞാപ്പു തന്നെ സ്വന്തമാക്കി..ഹല്ല പിന്നെ..!
ഇതു താൻ ടാ കുഞ്ഞാപ്പു.
ഹുസൈൻ എം കെ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot