ഒരു കള്ളന്‍റെ ജനനം
_______________________
പിടിയിലായ കവര്‍ച്ചാസംഘത്തലവനെ കണ്ട് അയാള്‍ ഞെട്ടി. അത് കാര്യസ്ഥന്‍ കൃഷ്ണന്‍ തന്നെ! രണ്ടാണ്ടുമുന്‍പത്തെ ഒരുദിനം, ഇന്നലെയെന്നപോലെ അയാളുടെ മനസ്സില്‍ തെളിഞ്ഞു. അന്നാണ് വാച്ചുമോഷ്ടിച്ച കാര്യസ്ഥന്‍ കൃഷ്ണനെ വീട്ടില്‍നിന്നും ആട്ടിയോടിച്ചത്. വിലപിടിപ്പുള്ള വാച്ച് നഷ്ടപ്പെട്ടെങ്കിലും, ഒരു പെരുങ്കള്ളനെ നേരത്തേ തിരിച്ചറിയാനായതില്‍ ആശ്വാസംകൊണ്ടിരിക്കുമ്പോഴാണ് മറ്റൊന്ന് സംഭവിച്ചത്.
മുറ്റത്തെ ചെന്തെങ്കിന്‍റെ കുരലില്‍നിന്നും ഒരു റോളക്സ് വാച്ചിന്‍റെ അസ്ഥികൂടം നിലംപതിച്ചു.
അറിയാതയാള്‍ തലയില്‍ കൈവച്ചുപോയി...

"കൃഷ്ണാ... മാപ്പ്!"
________________________________________________
ramesh parapurath

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക