എനിക്കെന്താ കൊണ്ട് വരുന്നതെന്നുള്ള അവളുടെ ചോദ്യം കാതിൽ മുഴങ്ങുന്നത് കൊണ്ടാണു ആദ്യം അവൾക്കുള്ളത് തന്നെയാകം എന്ന് കരുതി തുണിക്കടയിൽ കയറി അവളുക്ക് പറ്റിയ രണ്ട് പർദ വാങ്ങിയത്,
ഭംഗിയുള്ള ഒരു നൈറ്റ് ഡ്രസ്സും വാങ്ങി, റൂമിലെക്ക് നടക്കുമ്പോഴും ഓളായിരുന്നു മനസ്സ് നിറയെ, അവൾ നിനക്ക് പറ്റിയതാടാ, ഒരുമിച്ച് നിന്നാൽ ഒരു വീട്ടിലെയല്ലെന്ന് ആരെങ്കിലും പറയുമ്മോ തുടങ്ങിയ കമ്മന്റുകൾ കല്ല്യാണ ദിവസം ചെവിയിൽ വീണത് ഒരു കോരിത്തരിപ്പോടെയായിരുന്നു ഞാനും കേട്ട് കൊണ്ടിരുന്നത്. അത്രക്ക് സുന്ദരിയായിരുന്നു എന്റെ പെണ്ണു, ഇപ്പോൾ കൂട്ടിനു ഒരു വയസ്സ് പ്രായമായ എന്റെ കുഞ്ഞും, അവനുള്ളതും വാങ്ങി പെട്ടിയും കെട്ടി എയിർപ്പോർട്ടിലെക്ക് തിരിക്കുമ്പോഴും മനസ്സിൽ അവളെ കാണാനുള്ള ആഗ്രഹം കൂടുകയായിരുന്നു...
എയിർപ്പോർട്ടിൽ ഇറങ്ങി ആദ്യം തിരഞ്ഞത് അവരെയാണെന്ന് തോന്നിയത് കൊണ്ടാകും , ചെറിയോരു നടു വേദനയായത് കൊണ്ട് ഇത്രയും ദൂരം യാത്ര പാടാണു ഓളുക്ക് എന്ന് പറഞ്ഞത് ഉമ്മിച്ചയായിരുന്നു. വീട്ടിലെക്കുള്ള ദൂരം കൂടി വരുന്നത് പോലെ തോന്നിയത് അവരെ കാണാനുള്ള ആഗ്രഹം മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലാക്കൻ കഴിഞ്ഞു..
വീട്ടിലെത്തിയതും മുന്നിലെക്ക് ഇറങ്ങി വന്ന തടിച്ചിപ്പെണ്ണു എന്റെ നാജുവാണെന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല, പ്രസവത്തോടെ തടിച്ച, കളർ കുറഞ്ഞ അവളെ എനിക്ക് അംഗികരിക്കാൻ കഴിഞ്ഞില്ല, അവളുടെ മുഖത്ത് നോക്കി ഒരു ചിരി വരുത്തിയിട്ട് കുഞ്ഞിനെയും എടുത്ത് അകത്തെക്ക് പോകുമ്പോളും എനിക്ക് നഷ്ടമായ എന്റെ നജുവിനെ തിരയുകയായിരുന്നു ഞാൻ..
ഇപ്പോൾ ഉമ്മിയും മോനും പോലെയായല്ലോടാ എന്ന കൂട്ടുകാരന്റെ കമ്മന്റ് കൊണ്ടത് എന്റെ ചങ്കിൽ തന്നെയായിരുന്നു, സംസാരിച്ച് കൊതി തീരാത്ത ഓളോട് പേരിനു ഒന്ന് സംസാരിച്ചാൽ ആയി, പല ദിവസങ്ങളിലും ഓരോരോ കാരണങ്ങൾ കൊണ്ട് കിടപ്പ് പോലും രണ്ടാക്കി ഞാൻ, അവളെ കണ്ട് കൊതി തീർന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ ഞാൻ ലീവ് ഒന്ന് തീർന്ന് കിട്ടാൻ ഒരുപാട് കൊതിച്ചു...
എന്റെ അകൽച്ച മനസ്സിലായത് കൊണ്ടാണോ എന്തോ അവളും മോനുമായി ഒതുങ്ങി കൂടിയിരുന്നു റുമിൽ.. പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ അത്യവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടയിലുണ്ടായ ഒരാക്സിഡിന്റിൽ നഷ്ടമായ ബോധം തിരിച്ച് കിട്ടിയത് ഒൻപത് മാസങ്ങൾക്ക് ശേഷമാണെന്നു ഉമ്മി പറയുമ്പോഴാണു ഞാൻ അറിയുന്നുത്..
നഷ്ടമായ എന്റെ കാലുകളിലെക്ക് നോക്കി എന്റെ കണ്ണു നിറഞ്ഞപ്പോൾ തുടച്ച കരങ്ങൾ അവളുടെതായിരുന്നു, മുഖത്ത് നോക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും അവളോട് ഞാൻ ചോതിച്ചു, വിട്ട് പോക്കുടെ നിനക്ക് ഈ ചട്ട് കാലനെ ഉപേക്ഷിച്ചിട്ടെന്ന്, ഇക്ക ഞാൻ സ്നേഹിച്ചത് ഈ ശരീരാമായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ പോയെനെ, എന്തോ എനിക്ക് ഇക്കാടെ മനസ്സായിരുന്നു ഇഷ്ടമെന്ന് അവൾ പറഞ്ഞപ്പോൾ ഒലിച്ചിറങ്ങിയ കണ്ണു നീർ പോലും അവളോട് മാപ്പപേക്ഷിക്കുന്നുണ്ടായിരുന്നു.....
Shanavas
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക