Slider

പ്രേതബാധ(Exorcism)(അനുഭവകുറിപ്പ്‌)

0
പ്രേതബാധ(Exorcism)(അനുഭവകുറിപ്പ്‌)
---------------------------------------------
*റാംജി..
പല മനശാസ്ത്രവിദഗ്ദരും നേരിട്ടിരിക്കുന്ന പോലുള്ള ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്‌.
ചികിത്സാനുഭവം കുറവുള്ള ആദ്യ കാലഘട്ടത്തിലായിരുന്നു മാത്രം..
അത്‌ ചുരുക്കത്തിൽ നിങ്ങളുടെ മുൻപിൽ പങ്കുവക്കാം..
ഞായറാഴ്ച പോലുള്ള അവധിദിവസങ്ങളിലായിരിക്കും ഞങ്ങൾക്ക്‌ തിരക്ക്‌ കൂടുതൽ.
അങ്ങനെ ഒരു ഞായറാഴ്ച ഓഫീസിൽ എത്തിയതേ ഉള്ളു,
സ്റ്റാഫ്‌വന്നുപറഞ്ഞു
രാവിലെ തന്നെ ഒരു ഫാമിലി വന്നിട്ടുണ്ട്‌, മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ടുള്ളതല്ല.
ഇപ്പോൾ ഭക്ഷണം കഴിക്കാനായി പുറത്തുപോയിരിക്കുകയാണ്.
ഫോളോഅപ്പിനു വരുന്നവരുടെ ഫയൽ എല്ലാം മേശപ്പുറത്തുവച്ചിട്ടുണ്ട്‌.
അതെല്ലാം മറിച്‌ നോക്കി കൊണ്ടിരിക്കുംമ്പോൾ സ്റ്റാഫ്‌ വന്നു പറഞ്ഞു അവർ എത്തിയിട്ടുണ്ട്‌, ഉത്തരവാദിത്വപെട്ട ഒരാളെ കടത്തിവിടുവാൻ പറഞ്ഞു..
സാധാരണ വേഷം ധരിച നിരാശനായ മുഖഭാവവത്തോടുകൂടിയഒരാൾ കടന്നുവന്നു..
ഞാൻ പത്തനംത്തിട്ടയിൽനിന്നുവരുന്നു. രണ്ടു പെൺമക്കളും,ഭാര്യയുമടങ്ങുന്ന കുടുംബം,
ഒരുകൂലിപ്പണിക്കാരനാണു ഞാൻ മൂത്തമകൾക്ക്‌ 19 വയസുണ്ട്‌, അവൾക്കാണസുഖം..
ചോദിക്കാതെതന്നെ അയാൾ ഇത്രയും കാര്യങ്ങൾ പറഞ്ഞു..
ബാക്കിയുള്ളകാര്യങ്ങളും കൂടി ഞാൻ ചോദിചറിഞ്ഞു..
പഠിക്കാൻ മണ്ടിയായിരുന്നു,
പത്താംക്ലാസ്സിൽ പഠിക്കുമ്പോഴാണവൾ മാനസ്സിക അസ്വസ്ഥതകൾ കാട്ടിതുടങ്ങിയത്‌, തുടർന്ന് പഠിക്കാൻ വിട്ടിട്ടില്ല..
വീട്ടിലെ ജോലിയൊക്കെ ചെയ്യാൻ മടികാണിച്ചപ്പോൾ ഞാൻതന്നെഒന്നു ചികിത്സിച്ചുനോക്കി..
തിരുവല്ലാ ബസ്‌ സ്റ്റാന്റിൽനിന്നും പണ്ട്‌ ഒരു ബുക്കുവാങ്ങിയിരുന്നു അതുനോക്കി ഹിപ്നോട്ടിസം പഠിചിട്ടുള്ളതായിരുന്നു..
ഞാൻ കരുതി എന്റെ ചികിത്സകൊണ്ട്‌ ഇതൊക്കെ മാറുമെന്നാണുവിചാരിച്ചത്‌,എന്നാൽ കൂടി വന്നതല്ലാതെ അവൾക്ക്‌ യാതൊരുമാറ്റവുമില്ല..
ഇതൊക്കെ എന്റെ വിധിയാണു സാർ..ഞാൻ പണികൾക്കായി സെമിത്തേരികളിലും ഖബറിടങ്ങളിലൂം മൊക്കെ പോകാറുണ്ട്‌..അവിടുന്നുള്ള ആത്മാക്കൾ എന്നൊടൊപ്പം കൂടിയിട്ടുണ്ടെങ്കിലും ഞാൻ ഹിപ്നോട്ടിസം പഠിചതുകൊണ്ട്‌ അവയൊന്നും വീട്ടിലേക്കു വരാറില്ലായിരുന്നു..
ഇത്‌ എങ്ങനോ അബദ്ദത്തിൽ കയറികൂടിയ ആത്മാവണവളുടെദേഹത്ത്‌..
സാറൊന്നു സഹായിക്കണം,
കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുവാൻ
കുട്ടിയെ വരുത്തിചു.
ഒരുവിധം റാപ്പോ ആയപ്പോൾ അയാളെ പുറത്തേക്കു വിട്ടു..
ക്ഷീണിതമായമുഖഭാവം, നിരതെറ്റിയ പല്ലുകൾ, ഉറക്കക്ഷീണം കാരണം കൺതടങ്ങളിൽ കറുപ്പ്‌ നിറം വ്യാപിചിരിക്കുന്നു,കൈകളുടെ നഖങ്ങൾ വൃത്തിയാക്കാത്തവിധം വളർന്നിരിക്കുനു...
മെന്റൽ സ്റ്റാറ്റസ്സ്‌ എക്സാമിനേഷനു പലപ്പോഴും അവൾ സഹകരിചിരുന്നില്ല..
ഇതെന്നിലും ആകെ കൺഫ്യുഷൻ ഉണ്ടാക്കി..
അവൾ പറഞ്ഞു ഞാൻ പ്രേതമോ,ആത്മാവോ ഒന്നുമല്ല..
ഭദ്രകാളിയാണുഞാൻ....
ശേഷം എന്നെ പേടിപ്പെടുത്താൻ എന്നവണ്ണം കൈകൾ ഉയർത്തി, കണ്ണുകൾ പുറത്തേക്കുതള്ളി പല്ലുകളൊക്കെ പുറത്തുകാട്ടി ചില ചേഷ്ടകൾ കാട്ടി..
ഞാൻ സമ്മതിചു നിങ്ങൾ കാളിതന്നെ..
അവളുടെശ്രദ്ധ ടേബിളിൽ ഇരിക്കുന്ന ഫ്ലവർബേസിൽ ആണന്നുള്ളകൊണ്ട്‌ ഞാൻ കരുതലോടെ ഇരുന്നു..പെട്ടന്നുതന്നെ അവളത്‌ കൈക്കലാക്കി എന്നെ ആഞ്ഞടിചു..
ഞാൻ ഒഴിഞ്ഞു..
അനുനയിപ്പിച്‌ അതു വാങ്ങി താഴെയാണുവചത്‌..
പിന്നീട്‌ അവളെ ട്രീറ്റ്‌മന്റ്‌ റൂമിലേക്ക്‌ കൊണ്ടുപോയി..
സജസ്റ്റിബിലിറ്റി തീരെയില്ലായിരുന്നു അവൾക്ക്‌,
അതിനാൽ മറ്റുവഴികളിൽകൂടി ഹിപ്നോസ്സിസ്സിനു വിധേയ ആക്കാൻ ശ്രമിക്കുമ്പോൾ കെട്ടുകഥകളിൽ കേട്ടിട്ടുള്ളപോലെ അവളുടെ ഭാവം മാറി..
പലവിധ ഭാവങ്ങൾ,ഭീതിപെടുത്തുന്ന ശബ്ദ്ദങ്ങൾ..
ആകെ ഭീകരന്തരീക്ഷം..
പരിചയകുറവുമൂലം ഞാനൊന്നു പാളി..എങ്കിലും, നാനാതരത്തിലുള്ള സങ്കർഷവും,സമ്മർദങ്ങളും ഒക്കെ ചേർന്നുണ്ടാകുന്ന പ്രശ്നങ്ങളും,പ്രതിരോധ മാർഗങ്ങളും ഒക്കെയാണു ഇതിനാധരമെന്നറിയാവുന്നകൊണ്ട്‌ ധൈര്യമായിതന്നെഹിപ്നോട്ടിസം ചെയ്തു..
അങ്ങനെ അവൾ ഒളിക്കുവാൻശ്രമിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുവാനായി
സ്കൂളിനടുത്തുള്ള ഒരു കാളി ക്ഷേത്രമുണ്ട്‌,ഇതിനെ ചുറ്റിപറ്റി ധാരാളം കഥകൾ അവൾ കേട്ടിരിക്കുന്നു,പൂജകൾ കഴിഞ്ഞാൽ മൂന്നുദിവസം ഉച്ചകളിൽ അമ്പലതിനു മുന്നിൽ കുടെ സഞ്ചരിക്കുവാപാടില്ല.
ദിവസവും അമ്പലത്തിനു വാതുക്കൽകൂടിയായിരുന്നു സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്‌.രാവിലെ വേറേവഴിപോയിരുന്നെങ്കിലും,ഉച്ചക്ക്‌ സ്കൂൾവിട്ടപ്പോൾ അറിയാതെ ആ വഴിയാണുവന്നത്‌.പെട്ടന്നൊരു സ്ത്രീ വന്നു പറഞ്ഞു ഒരു ദേഹമില്ലാതെ അലയുകയായിരുന്നു, നിന്നിലേക്ക്‌ ഞാൻ പ്രവേശിചാൽ നിനക്ക്‌ ഒരുപാട്‌ നല്ല ഗുണങ്ങൾ ഉണ്ടാകും അതല്ല എന്നെ ഒഴിവാക്കിയാൽ തിക്താനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യും..
അങ്ങനെ പറഞ്ഞ്‌ അവളുടെ ദേഹത്‌ കയറിയതായിട്ടാണു അവൾ പറഞ്ഞത്‌..
ഈ അവസ്ഥയിലുംസത്യം പറയാതിരുന്ന അവളെ മറ്റൊരു തലത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി
കൂട്ടുകാർ പറഞ്ഞുകൊടുത കഥകളിൽ നിന്നുമാണിവൾ കാളിയെ സന്നിവേശിപ്പിചത്‌.
അനുഭവിച്‌ കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നു ഒളിചോടുവാൻ, അവൾ കണ്ടെത്തിയ മാർഗ്ഗം തന്റെ ഭാവനനുസൃതമായി കാളിയായി മാറുകയായിരുന്നു.
എന്നാൽ വീട്ടിൽ അനുഭവിച സമർദ്ദങ്ങളുടേയും, സങ്കർഷങ്ങളുടേയും പരിണിത ഫലമായി രൂപപെട്ടതാണിത്‌. അവളുടെ അച്‌ഛനിൽ നിന്നനുണ്ടായ പല തിക്തമായ അനുഭവങ്ങളായിരുന്നു ഇതിനാധാരമെന്നുപറയാം. ഇതെല്ലാം മനസ്സിലാക്കി കുടുംമ്പാംഗങ്ങളെ ഉൾപെടുത്തി ഫാമിലി തെറാപ്പിയും
അവളുടെചികിത്സക്കുവേണ്ടുന്ന സൈക്കൊതെറാപ്പിയും,മറ്റുപലസംമ്പ്രദായങ്ങളും ഉപയോഗിച്ച് കുറച്ചുദിവസങ്ങൾക്കുള്ളിൽ അവളുടെ അസുഖം മാറ്റികൊടുത്തു..

Ramji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo