Slider

കവർച്ച(അനുഭവകുറിപ്പ്‌)

0
കവർച്ച(അനുഭവകുറിപ്പ്‌)
---------------------
*റാംജി..
നാടുകാണുവാനുള്ള അതിയായആഗ്രഹം മൂലം ലീവാപ്ലിക്കേഷൻകൊടുത്തിട്ട്‌ നാളേറെയായി,
റെസ്പോൺസ്‌ ഒന്നും
ഇല്ലാഞ്ഞതിനാൽ,ആ അതിമോഹത്തിനെ വീട്ടിലെ വേസ്റ്റിനൊപ്പമിട്ട്‌ ഗാർബേജ്‌ റൂമിൽക്കുടെ താഴേക്കു നിക്ഷേപിച്ചിരിക്കുമ്പോളാണ്,രണ്ടാഴ്ച പോയ്‌വരുവാനുള്ള അനുമതിലഭിക്കുന്നത്‌. നാട്ടിൽപോകാൻ കിട്ടിയ ഈ അവസരത്തിൽ ഞാൻ ആഹ്ലാദിച്ചിരിക്കുകയിരിക്കുകയായിരുന്നു.
അപ്പോഴണ് ഒരുസുഹൃത്ത്‌ ആയിരത്തിന്റെ കുറേനോട്ടുകളുമായിഎന്നെ സമീപിക്കുന്നത്‌.
അയാൾക്ക്‌ അടുത്തലീവുകിട്ടി നാട്ടിലോട്ട്‌ പോകുമ്പോൾ എയർപ്പോർട്ടിനിന്ന് കാഷ്‌ എക്സ്ചേഞ്ച്‌ ചെയ്യാതിരിക്കാൻ, കഴിഞ്ഞ ലീവുകഴിഞ്ഞ്‌ തിരികെവന്നപ്പോൾ പൊതിഞ്ഞുകെട്ടികൊണ്ടുവന്നതായിരുന്നു ഈ മാരണം.കൂടുതലൊന്നും പറയാനില്ല
അവനത്‌ മാറികിട്ടണം,ഞാൻ മനസ്സില്ലാമനസ്സോടെ അതുകൈപറ്റി.
കിട്ടിയിരിക്കുന്ന അവധിയിൽ മൂന്നാലുദിവസം പോയ്‌ കിട്ടി എന്നോർത്തു മനസ്താപപെടുമ്പോഴും നാട്ടിലെ സുഹൃത്തുക്കളെയൊക്കെ കാണാം എന്നചിന്തകളായിരുന്നു ഒരുകുളിർമ്മതന്നത്‌.
മാധ്യമങ്ങളിൽ നിറഞ്ഞുനിൾക്കുന്ന, നോട്ടുനിരോധനത്തെ പറ്റിയുള്ളവാർത്തകളും മനസ്സിൽപേറി നാട്ടിലേക്കു വിമാനംകയറി.
ഞാൻ വരുന്നവിവരം ചിലസുഹൃത്തുക്കളോട്‌ പറഞ്ഞിരുന്നു അവരാണ് എന്നെ ആനയിക്കാൻ എയർപ്പോർട്ടിൽ വന്നത്‌.യാത്രയിലുടനീളം ആനുകാലിക സംഭവങ്ങളെക്കുറിച്ചും,നാട്ടിലെ പുതിയവിശേഷങ്ങളേയുമൊക്കെക്കുറിച്ചായിരുന്നുസംഭാഷണം
ഞാൻ വന്നതറിഞ്ഞ്‌ പണ്ടുണ്ടായിരുന്നകുറേ സുഹൃത്തുക്കളും,പരിചയക്കാരുമൊക്കെവന്നു.
ഏതായാലും അങ്ങനെ 2 ദിവസം പോയ്‌കിട്ടി.
തിരക്കുമൂലം ദുബായിലെ സുഹൃത്തുതന്ന രൂപായുടെകാര്യം ഞാൻ മറന്നുപോയി.
വിശന്ന് തലചുറ്റിവീഴാതിരിക്കാനും,ദാഹിച്ചുവലയാതിരിക്കാനും വെയിലുകൊള്ളാതിരിക്കാനും എന്തിന് ബോറടിക്കാതിരിക്കാൻ പുസ്തകംവരെ.
അങ്ങനെയെല്ലാസാധനങ്ങളും ഒരുബാഗിലാക്കി
അങ്കത്തിനുപുറപ്പെടുന്ന ചേകവരെപോലെ ഞാൻ ബാങ്കിലേക്കുതിരിച്ചു.
11 മണിയോടെനിന്ന ക്യു 12.30 ന് എന്നെ കൗണ്ടറിനടുത്തെത്തിച്ചു..
ആളുകൾ ഭയപെടുത്തിയപോലെയൊന്നുമില്ല.പർവ്വതാരോഹണത്തിന് ടെൻസിംഗ്‌ പോയപോലെ ഞാനങ്ങനെ ബാഗ്‌ പുറകിൽതൂക്കി നിൾക്കുകയാണ്.
ആളുകൾ കൗതുകത്തോടെ നോക്കുന്നു,ചിലർ എന്തൊക്കെയോപറഞ്ഞ്‌ ചിരിക്കുന്നുണ്ട്‌...സംശയിക്കെണ്ടാ..എന്നെക്കുറിച്ച്‌ തന്നാകും.
എനിക്കും വല്ലാത്തതുപോലെതോന്നി,അതിനാൽ ബാഗ്‌ പുറകിൽനിന്നെടുത്ത്‌ കാലിനുചുവട്ടിൽവച്ചു.
നാലഞ്ചുപേർക്കുശേഷം ഞാനായിരിക്കും കൗണ്ടറിനു മുൻപിൽ.
എകദേശം മൂന്നാലുമിന്നിട്ടിനുള്ളിൽ തന്നെ അവിടെയെത്തി, ആയിരത്തിന്റെ 3 നോട്ടും,അഞ്ഞൂറിന്റെ 2 നോട്ടും കിളിവാതിലൂടെ കാഷ്യർക്ക്‌ നിരക്കിവച്ചുകൊടുത്തു.
ചൂണ്ടയിൽ ഇരകൊത്തിവലിക്കുന്നതുപോലെ അയാൾ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു.
പുറകിൽനിന്നു കൗണ്ടറിലേക്കുള്ള ആകർഷണം കൂടിവരുന്നു തിടുക്കത്തിൽതന്നെ അയാൾതന്ന ക്യാഷുമായ്‌ കൗണ്ടർവിട്ടു
അതിനുശേഷം പ്രയാസപ്പെട്ടുതന്നെയാണ് ബാങ്കിനുവെളിയിലിറങ്ങിയത്‌.അപ്പോഴാണ് കയ്യിലിരുന്ന പൈസാ ഞാൻ നോക്കുന്നത്‌.
രണ്ടായിരത്തിന്റെ 5 നോട്ടുകൾ..
ഞാൻകൊടുത്തത്‌ ആകെ നാലായിരമായിരുന്നു. ഒരാൾക്ക്‌ ആകെ നാലായിരം വച്ചേമാറാൻ കഴിയൂ എന്ന് സുഹൃത്ത്‌ പറഞ്ഞുതന്നതാണ്.
ഇത്‌ ബാങ്കിന് അബദ്ധം പിണഞ്ഞതാകാനാണ് വഴി.
ബാക്കിതുക തിരികെകൊടുക്കാമെന്നുകരുതി വാതിലിൽകൂടി നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്നും ഒരാൾ ശക്തമായിവലിക്കുന്നു.
അയാളോടുകാര്യം പറഞ്ഞെങ്കിലും,
ക്യൂവിനു പിന്നിൽപോയിനിന്നിട്ട്‌ താനങ്ങ്‌ കൊടുത്താൽ മതിയെന്നുപറഞ്ഞ്‌ അയളെന്നെ പുറത്തേക്ക്‌ തള്ളിയിട്ടു.
എന്റെ കയ്യിലിരുന്ന പൈസാ താഴെവീണു.ഞാൻ ചാടിയെഴുനേറ്റ്‌ പൈസയെല്ലാംതിരികെയെടുത്ത്‌ പേഴ്സിൽ വച്ചു.
എന്റെ ഈപ്രവർത്തികൾ ബാങ്കിനുമുൻപിലെ മുറുക്കാൻ കടയിൽനിന്നിരുന്ന ചിലർകണ്ടിരുന്നു.അവരെകണ്ടാൽതന്നെയറിയാം വാടാപോടാ സെറ്റപ്പാണന്ന്.
എന്റെ ബൈക്ക്‌ ആ കടയുടെ പിന്നിലായിരുന്നുവച്ചിരുന്നത്‌.ബാങ്കിലെ തിരക്ക്‌ കണ്ട്‌,രൂപാ പിന്നെയെങ്ങാനും തിരികെകൊടുക്കാമെന്ന് തീരുമാനിച്ച്‌ മുറുക്കാൻ കടയുടെ പിന്നിലേക്ക്‌ നടന്നു.എന്റെവരവ്‌ വാടാപോടാ സെറ്റ്‌ നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.
അടുത്തേക്കു ചെല്ലുംതോറും ഇരയെ ക്രൂരമായ്‌ വേട്ടയാടാൻനിൾക്കുന്ന ഹിംസ മൃഗത്തേപോൽ,അവരുടെ കഴുകൻകണ്ണുകൾകൊണ്ട്‌ എന്നേസ്കാൻ ചെയ്യുകയാണ്.
എങ്കിലും ധൈര്യത്തോടെ പിന്നിലേക്ക്‌ ചെന്നു
അനാഥപ്രേതങ്ങളെപോലെ കുറച്ചുവണ്ടികൾ മാത്രമാണവിടെ.ആളനക്കം ഇല്ലാത്ത സ്ഥലം.നട്ടുച്ചക്കും ഞാനൊന്നു ഭയന്നു.
എന്റെമനസ്സിൽ ഒരുകൊള്ളിയാൻ ചിമ്മി.പണംതട്ടിയെടുക്കാൻ അവരിനി വരുമോ??ഞാനാകെ പരവേശനായി.
താക്കോലിടുവാൻ നേരത്ത്‌ ആരോ ഒരാൾ പിന്നിൽ നിന്ന് ശക്തമായി ആഞ്ഞടിച്ചു..
ആ പ്രഹരത്താൽഞാനും ബൈക്കും താഴെവീണു..
പർച്ചേസിങ്ങിനായി ബാഗിൽവച്ചിരുന്ന വച്ചിരുന്ന മറ്റ്‌ നോട്ടുകളും ചിതറി..
കിടന്നുകൊണ്ടുതന്നെ അടുത്തുകിടന്ന നോട്ടെല്ലാം മാറോടടുക്കിപിടിച്ചു.
അപ്പോളാരോ എന്തുപറ്റിചേട്ടാ എന്നുചോദിക്കുകയും, എഴുനേൽക്കാൻ സഹായിക്കുകയുംചെയ്തു.
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എന്റെ ഭാര്യയാണ് എന്നെസഹായിച്ചിരിക്കുന്നത്‌.ഇവൾ എങ്ങനെ ഇപ്പോളിവിടെവന്നു.
ഞാൻ തനിച്ചായിരുനെല്ലോ ഗൾഫിൽനിന്നുവന്നത്‌.എന്നാലും ഇവൾക്കെങ്ങനെ ഇപ്പോൾ ലീവുകിട്ടി,എന്നെല്ലാമുള്ളചോദ്യങ്ങൾ എനിക്കുനേരേതന്നെ തൊടുത്തുവിട്ടുകൊണ്ടിരിക്കുമ്പോൾ ഭാര്യപറഞ്ഞു, കയ്യിലിരിക്കുന്ന ബുക്കൊക്കെ മാറ്റിവച്ചിട്ട്‌ കിടക്കാന്നോക്ക്‌...ഓരോന്ന് ആലോജിച്ചുകിടന്നോണം..പിറുപിറുത്തുകൊണ്ട്‌ അവൾവീണ്ടുംചാച്ചി..
ഞാൻ നോക്കിയപ്പോൾ മകന്റേയും എന്റേതുമായചിലബുക്കുകൾ മാറോടടുക്കിപിടിച്ചിരിക്കുകയായിരുന്നു..
ഉറക്കത്തിലെപ്പോഴോ കറങ്ങിതിരിഞ്ഞ്‌ വന്ന എന്റെ ആറുവയസുകാരൻ മകൻ,ഏതോ കിനാവുകണ്ടതിന്റെഫലമായി സ്വന്തംപിതാവിന്റെ പിടലിക്ക്‌ ചവിട്ടിയതാണ് ശക്തമായ പ്രഹരമായിമാറിയത്‌,അങനെയായിരുന്നു സൂർത്തുക്കളെ ഞാൻതെറിച്ച്‌ താഴേക്കുവീണത്‌.
കണ്ടതുമുഴുവൻ സ്വപ്നമായിരുന്നെന്നുതിരിച്ചറിവിൽ ,അടുത്ത ഒരു നിദ്രയിലേക്കുമടങ്ങിപോകുവാനായിശയ്യയിലേക്ക്‌കിടക്കുമ്പോൾ തൊട്ടടുത്തായിതന്നെ നിഷ്കളങ്കനായ അവൻ പുതപ്പിനടിയിൽചുരുണ്ടുകൂടികിടക്കുന്നുണ്ടായിരുന്നു.

Ramji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo