Slider

എന്റെ കേസ് ഫയൽ

0
എന്റെ പതിനൊന്നു വയസ്സുകാരൻ മകൻ എഴുതിയ കഥയാണ് ഇത്. അവന്റെ നിർബന്ധം കൊണ്ട് പോസ്റ്റ് ചെയ്യുന്നതാണ് ഇത്. നീണ്ട കഥയാണ് എന്നാണ് പറഞ്ഞത്. ഇത് ടൈപ്പ് ചെയ്തത് അവൻ തന്നെയാണ്. അക്ഷരതെറ്റുകൾക്ക് എഡിറ്റ് ചെയ്ത് ശരിയാക്കുക എന്ന ജോലിയേ എനിക്കുള്ളൂ. നിങ്ങളുടെ അഭിപ്രായത്തിന് അവൻ കാത്തിരിക്കുന്നു.
എന്റെ കേസ് ഫയൽ
--------------------------------
ഞാൻ മാത്യു !
വയസ്സ്- 10
പിന്നെയോ ങാ ! ഞാൻ ഒരു വലിയ സംഭവത്തിന്റെ ഭാഗം കൂടിയാണ്
ഒരിക്കല് ഈ ഞാനും പിന്നെ എന്റെ ഉറ്റ Friend - ഉം ആയ ആരോണും കൂടി ഒരു കേസ് എടുത്തു. 'സംഭവം കേട്ടാൽ മണ്ടത്തരമായിട്ടു തോന്നും. പക്ഷേ സത്യമാണ്.
ഞങ്ങളുടെ ക്ലാസിൽ എബിൻ എന്ന ഒരു കുട്ടിയുണ്ട്. അവന്റെ പപ്പ പണക്കാരനാണ്. എപ്പോഴും വില കൂടിയ പേനകളെ കൊടുക്കുകയുള്ളൂ.
കുത്തിയാലും ഒടിച്ചാലും , അതു വലിയ കാര്യമാക്കില്ല. പക്ഷേ സംഭവം അതല്ല .
ആ വില കൂടിയ പേനകൾ മോഷണം പോയി !
കുത്തിയിട്ടും, ഒടിച്ചിട്ടും പേന കേടാക്കിയിട്ടും, മോഷണം പോയപ്പോൾ അവന് ഭ്രാന്ത് പിടിച്ചു.
ക്ലാസ് ടീച്ചർ എല്ലാ "വരുടേയും " ബാഗ് കുടഞ്ഞിട്ടിട്ടും, അത് കിട്ടിയില്ല .
വിവരം ആദ്യമറിഞ്ഞത് ആരോൺ ആണ്. അവൻ പോയി എന്തോ തപ്പുന്നത് കണ്ടിട്ടാണ് ഞാൻ വിവരം അറിയുന്നത്.
സംഭവം അറിഞ്ഞപ്പോൾ ഞാനൊന്നു ആഞ്ഞു പിടിച്ചാലോ എന്നു തോന്നി.
ആരോണിനോട് അവന്റെ അഭിപ്രായം ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല എബിന്റെ
അഭിപ്രായവും ഞങ്ങൾ ചോദിച്ചു അവൻ സമ്മതിച്ചു.
ആദ്യം ഞങ്ങൾ ചെയ്തത്, അവിടെയുള്ളവരുടെ പേരെഴുതുക ആയിരുന്നു.
സംഭവം എന്താണെന്നു വച്ചാൽ , ടീച്ചർ ഇല്ലാത്ത സമയത്ത് , ഒരു കുട്ടി , മനസ്സ് വായിക്കാൻ പറ്റും എന്ന് എല്ലാവരോടും ബെറ്റു വച്ചു.
അതുകൊണ്ട് എല്ലാവരും കൂടി അത് കാണാൻ നിന്നു. അതിൽ ഒരു കുട്ടി ആകുമല്ലോ ആ പേനകൾ എടുത്തത്.
രണ്ടാമത്തെ സംശയം, ഓരോ ദിവസവും ഇടവിട്ടാണ് പേനകൾ മോഷണം പോയത്. അതിനാൽ ഒരു ബുധനാഴ്ചയാണ് ഞങ്ങൾ കാത്തിരുന്നത്.
ഞങ്ങളുടെ ഈ പരിപാടി കണ്ട്, ജിന്റോ ഞങ്ങളുടെ അടുത്തേക്ക് വന്നു. ''എന്നേം കൂടി നിങ്ങളുടെ കൂട്ടത്തിൽ കൂട്ടാമോ " എന്നു ചോദിച്ചു.
ആരോൺ പറഞ്ഞു, "ഞങ്ങൾ ആലോചിച്ചിട്ടു പറയാം. "
പെട്ടെന്നാണ് ഞങ്ങളുടെ ഒരു Classmate ക്ലാസ് മുറിയിൽ നിന്ന് പുറത്തോട്ട് ഇറങ്ങിപ്പോകുന്നത് കണ്ടത്. ഞങ്ങൾ വിചാരിച്ചു, ടോയ്‌ലെറ്റിലോട്ടാണെന്ന്.
എനിക്ക് ഒരു സംശയം തോന്നി, ഞാൻ ആരോണിനോട് പറഞ്ഞു, " നമുക്ക് അവന്റെ പിന്നാലെ പോകാം. "
അവൻ പക്ഷേ സ്കൂൾ ചാപ്പലിലോട്ടാണ് പോയത്. ഞാനും, ആരോണും ഏതാണ്ട് സംശയത്തിന്റെ മുൾമുനയിൽ നില്ക്കുകയാണ്. പിന്നാലെ ഞങ്ങളും പോയി.
പെട്ടെന്നാണ് എന്നെ ഞെട്ടിച്ചത്.
ആരോണിന്റെ അമ്മ!
ഞാനെന്റെ തലയിൽ കൈവച്ചു.
"എങ്ങോട്ടാ രണ്ടു പേരും " എന്ന ചോദ്യത്തോടെ അവർ കേറി വന്നു
"ഒന്നും ഇല്ല ആന്റി " എന്ന് പറഞ്ഞ്, ആ ആൻറിയെ ഒഴിവാക്കി പോകാൻ ശ്രമിച്ചു.
അപ്പോഴേക്കും ടീച്ചർ വന്നു.'
"എന്താ ഇവിടെ എലാവരും " ടീച്ചറുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി.
" ഒന്നുമില്ല ടീച്ചർ. ഇവർ ഇവിടെ നടക്കുന്നത് കണ്ട് , എന്താ കാര്യം എന്ന് തിരക്കിയതാ.... "
"എടാ... ടീച്ചർ ഇല്ലാത്തപ്പോൾ കറങ്ങി നടക്കരുത് എന്ന് എത്ര തവണ പറയണം"
" sorry ടീച്ചർ "..
"എന്തായാലും ഇപ്പോൾ ക്ലാസ്സിൽ പോ"
അപ്പോൾ ഞങ്ങൾക്ക് ക്ലാസ്സിലേക്ക് പോവുക എന്നതല്ലാതെ വേറേ വഴിയില്ലായിരുന്നു.
" ച്ചേ ..! അനിയനെ പിക്ക് ചെയാൻ അമ്മ വരും എന്ന് ഓർത്തിരുന്നില്ല" എന്ന് ആരോൺ പറഞ്ഞു.
ഉച്ചയ്ക്ക് 1:30 യ്ക്ക് ബസ് , സ്കൂൾ വിട്ട് പോവും... അപ്പോൾ എനിക്ക്, ഒരു അവസരം നഷ്ടപ്പെട്ടതിന്റെ വിഷമം ഉണ്ടായിരുന്നു.
ഈ സംഭവം ഞാൻ എന്റെ ഫ്രണ്ട് .
Sam -നോട് പറഞ്ഞു. അവൻ എന്നെ മിഴിച്ചു നോക്കി .
അവൻ പറഞ്ഞു, അവന്റെ പി.ടി. പിരീഡിൽ ഫുട്ബോൾ കളിക്കു
മ്പോൾ , പന്ത് പള്ളിമുറ്റത്തു വീണു. അപ്പോൾ അത് എടുക്കാൻ പോയപ്പോൾ നമ്മൾ പറഞ്ഞോണ്ടിരുന്ന ആ ചെറുക്കൻ
പള്ളിയിൽ കുറേ ചേട്ടൻമാരെ ഒരു പേന
കാണിക്കുന്നത് കണ്ടു എന്ന്.
അപ്പോൾ എനിക്കു മനസിലായി , ഈ ദിവസം ഇത്രയും നേരം ഞങ്ങൾ അന്വേഷിച്ചത് ശരിയായ ഒരു മാർഗ്ഗത്തിലൂടെയാണ് എന്ന്.
പക്ഷേ....
തെളിവ് വേണം , ഞാൻ പറഞ്ഞില്ലെ, എബിന്റെ കൈയിൽ ഏത് തരം പേനയും
ഉണ്ട് എന്ന് .
ഞാൻ അവന്റെ കൈയിൽ നിന്ന് ഒരു pen camera ചോദിച്ചു.
പിറ്റേ ദിവസം അവൻ എനിക്ക് തരികയും
ചെയ്തു.
ഞങ്ങൾക്ക് Assembly ആ ആഴ്ച്ച ഉണ്ടായിരുന്നു. അസംബ്ലിയിടെ Theme അനുസരിച്ച് നമ്മൾ Presentation ഉണ്ടാക്കണം .
അപ്പോൾ കാര്യങ്ങൾ എളുപ്പം ആയി .
കാരണം ആ Pen Camera ഒരു pen drive പോലെ കുത്താനും സാധിക്കും , അതിന്റെ പുറകിലെ cap ഊരിയാൽ മതി.
പിന്നെ ഞങ്ങൾ ഒരു പണിയൊപ്പിച്ചു.
ഞാൻ അത് Sam - ന് കൊടുത്തു .
കാരണം അവന് പള്ളിമുറ്റത്ത് ചെന്ന് എളുപ്പം ഇത് record ചെയ്യാം.
അന്ന് Bus - ൽ വെച്ച് ഞാൻ ആ Pen Camera തിരിച്ച് മേടിച്ചു.
വീട്ടിൽ ഞാൻ എന്റെ ലാപ് ടോപ്പിൽ ഇട്ട് നോക്കി .
ഉണ്ട് ...എല്ലാ ദൃശ്യവും ഉണ്ട് . ഞാൻ പിന്നെ ആരോണിനെ ഫോൺ വിളിച്ചു, പിന്നെ കാര്യങ്ങൾ പറഞ്ഞു .
പിന്നെ ഞങ്ങൾ ഒരു Plan ഇട്ടു.
Assembly യുടെ തലേ ദിവസം ഞാനും ആരോണും ആ പയ്യനെ വിളിച്ചു പറഞ്ഞു
"നീയാണ് ആ പേനകൾ എടുത്തത് എന്ന് അറിയാം, ഇപ്പോ Miss - ന്റെ മുൻപിൽ
കീഴടങ്ങ് ".
അപ്പോൾ അവൻ പറഞ്ഞു, അതിന് ഞാൻ ആണ് മോഷ്ടിച്ചത് എന്നതിന് തെളിവുണ്ടോ?
ഈ പേന കണ്ടോ? ഇതിൽ ആ പള്ളിയിൽ വച്ച് എടുത്ത ദൃശ്യങ്ങളാണ്. ഇതിൽ നീ ഉണ്ട്.
അവൻ ഞെട്ടിപ്പോയി.
നാളെ അസംബ്ലിയിൽ വച്ചുള്ള പ്രസന്റേഷനിൽ നിന്റെ ദൃശ്യങ്ങളും കാണിക്കും. അത് ടീച്ചേർസിനായുള്ള തെളിവാണ്.
എല്ലാവരും അറിയുന്നതിനേക്കാൾ ഭേദം ടീച്ചർ മാത്രം അറിയുന്നതല്ലേ.. അപ്പോൾ ആദ്യം ടീച്ചറിനെ പോയി കാണൂ .. ഞങ്ങളും കൂടെ വരാം. പിന്നെ എബി നോട് സോറി പറയണം. "
എന്തായാലും, അവൻ ടീച്ചറിനെ കണ്ട് കാര്യം ബോധിപ്പിച്ചു. എബിനെ കണ്ട് സോറി പറഞ്ഞു.
എബിന് അവന്റെ പേന കിട്ടിയാൽ മതി. അവൻ ക്ഷമിക്കുകയും ചെയ്തു.
എന്തായാലും ഈ അനുഭവം ഞാൻ ഒരിക്കലും മറക്കുകയില്ല.
ജെറോം
********
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo