നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുഖംമൂടി(കഥ)

മുഖംമൂടി(കഥ)
------------------------
*റാംജി..
ഓലമറച്ചകൂരയിലെതിണ്ണയിലിരുന്ന്ദാക്ഷായണിയമ്മ പലതുംആലോജിക്കുകയാണ്....
അരിസൂക്ഷിക്കുന്നപെട്ടിയിലെഅരിതീരാറായിരിക്കുന്നു,
ഏറിയാൽ മൂന്നോനാലോദിവസത്തേക്കുമാത്രം.അസുഖക്കാരനായമകനുംഅവരുടെകുട്ടികളുംഇപ്പോൾതന്റെ ചുമലിലാണ്.പുഴയിൽനിന്നുമണ്ണുവാരുന്നപണിക്കിടെ,കാലുതെറ്റി വള്ളപടിയിൽവീണതാണ് അതിനുശേഷം ഇതുവരെ എണിക്കാനായിട്ടില്ല.ഇപ്പോൾ വർഷംനാലായിഅതേ കിടപ്പുതന്നെയാണ്.പിന്നെ അവന്റെ കെട്ടിയോളുടെ കാര്യമാണെങ്കിൽ പറയണ്ടാ ..കഴിഞ്ഞകർക്കിടകത്തിലെമഴയിൽ കൊള്ളിയാന്റെ രൂപത്തിൽ ഒടയോൻ വന്ന് കൂട്ടിക്കൊണ്ടുപോയതാണ്,.അവളുള്ളപ്പോൾ കുറച്ച്‌ ആശ്വാസമായിരുന്നു.
കിടപ്പിലായ അവനെകൊണ്ട്‌ എന്തുചെയ്യാൻപറ്റും.ഇത്രയും നാൾ, നാലഞ്ചു വയർകഴിഞ്ഞുകൂടിയത്‌ തന്റെചിലനാടകത്തിന്റെ ഫലമായിട്ടായിരുന്നു..
പണമായും,സ്വർണ്ണമായും,ധാന്യങ്ങളായുംകിട്ടിയതൊക്കെതീർന്നുകൊണ്ടിരിക്കുകയാണ്..
അവരുടെ മുന്നിൽ ഇപ്പോൾ ഒരുശൂന്യതമാത്രം.ഒരുതവണകൂടിമുതിർന്നാലോ? വേണ്ട...പിടിക്കപ്പെട്ടാൽ....???
പക്ഷെ,ചില ഉറച്ചതീരുമാനങ്ങളോടെ പഴയ ഇരുമ്പുപെട്ടിതുറന്നു.
അതിൽനിന്ന് വലിയസ്വർണ്ണകരയുള്ള മുണ്ടും,നേര്യതും പുറത്തെടുത്തുവെച്ചു..
പിറ്റേന്നുതന്നെകൈവശമുണ്ടായിരുന്ന ബാക്കി തുകകൊണ്ട് അങ്ങാടിയിൽപോയി അവർക്കുവേണ്ടുന്ന സാധനങ്ങൾ വാങ്ങിവന്നു...ഇതുവിജയിച്ചാൽ പിന്നെ സന്തോഷത്തിന്റെനാളുകൾ....,അവർ ദീവസ്വപ്നത്തിൽ മുഴുകി...
അങ്ങനെ,പലചിന്തകളാൽ മനസ്സ്‌വിഹരിച്ചുകൊണ്ടിരിക്കുമ്പോഴാണ്കൊച്ചുമകന്റെ നീട്ടിയുള്ളവിളി..
ചിന്തകളിൽനിന്ന് ഉണർന്നപ്പോഴാണോർത്തത്‌,അടുപ്പത്ത്‌ അരിയിട്ടിരുക്കുകയായിരുന്നുഎന്ന്.
ധ്രിതിയിൽചെന്ന്നോക്കുമ്പോൾ ചോറുവെന്തുകലങ്ങിയിരിക്കുന്നു.അധികമാലോജിക്കാതെ കലം അടുപ്പിൽനിന്ന് വാങ്ങിവെച്ചു.
കഴിഞ്ഞദിവസംഅങ്ങാടിയിൽനിന്ന് വരുന്നവഴി,കൃഷ്ണൻ നായരുടെ തൊടിയിൽ വീണുകിടന്ന തേങ്ങാ കുട്ടയിലാക്കി കൊണ്ടുവന്നിരുന്നു.വേഗം അതുപൊതിച്ച്‌ തിരുമിഒരുചമ്മന്തി തരപ്പെടുത്തി,അത്‌ മകനുകോരികൊടുത്തുകൊണ്ടിരുന്നപ്പോഴും, ചിന്തകൾ തലങ്ങും ,വിലങ്ങും നിയന്ത്രണമില്ലാതെ ഓടികൊണ്ടിരുന്നു .
മകനെവൃത്തിയാക്കികിടത്തിയതിനുശേഷം ആ പഴയപെട്ടിയുടെ അടുത്തേക്കുനീങ്ങിനിന്നു.ഒരു ജൗളികടയുടെ പരസ്യമുള്ള ഒരു പ്ലാസ്റ്റിക്കവറിൽ,അങ്ങാടിയിൽനിന്ന് വാങ്ങിയസാധനങ്ങൾ എടുത്തുവച്ചു.
അന്തരംഗം ഇടക്കിടക്ക് പറയുന്നുണ്ട്‌,ചെയ്യാനൊരുങ്ങുന്നത്‌ മനസാക്ഷിക്കുനിരക്കാത്തതാണന്ന്.
പക്ഷേ,മനസ്സുതന്നെപറഞ്ഞു ,ജീവിക്കുവാൻ മറ്റുമാർഗ്ഗമില്ലാത്തതുകൊണ്ടല്ലേ,തേവര് പൊറുത്തോളും. അതവരിൽകൂടുതൽ ഉന്മേഷം പടർത്തി.അതിരാവിലെതന്നെ മുറ്റത്തുനിന്ന തെറ്റിപൂവും,തുളസ്സിയുടെ മണ്ടയും നുള്ളി കവറിലിട്ടു.
ഉടുത്തൊരുങ്ങി ബസ്റ്റാന്റിലേക്ക്‌ ചെന്നപ്പോൾ കായംകുളം എന്നബോർഡുവച്ച വണ്ടികിടക്കുന്നതുകണ്ടു.
സീറ്റ്‌ കാലിയായി കിടക്കുന്നിടത്തായി അവർ ഇരുന്നു.ശേഷം,കയ്യിലിരുന്ന കവർസ്സൈഡിലായിവച്ച്‌,നേര്യതിന്റെ കോന്തല ഭംഗിയാക്കിവച്ചു.
9.10 ന് വണ്ടിയെടുത്തു.കായംകുളത്തിനോടടുക്കുന്തോറും അവരുടെ നെഞ്ചിടിപ്പ്‌ കൂടി.
വെളിയിലെകാഴ്ച്ചകൾനോക്കുന്നുഎന്നുതോന്നിപ്പിക്കുന്നുന്നവിധം,പുറത്തേക്കുനോക്കിയിരുന്നു.അതെ താൻഉദ്ദേശിച്ച ലക്‌ഷ്യം നിറവേറിയതുപോലെഒരുപുഞ്ചിരി മുഖത്തുപടർന്നു.കായംകുളത്ത് ഇറങ്ങി പ്രൈവറ്റ് ബസ് വരുന്ന ഭാഗത്തേക്ക് ചെന്നു. ഫ്ലക്സ്ബോർഡിൽ കണ്ടസ്ഥലത്തേക്കുള്ള ബസ്സിലായി അവർ കയറി.ആദ്യംകണ്ടസീറ്റുപിടിച്ചു.എപ്പോൾ ഈ പറഞ്ഞസ്ഥലത്ത് എത്തിച്ചേരുമെന്ന് കണ്ടക്ടറോട് ചോദിച്ചു,കൂടാതെ സ്ഥലമാകുമ്പോൾ പറഞ്ഞേക്കണമെന്ന് അയാളോട് ചട്ടവുംകെട്ടി.
കൃത്യം ഒന്നരനാഴികകഴിഞ്ഞപ്പോൾ കണ്ടക്ടർപറഞ്ഞു അമ്മക്ക് ഇറങ്ങാനുള്ള സ്ഥലമായി.
ദാക്ഷായണിയമ്മ കവർമാറോടടുക്കിപ്പിടിച്ച് സ്ഥലത്തിറങ്ങുമ്പോൾതന്നെകേൾക്കാറായി ഭക്തിഗാനത്തിന്റെ ഈരടികൾ.
ചുറ്റിനും നോക്കി തനിക്കുപോകേണ്ടവഴി ,എതിർവശത്തുകാണുന്നറോഡാണെന്നുമനസ്സിലായി.എന്നാൽ അടുത്തുകണ്ട തിരക്കൊഴിഞ്ഞവഴിയിലൂടെ മുന്നോട്ടുനടന്നു.ചുറ്റും ആരുമില്ലന്നുറപ്പിച്ച് കവർതുറന്നു..
കൺപോളകൾകണ്മഷികൊണ്ടെഴുതി, നെറ്റിയിലുംകയ്യിലുമായിഭസ്മംപുരട്ടി,കുങ്കുമം നെറ്റിയുടെ മധ്യത്തിലായിതൊട്ടു ,പനനീർ ദേഹത്താകെകുടഞ് പരിമളംസൃഷ്ടിച്ചു.അങ്ങനെ ചില ഭാവമാറ്റംവരുത്തിയതിനുശേഷം കവറിലിരുന്ന ചെറിയ ചൂരവടിയെടുത്തു.ബാക്കിവന്ന കുറച്ച് ഭസ്മവും,പൂക്കളും കൈക്കുള്ളിലായ് ഒതുക്കി ,ശേഷം കവർ അവിടെ ഉപേക്ഷിച് കുത്തിയോട്ടവീട് ലക്ഷ്യമാക്കി മുന്നോട്ടുനടന്നു.
ചെന്നപ്പോൾ സദ്യ തുടങ്ങിയിരുന്നു.നേരെ പാചകപുരയിലേക്കാണ് പോയത് എന്നിട്ട് ഒരുമൂലയിലായി നിലയുറപ്പിച്ചു.ശേഷം,കയ്യിലൊളിപ്പിച്ചിരുന്ന ഭസ്മവും,പൂക്കളും അവിടെ വിതറി.അത് പാചകക്കാരന്റെ ശ്രദ്ധയിൽപെട്ടു.അയാൾ മറ്റുള്ളവരോടുപറഞ്ഞു.ഒടുവിൽ കാര്യമറിഞ്ഞ് ഗൃഹനാഥനെത്തി ദാക്ഷായണിയമ്മയുടെകാലിൽസാഷ്ടാഗംവീണു.പിടിച്ചെഴുനേൽപ്പിക്കാൻ അവർ ശ്രമിച്ചില്ല.പകരം മുഖത്ത് പുഞ്ചിരിപടർത്തി അയാളെഒന്നുനോക്കി..
താഴെനിന്ന് എണിറ്റ അയാൾ
ഭക്ത്യാദരപൂർവ്വം നൂറിന്റെ ഒരുകെട്ട് നോട്ട് അവരുടെകയ്യിൽവച്ചുകൊടുത്തു.കണ്ടുനിന്നവരെല്ലാരുംകൂടി അവരുടെ കാലിൽതൊടാൻമത്സരംകൂട്ടി.ദക്ഷിണകൾ അവരുടെകയ്യിൽകൂടിവന്നു..
ഓരോർത്തർ കാണിക്കയായി മറ്റുപലതും കാഴ്ച്ചവെച്ചു.നിമിഷനേരംകൊണ്ട്അരിയുൾപടെ കുറേസാധനങ്ങൾ അവിടെകുന്നുകൂടി.
കുത്തിയോട്ടംനടക്കുന്നവീടിന്റെഗൃഹനാഥൻതന്നെ ഒരോട്ടോ ഏർപ്പാടാക്കി..
ദാക്ഷായണിയമ്മയുടെമുഖത്ത്സന്തോഷംഇരട്ടിച്ചു.കാണിക്കയായികിട്ടിയതുമുഴുവൻ എടുക്കാതെ നിശബ്ദ്ദയായി ചൂരൽകൊണ്ട് ചൂണ്ടിക്കാണിച്ചതുമാത്രം ഓരോർത്തർ ഓട്ടോയിൽ എടുത്തുവച്ചു.
ദക്ഷിണയായികിട്ടിയതുകയെല്ലാംനാട്ടുകാർ ഒരുകവറിലാക്കികൊടുക്കുകയും ചെയ്തു.ഓട്ടോയിലേക്ക് അവരെ കൈപിടിച്ചു കയറ്റിയവരെനോക്കി ഹൃദ്യമായ ഒരുപുഞ്ചിരിയും,അനുഗ്രഹംചൊരിയുന്നു എന്നതുപോലെ കൈപൊക്കി കാണിക്കുകയും ചെയ്തു.
ഗൃഹനാഥൻ സംതൃപ്‌തിയോടെ ദേവിയെ സ്മരിച്ചു,താൻ നടത്തുന്ന കുത്തിയോട്ടം അമ്മയുടെ സാന്നിധ്യം കൊണ്ട് പവിത്രമായിരിക്കുന്നു.മറ്റാർക്കും ലഭിക്കാത്ത അസുലഭമുഹൂർത്തമാണിത്,നാട്ടുകാർക്കും അനുഗ്രഹമുണ്ടായെല്ലോ,അതും എനിക്ക് തൃപ്തിയായി.ഇനി ഇവിടെ ഐശ്വര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയാരിക്കും.ആഹ്ലാദചിത്തനായി സിറ്റൗട്ടിലെ കസേരയിലിരുന്ന് ആത്മനിർവൃതിയോടെ അയാൾ പായസം നുകർന്നു .
എട്ടുമൈൽതാണ്ടിക്കാണും,ഒരോട്ടോസ്റ്റാൻന്റ്‌കണ്ടതും ഡ്രൈവറുടെദേഹത്തുതട്ടി വണ്ടിനിർത്തുവാൻ ആംഗ്യത്തിൽ കൂടിഅറിയിച്ചു.ഓരം ചേർത്ത് അയാൾനിർത്തിക്കൊടുത്തു.
സാധനങ്ങളെല്ലാംഅയാളെക്കൊണ്ടുതന്നെപുറത്തിറക്കിവെപ്പിച്ചു.എല്ലാംകഴിഞ്ഞപ്പോൾ അയാളുടെതലയിൽ കൈചേർത്ത് വച്ചപ്പോൾ തന്നെ ദേഹത്ത് എന്തോ ഒരു ഊർജ്ജപ്രവാഹമുണ്ടായതുപോലെ അയാൾക്കനുഭവപ്പെട്ടു.ഇനി മടങ്ങിപോയ്‌ക്കൊള്ളാൻ അയാളോട് ആംഗ്യംകാട്ടി.
മടക്കത്തിൽഅയാളുടെചിന്തകൾമുഴുവൻ അമ്മയുടെസാനിധ്യത്തെക്കുറിച്ചായിരുന്നു.ആരോടെങ്കിലുംപറയുവാൻഅയാളുടെമനസ്സുവെമ്പി.തന്റെജീവിതം ധന്യമായിരിക്കുന്നു.സ്വപ്നത്തിലാണ്ടതുപോലെ വണ്ടി മുന്നോട്ടുപാഞ്ഞുകൊണ്ടിരുന്നു.
നേരത്തെ പ്ലാൻചെയ്തപോലെ, മറ്റുള്ളവർ മനസ്സിലാക്കാതിരിക്കുവാൻ തലയിലുദിച്ച ബുദ്ധിയായിരുന്നു. സ്റ്റാൻഡിൽകിടന്ന മറ്റൊരോട്ടോപിടിച്ച് സാധനങ്ങൾ അയാളുടെസഹായത്തോടെ അതിനുള്ളിലാക്കി അവർ യാത്രതുടർന്നു.അതിനകത്തിരുന്ന് ചമയങ്ങളെല്ലാം നേരിയതിന്റെ കോന്തലയിൽ തുടച്ചുവൃത്തിയാക്കി..
കുറെദൂരമോടിക്കഴിഞ്ഞപ്പോൾ മറ്റൊരു സ്റ്റാന്റുകണ്ടു അതിനു സമീപത്തായിനിർത്തുവാൻപറഞ്ഞ്,അതിൽനിന്നും സാധനമിറക്കി.അയാൾപറഞ്ഞ തുകകൊടുത്ത് അയാളെ പറഞ്ഞയച്ചു.
മുൻനിരയിൽ ആദ്യംകണ്ട ഒരോട്ടോയിൽ തന്നെ സാധനങ്ങളെല്ലാം പെറുക്കിവച്ച് വീട്ടിലേക്കുള്ളവഴിപറഞ്ഞുകൊടുക്കുമ്പോൾ,വിജയീഭാവത്തോടുകൂടിയ ഒരുപുഞ്ചിരി അവരുടെമുഖത്തുണ്ടായിരുന്നു....

Ramji

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot