നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അങ്കിൾ

അങ്കിൾ
..................
ആശിഖ് ജോലി തേടി ഈ നഗരത്തിലെത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.. കൂട്ടുകാരുടെയും കുടുംബക്കാരുടേയും ഒക്കെ കൂടെ മാറി മാറിയാണ് താമസം..വന്ന അന്ന് മുതൽ വിളിക്കുകയാണ് അങ്കിൾ.. കൂടെ വന്ന് നിൽക്കാൻ .
സൗമ്യനും നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവനുമാണ് അങ്കിൾ എന്ന് വിളിക്കുന്ന ഷാജി ഏട്ടൻ.. ആളിപ്പോൾ ഈ നഗരത്തിൽ ജോലി ചെയ്യുകയാണ്.. നല്ല നിലയിൽ ആണത്രെ.. വല്ലാതെ നിർബന്ധിച്ചപ്പോൾ ഒരു ദിവസം പോവാൻ തന്നെ അവൻ തീരുമാനിച്ചു..
വൈകുന്നേരമാണ് അവിടെ എത്തിയത്.. കണ്ടപ്പോൾ തന്നെ അങ്കിൾ സ്നേഹത്തോടെ ആശിഖിനെ കെട്ടിപ്പിടിച്ച് സ്വീകരിച്ചു.. ഭക്ഷണമൊക്കെ വാങ്ങി തന്ന് സിനിമ കാണാൻ ലാപ്ടോപ്പും... കഴിക്കാൻ സ്നാക്സും എല്ലാം കാണിച്ച് തന്ന ശേഷം ആൾ പുറത്ത് പോയി. ഇനി ഡ്യൂട്ടി കഴിഞ്ഞ് രാത്രിയേ വരത്തുള്ളൂ..
സിനിമ കാണാനൊന്നും അവന് മൂഡ് ഉണ്ടായിരുന്നില്ല.. വായിക്കാൻ വല്ലോം കിട്ടുമോന്ന് നോക്കിയപ്പോൾ പമ്മനെറെ രണ്ട് മൂന്ന് ബുക്സ് കിട്ടി... ഒരെണ്ണം ഒറ്റ ഇരിപ്പിലങ്ങ് തീർത്തു... പരവേശം തോന്നിയപ്പോൾ എഴുന്നേറ്റ് പോയി ഫ്രിഡ്ജീന്ന് വെള്ളമെടുത്ത് മട മടാന്ന് കുടിച്ചു.. അടുത്ത ബുക്ക് മാടി വിളിക്കയാണ്... വേണ്ട.. വേറെ വല്ലോം കിട്ടുമോന്ന് നോക്കാം..
അറിയാത്ത ഒരെഴുത്തുകാരന്റെ ബുക്കാണ് തിരഞ്ഞപ്പോൾ ആശിഖിന് കിട്ടിയത്..വായിച്ച് തുടങ്ങിയപ്പോഴേ വശ പിശകാണെന്ന് മനസിലായി.. അല്ലെങ്കിലേ കോഴിക്കോട്ട്കാർക്ക് പേര് ദോഷമാണ് അപ്പോഴാ ഒരു കഥ.. അവൻ ബുക്ക് മടക്കി ഒരു ഏറ് വെച്ച് കൊടുത്തു..
ഏറെ വൈകിയാണ് അങ്കിൾ വന്നത്.. മദ്യത്തിന്റെ മണമടിക്കുന്നുണ്ടായിരുന്നു.. എന്തോ അവന്റെ മനസ്സിലൊരു മടുപ്പ് കയറി കൂടി.. ആകപ്പാടെ വല്ലാത്ത നെഗറ്റീവ് എനർജി..
എപ്പോഴോ ഉറക്കം പിടിച്ചു.. ശരീരത്തിൽ ഏതാണ്ട് ഇഴയും പോലെ തോന്നിയപ്പോഴാണ് ആശിഖ് എഴുന്നേറ്റത്.. കൂടുതൽ ചോദിക്കാനും പറയാനുമൊന്നും നിന്നില്ല.. ഡ്രസ് മാറി ബാഗുമെടുത്ത് അപ്പോൾ തന്നെ ഇറങ്ങി...
ബസ് സ്റ്റാൻഡിലെ ബെഞ്ചിലിരുന്ന് നേരം വെളുപ്പിക്കുമ്പോൾ ആശിഖിന്റെ മനസ് ശൂന്യമായിരുന്നു....
- യൂനുസ് മുഹമ്മദ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot