നിന്നെ സ്വപ്നം കാണുന്നു ഞാൻ
എന്നിലേക്കടുക്കാതെ എന്നിൽ നിന്നകലാൻ ശ്രമിക്കുന്ന നിന്നെ
രാത്രിയുടെ യാമങ്ങളിൽ നിന്നെയെന്നരികിലായ് കാണുന്നു ഞാൻ
ഉണർവിലെൻ ദൃഷ്ടി പദത്തിലന്ന്യo നീ
എവിടെ തേടേണ്ടു ഞാനിനി നിനക്കു വേണ്ടി
എവിടെ നിന്നോ നീ എന്നെ നോക്കി പല്ലിളിക്കുന്നു
തലയാട്ടി മിഴി പൂട്ടി പരിഹസിക്കുന്നു നീ
എനിക്കന്ന്യമോ നീ യെന്നായുസ്ലിൽ..
ഇല്ല - നിന്നെ വിടാൻ ഞാൻ അവിവേകിയല്ല
നിൻ പിന്നിലോടി നിന്ദ്യതകളഭിമുഖീകരിക്കാൻ
അപ്രാപ്തനുമല്ല ഞാൻ
പ്രയത്നമവസാനിപ്പിക്കുകയല്ല ഞാൻ
തേടി വരുമെന്നെയൊരു നാൾ നീ
ഇന്ന് - എൻ മുന്നിൽ നീ മാത്രം
അന്നെൻ പിന്നിൽ നീ കാണും നിന്നെക്കാൾ മഹാത്മ്യമുള്ളതിനെ....
സലാഹുദ്ധീൻ പാലങ്ങാട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക