''അതിര് തർക്കം,' ( മിനിക്കഥ )
=====
''ഉദയമാണ് എല്ലാം
ഉദയമില്ലെങ്കിൽ ലോകമില്ല
,ഉദയത്തിന്റെ വീട് കിഴക്കാണ് ,അതു കെണ്ടു തന്നെ ''കിഴക്ക് '' എന്ന ഞാനാണ് ലോക അതിരുകളിൽ ഉത്തമൻ, !!
=====
''ഉദയമാണ് എല്ലാം
ഉദയമില്ലെങ്കിൽ ലോകമില്ല
,ഉദയത്തിന്റെ വീട് കിഴക്കാണ് ,അതു കെണ്ടു തന്നെ ''കിഴക്ക് '' എന്ന ഞാനാണ് ലോക അതിരുകളിൽ ഉത്തമൻ, !!
ഭൂമീദേവീയുടെ നാല് അതിരുകളായ കിഴക്കി ന്റെ വീരവാദം കേട്ട് , പടിഞ്ഞാറ് മെല്ലെ തലപ്പൊക്കി നോക്കി,!
''ഏട്ടനാണ് രാവിലെ തന്നെ അയാൾ പൊങ്ങച്ചം ,തുടങ്ങി,
''ഏട്ടാ, ഏട്ടൻ ഒന്നോർക്കണം ഉദയം ഏട്ടന്റെ തലയ്ക്ക് മുകളിലാണെങ്കിലും , സൂര്യന്റെ ശ്മശാനം എന്റെ പറമ്പിലാ ,പടിഞ്ഞാറ് ഉദയത്തിന്റെ കല്ലറയാണ്,അത് മറക്കണ്ട,!
''ഏട്ടാ, ഏട്ടൻ ഒന്നോർക്കണം ഉദയം ഏട്ടന്റെ തലയ്ക്ക് മുകളിലാണെങ്കിലും , സൂര്യന്റെ ശ്മശാനം എന്റെ പറമ്പിലാ ,പടിഞ്ഞാറ് ഉദയത്തിന്റെ കല്ലറയാണ്,അത് മറക്കണ്ട,!
പഠിഞ്ഞിരുന്നു കൊണ്ട് പടിഞ്ഞാറ് ചുട്ട മറുപടി കൊടുത്തു ,കിഴക്കിന്,
'' അതു നേരാ, പക്ഷേ , അസ്തമയം ആരും ഇഷ്ടപ്പെടുന്നില്ലനിയാ, എല്ലാവർക്കും ഉദയമാണ് ലക്ഷ്യം, പ്രതീക്ഷയുടെ, പ്രത്യാശയുടെ, സ്വപ്നങ്ങളുടെ ഉദയം, അതു കൊണ്ടു തന്നെ കിഴക്കെന്ന ദിശക്ക് പ്രാധാന്യമേറെയാണ്, !!
''ഏട്ടന്റെ തലയ്ക്കു മുകളിലാണ് സൂര്യന്റെ ഉദയമെങ്കിലും , ഏട്ടന്റെ തലമണ്ടയിൽ ഇനിയും വെട്ടം വീണിട്ടില്ല, അസ്തമയവും കാത്ത് പടിഞ്ഞാറും നോക്കിയിരിക്കുന്ന ജനങ്ങളാണിന്നേറെ, മനുഷ്യരിൽ ഭൂരിഭാഗവും പ്രാർത്ഥിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് പടിഞ്ഞാറാണ്, ദൈവസാന്നിധ്യമുളള ദിശയാണ് പടിഞ്ഞാറെന്ന ഞാൻ, !!!
''പിന്നേ '' കിഴക്ക് ചിറി കോട്ടി, കൊണ്ട് പറഞ്ഞു,
, കിഴക്കിന്റെ വെന്നീസെന്നും, കിഴക്കമ്പലമെന്നും പേരായ സ്ഥലങ്ങൾ വരെയുണ്ട് കേരളത്തിൽ , എന്തിനേറെ പറയുന്നു, ';കിഴക്കുണരും പക്ഷി '' യുടേയും കൂട്ടുകാരനാണ് ഞാൻ, !! നിനക്കവകാശപ്പെടാൻ ഇങ്ങനെ എന്തെങ്കിലുമുണ്ടോടാ, !!

''ഹഹഹഹ,''
'പെട്ടിച്ചിരി കേട്ട് രണ്ടു പേരും നോക്കിയപ്പോൾ ഏറ്റവും ഇളയ അനുജന്മാരായ ''തെക്കനും, വടക്കനും, !!
';എന്താ നിങ്ങൾ പറഞ്ഞത്, ഹേ മണ്ടന്മാരായ ബ്രോ കളെ, നമ്മുടെ കുടുംമ്പത്ത് സ്വന്തമായി യന്ത്രമുളള ഒരേയൊരു വ്യക്തിയാണ് ഈ ഞാനെന്ന വടക്ക്,
കേട്ടിട്ടില്ലേ '
;വടക്കു നോക്കിയന്ത്രം,''
ആ യന്ത്രമുളള എന്റെ മുന്നിൽ വേണ്ട നിങ്ങളുടെ ഈ പൊങ്ങച്ചം, !! വടക്കോട്ടു നോക്കി നിന്നു കൊണ്ട് തെല്ലു ഗമയോടെ '' വടക്ക് ' അത് പറഞ്ഞപ്പോൾ , തെക്ക് മുന്നോട്ട് കയറി വന്നു,

'; എനിക്ക് മാത്രമായി അവകാശപ്പെടാൻ ഒന്നുമില്ല, പക്ഷേ മലയാളികളടക്കം ഏറെ ജനം ഞങ്ങളോടൊപ്പമാണ് ,
ഈ തെക്കിനോടും, വടക്കിനോടുമൊപ്പം, !!!
ഈ തെക്കിനോടും, വടക്കിനോടുമൊപ്പം, !!!
';അതെങ്ങനെ, ? കിഴക്കും പടിഞ്ഞാറും പരസ്പരം ചോദിച്ചു, !!
';കേരളത്തിൽ മലയാളികളിൽ ഭൂരിഭാഗവും ഒരു പണിക്കും പോകാതെ ഞങ്ങളോടൊപ്പം '; തെക്ക് ,വടക്ക് '' നടക്കുന്നവരാ, ആ വലിയ ജന പിന്തുണ നിങ്ങൾക്കില്ലാ ,അതാണ് നിങ്ങളിലില്ലാത്ത ഞങ്ങളുടെ പ്രത്യേകത, !!!
''മറുപടി പറയാനില്ലാതെ കിഴക്കോട്ട് നോക്കി നിന്ന പടിഞ്ഞാറിനെ തഴുകി, തെക്ക് നിന്നൊരു കാറ്റ് ചിരിച്ചു കൊണ്ട് വടക്കോട്ട് പോയി, !!!
========\=======
========\=======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!
22/01/2018.
കുവൈത്ത് ,!!
22/01/2018.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക