Slider

നാഗകന്യക

0
നാഗകന്യക.
-----------------------
സന്ധ്യയാവുന്നു കുട്ട്യേ വെളക്ക് വെച്ച് നന്നായി പ്രാർത്ഥിച്ചോളു..
മുത്തശ്ശിയാണ് ഒന്നു രണ്ടു മാസമായി ഈ കുടുംബത്തിലെ എല്ലാവരുടെയും ശ്രദ്ധ തന്നിലാണല്ലോ,
മരണഭയത്തിന്റെ ചിറകിൽ ഒരുപാടുനാളായിങ്ങനെ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ തന്നെ ഏതോ മാന്ത്രികലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
മനുഷ്യന്റെ ഉടലും പാമ്പിന്റെ തലയുമുള്ളവർ അല്ലെങ്കിൽ അരക്കു കീഴ്ഭാഗം സർപ്പങ്ങളെപ്പോലെയുള്ളപാതി മനുഷ്യരേപ്പോലുള്ളവർ
അവരുടെ ലോകത്തിൽ ഒരു സിംഹാസനത്തിൽ അവരേപ്പോലെ താനും.
അവിടത്തെവിസ്മയ കാഴ്ച്ചകളിലൂടെ ഊളിയിട്ടുണരുന്ന രാവുകൾ.
വിളക്കുവെച്ച് സന്ധ്യാനാമം ജപിച്ചു പതിവിലും കുടുതൽ ഉൻമേഷത്തോടെ ഒരുക്കങ്ങളിലേക്ക് ശ്രദ്ധയുന്നുമ്പോൾ പതിവിലും കൂടുതൽ ചൈതന്യം തന്നിൽ നിറയുന്നതായി തോന്നി.
ശരിക്കുമോർക്കുന്നു ഇതുപോലൊരു സന്ധ്യക്ക് പരിപൂണ്ണ നഗ്നയായിനിന്നു കുളിക്കുമ്പോൾ ഒരു ചൂളംവിളികേട്ടത്,
അന്നു വൈകിട്ട് അമ്മയോട് താഴത്തേലെചെമ്പി പറയുന്നത് കേട്ടിരുന്നു ശരിക്കും ലക്ഷ്മിദേവി തന്നെയാണ് തമ്പ്രാട്ടി ഇവിടത്തെകുട്ടി,
ഇത്രേം ചേലുള്ള ഒന്ന് ഈ കരേല് ഇല്യമ്പ്രാട്ട്യേ..
തന്നെ ഉഴിയുന്ന കണ്ണുകളിലെ ഭാവങ്ങളിൽ തിരിച്ചറിഞ്ഞിട്ടുണ്ട് പലപ്പോഴുമെങ്കിലും നേരിട്ടു കേൾക്കുമ്പോഴുള്ള സുഖത്തിൽ ഈറനോടെ സ്വയം വിലയിരുത്തുമ്പോഴാണാ ചൂളം വിളി കേട്ടത് കുളിമുറിയുടെ മൂലയിൽ കഴുക്കോലിൽ ഞാന്ന് തന്നെനോക്കിയിരിക്കുന്നൊരു പാമ്പ്
ഒച്ചയെടുത്ത് നിലവിളിച്ചതോർമ്മയുണ്ട്.
അതിനു ശേഷം വീട്ടിൽ വിലക്കുകളായിരുന്നു. കുളിക്കുമ്പോപ്പോലും തുണിയുടുത്ത് അടക്കവും ഒതുക്കവുമായി എന്നാലും തന്നെ പിന്തുടരുന്ന ഒരദൃശ്യസാന്നിദ്ധ്യം എപ്പോഴും മനസ്സിനെപ്പേടിപ്പിച്ചു കൊണ്ടിരുന്നു,
തന്നെയുമല്ല തനിക്കു മാത്രം കാണുന്ന തരത്തിൽ ഞൊടിയിടയിൽ മിന്നിമറയുന്ന ആ സർപ്പത്തെ മറ്റാരും കണ്ടിട്ടുമില്ല.
ഒരു രാത്രി സ്വപ്നങ്ങൾക്കു തെളിവായി തുടയിലും മാറിടത്തിലും വരിഞ്ഞുമുറുകിയ പാട് കണ്ടില്ലായിരുന്നുവെങ്കിൽ അമ്മ പോലുമെന്നെ സംശയിച്ചേനേ,
അങ്ങിനെയാണ് പ്രശസ്ത ജ്യോൽസ്യനായ വാരിയർ വന്നത്.
കഷണ്ടിയുള്ള, വിരിഞ്ഞ മാറിടത്തിലെ രോമങ്ങളെല്ലാം നെരച്ച മുറുക്കാൻ സദാ ചവയ്ക്കുന്ന അറിയപ്പെടുന്നൊരു പ്രശ്നം വെപ്പുകാരൻ.
കാര്യങ്ങൾ ചോദിച്ചറിഞ്ഞ് കവടി നിരത്തി ആ ബലിഷ്ഠകായൻ മുഖത്തെയും തലയിലെയും വിയർപ്പു തുടച്ച് ഇടനെഞ്ചിലെ വെളുത്ത രോമം വേദനിപ്പിക്കും വിധം പിടിച്ചു വലിച്ച് അൽപ്പനേരം മിണ്ടാതിരുന്നു.
നാഗരാജന്റെ ശക്തമായ സാന്നിദ്ധ്യം കാണുന്നു അവകാശപ്പെട്ടതെന്തോതേടിയുള്ള വരവാണ് കൊണ്ടേപോകു...
ചുറ്റും കൂടിയ മുഖങ്ങളിലെ നിശബ്ദതക്കും ഭയത്തിനും കത്തിച്ചു വെച്ച ചന്ദനത്തിരിയുടെ ധൂമ വലയങ്ങൾ പോലും സർപ്പ രൂപം പ്രാപിക്കുന്നതിന്റെ, കൂർത്ത ഭയത്തിന്റെ മറ പൊളിച്ച് അദ്ദേഹം തന്നെ പറഞ്ഞു.
ഇരുപത്തൊന്നുദിവസം കുട്ടി ഗരുഡനെ ഭജിക്കട്ടെ, കഠിനവ്രതം തന്നെ വേണ്ടി വരും തൽക്കാലം ഉഴിഞ്ഞുവെച്ച് പരിഹാരമാർഗ്ഗം തേടാം.ഒരു ചരടും ധരിക്കണം. വീടിനു ചുറ്റും പാൽക്കായം തെളിക്കുക, പച്ചമുരിങ്ങാ കൊമ്പുകൾ തൊടിയിലും വീടിനു ചുറ്റും ഇട്ടോളു.
ആരേയും മോഹിപ്പിക്കുമെന്ന് കരുതിയ സ്വന്തം സൗന്ദര്യം ശാപമായിമാറിയ വിധിയുടെ
ഉമിത്തീചൂടിൽ ഉള്ളം പൊള്ളുകയായിരുന്നു.
പിന്നീട് എല്ലാറ്റിനോടും വിരക്തിയായിരുന്നു "മേനോത്തെ പാമ്പ് ചുറ്റിയ പെണ്ണിനെ " കാണാൻ കാഴ്ച്ചക്കാരും കുറവല്ലായിരുന്നു.
എത്ര പഠിച്ചാലും മനസ്സിൽ പതിയാത്ത ചെല്ലുമ്പോഴൊക്കെയും മുറിഞ്ഞ് ഫലമില്ലാതായ പ്രാർത്ഥനാ മന്ത്രത്തിന് മന:ശാന്തിനേടിത്തരാനായില്ല ഇപ്പോ ശരിക്കും സദാസമയവും ഒരുനാഗകന്യകയാവാൻ മനസ്സുകൊതിക്കുന്ന പോലെ.
അണിഞ്ഞൊരുങ്ങലിൽ ഇഷ്ടക്കേട് വിളിച്ചറിയിക്കുന്ന മുഖവുമായി അമ്മയും.
നാളെ രാവിലെ തുടങ്ങുന്ന ഒഴിപ്പിക്കൽ ചടങ്ങിന്റെ അവസാനവട്ട ഒരുക്കവും പൂർത്തിയാക്കി കിടക്കുമ്പോൾ വളരെ വൈകിയിരുന്നു.
നിദ്രക്കിടയിൽ അറിയാതെ ഇഴഞ്ഞെത്തി കാൽവിരലുകളിൽ ചുംബിച്ച് പതിയെ കാലുകൾക്കു മുകളിലേക്ക് കയറുന്ന തണുത്ത ചെതുമ്പലിന്റെ ഉരസിക്കയറുന്ന അറപ്പു പോലും ഒരനുഭൂതിയായി മാറിയപ്പോൾ ഉൾപ്പൂവിനുള്ളിലെ തേൻ തുള്ളികൾ ഇട കീറിയനാവ് ഇരട്ടി സുഖം സമ്മാനിച്ച് നുകരുമ്പോൾ നിർവൃതിയാൽ സ്വയം മറന്ന് മനംമയക്കുന്ന മാന്ത്രിക ഗന്ധത്തിൽ ബോധാവബോധങ്ങളുടെ അതിശയിപ്പിക്കുന്ന താഴ്‌വരകളും പൂത്തുലഞ്ഞ നക്ഷത്രങ്ങൾക്കുമിടയിലൂടെ ഉയർന്നുപൊങ്ങി
അറ്റം കാണാനാത്ത കൊടുമുടിക്കു മുകളിൽ വർദ്ധിതവീര്യത്തോടെ ചുറ്റിവരിഞ്ഞ് വാലുകളിൽ നിവർന്ന് ഫണമുയർത്തിയാടുന്ന രതികാമനകളിൽ സ്വയമലിയുമ്പോൾ
മനസ്സിന്റെ ഉള്ളിലെവിടെയോ പുള്ളുവക്കുടത്തിന്റെ താളത്തിൽ കവുങ്ങിൻ പൂക്കുല തലവഴിച്ചുറ്റി അഴിച്ചിട്ട മുടി കൊണ്ട് കളം മായ്ക്കുന്ന ഒരു ബാലിക...
ഓട്ടുമണിനാദം പോലെ "നാളെ വൈകീട്ടത്തെ ചടങ്ങുകൾക്കവസാനം നിന്റെ കന്യാത്വം നഷ്ടപ്പെടും പിന്നീട് എനിക്കു നിന്നെ സ്പർശ്ശിക്കാനാവില്ല,നിന്നെ ഞാൻ കൊണ്ടു പോകുന്നു എന്റെ കൂടെ വരിക" കാതിലമർന്നവസാനിച്ച സ്വരത്തിനൊപ്പം നെറുകയിൽ കിട്ടിയ ചുംബനത്തോടൊപ്പം അവളും.
Babu Thuyyam
23/01/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo