Slider

നിരപരാധി. (മിനിക്കഥ)

0
നിരപരാധി. (മിനിക്കഥ)
ഭാര്യയുടെ മിസ്ഡ് കോൾ കണ്ടപ്പോഴാണ് പ്രാതലിനുള്ള സാധനങ്ങൾ ഒന്നും വാങ്ങിയില്ലാ എന്നോർത്തത്.ഇപ്പോൾ സമയം രാത്രി 9.30. കടകളെല്ലാം അടച്ചിട്ടുണ്ടാകും.സാധാരണ അങ്ങാടിയിലേക്കിറങ്ങുന്നത് പോലെ ഇറങ്ങിയതാണ് അന്നും.
സുഹൃത്തിന്റെ ബന്ധുവിനെ സന്ദർശിക്കാനാണ് ആശുപത്രിയിലെത്തിയത്. രോഗിയുടെ കൂടെയുള്ളയാൾക്ക് അത്യാവശ്യമായി പുറത്ത് പോകേണ്ടി വന്നപ്പോൾ സുഹൃത്ത് പകരം നിൽക്കേണ്ടി വന്നു. കൂടെ ഞാനും.
പലചരക്ക് കടക്കാരനെ വിളിച്ച് സാധനങ്ങൾ എല്ലാം ഓർഡർ ചെയ്തു. ഞാൻ എത്താൻ വൈകുമെന്നറിയിച്ചപ്പോൾ സാധനങ്ങൾ എല്ലാം പച്ചക്കറിസ്റ്റാന്റിന്റെ അടിയിൽ വയ്ക്കാമെന്ന് കടക്കാരൻ പറഞ്ഞു.
അങ്ങാടിയിൽ എത്തിയപ്പോൾ പന്ത്രണ്ട് മണിയായിരുന്നു. ഒരൊറ്റ മനുഷ്യ ജീവിയെ പോലും കാണാനില്ല. സുഹുത്തിനോട് പോകാൻ ആവശ്യപ്പെട്ട് ഞാൻ സാധനങ്ങൾ വച്ച കടയിലേക്ക് നടന്നു.സുഹൃത്തിന് രാവിലെ എയർപോർട്ട് ട്രിപ്പുള്ളതിനാൽ സമയം കളയണ്ടാ എന്ന് ഞാൻ പറയുകയായിരുന്നു.
പല ചരക്ക് കടയിലെ പുറത്തെ പച്ചക്കറിത്തട്ടുകൾക്കിടയിൽ നിന്ന് എന്റെ സാധനങ്ങൾ എടുത്തു കൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ ഒരു വണ്ടി വന്ന് ബ്രേക്കിട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ രണ്ട് മൂന്ന് പോലീസുകാരുണ്ട് ചാടിയിറങ്ങുന്നു.
എന്തെങ്കിലും ഒന്ന് പറയാൻ കഴിയുന്നതിന് മുന്നേ മുഖമടച്ചുള്ള ആദ്യ പ്രഹരം. തല കറങ്ങുന്നത് പോലെ.പിന്നെ എന്നെ ജീപ്പിന്റെ പിന്നിലേക്ക് വലിച്ചിട്ടു. ജീപ്പിനുള്ളിൽ നിന്നും പ്രഹരം തുടർന്നു.പിന്നെ ചവിട്ടിക്കൂട്ടി സ്റ്റേഷനിലെ ഒരു മൂലയിലേക്കിട്ടു.
പിറ്റേന്ന് വൈകുന്നേരമാണ് ഞാൻ സ്റ്റേഷനിലുണ്ടെന്ന് എല്ലാവരും അറിയുന്നത്.
അടുത്തിടെയായി ജ്വല്ലറി കുത്തിത്തുറന്നുള്ള മോഷണം പതിവായിരിക്കുന്നു. ഈ പോലിസ് സ്റ്റേഷൻ പരിധിയിലെ ഒരു ജ്വല്ലറിയിൽ കവർച്ച നടത്തിയിട്ട് അധികം ആയിട്ടില്ല. അതിന്റെ പ്രതികളെക്കുറിച്ച് ഒരു തുമ്പും ഇതുവരെ കിട്ടിയില്ല.അതിന്റെ ഈർഷ്യയിലിരിക്കുകയാണ് സ്ഥലം പോലീസ്.
ദിവസങ്ങൾക്ക് ശേഷം എന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ഞാൻ ഒരു നിത്യരോഗിയായിക്കഴിഞ്ഞിരുന്നു.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo