"പെണ്ണുകാണാൻ ചെന്നപ്പോൾ അവൾ അകത്തു നിന്ന് വിളിച്ചു പറഞ്ഞത്....
" എനിക്ക് ആ വന്ന ചെക്കനെ ഇഷ്ടമായില്ല..."
"പതുക്കെ പറയെടീ അസേത്ത ആ ചെറുക്കൻ എന്തു വിചാരിക്കും..."
അവളുടെ അമ്മയുടെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു...
"എനിക്ക് ഈ കറുത്ത ചെറുക്കന്മാരെ ഇഷ്ടമല്ലെന്ന് പറഞ്ഞട്ടില്ലേ..ഞാൻ വെളുത്തതാ...എന്റെ സൗന്ദര്യത്തിനു പറ്റിയവരെ മതി...അല്ലെങ്കിൽ ഞങ്ങൾ പോകുമ്പോൾ ആരെങ്കിലും കളിയാക്കും..രാവും പകലും പോകുന്നെന്ന്..."
"എടീ.അസത്തേ നിന്റെ അച്ഛൻ സമ്പാദിച്ചു വെച്ചിട്ടില്ലൊന്നും.നല്ലൊരു ചെക്കന്റെ ആലോചന ഒത്തു വന്നപ്പോൾ അഹങ്കാരമല്ലേ.മനസിന്റെ വെളുപ്പാണു വലുത്.നീ വേഗം ഒരുങ്ങിവാ...."
"ഞാൻ വരില്ല ..."
അകത്തു നിന്നും ഈ പ്രാവശ്യം ശബ്ദം കുറച്ചു ഉച്ചത്തിൽ നിന്നുയർന്നു...
അപമാനഭാരത്തിൽ എന്റെ തലതാണു.ബ്രോക്കറിനോടൊന്നും മിണ്ടാതെ ഞാൻ പുറത്തേക്കു നടന്നു...
കല്യാണം വേണ്ടെന്നുവെച്ച് നടന്നതാണ്.വീട്ടിലെ ഇളയതുങ്ങളായ അനിയത്തിമാരെയും ഒരു അനിയനെയും രക്ഷപ്പെടുത്താനായി ഇരുപതാമത്തെ വയസ്സിലെ ഞാൻ പ്രവാസിയായി....
അമ്മ മരിച്ചതിനു ശേഷം അച്ഛൻ മറ്റൊരു കല്യാണം ചിന്തിക്കാഞ്ഞത് മറ്റൊരു സ്ത്രീവന്നു തന്റെ മക്കളെ കുട്ടിതട്ടുന്നത് കാണുവാൻ മനസില്ലാത്തതിനാൽ ആയിരുന്നു...
അച്ഛന്റെ കഷ്ടപ്പാടുകൾക്കിടയും മക്കളെ നല്ല രീതിയിൽ വളർത്തുവാനും വിദ്യാഭ്യാസം നൽകുവാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു....
താൻ ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട പണം കൊണ്ട് സഹോദരങ്ങളെ രക്ഷപ്പെടുത്തി...പ്രായം മുപ്പത്തിയഞ്ച് ആയതിനാൽ ഇനിയൊരു കല്യാണത്തിനു മടിച്ചത് തന്നെ...
"എന്റെ കാലശേഷം നിനക്കാരെന്ന അച്ഛന്റെ ചോദ്യം എന്നെ മാറ്റി ചിന്തിപ്പിച്ചു..."
"നല്ലൊരു പെൺകുട്ടീടെ ആലോചനയുണ്ട്.സാധു കുടുംബമാണ്. സ്ത്രീധനം കിട്ടില്ല.പിന്നെ പെണ്ണിനു പ്രായം ഇരുപത്തി മൂന്നേയുളളൂ.വീട്ടുകാർക്കു പെണ്ണിനെ എങ്ങനെ എങ്കിലും കെട്ടുവിട്ടാൽ മതിയെന്നാണു ചിന്ത്..."
ബ്രോക്കറുടെ വാചാലതയിൽ അച്ഛൻ മറ്റൊന്നും ചിന്തിച്ചില്ല..മകനൊരു കുടുംബമായി കാണാൻ മാത്രം ആ പാവം ആഗ്രഹിച്ചത്.അച്ഛന്റെ നിർബന്ധപ്രകാരം പെണ്ണുകാണാൻ വന്നപ്പോൾ അനുഭവം ഇതും....
വീട്ടിലെത്തുമ്പോൾ ചാരു കസേരയിൽ ചാരി അച്ഛൻ കിടക്കുന്നു..അച്ഛനെ വിഷമിപ്പിക്കണ്ടെന്നു കരുതി പെണ്ണിനെ ഇഷ്ടമായില്ലെന്നു പറഞ്ഞു....
വീണ്ടും പ്രവാസിയാകാൻ ആഗ്രഹമില്ലാത്തതിനാൽ നാട്ടിൽ തന്നെയൊരു പലചരക്കുകട തുടങ്ങിയത്.തെറ്റില്ലാത്ത വരുമാനം ഉണ്ടായി.പിന്നെയും കുറച്ചു ആലോചനകൾ വന്നെങ്കികും അവയെല്ലാം എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കി...
ആയിടക്കാണൊരു ദിവസം അപ്രതീക്ഷിതമായി ഒരുകാൾ ഫോണിൽ വന്നത്.
ഒരുപെൺസ്വരം..
"എനിക്കൊന്നു കാണണം മാഷേ.എപ്പോഴാണു സൗകര്യം.മാഷിനു എന്നെയറിയില്ലെങ്കിലും എനിക്ക് ആളെ അറിയാം.ഇവിടെ വരുമ്പോൾ എല്ലാം വിശദമായി പറയാം..."
കാണേണ്ട സ്ഥലവും സമയവും പറഞ്ഞു കൊടുത്തു. പരിചയമുള്ള ആരെങ്കിലും ആയിരിക്കും....
ഞായറാഴ്ച ദിവസമാണ് സന്ദരശനത്തിനായി തിരഞ്ഞെടുത്തത്..മണ്ണാറശ്ശാല അമ്പലത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച...
കാവുകളും നാഗപ്രതിഷ്ഠകളും നിറഞ്ഞ അമ്പലം മനസിനു തെളിർമയും കുളിർമയും നൽകുന്ന അന്തരീക്ഷമായിരുന്നു...
എത്ര തിരക്കു ഉണ്ടായാലും ശാന്തതയും സർപ്പക്കാവും മണ്ണാറശ്ശാലയുടെ മനോഹരമായ പ്രത്യേകതയാണ്...
അമ്പലത്തിനു മുമ്പിൽ ഞാൻ അവൾക്കായി കാത്തു നിന്നു.പരസ്പരം തിരിച്ചറിയാൻ അടയാളവും പറഞ്ഞു കൊടുത്തിരുന്നു..ആവശ്യം ഉണ്ടായാൽ ഫോണും ചെയ്യാമല്ലോ...
കാത്തു നിന്നു അരമണിക്കൂർ. വെളുത്തതും സുന്ദരിയുമായൊരു പെൺകുട്ടി വന്നു ഇതല്ലേ സനൂജ് എന്ന് തിരക്കി....
"ഞാൻ... ശ്രീജി...."
അവളു പേരു പറഞ്ഞു..
"വിരോധമില്ലെങ്കിൽ നമുക്ക് അമ്പലത്തിൽ തൊഴുതിട്ട് വരാം..."
ഞാൻ പറഞ്ഞപ്പോൾ അവൾ കൂടെ വന്നു..നാഗദൈവങ്ങളെ തൊഴുതിട്ട് അപ്പൂപ്പൻ കാാവും അയ്യപ്പനെയും ഭദ്രയെയും തൊഴുത് സർപ്പക്കാവിന്റെ വന്യത ഞങ്ങൾ ആസ്വദിച്ചു...
അവിടെവെച്ചാണു കൂടുതൽ പരിചയപ്പെടുന്നത്...
"ചേട്ടൻ പെണ്ണുകാണാൻ വന്ന ആ പെൺകുട്ടി ആണു ഞാൻ..."
അവളതു പറഞ്ഞെങ്കിലും എന്നിൽ ഭാവഭേദമുണ്ടായില്ല....അവൾ തുടർന്നു കൊണ്ടിരുന്നു....
"ചേട്ടൻ ക്ഷമിക്കണം. ഞാൻ അന്നൊക്കെ പറഞ്ഞതിനു.അതിനെനിക്കു വ്യക്തമായ കാരണങ്ങൾ ഉണ്ട്.....
ഞാനവളെ സാകൂതം നോക്കി കൊണ്ടിരുന്നു...
" എനിക്കൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു. പറഞ്ഞ സ്ത്രീധനം കൊടുക്കാൻ കഴിയാഞ്ഞതും എനിക്ക് ചൊവ്വാദോഷമുളളതും വിവാഹം മുടങ്ങാൻ കാരണമായി..പിന്നെ ആസ്ത്മായുടെ അസുഖം ചെറുതായിട്ടുണ്ട്..."
അവൾ തെല്ല് നിർത്തീട്ട് വീണ്ടും തുടർന്നു...
"ഇരുപതാമത്തെ വയസ്സുമുതൽ ആലോചന വരുന്നു.ഒരുങ്ങി ഇറങ്ങി നിന്നു കൊടുത്തു മടുത്തു.പതിയെ വീട്ടുകാർ ഇതൊക്കെ മറച്ചുവെച്ചു.അറിഞ്ഞുകൊണ്ട് ആരെയും ദ്രേഹിക്കാൻ എനിക്കു കഴിയില്ല. നിറമൊന്നും എനിക്ക് പ്രശ്നമായിരുന്നില്ല.അറിഞ്ഞുകൊണ്ടു തന്നെയാണ് അങ്ങനെ അന്നൊക്കെ പറഞ്ഞത്.ഇനിയൊരാളുടെ മുന്നിൽ അണിഞ്ഞൊരുങ്ങി വിലപേശൽ നാടകത്തിനില്ല.ചേട്ടൻ ക്ഷമിക്കണം...."
യാത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു...
"ശ്രീജിയവിടൊന്നു നിന്നേ...."
"ഇനിയെന്തന്ന ഭാവത്തിൽ അവൾ തിരിഞ്ഞു നിന്നു...
" വിലപേശൽ ഇല്ലാതെ,,,, ചൊവ്വയും ശനിയും അസുഖവും പ്രശ്നമാക്കാതെ...ഞാൻ വിളിച്ഛാൽ എന്റെ ജീവിതത്തിലേക്കു കടന്നു വരാൻ ഇയാൾക്കു കഴിയുമോ...പൊന്നുപോലെ നോക്കാമെന്ന് ഉറപ്പു പറയില്ല..ഉളളതു കൊണ്ട് ഓണം പോലെ അന്തസ്സായി പോറ്റാൻ കഴിയുമെനിക്ക്.പരസ്പരം മനസുകൾ ഷെയർ ചെയ്യാൻ കഴിയുമെങ്കിൽ തനിക്കെന്റെ ജീവിത പങ്കാളിയാകാം...."
നിറഞ്ഞു പെയ്തവൾ...തലയാട്ടി സമ്മതമെന്ന് അറിയിച്ചു...
എന്റെയുളളിലും ശാന്തമായൊരു തണുപ്പ് അനുഭവപ്പെട്ടു....
അച്ഛന്റെയും സങ്കടത്തിനു ഉത്തരം കിട്ടിയതിനാൽ...."
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക