വികാരങ്ങളില്ലാത്ത മനുഷ്യപ്പാവകൾ
-----------------------------------------------------------
-----------------------------------------------------------
തെല്ലൊരാശങ്കയോടെയാണ് അവളുടെ നമ്പർ ഡയൽ ചെയ്തത്.. ഇന്നവൾ വരുമെന്ന്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിളിച്ചപ്പോൾ അവളുടെ ഉമ്മ പറഞ്ഞിരുന്നു.. ഞാൻ കല്യാണത്തിൽ പങ്കെടുക്കാത്തതിന് പരിഭവമൊരുപാട് പറയാനുണ്ടാകുമവൾക്ക്.., തീർച്ചയായും അങ്ങനെ തന്നെ വേണമല്ലോ... ഓർമ്മ വെച്ച നാൾ മുതൽ ഒരുമിച്ച് കളിച്ച് വളർന്ന കളിക്കൂട്ടുകാരിയുടെ, അല്ല കൂടപ്പിറപ്പിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിയാത്തത് വലിയൊരു നഷ്‌ടം തന്നെയാണെന്നെനിക്കറിയാം.. ഇന്നിപ്പോൾ വിളിക്കുമ്പോൾ അവൾക്കൊരുപാട് വിശേഷങ്ങൾ പറയാനുണ്ടാകും.. പുതിയ വീടിനെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചുമെല്ലാം വിശേഷങ്ങൾ അവളുടെ നാക്കിൻ തുമ്പിൽ കിടന്ന് തുള്ളിക്കളിക്കുന്നത് ഞാൻ മനസ്സിൽ കാണുന്നുണ്ട്..
കല്യാണത്തലേന്ന് അവളെ വിളിച്ചപ്പോൾ, ശബ്ദമിടറിക്കൊണ്ട് " നീ ഇന്നെങ്കിലും വരുമെന്ന് കരുതിയിരിന്നു " എന്നവൾ പറഞ്ഞപ്പോൾ, യഥാർത്ഥത്തിൽ അത് കൊണ്ടതെന്റെ ഇടനെഞ്ചിലായിരുന്നു.. എങ്കിലും ഒരു പ്രവാസിയുടെ നിസ്സഹായാവസ്ഥ അവൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നത് കൊണ്ടാകാം.., കൂടുതലൊന്നും പറഞ്ഞ് അവളെന്നെ വിഷമിപ്പിച്ചില്ല..
ബന്ധുക്കളൊന്നുമല്ലാതിരുന്നിട്ടും ഞങ്ങളുടെ വീടിന്റെ അതിർത്തി തിരിക്കുന്ന ചെങ്കൽ മതിലായിരുന്നു ഞങ്ങളുടെ മനസ്സുകൾക്കിടയിലുള്ള വഴിദൂരം.. ബോബനും മോളിയും എന്ന് നാട്ടുകാർ കളിയാക്കി വിളിക്കുമ്പോഴും അവൾ എന്നെ നോക്കി ചിരിച്ചു.. ഞാനും അവളെ നോക്കി ചിരിച്ചു.. ആ ചിരികളിൽ കളിയാക്കലുകളെല്ലാം അലിഞ്ഞിറങ്ങിപ്പോയി...
ബാല്യം പിന്നിട്ട് കൗമാരത്തിലെത്തിയപ്പോൾ പലരും സംശയക്കണ്ണുളോടെ നോക്കി, ചോദ്യ ശരങ്ങളെയ്തു.. അന്നും അവൾ പറഞ്ഞു...
" നീ പേടിക്കേണ്ടടാ.. നിന്നൊന്നും ഞാൻ പ്രേമിക്കില്ല.. ഒരുപാട് യാത്ര ചെയ്യുന്ന ഒരാളെ ഞാൻ സ്നേഹിക്കും.. എന്നിട്ട് ഞങ്ങളുടെ കല്യാണം കഴിഞ്ഞ ശേഷം എപ്പോഴും എവിടേക്കെങ്കിലുമൊക്കെ യാത്ര പോകും.. ലോകം മുഴുവൻ ഞങ്ങൾ ചുറ്റിയടിക്കും.. വേണമെങ്കിൽ നിനക്ക് ഞങ്ങൾ ഫോട്ടോ അയച്ച് തരാം.. " .. മെലിഞ്ഞ് നീണ്ട മൂക്കും ചുളിച്ച് അവൾ കൊഞ്ഞനം കുത്തി പറയുമ്പോൾ മൂക്കിനിട്ട് ഒരു ഇടി കൊടുക്കാനായിരുന്നു തോന്നിയിരുന്നത്.. പിന്നെ, അത് വീട്ടിലെത്തുമ്പോഴേക്കും പറഞ്ഞ് പെരുപ്പിച്ച് ഉമ്മാന്റെ കയ്യിൽ നിന്നും എനിക്ക് കണക്കിന് വാങ്ങിത്തരുമെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് ഞാൻ ക്ഷമിച്ച് നിന്നു...

" അല്ലേലും ആർക്ക് വേണം നിന്നെ.. വെള്ളപ്പാറ്റ പോലെവിറളി വെളുത്ത നിന്നെ കെട്ടുന്നതിനേക്കാളും നല്ലത് മൊയ്തുക്കാന്റെ മോൾ സലീനയെ കെട്ടുന്നതാണ്.. അവളെന്താ മൊഞ്ച്. നിന്റെ മൂക്ക് നോക്ക്, പാടത്തിരിക്കുന്ന കൊറ്റിയുടെ ചുണ്ട് പോലെ.., നീണ്ട് മെലിഞ്ഞ്... അയ്യേ... " ... ഇത് പറഞ്ഞ് തീരുമ്പോഴേക്കും അവൾ തനി സ്വരൂപം പുറത്തെടുക്കും... ഞങ്ങൾക്ക് മാത്രമറിയാവുന്ന, ഞങ്ങൾ മാത്രം പരസ്പരം വിളിക്കുന്ന ഇരട്ടപ്പേരുകൾ വിളിച്ച് അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞ് നടക്കും.. ആ പോക്കിന് നിമിഷ നേരത്തെ ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്നെനിക്കറിയാവുന്നത് കൊണ്ട് ഞാൻ അവിടെ തന്നെ നിൽക്കും.. തിരിഞ്ഞ് വന്ന് എന്റെ മുഖത്ത്, അവളുടെ നീണ്ട് കൂർത്ത ചൂണ്ടുവിരലിലെ നഖം കൊണ്ട് കുത്തി പറയും..,,,
" ഞാൻ പോയിട്ട് വേണം ലേ നിനക്ക് സലീനാനെ വായ്നോക്കാൻ.. നിന്നെ അങ്ങനെ വിടൂല മോനെ.. " ......
സ്വപ്‍നങ്ങളായിരുന്നു അവളുടെ ഹൃദയം മുഴുവൻ.. അതും യാത്രകൾ മാത്രം നിറഞ്ഞ ഒരു സ്വപനക്കൊട്ടാരം.. എന്നും രാവിലെ അവളെന്റെ വീട്ടിലേക്ക് വരുമ്പോഴേക്കും തലേന്നത്തെ അവളുടെ സ്വപ്‍നം കേൾക്കാൻ ഞാനും ഉമ്മയും റെഡിയായിട്ടിരിക്കും.. ഇന്നേവരെ കേൾക്കാത്ത ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള സ്ഥലങ്ങൾ അവൾ സ്വപ്നത്തിലൂടെ പോയി കണ്ടത് വള്ളി പുള്ളി തെറ്റാതെ മുഴുവൻ ഞങ്ങളെ പറഞ്ഞ് കേൾപ്പിക്കും..
ഉമ്മ പോയിക്കഴിഞ്ഞാൽ അവൾ പറയും,
"ഞാനും ന്റെ ഇക്കയും കൂടി ഞങ്ങളുടെ ഹണിമൂൺ ഇങ്ങോട്ട് പോകും... " ..
ഓരോ ദിവസവും കൂടുന്തോറും സ്വപനങ്ങളും അവളുടെ ഹൃദയങ്ങളിൽ കുമിഞ്ഞ് കൂടാൻ തുടങ്ങി. ഒപ്പം യാത്രകളുടെ എണ്ണവും..........

" ഹലോ.." നേർത്ത അവളുടെ ശബ്ദം ഫോണിന്റെ മറു തലക്കൽ ഉയർന്നപ്പോൾ,
" മണവാട്ടീ.. " എന്നൊന്ന് നീട്ടി വിളിച്ചു.. കളിയാക്കി വിളിച്ചതാണെങ്കിലും,
" എന്താടാ.." എന്ന അവളുടെ മറുപടിയിൽ എന്തൊക്കയോ നിഴലിക്കുന്നതായി എനിക്ക് തോന്നി..
" ഔ.. ഒരു മിന്ന് കെട്ടിയപ്പോഴേക്ക് പെണ്ണിന്റെയൊരു അഹങ്കാരം... " തെല്ല് പരിഹാസത്തോടെ അവളെ വാക്ക് കൊണ്ടൊന്ന് തോണ്ടിയപ്പോൾ ഒരു ചെറു ചിരിയായിരുന്നു മറുപടിയായെത്തിയത്..

ഒന്ന് പറഞ്ഞാൽ രണ്ടെണ്ണം തിരികെ പറയുന്ന അവൾ ഇത്ര പെട്ടെന്ന് മാറിയതോർത്ത് ഒരു വേള ഞാനും അതിശയിച്ച് പോയി... ഒരു കല്യാണം കഴിയുമ്പോഴേക്കും ഇങ്ങനൊക്കെ ആളുകൾ മാറി വരുമോ എന്ന് ഞാനൊന്നിരുത്തി ചിന്തിച്ചു ..
ഞാൻ അവളോടെന്തൊക്കെയോ ചോദിച്ചു.. അവൾ തിരിച്ചെന്നോടെന്തൊക്കെയോ പറഞ്ഞു... എങ്കിലും, കേൾക്കാൻ കൊതിച്ചതല്ല കേൾക്കുന്നതെന്ന് മനസ്സെന്നോട് മന്ത്രിച്ച് കൊണ്ടേയിരുന്നു....
" അല്ല പെണ്ണേ... നിങ്ങളെവിടെയൊക്കെ പോയി.. എന്താ നിന്റെ കെട്ട്യോന്റെ വിശേഷം..."...
എന്റെ ചോദ്യങ്ങൾ അവൾക്കിഷ്‌ടപ്പെടാത്തത് കൊണ്ടാണെന്ന് തോന്നുന്നു, അവൾ പിന്നൊന്നും മിണ്ടിയില്ല...
എന്റെ ചോദ്യങ്ങൾ അവൾക്കിഷ്‌ടപ്പെടാത്തത് കൊണ്ടാണെന്ന് തോന്നുന്നു, അവൾ പിന്നൊന്നും മിണ്ടിയില്ല...
" ഹലോ.. " എന്നൊന്നുറപ്പിച്ച് പറഞ്ഞപ്പോൾ,
" പറയെടാ.. കേൾക്കുന്നുണ്ട്.. " എന്ന് അങ്ങേ തലക്കൽ നിന്നൊരു നേർത്ത ശബ്ദം കേട്ടു.. ഉപ്പുരസമുള്ള കണ്ണീരിന്റെ അകമ്പടി ആ വാക്കുകൾക്കുള്ളതായി എനിക്ക് തോന്നി... പുഞ്ചിരി മാത്രം കണ്ട് ശീലിച്ച ആ മുഖത്തിലൂടെ കണ്ണുനീരൊലിച്ചിറങ്ങുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് സങ്കൽപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല.. അവളുടെ ചിണുങ്ങിക്കരച്ചിലുകൾക്കപ്പുറം പക്വമായൊരു തേങ്ങൽ ഇന്നേവരെ ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല...

" എന്താടാ നിനക്ക് പറ്റിയെ.." എന്ന് ചോദിച്ചപ്പോൾ അവളൊന്ന് ചിരിച്ചു.. വെറും രണ്ടേ രണ്ട് അക്ഷരം മാത്രം പുറത്ത് വന്നൊരു ചിരി..
" ചെക്കാ.. നീ വെറുതെ എന്നേപ്പോലെ സ്വപ്‍നം കണ്ട് കൂടെ കൂട്ടാൻ നിൽക്കണ്ടാട്ടോ.. അതൊക്കെ വെറുതെയാടാ.. .. " .. വാക്കുകൾ വീണ്ടും അവൾ തിരയുന്നതായി എനിക്ക് തോന്നി.. തോന്നിയതല്ല, സത്യം തന്നെയാണെന്ന് പിന്നീടെനിക്ക് മനസ്സിലായി... അടക്കിപ്പിടിച്ച ഒരേങ്ങലിൽ അവ ചിതറിത്തെറിച്ച് എന്റെ കാതുകളിൽ വന്നടിച്ചു...
പിന്നെയെന്തോ.. കാണുന്നതൊക്കെ എന്റെ മുമ്പിൽ വെറുമൊരു രൂപങ്ങളായി മാറി. ഇതൊന്നുമല്ല അവളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്.. വീണ്ടും ധൈര്യം സംഭരിച്ച് അവളോട് ചോദിച്ചു...
" നീ പറ.. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ... എല്ലാത്തിനും പരിഹാരമുണ്ട്.. നീയെന്താ കൊച്ച് കുട്ടികളെ പോലെ.. അയ്യേ.. " ... പറഞ്ഞ് തീരുമ്പോഴേക്ക് എന്റേയും ശബ്ദമിടറിയിരുന്നു.. കാരണം, എന്റെ ഇത്ത കഴിഞ്ഞാൽ പിന്നെയുള്ള പെങ്ങളാണ് എനിക്കവൾ.. ആ ചങ്ക് പിടഞ്ഞാൽ എന്റേയും ഹൃദയം നോവും...
" ഒന്നൂല്ലെടാ.. ഞാൻ ഹാപ്പിയാണ്... ന്റെ ഇക്കാനെ കാണാൻ നിന്നെക്കാളും ചന്തമുണ്ടല്ലോ... പിന്നെ, നിന്റെ ആ കാമുകി ഉണ്ടല്ലോ.. സലീന.. ഓൾടെ കല്യാണം ഉറപ്പിച്ചു.. മോനിനി വേറെ ആരെങ്കിലും കെട്ടാൻ നോക്ക്.. പിന്നേടാ.. കെട്ടിക്കഴിഞ്ഞാൽ അവളുടെ ഇഷ്ടങ്ങളൊക്കെ ഒന്ന് ചോദിച്ചറിയണം.. അവൾ കണ്ട സ്വപ്നങ്ങളൊക്കെ ഒന്ന് കേട്ട് തീർക്കണം.. അവൾ ചിറക് വെച്ച യാത്രകൾക്കൊക്കെ കൂട്ട് പോകണം.. അവളിൽ നിറഞ്ഞ സർഗ്ഗ വാസനകളെല്ലാം ഒന്ന് തൊട്ടറിയാൻ ശ്രമിക്കണം.. അവളുടെ ആഗ്രഹങ്ങൾക്ക് നിറം പകരാൻ കൂട്ടിരിക്കണം.. ഇതൊക്കെയാണെടാ പെണ്ണ് ആഗ്രഹിക്കുന്നത്.. ഇതിലൂടെയൊക്കെയാണ് സ്നേഹം പകുത്ത് നൽകേണ്ടത്.. സ്വന്തം ഇഷ്ടങ്ങളിലേക്ക് അവളെ മാറ്റുന്നതിന് പകരം, പരസ്പരം ഇഷ്‌ടങ്ങൾ പങ്ക് വെക്കാൻ ശ്രമിക്കണം.. അവിടെയാണ് സ്നേഹങ്ങൾ നിറയുന്നത്.. അല്ലാത്തത് വെറും അഡ്ജസ്റ്റ്മെന്റ് ജീവിതം മാത്രമാകും.. എങ്കിലും അവളൊന്നും മറുത്ത് പറയില്ല.. കീ കൊടുത്താൽ ഇളകിയാടുന്ന ഒരു കളിപ്പാവ പോലെ അവൾ വീണ്ടും കൈ കൊട്ടിച്ചിരിക്കും, തുള്ളിച്ചാടും.. നിന്റെ സന്തോഷങ്ങൾക്ക് വേണ്ടി അവൾ എല്ലാം മറക്കും... പക്ഷേ, വികാരങ്ങൾ മരിച്ച ഒരു മനുഷ്യപ്പാവയായി മാറിയിട്ടുണ്ടാകും, അപ്പോഴേക്കുമവൾ... "...
അവളുടെ വാക്കുകൾ ചെറു പുഞ്ചിരിയിൽ നിന്നും ഹൃദയം പൊട്ടുന്ന ഒരു അലറിക്കരച്ചിലിന്റെ വക്കിലേക്ക് തുഴഞ്ഞകലുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. പറഞ്ഞ് തീർത്ത അവളുടെ വാക്കുകൾക്ക് മുമ്പിൽ ഉത്തരം മെനയാനാകാതെ ഞാൻ നിന്ന് വിയർത്തു.. അതവൾ ഉൾക്കണ്ണ് കൊണ്ട് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു, കണ്ണീര് കൊണ്ട് സലാം പറഞ്ഞ് കൂടുതൽ ചോദ്യപ്പറച്ചിലുകളില്ലാതെ അവൾ ഫോൺ കട്ടാക്കി പോയി.., കല്ല്യാണം കഴിഞ്ഞ് ആഴ്ച്ചകൾക്ക് ശേഷം വീട്ടിലെത്തിയ മണവാട്ടിയെ കാണാൻ വന്നവർക്ക് മുമ്പിൽ കളിപ്പാവയാകാൻ.. വികാരങ്ങളില്ലാത്തൊരു മനുഷ്യപ്പാവയായി മാറാൻ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക