''ഗുൽഫി "
--------
--------
കിഷൻലാൽ ഒരേ ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി. മുന്നിലിരിക്കുന്ന ചായ തണുത്ത് പാട മൂടി ഇരിയ്ക്കുന്നു. അങ്ങ് ദൂരെ ശൂന്യതയിൽ ഏതോ ബിന്ദുവിൽ തറച്ച നോട്ടത്തിൽ നിന്ന് മിഴിയനക്കാതെ, മിഴിയടയ്ക്കാതെ ശിലാസമാനമായി അങ്ങിനെ ഇരിപ്പു തുടരുകയാണ് കിഷൻലാൽ എന്ന ബംഗാളി ചെറുപ്പക്കാരൻ.
ഇന്നലെ ഈ നേരത്തെല്ലാം എല്ലാ വരും കൂടെ കളിയാക്കി കൊല്ലുകയായിരുന്നു അവനെയെന്നകാര്യമാണ് എല്ലാവരുടേയും മനസ്സിൽ. ഇന്ന് മുതൽ കിഷൻലാലിന്റെ മധുവിധു തുടങ്ങുകയാണ് എന്നും പറഞ്ഞ് എല്ലാവരും ആർത്ത് ചിരിച്ചപ്പോൾ നാണം കൊണ്ട് അവന്റെ കറുത്ത മുഖം തുടുത്തു. സന്തോഷം കൊണ്ട് കണ്ണുകൾ തിളങ്ങി. അവന്റെ കറുത്ത നിറത്തെ കളിയാക്കി പറഞ്ഞു കറുപ്പിന് ഏഴഴകാണ്. ഏഴഴകുള്ള രാജകുമാരന് കിട്ടിയതോ നക്ഷത്ര കണ്ണുള്ള രാജകുമാരിയേയും.
ഞങ്ങൾ ഫോട്ടോയിൽ ആണ് കണ്ടത് കിഷന്റെ ഭാര്യയായ ഗുലാബിനെ. തിളങ്ങുന്ന നക്ഷത്ര കണ്ണുകളാണ് ആദ്യം മനസ്സിൽ പതിയുന്നത്. വെളുത്തു ചുവന്ന കാശ്മീർ ആപ്പിളിന്റെ നിറം, തക്കാളിക്കവിളുകൾ , ചുരുണ്ട മുടി, തേനോലിക്കും ചുണ്ടിലെ പഞ്ചാര ചിരിക്ക് പത്തരമാറ്റ് തിളക്കം.
വിവാഹം കഴിഞ്ഞതിന്റെ ഏഴാം നാൾ ബംഗ്ലാദേശിൽ നിന്ന് വിമാനം കയറിയതാണ് കിഷൻ. ഒമ്പതു മാസത്തിനു ശേഷം നാളെയാണ് കിഷൻ വീണ്ടും ഗുലാബിനെ കാണാൻ പോകുന്നത്.
വിവാഹം കഴിഞ്ഞതിന്റെ ഏഴാം നാൾ ബംഗ്ലാദേശിൽ നിന്ന് വിമാനം കയറിയതാണ് കിഷൻ. ഒമ്പതു മാസത്തിനു ശേഷം നാളെയാണ് കിഷൻ വീണ്ടും ഗുലാബിനെ കാണാൻ പോകുന്നത്.
ഒരു മാസത്തെ ലീവിലാണ് കിഷൻ നാട്ടിൽ പോയത്. പെണ്ണ് കണ്ട്, കല്യാണം ഉറപ്പിച്ച് കല്യാണം ആയപ്പോഴേയ്ക്കും ഇരുപത്തിരണ്ട് ദിവസങ്ങൾ പറന്നു പോയിരുന്നു. കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞ് തിരിച്ചു പോരുകയും ചെയതു.
നല്ലൊരു അറബിയുടെ കടയിൽ ആണ് കിഷൻ ജോലി ചെയ്യുന്നത്. ആദ്യം അർബാബിന്റെ തോട്ടത്തിലെ പണി ആയിരുന്നു, ഈന്തപ്പന കയറ്റവും പിന്നെവെയിൽ കൊണ്ടുള്ള തോട്ടം പണിയും കൊണ്ടാണെന്ന് തോന്നുന്നു കിഷൻ ഇത്ര കറുത്തു പോയതെന്ന് തോന്നുന്നു. ഏതായാലും അവന്റെ വെളുത്ത മനസ്സ് അർബാബിന് മനസ്സിലായിട്ടാണ് അദ്ദേഹത്തിന്റെ തന്നെ അഗ്രികൾച്ചർ എക്വിപ്പ്മെന്റ്സ് വിൽക്കുന്ന കടയിലേക്ക് ജോലി മാറ്റി കൊടുത്തത്. വളരെപ്പെട്ടെന്ന് തന്നെ കടയിലെ കാര്യങ്ങൾ എല്ലാം അവൻ പഠിച്ചു. അവന്റെ വിശ്വസ്ഥതയിൽ അറബിക്ക് നൂറു ശതമാനം വിശ്വാസം ആയിരുന്നതിനാൽ അവനെ തന്നെ കടയുടെ എല്ലാ കാര്യങ്ങളും ഏല്പിച്ചു. അർബാബ് തന്നെയാണ് കിഷന്റെ ഭാര്യയ്ക്ക് മൂന്നു മാസത്തെ വിസിറ്റ് വിസ ശരിയാക്കി കൊടുത്തത്. കൂടാതെ അവനോട് പറയുകയും ചെയ്തു താല്പര്യമുണ്ടെങ്കിൽ ആയ വിസയിൽ വീട്ടിൽ ഗുലാബിന് ജോലിയും ശരിയാക്കി കൊടുക്കാമെന്നെല്ലാം.
അടുത്ത കടയിൽ ഉള്ള ഞങ്ങളും ആയി കിഷൻ പെട്ടെന്ന് സൗഹൃദത്തിൽ ആയി. അധികം സംസാരിക്കുന്ന പ്രകൃതം അല്ലെങ്കിലും കിഷൻ ലാലിന്റെ നല്ല മനസ്സ് ഞങ്ങൾക്കിഷ്ടമായിരുന്നു. പട്ടുപോലുള്ള സ്വഭാവം, കുടുംബ സ്നേഹിയായ യാതൊരു ദുശ്ശീലവും ഇല്ലാത്ത നല്ലൊരു ചെറുപ്പക്കാരൻ.
സംസാരം കുറവാണെങ്കിലും ഗുലാബിനെ പറ്റി പറയുമ്പോൾ അവന് നൂറു നാവാണ്. ഞങ്ങൾ സംസാരത്തിനിടയിൽ ഗുലാബ് ജാം എന്ന് പറയുമ്പോൾ കിഷൻ ചിരിച്ചോണ്ടിരിക്കും. ഒരു ദിവസം അവൻ പറഞ്ഞു സ്നേഹത്തോടെ അവൻ വിളിക്കുന്നത് ഗുൽഫി എന്നാണ് എന്ന കാര്യം.
ഗുലാബ് ജാമിന്റെ മധുരമുള്ള പുഞ്ചിരിയുമായി ഗുലാബ് എന്ന ഗുൽഫിയെ സ്വപ്നം കണ്ട് ഉറങ്ങിക്കോ രാവിലെ എയർപോർട്ടിൽ പോകണ്ടതല്ലേ എന്നും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
രാവിലെ എയർപോർട്ടിൽ പോകാൻ ആരുടെ വണ്ടിയാണ് പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന് കിഷന്റെ കൂട്ടുകാരൻ സലാമിന്റെ വണ്ടി പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു. അങ്ങിനെ യാത്ര പറഞ്ഞ് എല്ലാവരും പിരിഞ്ഞു.
ഇന്നുച്ചക്ക് പന്ത്രണ്ടു മണി ആയപ്പോൾ കിഷന്റെ ഫോൺ വന്നു.
കിഷൻ ജീ കൈസാ ഹേ?
ബാബി കൈസാ ഹേ? ടീക് ഹേ
അഭി കിതർ തക് പഹുംജാ
കിഷൻ ജീ കൈസാ ഹേ?
ബാബി കൈസാ ഹേ? ടീക് ഹേ
അഭി കിതർ തക് പഹുംജാ
താങ്കൾക്കും ബീബിയ്ക്കും സുഖം അല്ലെ, എവിടെ വരെ ആയി എന്ന ചോദ്യങ്ങൾക്കുള്ള മറുപടി ആയി കിഷന്റെ കരച്ചിൽ ആണ് കേട്ടത്. പെട്ടെന്ന് ഉള്ളിൽ ഒരു ഇടിതീ വീണു. എങ്കിലും ചിലപ്പോൾ ഫ്ലൈറ്റ് ലേറ്റായതിന്റെ വിഷമത്തിൽ ആയിരിക്കുമെന്നോർത്ത് ഞാൻ ചോദിച്ചു.
കിഷൻ വിഷമിയ്ക്കണ്ട ഫ്ലൈറ്റ് ലേറ്റായത് ആയിരിക്കും എയർപോർട്ടിൽ ആരോടെങ്കിലും തിരക്കാമായിരുന്നില്ലെ.
അങ്ങിനെയല്ല വിമാനം കൃത്യസമയത്ത് തന്നെ വന്നു. തിരിച്ചു വരുന്ന വഴിക്ക് ഗുൽഫിയെ കാണാതായി.
എനിക്കൊന്നും മനസ്സിലായില്ല
അതെങ്ങിനെ ഗുൽഫിയെ കാണാതായി. സലാമിന്റെ വണ്ടിയിൽ അല്ലെ തിരിച്ചു വരുന്നത്.
അതെങ്ങിനെ ഗുൽഫിയെ കാണാതായി. സലാമിന്റെ വണ്ടിയിൽ അല്ലെ തിരിച്ചു വരുന്നത്.
അല്ല . രാവിലെ സലാമിന്റെ വണ്ടി കേടായതിനാൽ ഞാൻ ടാക്സിയിൽ ആണ് എയർപോർട്ടിലേക്ക് വന്നത്. എയർപോർട്ടിൽ നിന്ന് തിരിച്ചു പോന്നതും അവിടെ നിന്ന് ടാക്സിയിൽ ആണ്. ഞങ്ങളെ കൂടാതെ മറ്റൊരു ബംഗാളിയും ടാക്സിയിൽ ഉണ്ടായിരുന്നു. ഞങ്ങൾ വളരെ ജോളിയിൽ സംസാരിച്ചാണ് തിരിച്ചു വന്നു കൊണ്ടിരുന്നത്. ബർക്ക എത്തിയപ്പോൾ ഒരു ചെറിയ സൂപ്പർ മാർക്കറ്റിന്റെ അടുത്ത് ടാക്സി നിർത്തി. കടയുടെ വാതിൽ ഞാനിരിക്കുന്ന സ്ഥലത്തിന്റെ അടുത്തായിരുന്നു ഡ്രൈവർ എന്റെ കൈയിൽ പൈസ തന്നിട്ട് ഒരു തണുത്തവെള്ളം മേടിച്ചേക്ക് എന്നു പറഞ്ഞു. ഞാൻ ഗുൽഫിക്കും എനിക്കും കൂടെ തണുത്തത് വാങ്ങാനിറങ്ങി. തണുത്തതും വാങ്ങി ഇറങ്ങിയപ്പോൾ ടാക്സി കാന്നുന്നില്ല.
ചിലപ്പോൾ കൂടെ ഉണ്ടായിരുന്ന ബംഗാളിയെ അടുത്തെങ്ങാൻ ഇറക്കാൻ പോയതായിരിക്കും, അഞ്ചു മിനിട്ട് വെയ്റ്റ് ചെയ്യൂ. ഞാൻ സമാധാനിപ്പിക്കാൻ പറഞ്ഞു.
അഞ്ചല്ല ഇപ്പോൾ പതിനഞ്ച് മിനിട്ട് കഴിഞ്ഞിട്ടും കാണുന്നില്ല എനിക്കാക്കെ പേടിയാകുന്നു ഭായ്. കിഷൻ പിന്നെയും കരഞ്ഞു തുടങ്ങി.
കിഷൻ ഒരു കാര്യം ചെയ്യൂ . ആ സൂപ്പർ മാർക്കറ്റിൽ ടാക്സി വന്നാൽ വെയ്റ്റ് ചെയ്യാൻ പറയുക. ഇപ്പോൾ നേരെ അവിടത്തെ പോലീസ് സ്റ്റേഷനിൽ ചെന്ന് കാര്യം പറയുക. അപ്പോഴേയ്ക്ക് ഞങ്ങൾ അങ്ങോട്ട് എത്താം.
കിഷൻ ഒരു കാര്യം ചെയ്യൂ . ആ സൂപ്പർ മാർക്കറ്റിൽ ടാക്സി വന്നാൽ വെയ്റ്റ് ചെയ്യാൻ പറയുക. ഇപ്പോൾ നേരെ അവിടത്തെ പോലീസ് സ്റ്റേഷനിൽ ചെന്ന് കാര്യം പറയുക. അപ്പോഴേയ്ക്ക് ഞങ്ങൾ അങ്ങോട്ട് എത്താം.
ഞങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഏകദേശം ടാക്സി ഉള്ള സ്ഥലം മനസ്സിലാക്കി പോലീസ് വാഹനം കിഷനുമായ് യാത്ര തിരിച്ചിരുന്നു.
എയർപോർട്ടിൽ നിന്ന് പോന്ന സമയം കണക്കാക്കി പാർക്കിംഗ് പഞ്ചിംഗ് കാർഡിലെ വണ്ടി നമ്പർ കണ്ടെത്തി ഡ്രൈവറുടെ ഡീറ്റയിൽസും ഫോൺ നമ്പറും കിട്ടി. പക്ഷെ ആ നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല
ബെല്ലടിച്ച് തീരുമ്പോൾ കട്ടാകുന്നു. GPRS വഴി ചെക്ക് ചെയ്ത് ടാക്സിയുടെ പൊസിഷൻ മനസ്സിലാക്കി പോലീസ് വാഹനം യാത്രതിരിച്ചു കാര്യം പോലീസ് സ്റ്റേഷനിൽ നിന്നറിഞ്ഞു. ടാക്സി പോന്ന വഴിയിലുള്ള സിസിടിവി യിൽ എല്ലാം പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് ബർക്കയിൽ നിന്ന് പടിഞ്ഞാട്ടുള്ള റസ്താക്ക് റൂട്ടിലേക്കാണ് ടാക്സി പോയിരിക്കുന്നത്.
ബെല്ലടിച്ച് തീരുമ്പോൾ കട്ടാകുന്നു. GPRS വഴി ചെക്ക് ചെയ്ത് ടാക്സിയുടെ പൊസിഷൻ മനസ്സിലാക്കി പോലീസ് വാഹനം യാത്രതിരിച്ചു കാര്യം പോലീസ് സ്റ്റേഷനിൽ നിന്നറിഞ്ഞു. ടാക്സി പോന്ന വഴിയിലുള്ള സിസിടിവി യിൽ എല്ലാം പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് ബർക്കയിൽ നിന്ന് പടിഞ്ഞാട്ടുള്ള റസ്താക്ക് റൂട്ടിലേക്കാണ് ടാക്സി പോയിരിക്കുന്നത്.
GPRS സംവിധാനത്തിലൂടെ ചെക്ക് ചെയ്തപ്പോൾ കുറച്ച് ഉള്ളിലേക്ക് മാറിയുള്ള ഒരു വലിയ ത്തോട്ടത്തിൽ ആണ് ടാക്സി നിർത്തിയിട്ടിരിക്കുന്നത്. തോട്ടത്തിനുള്ളിലേക്ക് നാലു പോലീസുകാരും കിഷനും അടങ്ങുന്ന സംഘം കടന്നു ചെന്നു. തോട്ടത്തിലെ പണിക്കാർക്ക് താമസിക്കാനുള്ള കെട്ടിടത്തിന്റെ മുന്നിലായ് ടാക്സി കിടപ്പുണ്ട് ,ടാക്സിയിൽ ആരുമില്ല. അടഞ്ഞുകിടന്ന വാതിൽ തള്ളി തുറന്ന് അകത്ത് കടന്ന കിഷൻലാലും സംഘവും ഞെട്ടിത്തരിച്ചു പോയി.
രണ്ടു ബംഗാളികളും ഡ്രൈവറും കൂടെ ഗുലാബ് എന്ന മാൻപേടയെ നശിപ്പിച്ചതും പോരാഞ്ഞിട്ട് ആ വേട്ടനായ്ക്കൾ ചതിയിലൂടെ കീഴ്പ്പെടുത്തിയ പലരോടും ചെയ്തതുപോലെ തെളിവ് നശിപ്പിക്കാനായി ഗുൽഫിയുടെ ശരീരത്തിലെ അവസാന ശ്വാസം വരെ നഷ്ടപ്പെടുത്തിയ സമയത്താണ് പോലീസ് സംഘവും കിഷൻലാലും അകത്തേയ്ക്ക് കടന്നെത്തിയത്.
പൊട്ടിക്കരഞ്ഞുകൊണ്ട് പൊട്ടി തകർന്നു പോയ കിഷൻലാൽ ഗുൽഫിയെ വാരിയെടുത്ത് നെഞ്ചോട് ചേർത്തപ്പോഴും ഗുൽഫിയുടെ ശരീരത്തിൽ നിന്ന് ചൂട് വിട്ടുമാറിയിട്ടില്ല.
പോലീസ് ആ കശ്മലൻമാരെ അറസ്റ്റ് ചെയ്ത് കിഷനേയും ഗുൽഫിയേയും ഹോസ്പിറ്റലിൽ പെട്ടെന്ന് എത്തിച്ചു. പക്ഷെ അവിടത്തെ ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ ആയില്ല, ഗുൽഫി യുടെ മരണം സ്ഥിതീകരിക്കാൻ മാത്രമെ കഴിഞ്ഞുള്ളു.
പൊട്ടിക്കരഞ്ഞുകൊണ്ട് പൊട്ടി തകർന്നു പോയ കിഷൻലാൽ ഗുൽഫിയെ വാരിയെടുത്ത് നെഞ്ചോട് ചേർത്തപ്പോഴും ഗുൽഫിയുടെ ശരീരത്തിൽ നിന്ന് ചൂട് വിട്ടുമാറിയിട്ടില്ല.
പോലീസ് ആ കശ്മലൻമാരെ അറസ്റ്റ് ചെയ്ത് കിഷനേയും ഗുൽഫിയേയും ഹോസ്പിറ്റലിൽ പെട്ടെന്ന് എത്തിച്ചു. പക്ഷെ അവിടത്തെ ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ ആയില്ല, ഗുൽഫി യുടെ മരണം സ്ഥിതീകരിക്കാൻ മാത്രമെ കഴിഞ്ഞുള്ളു.
ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയപ്പോൾ നനഞ്ഞ പഴന്തുണി പോലെ ഒരു മൂലയ്ക്കിരിക്കുന്ന കിഷനേ ആണ് കണ്ടത്. ഇന്നത്തെ ഹോസ്പിറ്റലിലെ ഡ്യൂട്ടി ടൈം കഴിഞ്ഞതിനാൽ ബാക്കി കാര്യങ്ങൾ എല്ലാം നാളെയെ നടക്കൂ.
കാര്യങ്ങൾ എല്ലാം കിഷന്റെ അർബാബിനെ വിളിച്ച് പറഞ്ഞിട്ട് ഞങ്ങൾ പുള്ളി വരാൻ കാത്തിരിക്കയാണ്.
അപ്പോഴും കിഷൻലാൽ ശൂന്യതയിൽ ദൃഷ്ടി ഊന്നി ഒരേ ഇരിപ്പാണ്. അവിടെ ശൂന്യതയിൽ ഗുൽഫിയുടെ ചിരിക്കുന്ന മുഖം ഉണ്ടാകുമോ?
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക