വഴിവിളക്ക് !!
" പൾസ് പോളിയോ വാക്‌സിനേഷന് സഹകരിക്കാൻ താത്പര്യമുള്ളവർ ഓഫിസിൽ വന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് "
പ്രിൻസിപ്പാൾ പെരിയസ്വാമിയുടെ കുറിപ്പ് റ്റ്യൂട്ടർ പരിമളമാഡം ഉറക്കെ വായിച്ചു ..
ഞാനും ഹെൻറിയും റൂത്തും പരസ്പരം നോക്കി.
ബാക്കിയാരും അനങ്ങുന്ന ലക്ഷണമില്ല . അല്ലെങ്കിലും അവധി ദിവസങ്ങളിലെ വാക്സിനേഷൻ കലാപരിപാടിക്ക് പോകാൻ ആർക്കും വലിയ താത്പര്യം ഉണ്ടാവാറില്ല ..
പക്ഷെ ഞങ്ങൾക്ക് മൂന്നു പേർക്കും ഈ പരിപാടികളോട് പ്രത്യേക താത്പര്യമാണ് .. കാരണം വേറെ ഒന്നുമല്ല ..
ഞങ്ങൾ മൂന്നും ഹോസ്റ്റൽ വാസികളാണ് . ഹോസ്റ്റൽ വിട്ടാൽ കോളേജ് , കോളേജ് വിട്ടാൽ ഹോസ്റ്റൽ എന്ന സ്ഥിരം അജണ്ടയിൽനിന്നും ഒരു മാറ്റം .. അത്രമാത്രം .
ഞങ്ങൾ മൂന്നും ഹോസ്റ്റൽ വാസികളാണ് . ഹോസ്റ്റൽ വിട്ടാൽ കോളേജ് , കോളേജ് വിട്ടാൽ ഹോസ്റ്റൽ എന്ന സ്ഥിരം അജണ്ടയിൽനിന്നും ഒരു മാറ്റം .. അത്രമാത്രം .
ഒരു മാറ്റം ആരാണാഗ്രഹിക്കാത്തത് !
നഴ്സിംഗ് പഠനം കൂടിയാകുമ്പോൾ പിന്നെ ചോദിക്കാനില്ല. ഹോസ്പിറ്റൽ , അസൈന്മെന്റ്സ്, പ്രാക്ടിക്കൽ , തിയറി , ഒക്കെകൂടി ഒരു ചക്കപ്പുഴുക്ക് പോലെ കുഴഞ്ഞു മറിഞ്ഞ ദിവസങ്ങൾ !
ഞങ്ങൾ കൂടിയാലോചിച്ചു ..
ശനിയാഴ്ച്ചയാണ് പ്രോഗ്രാം. പോകുക തന്നെ .. വെറുതെ ഹോസ്റ്റലിലിരുന്ന് അവിടുത്തെ വെജിറ്റബിൾ ഇല്ലാത്ത വെജിറ്റബിൾ ബിരിയാണിയും ചിക്കൻ ഇല്ലാത്ത ചിക്കൻകറിയും കഴിക്കണ്ടല്ലോ !
മൂന്നുപേരും ഓഫീസിൽ ചെന്നു .
പെരിയസ്വാമി സർ കറുത്ത ഫ്രയിമുള്ള കണ്ണടക്കിടയിൽ കൂടി ഞങ്ങളെ നോക്കി .. ഒന്നും ചോദിക്കാതെ ഒരു പേപ്പറെടുത്ത് മൂന്നുപേരുടെയും പേരെഴുതി. പുള്ളിക്കറിയാം ഞങ്ങളുടെ വരവിന്റെ ഉദ്ദേശം.
"വരുന്ന ശനിയാഴ്ചയാണ് പ്രോഗ്രാം .. വെളുപ്പിനെ നാലുമണിക്ക് തിരിക്കണം .. നമുക്ക് തന്നിരിക്കുന്ന ഏരിയാ ധർമ്മപുരിയാണ്.. അവിടുത്തെ ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ചെന്ന് വാക്സിൻ കളക്ട് ചെയ്തശേഷം അവർ പറയുന്ന സ്ഥലത്ത് പോകണം. കറക്ട് ടൈമിൽ റെഡിയാവണം . ഹെൻറി.. നീ സമയത്തിന് ഒരിക്കലും വരാറില്ല . ഇത്തവണ അങ്ങനെയാവരുത് .. പിന്നെ ഒരു കാര്യം .. യൂണിഫോം വേണ്ട "
പെരിയസ്വാമിസർ പറഞ്ഞു നിർത്തി സൂക്ഷിച്ച് ഹെൻറിയെ നോക്കി .
"ഇല്ല സർ .. ഞാൻ ലേറ്റ് ആവില്ല "
ഹെൻറി അവനുതന്നെ ആ കാര്യത്തിൽ അത്ര ഉറപ്പില്ലാത്തതു പോലെ പറഞ്ഞു .
ഓഫീസിനു വെളിയിൽ വന്നപ്പോൾ ഹെൻറി പതിയെ പറഞ്ഞു
"പോകുന്നിടത്ത് മോർച്ചറി ഉണ്ടാവുമോ ആവോ?"
മൂന്നു പേരും ചിരിച്ചു
അതൊരു രഹസ്യമാണ് , ഞങ്ങൾക്ക് മൂന്നു പേർക്കും മാത്രം അറിയാവുന്ന രഹസ്യം !
"പോകുന്നിടത്ത് മോർച്ചറി ഉണ്ടാവുമോ ആവോ?"
മൂന്നു പേരും ചിരിച്ചു
അതൊരു രഹസ്യമാണ് , ഞങ്ങൾക്ക് മൂന്നു പേർക്കും മാത്രം അറിയാവുന്ന രഹസ്യം !
പെരിയസ്വാമിസർ ഹോസ്പിറ്റൽ ഡ്യൂട്ടിയിലുള്ള ദിവസം കഷ്ടകാലത്തിന് പുള്ളിയുടെ മുൻപിൽ ചെന്ന് പെട്ടാൽ പിന്നെ അന്നത്തെ കാര്യം പോക്കാ ..
മിക്കവാറും അതിങ്ങനെ ആയിരിക്കും
"ഏതാ നിന്റെ വാർഡ് ?"
" മെയിൽ മെഡിക്കൽ സർ "
"ഏതാ നിന്റെ രോഗി "
" സർ .. ബെഡ് നമ്പർ പതിനാല് "
"അതാണോ അയാളുടെ പേർ ?"
"അല്ല സർ .. തങ്കവേലു "
"ഇനി മേലിൽ രോഗികളെ ബെഡ് നമ്പർ ഇട്ടു വിളിക്കരുത് .. നീ 'തങ്കവേലു' എന്ന് അയ്യായിരം തവണ എഴുതി എന്നെ കാണിച്ചീട്ട് നാളെ ക്ലാസ്സിൽ കയറിയാൽ മതി "
"ശരി സാർ "
"എന്താ തങ്കവേലുവിന് അസുഖം ?"
"പനിയാണ് സർ "
"പനിയെ ഒരു അസുഖം എന്ന് പറയാൻ പറ്റില്ല .. അതൊരു രോഗലക്ഷണമാണ് . അയാൾക്ക് പനി വരാനുണ്ടായ കാരണമാണ് ഞാൻ ചോദിച്ചത് "
"അത് ..... സർ ... ഞാൻ ... എനിക്ക് ...,"
"ശരി ... വരൂ.. എനിക്ക് നിന്റെ രോഗിയെ ഒന്നുകാണണം "
സർ സ്റ്റുഡന്റിനെയും കൂട്ടി തങ്കവേലുവിന്റെ അടുത്തെത്തും. പിന്നെ ചോദ്യങ്ങൾ തങ്കവേലുവിനോടാണ് .
"തങ്കവേലു സുഖമല്ലേ ?"
"ഞാൻ തങ്കവേലു അല്ല സർ .. മുരുകേശനാ "
പണി പാളി .. പ്രസ്തുത വിദ്യാർത്ഥി രോഗിയുടെ പരിസരപ്രദേശത്തു കൂടി പോലും സഞ്ചരിച്ചീട്ടില്ലെന്ന നഗ്ന സത്യം അതോടെ സാറിന് മനസിലാവും ..
"മുരുകേശന് ഇതാരാണെന്ന് അറിയാമോ ?"
സർ വിദ്യാർത്ഥിയെ ചൂണ്ടി ചോദിക്കും
"താങ്കളുടെ കുട്ടിയാണോ ?? താങ്കളെ പോലെ തന്നെയുണ്ട് "
വിദ്യാർത്ഥി ബോധക്കേടിന്റെ അവസാന ചവിട്ടുപടിയിൽ ..!!
സർ അവനെ അല്ലെങ്കിൽ അവളെ ഒന്ന് അടിമുടി നോക്കും .. പിന്നെ പുറത്തോട്ട് വരാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് രോഗിയോട് നന്ദി പറഞ്ഞ് പുറത്തേക്ക് നടക്കും .
വാർഡിന് വെളിയിൽ വന്നാൽ പിന്നെ വിദ്യാർത്ഥി ചെവിയിൽ പഞ്ഞി വെച്ചാൽ മതി !!

അവസാനം ഇങ്ങനെയാകും
" ഞാനിനി കള്ളം പറയില്ല .. എന്റെ ജോലിയിൽ തികഞ്ഞ വിശ്വാസ്യത പുലർത്തും എന്ന് ആയിരം പ്രാവിശ്യം എഴുതണം .. നാളെ ഈ രണ്ട് ഇമ്പോസിഷനും എഴുതി എന്നെ കാണിക്കാതെ നീ ക്‌ളാസ്സിനുള്ളിൽ കടന്നുപോകരുത് "
സർ സംഭവം മറക്കും എന്ന് വിചാരിച്ചാൽ തെറ്റി .. നല്ല ഓർമ്മശക്തിയാ .. പിറ്റേന്ന് എഴുതിക്കൊണ്ടു ചെന്നില്ലേൽ അയ്യായിരം പതിനായിരവും, ആയിരം രണ്ടായിരവുമാകും !
പെരിയസ്വാമിസർ ബ്രാഹ്മണനാണ്...
സാറിനെപ്പറ്റി ഞങ്ങൾക്ക് മൂന്നു പേർക്കും മാത്രം അറിയാവുന്ന ഒരു രഹസ്യം എന്തെന്നാൽ അദ്ദേഹം ഒരിക്കലും മോർച്ചറിക്കുള്ളിൽ കടക്കില്ല!
മോർച്ചറിക്കുള്ളിൽ കടന്നാൽ കുളിക്കാതെ അദ്ദേഹം ആഹാരം കഴിക്കില്ലത്രേ!
മോർച്ചറിക്കുള്ളിൽ കടന്നാൽ കുളിക്കാതെ അദ്ദേഹം ആഹാരം കഴിക്കില്ലത്രേ!
ചിലപ്പോഴെങ്കിലും ഇമ്പോസിഷനിൽനിന്നും രക്ഷപ്പെടാൻ ഞങ്ങൾ മൂന്നും മോർച്ചറിയേ അഭയം പ്രാപിക്കാറുണ്ട് !!!
ഹെൻറിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ .. അവനീ ബുദ്ധി ആരുപദേശിച്ചു കൊടുത്തു എന്നത് വെളിപ്പെടുത്താത്ത രഹസ്യമാണ് .
അങ്ങനെ അങ്ങനെ ആ സുദിനം വന്നെത്തി .. ശനിയാഴ്ച്ച..
ഞാനും റൂത്തും വെളുപ്പിനെ തന്നെ റെഡിയായി കൃത്യ സമയത്ത് ഹോസ്റ്റലിന് വെളിയിൽ വന്നു .. വാൻ ഞങ്ങളെ കാത്ത് വെളിയിലുണ്ടായിരുന്നു. കൂടെ പെരിയസ്വാമിസാറും ..
ഞാനും റൂത്തും വെളുപ്പിനെ തന്നെ റെഡിയായി കൃത്യ സമയത്ത് ഹോസ്റ്റലിന് വെളിയിൽ വന്നു .. വാൻ ഞങ്ങളെ കാത്ത് വെളിയിലുണ്ടായിരുന്നു. കൂടെ പെരിയസ്വാമിസാറും ..
മെയിൽ ഹോസ്റ്റലിൽ ചെന്ന് പത്തുമിനിറ്റ് കാത്തു കിടക്കേണ്ടി വന്നു.. ഹെൻറി ഓടി പാഞ്ഞു വന്ന് വാനിൽ കയറി .. ഉണർന്നീട്ട് അധികം ആയില്ലെന്ന് അവനെ കണ്ടാലറിയാം .. പല്ലുതേച്ചോ ആവോ ?? ദൈവത്തിനറിയാം !!
ധർമ്മപുരി എത്തിയപ്പോൾ എട്ടുമണി ആയിരുന്നു ..
ഡിസ്ട്രിക് ഹോസ്പിറ്റലിൽ ചെന്നപ്പോൾ വാക്സിനുകളെല്ലാം ഏരിയാ തിരിച്ച് വാക്സിൻ കിറ്റ്കളിലാക്കി റെഡിയാക്കി വെച്ചിരുന്നു .. വാക്സിൻ സ്വീകരിക്കുന്ന കുട്ടികളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്താനുള്ള രജിസ്റ്റർ ബുക്കും റെഡി ..
ഞങ്ങൾ ആ ഏരിയയിലെ പബ്ലിക് ഹെൽത് സെന്ററിലാണ് ആദ്യമായി റിപ്പോർട് ചെയ്യേണ്ടത്. അവിടുത്തെ സ്റ്റാഫ് ഞങ്ങൾക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തരും .

ഞങ്ങൾ ഹെൽത് സെന്ററിൽ എത്തുമ്പോൾ മൂന്നു നഴ്സസ് ഞങ്ങളെ പ്രതീക്ഷിച്ച് അവിടെ ഉണ്ടായിരുന്നു . കൂടെ അഞ്ചാറു നാട്ടുകാരായ ചെറുപ്പക്കാരും .
"എന്റെ കുട്ടികൾ ഒന്നും കഴിച്ചീട്ടില്ല .. ജോലി തുടങ്ങും മുൻപ് അവർക്ക് എന്തെങ്കിലും ആഹാരം വാങ്ങി കൊടുക്കണം " സാർ പറഞ്ഞു
അദ്ദേഹം തന്നെ ഒരു ചെറുപ്പക്കാരന്റെ കയ്യിൽ ആഹാരത്തിനുള്ള പണം ഏൽപ്പിച്ചു .. അയാൾ വേഗം ഞങ്ങൾക്കുള്ള ആഹാരം വാങ്ങി കൊണ്ടുവന്നു ..
ആഹാരം കഴിച്ച് ഞങ്ങൾ ഗ്രാമത്തിനുള്ളിലോട്ട് തിരിച്ചു .
'അദൈമാൻ കൊട്ടൈ' എന്നായിരുന്നു ആ ഗ്രാമത്തിന്റ പേര് .
ഞങ്ങൾ ആദ്യത്തെ വീട്ടിൽ ചെന്നു ..
വാതിൽക്കൽ ഒരപ്പൂപ്പൻ ഇരിപ്പുണ്ട് . ഞങ്ങളെ കണ്ട ഭാവമില്ല . കൂട്ടത്തിൽ വന്ന ചെറുപ്പക്കാരിൽ മൂന്നു പേർ സാർ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ വീടിനു പിറകിലേക്ക് പോയി .
സാർ ആ അപ്പൂപ്പനോട് ചോദിച്ചു
" വീട്ടിൽ കുട്ടികളുണ്ടോ ?"
"ഇല്ല " ഒറ്റ വാക്കിൽ ഉത്തരം ..
സാർ ഹെൽത് സെന്റർ നഴ്സിനെ നോക്കി .. അവർ രജിസ്റ്റർ നോക്കി പറഞ്ഞു ..
"ഇദ്ദേഹത്തിന്റെ മകന്റെ രണ്ടു കുട്ടികൾ ഇവിടെയുണ്ട് സാർ "
"അവരില്ല .. പുറത്തു പോയി " അപ്പുപ്പൻ ചാടി പറഞ്ഞു
"ഞങ്ങൾ അകത്തു കടന്നിരിക്കട്ടെ " സാർ ചോദിച്ചു
അപ്പൂപ്പൻ പരുങ്ങലിലായി
" കസേര പുറത്തോട്ടെടുപ്പിക്കാം " അപ്പുപ്പൻ പറഞ്ഞു
"പുറത്തു വെയിലാണ് .. അകത്തിരിക്കാം "
സാർ പതിയെ അകത്തേക്കു കടന്നു ..
ഞങ്ങൾ മുൻവശത്തെ വാതിൽ കടന്നതും ഒരു സ്ത്രീ അവരുടെ രണ്ടു കുട്ടികളെയും എടുത്ത് പിൻവാതിലിൽ കൂടി പുറത്തെക്ക് ഓടിയതും ഒരുമിച്ചു കഴിഞ്ഞു .
ഞങ്ങൾ മുൻവശത്തെ വാതിൽ കടന്നതും ഒരു സ്ത്രീ അവരുടെ രണ്ടു കുട്ടികളെയും എടുത്ത് പിൻവാതിലിൽ കൂടി പുറത്തെക്ക് ഓടിയതും ഒരുമിച്ചു കഴിഞ്ഞു .
പക്ഷെ അവരുടെ ഉദ്യമം വിജയിച്ചില്ല .
സാറിന്റെ നിർദേശപ്രകാരം വീടിന്റെ പിൻവാതിലിനടുത്ത് മറഞ്ഞു നിന്നിരുന്ന ചെറുപ്പക്കാർ അവരെ പിടികൂടി ..
സാറിന്റെ നിർദേശപ്രകാരം വീടിന്റെ പിൻവാതിലിനടുത്ത് മറഞ്ഞു നിന്നിരുന്ന ചെറുപ്പക്കാർ അവരെ പിടികൂടി ..
" നിങ്ങളെന്തിനാ കുട്ടികളെയും കൊണ്ട് ഓടുന്നത് ?"
സാർ ചോദിച്ചു
" അയ്യാ .. ഈ മരുന്ന് കുടിച്ചാൽ എന്റെ കുഞ്ഞുങ്ങൾക് അസുഖം വരും .. ഞങ്ങളെ ഉപദ്രവിക്കരുത് "
അവർ കരഞ്ഞുകൊണ്ട് പറഞ്ഞു
അവർ കരഞ്ഞുകൊണ്ട് പറഞ്ഞു
സാർ വളരെ സൗമ്യനായി സ്നേഹത്തോടെ അവരോട് പറഞ്ഞു
" നോക്കു കുട്ടി .. ഞാനും ഒരച്ഛനാണ് , ഒരപ്പൂപ്പനുമാണ് . എന്റെ മകളുടെ കുട്ടികൾക്കും ഈ മരുന്ന് കൊടുക്കാറുണ്ട് .. ഇത് അസുഖം വരുത്താനുള്ള മരുന്നല്ല. വരാതിരിക്കാനുള്ള മരുന്നാണ് . പോളിയോ ഒരിക്കൽ വന്നാൽ ചികിത്സയിലൂടെ ആ രോഗം സുഖപ്പെടുത്തുക സാധ്യമല്ല . നിന്റെ മക്കൾ ആരോഗ്യമുള്ളവരായി ഇരിക്കണമെന്ന് നിനക്ക് ആഗ്രഹമില്ലേ ? ഈ രാജ്യത്തിലെ എല്ലാ കുട്ടികൾക്കും ഈ മരുന്ന് കൊടുത്തിരിക്കണം എന്നാണ് സർക്കാരിന്റെ തീരുമാനം . അങ്ങനെ നമ്മുടെ രാജ്യത്തുനിന്നും ഈ രോഗത്തെ തുടച്ചുനീക്കുകയാണ് ഉദ്ദേശം. ഈ കുഞ്ഞുങ്ങളിലല്ലേ നമ്മുടെ നാടിന്റെ ഭാവി . അസുഖം ബാധിച്ച് കൈകാലുകൾ തളർന്നു പോയ ഒരു തലമുറ നമുക്ക് വേണ്ട കുട്ടി . നിനക്കെന്നെ വിശ്വസിക്കാം. എന്നെ കണ്ടാൽ കള്ളം പറയുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ?"
ആ സ്ത്രീ യുടെ മുഖഭാവത്തിൽ ഒരു മാറ്റം .. ഒരു ആശ്വാസഭാവം .
അവർ കുഞ്ഞുങ്ങളെ ഞങ്ങളുടെ അടുത്തേക് നീക്കി നിർത്തി .
അവർ കുഞ്ഞുങ്ങളെ ഞങ്ങളുടെ അടുത്തേക് നീക്കി നിർത്തി .
സാർ ഞങ്ങളോട് പറഞ്ഞു
" വാക്സിൻ രണ്ട് തുള്ളി അവരുടെ ഉൾനാവിൽ വീഴും പോലെ കൊടുക്കണം . അതിന് വല്ലാത്ത കയ്പ്പാണ് . നാവിനറ്റത്ത് കൊടുത്താൽ അവരത് തുപ്പി കളഞ്ഞേക്കും "
ഞങ്ങൾ അതുപോലെ ചെയ്തു .
കാര്യങ്ങളുടെ കിടപ്പ് മൂന്നുപേർക്കും മനസിലായി തുടങ്ങിയിരുന്നു .
ആ ഗ്രാമത്തിൽ ആരും വാക്സിൻ എടുക്കാൻ താത്പര്യമുള്ളവരല്ല. വാക്സിൻ എടുത്താൽ അസുഖം വരുമെന്ന് അവർ വിശ്വസിക്കുന്നു .
ആ ഗ്രാമത്തിൽ ആരും വാക്സിൻ എടുക്കാൻ താത്പര്യമുള്ളവരല്ല. വാക്സിൻ എടുത്താൽ അസുഖം വരുമെന്ന് അവർ വിശ്വസിക്കുന്നു .
പബ്ലിക് ഹെൽത് സെന്ററിലെ നഴ്സസും ഡോക്ടറും കിണഞ്ഞു പരിശ്രമിച്ചീട്ടും ആരും ഹെൽത് സെന്ററിൽ വന്ന് വാക്സിൻ എടുക്കാൻ സമ്മതിച്ചില്ല . അതാണ് അവരെ അവരുടെ വീടുകളിൽ ചെന്ന് കാണാൻ ഇറങ്ങി തിരിച്ചിരിക്കുന്നത് . !!!
യൂണിഫൊം വേണ്ട എന്ന് സാർ പ്രത്യേകം ഞങ്ങളോട് പറഞ്ഞത്തിന്റെ കാരണം യൂണിഫോം ദൂരെ കാണുമ്പോഴേ അവർ കുട്ടികളെയുമെടുത്ത് ഓടി ഒളിക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടായിരുന്നു!!
യൂണിഫൊം വേണ്ട എന്ന് സാർ പ്രത്യേകം ഞങ്ങളോട് പറഞ്ഞത്തിന്റെ കാരണം യൂണിഫോം ദൂരെ കാണുമ്പോഴേ അവർ കുട്ടികളെയുമെടുത്ത് ഓടി ഒളിക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടായിരുന്നു!!
പിന്നീട് മിക്ക വീടുകളിലും ഇതു തന്നെ ആയിരുന്നു അവസ്ഥ .
ഓടി പിടിത്തവും , സാറ്റ് കളിയും , വളഞ്ഞിട്ടു പിടിക്കലും , കള്ളനും പോലീസും ഒക്കെ ഞങ്ങൾ ഒരിക്കൽ കൂടി കളിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ ..!
ഓടി പിടിത്തവും , സാറ്റ് കളിയും , വളഞ്ഞിട്ടു പിടിക്കലും , കള്ളനും പോലീസും ഒക്കെ ഞങ്ങൾ ഒരിക്കൽ കൂടി കളിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ ..!
സാർ എല്ലായിടത്തും പ്രഭാഷണം തുടർന്നു .
ആ മുഖത്ത് നോക്കി ആരും എതിരു പറഞ്ഞില്ല . ഈ പ്രായത്തിലും അദ്ദേഹം ഞങ്ങളെക്കാൾ ഊർജ്ജസ്വലനായിരുന്നു .
ആ മുഖത്ത് നോക്കി ആരും എതിരു പറഞ്ഞില്ല . ഈ പ്രായത്തിലും അദ്ദേഹം ഞങ്ങളെക്കാൾ ഊർജ്ജസ്വലനായിരുന്നു .
ഒരു വീട്ടിൽ മാത്രം ഒരാൾ വടിയുമായി ഞങ്ങളെ ആക്രമിക്കാൻ വന്നു !!'.
സാർ ഞങ്ങൾക്ക് മുൻപിൽ കയറി കൈ വിരിച്ചു നിന്ന് പറഞ്ഞു
"ആദ്യം എന്നെ തല്ലുക .. ഞാൻ വീണു കഴിഞ്ഞാൽ നിങ്ങൾക്കെന്റെ കുട്ടികളെ തല്ലാം.. പല നാടുകളിൽ നിന്നും പഠിക്കാനായി അവരുടെ മാതാപിതാക്കൾ എന്റെ പക്കൽ ഏൽപ്പിച്ച കുട്ടികളാണ് . ഞാനുള്ളപ്പോൾ അവർക്കൊന്നും സംഭവിക്കാൻ സമ്മതിക്കില്ല "
സാറിന്റെ ഉറച്ച ശബ്ദം കേട്ടാകും .. അയാൾ അടങ്ങി .
ഉച്ചയോടെ പകുതിയിൽ അധികം വീടുകൾ ഞങ്ങൾ തീർത്തു .
രാവിലെ കഴിച്ചതൊക്കെ ദഹിച്ചിരുന്നു . അവിടെ ഒരു വീട്ടിൽ നിന്നും ആ ചെറുപ്പക്കാർ ആഹാരം ഏർപ്പാടാക്കി തന്നു .
'കൂള്' എന്ന് വിളിക്കുന്ന റാഗി കഞ്ഞിയും മുളക് പൊടിയും ഉപ്പും തേച്ച മാങ്ങയും ആയിരുന്നു ഉച്ച ഭക്ഷണം ..
വിശപ്പിന്റെ ആധിക്യം കൊണ്ടാകും ഞങ്ങളത് കഴിച്ചു ..
അല്ലെങ്കിലും ഏത് ആഹാരത്തിന്റ കൂടെയും വിശപ്പ് കൂടി ചേർന്നാൽ ആ ആഹാരത്തിന് നല്ല സ്വാദുണ്ടാവും !

വൈകിട്ട് ആറു മണിയോടെ ഞങ്ങൾ മുഴുവൻ വീടുകളിലും വാക്സിൻ കൊടുത്തു കഴിഞ്ഞിരുന്നു .
തിരികെ ഹെൽത് സെന്ററിൽ എത്തിയപ്പോൾ ഒരു നേഴ്സ് പറഞ്ഞു
" ഡി എം ഓ അപ്പോഴേ പറഞ്ഞിരുന്നു ഈ ഏരിയാ പെരിയസ്വാമി സാറിനെ ഏൽപ്പിക്കുമെന്ന് .. സാറിനെ ഒരു കാര്യം ഏൽപ്പിച്ചാൽ അത് നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യുമെന്ന് അദ്ദെഹം പറഞ്ഞിരുന്നു . വേണ്ടവർ വന്ന് വാക്സിൻ എടുത്തുകൊള്ളട്ടെ എന്ന് കരുതിയിരിക്കാമായിരുന്നിട്ടും ഇത്ര റിസ്ക് എടുത്ത് സാർ മിക്ക കുഞ്ഞുങ്ങൾക്കും വാക്സിൻ കൊടുപ്പിച്ചു . വളരെ നന്ദിയുണ്ട് സാർ"
സാർ ചിരിയോടെ പറഞ്ഞു
" ഞാൻ എന്റെ ജോലിയാണ് ചെയ്തത് . ഒരു ഡോക്ടർ അല്ലെങ്കിൽ നേഴ്സ് എന്നാൽ ഏതെങ്കിലും കോളേജിലോ ഹോസ്പിറ്റലിലോ ജോലി ചെയ്ത് ശമ്പളം വാങ്ങുവാൻ മാത്രമല്ല . നമുക്ക് ഈ സമൂഹത്തോടും ചില ഉത്തരവാദിത്വങ്ങളുണ്ട് .. ഹെൽത് കെയർ ഫെസിലിറ്റികളെ കുറിച്ചും അതൊക്കെ എങ്ങനെ പ്രയോജനപ്പെടും അല്ലെങ്കിൽ പ്രയോജനപെടുത്തും എന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടതും നമ്മുടെ ജോലിയുടെ ഭാഗമാണ് . ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ നമ്മുടെ കൂട്ടായ പരിശ്രമം കൊണ്ട് സാധിക്കും "
ഞങ്ങൾ മൂന്നും അദ്ദേഹത്തെ തന്നെ നോക്കി നിന്നു ..
ഇന്ന് പല ഭാവങ്ങളിലാണ് അദ്ദേഹത്തെ ഞങ്ങൾ കണ്ടത് .!
കരുതലുള്ള അച്ഛനായി , അറിവുള്ള അധ്യാപകനായി , തമാശകൾ പറയുന്ന കൂട്ടുകാരനായി , പൊതിഞ്ഞു കാക്കുന്ന സംരക്ഷകനായി അതിനേക്കാൾ എല്ലാം ഉപരിയായി നല്ലൊരു മനുഷ്യ സ്നേഹിയായി !!!

തിരികെ പോരുമ്പോൾ ഞങ്ങൾ ഒന്നുറപ്പിച്ചു .. ഇനി ഒരിക്കലും അദ്ദേഹത്തെ കബളിപ്പിച്ച് മോർച്ചറിക്കുള്ളിൽ കയറി ഒളിച്ചിരിക്കില്ല !!
പിന്നീട് പലപ്പോഴും ഇമ്പൊസിഷൻ എഴുതേണ്ടി വന്നീട്ടുണ്ടെങ്കിലും ഞങ്ങൾ ആ തീരുമാനത്തിൽ നിന്നും മാറിയില്ല ...!!
പിന്നീട് പലപ്പോഴും ഇമ്പൊസിഷൻ എഴുതേണ്ടി വന്നീട്ടുണ്ടെങ്കിലും ഞങ്ങൾ ആ തീരുമാനത്തിൽ നിന്നും മാറിയില്ല ...!!
( തഞ്ചാവൂര് മകളോടും കുടുംബത്തോടും ഒപ്പം വിശ്രമജീവിതം നയിക്കുന്ന എന്റെ പ്രിയ ഗുരുനാഥന് സമർപ്പണം )
വന്ദന
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക