സഖീ നീ പോയി വരൂ
നിൻ, സ്വപ്ന സാമ്രാജ്യ
വിഹാര രംഗങ്ങളിൽ
പോയി വരൂസഖീ നീ.
നിൻ, സ്വപ്ന സാമ്രാജ്യ
വിഹാര രംഗങ്ങളിൽ
പോയി വരൂസഖീ നീ.
നൽകുവാനാകില്ല എന്നിൽ -
നിന്നൊന്നുമേ
നൽകുവാനായതെൻ കാവ്യങ്ങൾ മാത്രം
നിന്നൊന്നുമേ
നൽകുവാനായതെൻ കാവ്യങ്ങൾ മാത്രം
പിന്നിട്ട നാളുകൾ ആർത്തുല്ലസിച്ചു നീ
കൊഞ്ചിക്കുഴഞ്ഞതന്നാർക്കുവേണ്ടി
നൽകുവാനാകില്ല എന്നിൽ നിന്നൊന്നുമേ ബാക്കിയായുള്ളതെൻ കാവ്യങ്ങൾ മാത്രം.
കൊഞ്ചിക്കുഴഞ്ഞതന്നാർക്കുവേണ്ടി
നൽകുവാനാകില്ല എന്നിൽ നിന്നൊന്നുമേ ബാക്കിയായുള്ളതെൻ കാവ്യങ്ങൾ മാത്രം.
പൂത്തുനിൽക്കുന്ന എൻ കാവ്യത്തിൻ വാടിയിൽ
പൂമ്പാറ്റയായി പാറി വന്നന്നു നീ
നൽകുവാനായില്ല എന്നിൽ നിന്നൊന്നുമേ
നൽകുവാനായതെൻ കാവ്യങ്ങൾ മാത്രം.
പൂമ്പാറ്റയായി പാറി വന്നന്നു നീ
നൽകുവാനായില്ല എന്നിൽ നിന്നൊന്നുമേ
നൽകുവാനായതെൻ കാവ്യങ്ങൾ മാത്രം.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക