Slider

തോട്ട... ഒരു ഇടം പേരിന്റെ കഥ

0

നാലാം ക്ലാസ് കഴിഞ്ഞ് LP സ്കൂളിൽ നിന്നും UP സ്കൂളിലേയ്ക്ക് അവൻ പോകുകയാണ്.
ഇനി ഒരു കിലോമീറ്റർ നടന്നു വേണം പോകേണ്ടത്.
ചെറിയ ക്ലാസൊന്നും അല്ല പഠിക്കാനൊക്കെ ഒരു പാട് ഉണ്ടാകും പല തരത്തിലുള്ള കുട്ടികൾ ഉണ്ടാകും ആരോടും വഴക്കിനൊന്നും പോകരുത്. അമ്മയുടെ ഉപദേശം
സ്കൂളിൽ നിന്നും ടി സി വാങ്ങി അച്ഛന്റെ കൈ പിടിച്ച് പുതിയ സ്കൂളിലേക്ക്.......
ഇന്നത്തെക്കൂട്ട് വാഹനങ്ങൾ നാലുപാടും പറഞ്ഞയച്ച് പിള്ളേരെ കൊണ്ട് വരില്ല.
വീടുകൾ കയറിയിറങ്ങി ടീച്ചർമാർ പിള്ളേരെ പിടിക്കില്ല.
ഇന്നത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളൊന്നും ഇല്ല.
പ്രവേശനോത്സവമില്ല.
മിഠായി വിതരണമില്ല, ബലൂണും നിറങ്ങളും ഇല്ല
ആകെയുള്ളത് നല്ല ചൂരൽ കഷായം. അതിനി അന്ന് അഡ്മിഷൻ എടുത്ത കുട്ടി ആയാലും .
അതുകൊണ്ടൊരു ഗുണം ഉണ്ട് കേട്ടോ .
ഇന്നും ആ അദ്യാപകരെ സനേഹമാണ്. ബഹുമാനമാണ് പേടിയാണ്.
ഇന്നത്തെ കുട്ടികളാണേൽ തിരിച്ചാണ് .
പഠിച്ച് കഴിഞ്ഞാൽ അവരെ തിരിച്ചറിയില്ല.
വേണേൽ പറയും
ടീച്ചർ നല്ലൊരു പീസ് ആയിരുന്നു എന്ന്.
അവന് അൽപ്പം പൊക്കം കടുതലാ ട്ടോ.
മറ്റു കുട്ടികളെ വച്ച് നോക്കുമ്പോൾ കുറച്ച് കൂടുതൽ
കനം തീരെ കുറവായതുകൊണ്ടാണെന്നാണ് എല്ലാരും പറയുന്നത്.
LP സ്കൂളിൽ പഠിച്ച കുറച്ച് കുട്ടികളെ ആ സ്കൂളിൽ വന്നുള്ളു ബാക്കിയുള്ളവർ മറ്റൊരു സ്കുളിൽ പോയി. കൂടെ പഠിച്ച അനീഷ് തന്റെ ക്ലാസ്സിൽ തന്നെ വന്നു. വീടിനടുത്താണ് അവനും
ഒരുമിച്ച് നടക്കാൻ ഒരു കൂട്ടായി .
പക്ഷേ അമ്മ പറഞ്ഞിരിക്കുന്നത് അവനോട് മിണ്ടരുത് കുട്ടുകുടരുത് എന്നൊക്കെയാണ്. കാരണം അവൻ ഇച്ചിരി തല്ലുകൊള്ളിത്തരം ഒക്കെ ഉണ്ട്, ചീത്തയും പറയും
എന്നാലും എന്നോട് വല്യ കാര്യമാ.
അവൻ മിണ്ടും, ഒരുമിച്ച് വരും അമ്മ കാണാതെ , വീടിനടുത്തെത്താറായാൽ വേഗം ഓടി കുറച്ച് മുന്നേ നടക്കും അമമ നോക്കുമ്പോൾ അവൻ ഒറ്റയ്ക്കാ വരുന്നത്.
ചില ദിവസം സ്കൂൾ വിട്ടാൽ നേരുത്തേ വീട്ടിൽ എത്തും ചിലപ്പോൾ താമസിക്കും
അതിനൊരു കാരണം ഉണ്ട് കേട്ടോ.
റോഡു വഴിയും വയൽ വരമ്പു വഴിയും നടന്ന് പോകാം.
മിക്കവാറും വയൽ വരമ്പ് വഴി ആകും വരുന്നത്. തോട്ടിൽ ചേമ്പില ഇറുത്തിട്ട് അതിന്റെ ഒഴുക്കിനനുസരിച്ച് ഓടിയും. നടന്നും ഒക്കെയാ യാത്ര' ഒഴുക്കുണ്ടെങ്കിൽ നേരുത്തേ വീട്ടിൽ എത്തും, ചിലപ്പോൾ എവിടെയെങ്കിലും നടഞ്ഞിരുന്നാൽ അത് കല്ലെടുത്ത് എറിഞ്ഞ് തടസ്സം മാറ്റിയൊക്കെ വീട്ടിൽ എത്തുമ്പോൾ സമയം വൈകും.
...............................
ഒരു ദിവസം അവന്റെ ജ്യോമെട്രി ബോക്സ് കാണാനില്ല.
ടീച്ചറെ എന്റെ ജ്യോമെട്രി പെട്ടി കാണാനില്ല പരാധി അവൻ ബോധിപ്പിച്ചു.
ദേ. ആരെങ്കിലും എടുത്തെങ്കിൽ തിരിച്ച് കൊടുക്കുക.
ഞാൻ എല്ലാപേരുടേയും ബാഗ് പരിശോധിക്കും.
ടീച്ചറുടെ സ്വരം കടുത്തു.
ടീച്ചറേ ഈ കുട്ടി എടുക്കുന്നത് ഞാൻ കണ്ടതാ അടുത്ത ബഞ്ചിൽ ഇരുന്ന ജയനെ ചൂണ്ടി രമ്യ പറഞ്ഞു.
ജ്യോമെട്രി തിരികെ നൽകുമ്പോൾ ഡാ ജയാ കള്ളാ അവൻ കളിയാക്കി വിളിച്ചു.
നീ പോടാ തോട്ടേ.......
അപ്രതീക്ഷിതമറുപടി ഉച്ചത്തിൽ ആയതിനാൽ
ക്ലാസ്സിൽ ഒരു കുട്ടച്ചിരി ഉയർന്നു.
തോട്ട അവനിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല.
സങ്കടമോ ദേഷ്യമോ ഒക്കെ തോന്നിയ നിമിഷം. തന്നെ തന്നെ ഒന്നു വിലയിരുത്തിയ ദിവസം
ഞാൻ അത്രക്ക് മോശമാണോ
തോട്ട പോലെ ആണോ അവൻ ചിന്തിച്ചു .
കുട്ടികൾക്കിടയിൽ അങ്ങനൊരു പേരവനു ണ്ടായിരുന്നു. എന്ന് അപ്പോഴാണ് അവന് മനസ്സിലായത്.
ഇപ്പോൾ കുട്ടികൾ അത് നേരിട്ട് വിളിക്കാൻ തുടങ്ങിയിരിക്കുന്നു.
മാങ്ങ പറിക്കാൻ ഒരു ദിവസം നിന്നെ വേണം
പരിഹാസങ്ങൾ പലവിധം
ടാ....തോട്ടേ ..... നീ വരുന്നോ ഒരിക്കൽ അനീഷ് അവനെ വിളിച്ചു.
പക്ഷേ അത് അമ്മ കേട്ടു .
ആരാടാ....തോട്ട.........
നീ എന്തോന്നാടാ വിളിച്ചേ.......
കുനിഞ്ഞ് നോക്കട ......
അമ്മ കലിപൂണ്ടു.
അവൻ ഓടിത്തള്ളി
ഞാൻ പറഞ്ഞതല്ലേ അവനുമായുള്ള കൂട്ട് വേണ്ടാന്ന് . കേൾക്കില്ല
എന്റെ മോൻ വിഷമിക്കണ്ട. പൊക്കം ഇല്ലാത്ത കുള്ളൻ മാർക്ക് തോന്നുന്നതാ.
ഇനി ആര് വിളിച്ചാലും നീ മൈൻഡ് ചെയ്യണ്ട. അമ്മ അവനെ ആശ്വസിപ്പിച്ചു.
കുട്ടികൾ എല്ലാം ഇപ്പോൾ അങ്ങനെയാ വിളിക്കുന്നത്.
അൾ കുട്ടത്തിലൊക്കെനിൽക്കുമ്പോഴും, റോഡിൽ കൂടെ നടക്കുമ്പോഴും ആകും ആ വിളി വരുന്നത്
ഡാ.... തോട്ടേ........
സ്കൂളിൽ പോകാൻ തന്നെ തോന്നുന്നില്ല
നാട്ടിലും അയൽക്കാരും കൂട്ടുകാരും ഒക്കെ ഇപ്പോൾ വിളിക്കും തോട്ട...
ഉയരം കൂടിയതിന് ആദ്യമായി സ്വയം ശപിച്ചു.
കുറേയൊക്കെ എതിൽത്തു
ഒരു കൂട്ടം ചെന്നായ്ക്കൾക്ക് ഇടയിൽ പെട്ട മുയൽ കുഞ്ഞിന്റെ അവസ്ഥ ആയിരുന്നു അവന് .
പിന്നേടങ്ങോട്ട് പരമാവധി അവൻ ഒറ്റയ്ക്ക് നടക്കാൻ ശ്രമിച്ചു. വിവാഹം, ഉത്സവം, സ്കൂൾ യുവജനോത്സവം അങ്ങനെ ഒരുമിച്ച് കൂടുന്നിടത്തൊന്നും പോകാതെയായി.
സ്വയം ഉൾവലിഞ്ഞു
എന്നിട്ടും ആ പേര് അവനെ പിൻതുടർന്നു.
ഹൈസ്കൂൾ വിദ്യഭ്യാസം കഴിയുന്നത് വരേയും
NB. എല്ലാപേർക്കും കാണും ഇതുപോലൊരു പേര് . അത് അറിഞ്ഞും അറിയാതെയും അവരെ വേദനിപ്പിക്കുന്നുണ്ടാകും ചിലപ്പോഴെങ്കിലും .
സ്വന്തം
Sk Tvpm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo