കാർണിവലിൽ എപ്പോഴും ആൾക്കൂട്ടമുള്ള ഭാഗമാണ്
നീരാളി റൈഡ് എവിടെ കാർണിവലുമായി ചെന്നാലും കമിതാക്കളുടെ ചാകരയാണ്
നീരാളിയിൽ
ഉയർന്നു വട്ടം ചുറ്റി താഴ്ന്നിടയ്ക്കുയർന്നു ചുഴറ്റി നീരാളിക്കാൽ ബക്കറ്റ് ചെരിഞ്ഞെറിഞ്ഞ്
വരുമ്പോൾ പെൺകുട്ടികൾ
കൂടെയുള്ളവരെ ഇറുകെ കെട്ടിപ്പിടിച്ചിട്ടുണ്ടാകും
പിന്നെ കാമുകന്മാരുടെ അത്യാഗ്രഹമൊക്കെ പരാതിയില്ലാതെ
തീർത്തേ പോകാറുള്ളൂ
മുന്നിൽ ഒരു പത്തംഗ സംഘം
കോളേജ് പിള്ളേരാ
പക്ഷേ കണക്ക് ഒക്കുന്നില്ല എട്ടു പെണ്ണും രണ്ടാണും മാത്രം ഒരു ജോഡി കോളേജീന്നു ലൈസൻസുള്ളതാ കണ്ടാലറിയാം
ചേട്ടാ ന്നു വിളിച്ചു ജിപ്സൻ
ഒരു ബക്കറ്റിൽ ഇരിപ്പു കഴിഞ്ഞു പെൺകുട്ടികൾ ആരും കയറാത്തതിനാൽ ഓരോ ബക്കറ്റു താഴ്ത്തി ജോഡിപോലെ എല്ലാരും തിരക്കിട്ടാ കയറിയത് അവസാനം ആ ചെറുക്കന്റ്റെ
ബക്കറ്റിലെ ഒരു സീറ്റും ഒരു സുന്ദരിക്കുട്ടീം മിച്ചം കയറാതെ മടിച്ചു നിന്ന അതിനെ എല്ലാവളുമാരും കൂടി ഒച്ചയിട്ടാ കയറ്റിയത്
എല്ലാരുംകൂടി ആ കൊച്ചിനെ ചതിച്ചതാ ഹോ എന്തൊക്കെ കാണണം
ചന്ദ്രൂ പേടിക്കണ്ടടീ ആരോ വിളിച്ചു കൂവി ചന്ദ്രലേഖ ഭയത്തോടെ ചുറ്റും നോക്കി നീരാളി പതിയെ കാലിളക്കാൻ തുടങ്ങി ചന്ദ്രു മുറുക്കെ കമ്പിയിൽ പിടിച്ചു സ്പീഡു കൂടിയതും പെൺകുട്ടികളുടെ ഭയന്ന കൂവലും
വയറ്റിൽ നിന്നും ഒരാന്തൽ
സ്വയമറിയാതെ ചന്ദ്രു അവനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു
വേഗം കുറഞ്ഞപ്പോൾ ഒരു കാഴ്ച തന്നെയായിരുന്നു
അവന്റ്റെ മാറിൽ മയങ്ങിയ പ്രാവു പോലെ അവൾ നിഷ്കളന്കമായ നേർത്തൊരു ചിരിയോടെ അവനും
ഇറങ്ങി വന്നപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല
നല്ലൊരമ്മേടെ മോനാണല്ലോ
എനിക്കൊരു ചിരി സമ്മാനിച്ച്
ഊം..ന്ന് മൂളി അവൻ വേഗം നടന്നു പോയി
ചന്ദ്രു ആകെ തളർന്നു പോയി
നടക്കാൻകൂടി ശക്തിയില്ലാത്ത പോലെ
ശാലു കളിയാക്കി ഇതിനിപ്പോ
എന്താടി ഇഷ്ടമില്ലെ നല്ല മണമുള്ള സോപ്പിട്ട് കുളിച്ചാ മതി ചന്ദ്രൂ
ഒരു തരത്തിലാ ഹോസ്റ്റലിലെത്തിയത് കിടന്നിട്ട്
ഉറക്കം വരുന്നില്ല രണ്ടുവർഷം പിറകേ നടന്നിട്ട് താൻ തിരിഞ്ഞു പോലും നോക്കീട്ടില്ല നാളെ എങ്ങനെ ഫെയ്സ് ചെയ്യും രാവിലെ എന്തേലും പറഞ്ഞു വീട്ടിൽ പോയാലോ ഹോ
ഡാഡി അപ്പത്തന്നെ ഇങ്ങോട്ടു വിളിക്കും
ഒന്നും വേണ്ട.
പക്ഷേ ചന്ദ്രൂന്റ്റെ മുന്നിൽ പിന്നീട് ജിപസൻ വന്നതേയില്ല അവൾക്കാശ്വാസം തോന്നി
പക്ഷേ രണ്ടാഴ്ചയായപ്പോൾ അവൾ പൊട്ടിത്തെറിക്കുമെന്ന സ്ഥിതിയായി
ഉച്ചയായപ്പോൾ പുറത്തേക്കിറങ്ങി തിരികെയെത്തിയപ്പോഴാണ്
ഞാവലിന്റ്റെ താഴെയുള്ള ചെറിയ കോമ്പൗണ്ടിൽ ജിപ്സൻ തനിയെ നിൽക്കുന്നത് കണ്ടത് ചന്ദ്രു വേഗം അങ്ങോട്ടു നടന്നു
എന്നെ നാണം കെടുത്തി വൈരാഗ്യം തീർത്തല്ലേ ഉള്ളിൽ വിറച്ചാണേലും
ഒരു വിധം പറഞ്ഞൊപ്പിച്ചു
അവൻ പൊട്ടിച്ചിരിച്ചാൽ പറയാൻ വച്ചത് അറിയാതെ പറഞ്ഞു പോയി
എന്തു വേണേലും ചെയ്യാരുന്നല്ലോ
എന്തിനാ മടിച്ചത് ചതിയന്മാരും
ചതിയത്തികളുമാ എല്ലാം
ചന്ദ്രു ഇപ്പം കരയുന്ന പോലായി
രണ്ടു നിമിഷം
ജിപ്സനൊന്നും പറഞ്ഞില്ല പതിയെ
എന്തും ചെയ്യില്ല പക്ഷേ
ഇഷ്ടമാണ് എന്നൊരു ചിരി കിട്ടിയിരുന്നെന്കിൽ
നൂറുമ്മ തരുമായിരുന്നു
നൂറുമ്മ അവന്റ്റെ കണ്ണിൽ ചെറിയ നനവു വരുന്നുണ്ടായിരുന്നു
അവൻ വേഗം തിരിഞ്ഞു നടക്കാൻ
ഭാവിച്ചു
പക്ഷേ അതിനു മുമ്പേ
തലകറക്കം വന്നാലെന്ന പോലെ
ജിപ്സന്റ്റെ മാറിലേക്ക്
ചന്ദ്രു വീണു പോയിരുന്നു
ഞാവൽ പഴങ്ങൾ പൊഴിഞ്ഞു
വീണുകൊണ്ടിരുന്നു.
വി ജി വാസ്സൻ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക