നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു സഖാവിന്‍റെ പ്രണയം (കഥ)


രോഹിത്..
അവനൊരു സഖാവാണ്..
ഗുല്‍മോഹര്‍ പൂക്കള്‍ ചെംപട്ടു വിരിച്ച ക്യാംപസ്സിനെ മുദ്രാവാക്യം വിളിയാല്‍ പ്രകമ്പനം കൊള്ളിക്കുന്നവന്‍..
പരോപകാരി..
അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരന്‍..
പാര്‍ട്ടിയാണ് അവനെല്ലാം..
അതുകഴിഞ്ഞിട്ടേയുള്ളു ബാക്കിയെന്തും.. പഠിത്തം പോലും..
പ്രണയം... അങ്ങനെയൊരു വികാരത്തെ പറ്റി അവന്‍ ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.. ഒരിക്കലൊരു പാര്‍ട്ടി പരിപാടിയില്‍ വെച്ചു അവളെ കാണുന്നതു വരെ..
അവള്‍.. പാര്‍ട്ടി സമ്മേളനത്തില്‍ വെച്ചു കണ്ട ആ നീല ചുരിദാറുകാരി...
അവള്‍ അവന്‍റെ ഹൃദയം കീഴടക്കി...
ഇതാണ് നിന്‍റെ പെണ്ണ്... എന്ന് ആരോ മന്ത്രിക്കുന്നതുപോലെ അവനു തോന്നി..
പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ അവളെപ്പറ്റി മാത്രം ഓര്‍ത്തു..
ആ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല.. ഊണിലും ഉറക്കത്തിലുമെല്ലാം അവള്‍ മാത്രം ..
ഊരും പേരുമൊന്നും അറിയാത്ത ആ പെണ്‍കുട്ടി..
സ്വപ്നത്തില്‍ അവളൊരു മാലാഖയായി അവനെ വിളിച്ചുണര്‍ത്തി..
അവളെ കണ്ടതില്‍ പിന്നെ തനിക്ക് എന്താണ് പറ്റിയത് എന്ന് എത്ര ആലോചിച്ചിട്ടും അവനു മനസ്സിലായില്ല..
ഇത്തരം മൃദുല വികാരങ്ങള്‍ തനിക്ക് ഉണ്ടാകുമെന്ന് അവന്‍ കരുതിയില്ല..
പുച്ഛമായിരുന്നു പ്രണയത്തോട്... പ്രണയിക്കുന്നവരോട്..
എന്നിട്ടിപ്പോള്‍ അതേ പാതയില്‍ താനും സഞ്ചരിക്കുകയാണോ?
അവന്‍റെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി...
അവസാനം അവന്‍ ഒരു തീരുമാനത്തില്‍ എത്തി..
എന്തായാലും അവളെ മറക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.. അതുകൊണ്ട് എത്രയും പെട്ടെന്ന് അവളെ കണ്ടുപിടിക്കണം..
അവന്‍ ഉറ്റ സുഹൃത്തുക്കളുടെ സഹായം തേടി..
ചങ്കിനു ചങ്കായ രണ്ട് ചങ്ങാതിമാരുണ്ട് അവന്.. വെെശാഖും , അഫ്നാസും..
പക്ഷേ ഈ കാര്യം അറിഞ്ഞപ്പോള്‍ അവര്‍ അവനെ നിരുത്സാഹപ്പെടുത്തി..
''പേര് പോലും അറിയാതെ എങ്ങനെയാ''..
എന്നാല്‍ രോഹിത്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല..
അവസാനം അവന്‍റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കൂട്ടുകാര്‍ കീഴടങ്ങി..
രോഹിതിന്‍റെ മനസ്സു കവര്‍ന്ന ആ നീല ചുരിദാറുകാരിയെ പറ്റിയുള്ള അന്വേഷണം അവര്‍ ആരംഭിച്ചു..
അന്നത്തെ സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ എടുത്തപ്പോള്‍ അവളുടെ സ്ഥലത്തെക്കുറിച്ചുള്ള ഏകദേശ രൂപം കിട്ടി..
ഇനിയും കടമ്പകളേറെ ബാക്കിയുണ്ട്..
അവര്‍ മുന്നോട്ട് പോവാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ചു..
അപ്പോളാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള വനിതാ കണ്‍വെന്‍ഷന്‍റെ കൂപ്പണ്‍ വിതരണത്തിന്‍റെ ചുമതല രോഹിതിനു കിട്ടുന്നത്..
അവന്‍ അവളുടെ നാട്ടിലെ വിതരണ ചുമതല തന്നെ ചോദിച്ചു വാങ്ങി..
അങ്ങനെ പിറ്റേ ദിവസം കൂപ്പണ്‍ വിതരണം ചെയ്യാന്‍ അവളുടെ നാട്ടിലെത്തി. കൂടെ ചങ്ങാതിമാരും...
ഓരോ വീടുകള്‍ കയറിയിറങ്ങി..
പക്ഷേ അവളുടെ വീട് മാത്രം കണ്ടെത്താനായില്ല..
കൂട്ടുകാര്‍ക്ക് മടുപ്പായി..
രോഹിതിനു നിരാശ തോന്നിയില്ല..
''ഇനിയും ഒരുപാട് വീടുകള്‍ ഉണ്ടല്ലോ.. കണ്ടെത്താതിരിക്കില്ല..നിങ്ങള്‍ക്ക് മടുത്തെങ്കില്‍ തിരിച്ചു പോകാം .. എന്‍റെ സ്വപ്നത്തിലെ മാലാഖയെ കണ്ടെത്തുന്നതു വരെ എനിക്ക് വിശ്രമമില്ല.''
അവന്‍ പ്രഖ്യാപിച്ചു..
എന്തിനും കൂടെ നില്‍ക്കുന്ന ചങ്ക് ചങ്ങാതിമാര്‍ അവനെ തനിച്ചു വിട്ടില്ല..
''എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം..''
വെെശാഖ് പറഞ്ഞു..
അവര്‍ മൂന്നു പേരും വീണ്ടും വീടുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി..
വെെകുന്നേരമായി..
''ഒരു വീടും കൂടി കയറിയിട്ട് ഇന്നത്തേക്ക് നിര്‍ത്താം.. ''
അഫ്നാസ് പറഞ്ഞു..
അങ്ങനെ അവര്‍ അന്നത്തെ അവസാനത്തെ വീടിന്‍റെ മുന്നിലെത്തി..
ഭംഗിയുള്ളൊരു കൊച്ചു വീട്..
കോളിംഗ് ബെല്‍ അടിക്കാനായി ഉമ്മറത്തേക്ക് കയറാന്‍ തുടങ്ങുകയായിരുന്നു..
അപ്പോളതാ അകത്തു നിന്നും ഉമ്മറത്തേക്കിറങ്ങി വരുന്നു അവള്‍.. ഒരു നിറ നെല്‍ക്കതിര്‍ പോലെ..
രോഹിതിന്‍റെ നെഞ്ച് പടാ പടാ ഇടിക്കാന്‍ തുടങ്ങി..
എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അവന്‍ പകച്ചു നിന്നു..
''ഞങ്ങള്‍ ഈ കൂപ്പണ്‍ തരാന്‍ വന്നതാ''..
വെെശാഖ് പെട്ടെന്ന് കയറി പറഞ്ഞു..
''ഞാന്‍ അമ്മയെ വിളിക്കാം.''
അതും പറഞ്ഞ് അവള്‍ അകത്തേക്ക് കയറിപ്പോയി..
അകത്തു നിന്നും അവളുടെ അമ്മ ഇറങ്ങി വന്നു..
''വനിതാ കണ്‍വെന്‍ഷന്‍റെ കൂപ്പണ്‍ തരാന്‍ വന്നതാണ്..''
രോഹിത് കൂപ്പണ്‍ അവര്‍ക്ക് നേരെ നീട്ടി..
''ഇവിടെത്തെ വനിതാ അംഗങ്ങളുടെ പേര് വേണം''..
''എന്‍റെ പേര് ബിന്ദു.. മോളുടെ പേര് എെശ്വര്യ''..
അവളുടെ അമ്മ പറഞ്ഞു..
''വരുന്ന ഞായറാഴ്ചയാണ് കണ്‍വെന്‍ഷന്‍.. രണ്ടു പേരും തീര്‍ച്ചയായും പങ്കെടുക്കണം''..
ഇതും പറഞ്ഞ് അവര്‍ മൂന്നു പേരും അവിടുന്ന് ഇറങ്ങി..
''എെശ്വര്യ''...
രോഹിത് ഒരായിരം തവണ ആ പേര് മനസ്സില്‍ ഉരുവിട്ടു..
ഏതായാലും അവളെ കണ്ടെത്താന്‍ കഴിഞ്ഞല്ലോ..
അവന്‍റെ മനസ്സു സന്തോഷം കൊണ്ടു തുള്ളിച്ചാടി..
ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്.. തന്‍റെ ഇഷ്ടം അവളെ അറിയിക്കണം.. അവളുടെ മനസ്സു അറിയണം.. അങ്ങനെ ഒരുപാട്..
ഇഷ്ടമാണെന്ന് പറഞ്ഞ് അവളുടെ പിന്നാലെ നടക്കാനൊന്നും തന്നെ കിട്ടില്ല.. പാര്‍ട്ടിയില്‍ തനിക്ക് ഒരു ഭാവിയുണ്ട് അത് കളഞ്ഞിട്ടുള്ള പരിപാടിയൊന്നുമില്ല..പക്ഷേ തന്‍റെ ഇഷ്ടം അവളെ അറിയിക്കണം.. അതിനു എന്താണ് ഒരു മാര്‍ഗ്ഗം??
അവന്‍ തല പുകഞ്ഞ് ആലോചിച്ചു..
ഒന്നും തെളിഞ്ഞു വന്നില്ല..
എന്തായാലും തന്‍റെ ഇഷ്ടം അവളെ അറിയിക്കണം.. അവള്‍ക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും തന്‍റെ ഹൃദയത്തില്‍ ഇനി മറ്റൊരു പെണ്ണിനും സ്ഥാനമുണ്ടാവില്ല..
അവന്‍ ഉറപ്പിച്ചു..
വനിതാ കണ്‍വെന്‍ഷന്‍ വന്നെത്തി..
രോഹിത് രാവിലെത്തന്നെ കുളിച്ച് റെഡിയായി..
''അവളും അമ്മയും പരിപാടിയില്‍ പങ്കെടുക്കുമോ?''
രോഹിതിനു സംശയമായി..
''പങ്കെടുക്കും.. പാര്‍ട്ടി അനുഭാവികളായതു കൊണ്ടാണല്ലോ സമ്മേളനത്തിനു വന്നത് .. അതുകൊണ്ട് ഇതിനും വരും''..
അവന്‍ തന്നെ ആശ്വാസവും കണ്ടെത്തി.
അപ്പോഴേക്കും ചങ്ങാതിമാരും റെഡിയായി വന്നു.. അവര്‍ മൂന്നു പേരും കൂടി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു..
അവിടെ ആളുകള്‍ എത്തി തുടങ്ങുന്നതേയുള്ളു.. രോഹിതും കൂട്ടുകാരും എല്ലായിടത്തും ഓടി നടന്നു..
ഒരുക്കങ്ങളൊക്കെ ശ്രദ്ധിച്ചു..
പരിപാടി തുടങ്ങാന്‍ സമയമായി.. വന്നവരൊക്കെ ഇരിപ്പുറപ്പിച്ചു..
''അവളെ കാണുന്നില്ലല്ലോ.. ഇനിയിപ്പോ വരാതിരിക്കുമോ''?
രോഹിതിനു ആധിയായി..
''വരുമെടാ, നീ വിഷമിക്കാതിരിക്ക്..''
ചങ്ങാതിമാര്‍ സമാധാനിപ്പിച്ചു..
''വന്നാ മതി''
അതും പറഞ്ഞ് രോഹിത് തിരിഞ്ഞു സ്റ്റേജിനടുത്തേക്ക് നടന്നു..
''രോഹിത് ''..
വെെശാഖിന്‍റെ വിളി കേട്ട് അവന്‍ തല തിരിച്ചു നോക്കി..
അവന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു പോയി..
രണ്ടു കൂട്ടുകാരികളോടൊപ്പം കളി പറഞ്ഞും പൊട്ടിച്ചിരിച്ചും നടന്നു വരുന്നു അവള്‍.. കടും പച്ച നിറമുള്ള ചുരിദാറില്‍ അവള്‍ അന്നു കണ്ടതിലും പതിന്മടങ്ങ് സുന്ദരിയായതു പോലെ അവനു തോന്നി..
വെെശാഖും അഫ്നാസും ഓടി വന്ന് അവള്‍ക്കും കൂട്ടുകാരികള്‍ക്കും ഇരിപ്പിടങ്ങള്‍ കാണിച്ചു കൊടുത്തു ..
പരിപാടി തുടങ്ങി.. രോഹിതിന്‍റെ മനസ്സു പക്ഷേ അവിടെയൊന്നുമായിരുന്നില്ല..
അത് എെശ്വര്യക്കു ചുറ്റും വട്ടമിട്ട് പറക്കുകയായിരുന്നു..
പരിപാടികഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ചായ കൊടുക്കുന്നുണ്ടായിരുന്നു.. അവള്‍ക്കുള്ള ചായയുമായി രോഹിത് തന്നെ വന്നു.. ചായ കപ്പ് കെെമാറിയപ്പോള്‍ അവന്‍റെ കെെകള്‍ വിറച്ചു.. അവളുടെ കണ്ണുകള്‍ അവന്‍റെ കണ്ണുകളില്‍ ഉടക്കി.. അവ തന്‍റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയതായി അവനു തോന്നി..
''എടാ, നീ അവളോട് കാര്യം പറ''..
ചങ്ങാതിമാര്‍ അവനെ നിര്‍ബന്ധിച്ചു..
''പാടില്ല ,, ഇപ്പോള്‍ പറഞ്ഞാല്‍ അവള്‍ എന്നെ വെറുമൊരു പൂവാലാനായിട്ടേ
കാണൂ.. സമയമാവട്ടെ പറയാം..''
രോഹിത് പറഞ്ഞു..
അവളും കൂട്ടുകാരികളും തിരിച്ചു പോകാന്‍ ഒരുങ്ങി..
''എന്താ അമ്മ വരാതിരുന്നത്''?
രോഹിത് എെശ്വര്യയോടായി ചോദിച്ചു..
''ഒന്നുമില്ല''..
അതും പറഞ്ഞു അവള്‍ കൂട്ടുകാരിയുടെ കെെയ്യും പിടിച്ചു മുന്നോട്ട് നടന്നു ..
അവള്‍ നടന്നു ദൂരേക്ക് മറയുന്നതുവരെ അവനത് നോക്കി നിന്നു..
ദിവസങ്ങള്‍ കടന്നു പോയി.. രോഹിതിന്‍റെ മനസ്സ് എെശ്വര്യയെ കാണാന്‍ വല്ലാതെ കൊതിച്ചു..
ഒരു ദിവസം അവന്‍ ചങ്ങാതിമാരോടൊപ്പം അവളുടെ വീടിനു മുന്നിലൂടെ പോയി നോക്കി...
പക്ഷേ അവളെ കാണാനായില്ല.. അവനു വല്ലാത്ത വിഷമം തോന്നി..
അന്നുരാത്രി നിദ്രാ ദേവി അവനെയൊന്നു തൊട്ടു തലോടിയതു പോലുമില്ല..
പിറ്റേന്നു രാവിലെ ഒട്ടും ഉത്സാഹമില്ലാതെ കോളേജിലേക്ക്
പോകാന്‍ റെഡിയാകുകയായിരുന്നു രോഹിത്.. അപ്പോളാണ് അവന്‍റെ മൊബെെലില്‍ അഫ്നാസിന്‍റെ കോള്‍ വന്നത്..
''നീ വേഗം കോളേജിലേക്ക് വാ.. ഒരു നല്ല വാര്‍ത്തയുണ്ട്''..
''എന്താ ''..
''അതൊക്കെയുണ്ട്, നേരിട്ട് പറയാം''..
അഫ്നാസ് ഫോണ്‍ വെച്ചു..
രോഹിത് വേഗം കോളേജിലെത്തി..
അഫ്നാസും വെെശാഖും അവനെ കാത്തിരിക്കുകയായിരുന്നു..
''എടാ അവളെ പറ്റിയുള്ള കുറച്ച് ഡീറ്റയില്‍സ് കിട്ടിയിട്ടുണ്ട്.., പിന്നെ ഫേസ്ബുക്ക് ഐഡിയും..''
ചങ്ങാതിമാരുടെ വാക്കുകള്‍ കേട്ട് അവന്‍റെ മുഖം തെളിഞ്ഞു.. കാര്‍മേഘം നീങ്ങിയ ആകാശം പോലെ...
അവളുടെ ഫേസ്ബുക്ക് എെഡിയിലേക്ക് അവന്‍ അപ്പോ ത്തന്നെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു..
പിന്നെ കാത്തിരിപ്പിന്‍റെ നിമിഷങ്ങളായിരുന്നു..
ഓരോ മണിക്കൂറിലും അവന്‍ റിക്വസ്റ്റ് ആക്സപറ്റ് ചെയ്തിട്ടുണ്ടോയെന്ന് നോക്കി കൊണ്ടിരുന്നു..
ഇല്ല.. ആക്സപറ്റ് ചെയ്തിട്ടില്ല..
രണ്ടു ദിവസം അങ്ങനെ കടന്നു പോയി..
മൂന്നാം ദിവസം രാവിലെ എഫ് ബി തുറന്നു നോക്കിയ രോഹിതിനു സന്തോഷം അടക്കാനായില്ല.. അവള്‍ തന്‍റെ റിക്വസ്റ്റ് സ്വീകരിച്ചിരിക്കുന്നു..
അവന്‍ ചങ്ങാതിമാരെ വിളിച്ചു കാര്യം പറഞ്ഞു.. അവര്‍ക്കും സന്തോഷമായി..
''ഇനി പതുക്കേ മെസ്സേജ് അയച്ചു അവളെ കൂടുതല്‍ അറിയാം''..
രോഹിത് വിചാരിച്ചു..
പിന്നെയും കുറച്ച് ദിവസം കഴിഞ്ഞാണ് അവന്‍ മെസ്സേജ് അയച്ചത്..
ആദ്യത്തെ ദിവസം മറുപടി ഒന്നും ഉണ്ടായില്ല..
പിറ്റേന്ന് അവളെ ഓണ്‍ലെെനില്‍ കണ്ടപ്പോള്‍ അവന്‍ ഒരു മെസ്സേജ് കൂടി അയച്ചു നോക്കി..
അവള്‍ ഒരു സ്മെെലി തിരിച്ച് അയച്ചു..
രോഹിതിനു ആഹ്ളാദം അടക്കാനായില്ല..
''എന്നെ അറിയാമോ?''
അവന്‍ അടുത്ത മെസ്സേജ് വിട്ടു..
''കണ്ടിട്ടുണ്ടല്ലോ''..
അവളുടെ മറുപടി..
പിന്നെ രണ്ടു പേരും ഒന്നും മിണ്ടിയില്ല...
എല്ലാ ദിവസവും രോഹിത് അവള്‍ക്ക് മെസ്സേജ് അയക്കാന്‍ തുടങ്ങി..
അവന്‍റെ ചോദ്യങ്ങള്‍ക്ക് അവളും മറുപടി കൊടുത്തു..
അങ്ങനെ കാത്തു കാത്തിരുന്ന ഒരു ദിവസം അവന്‍ അവളുടെ മുന്‍പില്‍ തന്‍റെ മനസ്സു തുറന്നു കാട്ടി..
അവളുടെ ഭാഗത്തു നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല..
പിന്നെ കുറച്ച് ദിവസത്തേക്ക് അവളെ ഒാണ്‍ലെെനില്‍ കണ്ടതേയില്ല..
രോഹിതിനു വല്ലാത്ത സങ്കടം തോന്നി..
കോളേജില്‍ പോലും പോകാതെ വീട്ടില്‍ ത്തന്നെ മുറിയടച്ചിരുന്നു..
ചങ്ങാതിമാര്‍ വിളിച്ചിട്ട് പോലും ഫോണ്‍ എടുത്തില്ല..
ഒരാഴ്ച കടന്നു പോയി..
ഒന്നും ചെയ്യാനില്ലാത്ത ഒരു നിമിഷത്തില്‍ അവന്‍ വെറുതേ ഫേസ്ബുക്കില്‍ കയറി നോക്കി..
ഇന്‍ബോക്സില്‍ അവളുടെ ഒരു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു..
അവന്‍ പേടിയോടെ അത് തുറന്ന് നോക്കി..
''എന്തു പറ്റി?. എന്താ ഓണ്‍ലെെനില്‍ വരാത്തത്?''.
അതായിരുന്നു അവളുടെ മെസ്സേജ് ..
''എനിക്ക് ഒരു ഉത്തരം തന്നില്ല, അത് എന്തുമായികൊള്ളട്ടെ തുറന്നു പറഞ്ഞോളൂ..''
അവന്‍ മറുപടി അയച്ചു..
''എനിക്കറിയില്ല എന്താ പറയേണ്ടത് എന്ന്''..
''ഇഷ്ടമാണോ അല്ലയോ?'''
''ആണെന്ന് തോന്നുന്നു..''
ആ ഒരു വാക്ക് മതിയായിരുന്നു രോഹിതിന്.. ലോകം കീഴടക്കിയ ഒരു ജേതാവിനെ പോലെ അവന്‍ ആഹ്ളാദിച്ചു...
രോഹിതും എെശ്വര്യയും ഇപ്പോള്‍ ഒരിക്കലും പിരിയാന്‍ പറ്റാത്ത പ്രണയജോഡികളാണ്.. ഒരുമിച്ചുള്ള ജീവിതത്തെകുറിച്ച് സ്വപ്നങ്ങള്‍ നെയ്തു കൂട്ടുന്നവര്‍... അവരുടെ സ്വപ്നങ്ങള്‍ സഫലമാവട്ടെ..
അജിന സന്തോഷ്

2 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot