Slider

സ്നേഹിക്കുന്നവര്‍

0

ദേ ഇത്തിരി നേരം കൂടി ..തലയില്‍ ഇങ്ങനെ ചുണ്ടുരസുമ്പോള്‍ നല്ല സുഖം ഉണ്ട് ...അവള്‍ ഒന്നുടെ അവനോടു ചേര്‍ന്നിരുന്നു ..
ഇനി മതിയെടി എനിക്ക് ചുണ്ട് വേദനിക്കുന്നു ...ഇത്തിരി കഴിഞ്ഞു ചെയ്തു തരാം ...
തണുത്ത് വിറക്കുന്ന ഡിസംബര്‍ തണുപ്പില്‍
രാവിലെ അവനോടു ഒട്ടി ഇരിക്കാന്‍ എന്ത് സുഖം ആണ് .
അതെ അവളുടെയും അവന്റെയും മനസ്സും സംഭാഷണങ്ങളും എനിക്ക് നന്നായി അറിയാം..
എന്നും അവരുടെ സ്നേഹപ്രകടങ്ങള്‍ കാണുന്നെ അല്ലെ അവളെ എത്ര ഒരുക്കിയാലും അവനു മതിയാകില്ല .
എപ്പോഴും നന്നായി വൃത്തിയാക്കി ..ഒരുക്കി ഇരുത്തി വായില്‍ ഭക്ഷണം കൊടുക്കുന്ന കാഴ്ച കാണാന്‍ എന്നും ഞാന്‍ അവരുടെ അടുത്ത് പോയി നില്‍ക്കും .
പക്ഷെ എന്നെ കാണുമ്പോഴെ അവന്‍ അവളോട്‌ പറയും വന്നു ഭൂതം വാ അകത്തു കയറ് ....ഇരിക്കുന്നിടതൂന്നിന്നു അനങ്ങാന്‍ കൂട്ടാക്കാത്ത മടിച്ചിയെ അവന്‍ വലിച്ചും
തട്ടിയും ഉരുട്ടിയും അകത്തു കയറ്റും .
എന്നിട് അവളെ ആരും നോക്കാതെയും ..തൊടാതെയും ഇരിക്കാന്‍ ഉമ്മറത്ത്‌ തന്നെ കാവല്‍ നില്‍ക്കും.
അവന്റെ അനുവാദം കൂടാതെ ഞാന്‍ കൈ എങ്ങാനും വച്ചാല്‍ പിന്നെ ഒരു യുദ്ധം ആണ് ...ആ കൈ ഞാന്‍ മാറ്റുന്ന വരേയ്ക്കും അത് തുടര്‍ന്നോണ്ടിരിക്കും.
അതെ ഇവര്‍ ഇണകുരുവികള്‍ രണ്ടു വര്‍ഷം മുന്നേ ആണ് എനിക്കിഷ്ടം ഇല്ലാതെ ഇരുന്നിട്ടും ഇവര്‍ എന്റെ വീട്ടിലേക്ക്‌ വരുന്നത് .
ദിവസങ്ങള്‍ പോകെ ഞാന്‍ ഇവരുടെ പ്രേമസലാപം കണ്ടു കണ്ടു ഇവരിലേക്ക് അടുക്കുകയായിരുന്നു ..
രാവിലെ മുതല്‍ തുടങ്ങും ഇവരുടെ സ്നേഹപ്രകടനങ്ങള്‍
ഇടക്ക് അവള്‍ പിണങ്ങും പിന്നെ കുറച്ചു നേരം രണ്ടും രണ്ടിടത്ത് ഇരിക്കുന്ന കാണാം
ആ ഇരുത്തത്തിനു അധികം ആയുസ്സ് കാണില്ല ..ഇത്തിരി കഴിഞ്ഞാല്‍ കാണാം അവന്റെ നെഞ്ചോടു ചേര്‍ന്നുള്ള അവളുടെ ഇരിപ്പ് ...
.അത് കാണുമ്പൊള്‍ എനിക്ക് ചിരി വരും ..ഞാന്‍ ചിരിച്ചാല്‍ അപ്പൊ അവനു ദേഷ്യം വരും ..അപ്പൊ തുടങ്ങും അവന്റെ ചീത്തവിളി ..
അവള്‍ക്കു എല്ലാത്തിനും മടി ആണ് ..എല്ലാം അവന്‍ തന്നെ ചെയ്തു കൊടുക്കണം ഭക്ഷണം വായില്‍ എടുത്തു അവള്‍ ഇരിക്കുന്നിടത് കൊണ്ട് കൊടുത്താലെ അവള്‍ കഴിക്കു .ഇരിക്കുന്നിടത് നിന്നും ഒരടി അനങ്ങില്ല...
എല്ലാം കഴിച്ചു വിയര്‍ നിറഞ്ഞാല്‍ പിന്നെ അവനോടു ഒട്ടി ഉള്ള ഉറക്കം .....അവനും അതാണിഷ്ടം .
അവളുടെ ദേഷ്യം കാണാന്‍ അവളെ ഇടക്ക് തട്ടി അകറ്റും എങ്കിലും അവള്‍ പിണങ്ങി എന്ന് തോന്നിയാല്‍
പിന്നാലെ പോയി പിടിച്ചു അടുത്തിരുത്തും ..
പിന്നെ നെഞ്ചോടു ചേര്‍ത്ത് വയ്ക്കും ..അതോടുകൂടി അവളുടെ പരാതിയും പരിഭവവും ഒക്കെ തീരും ..
ഇതെല്ലാം കണ്ടു കണ്ടു അവരുടെ ഓരോ വര്‍ത്തമാനങ്ങളും ഓരോ ചലനങ്ങളും എനിക്ക് കാണാപാഠം ആണ് ....
***********************************************
ഇന്നു രാവിലെ അവന്റെ പരാതിയും കരച്ചിലും കേട്ടിട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത് ..എന്താന്നു അറിയാന്‍ ഓടി ചെന്നപ്പോ കണ്ടു...
അവന്റെ പ്രിയതമ നിലത്തു കിടക്കുന്നു ..അനക്കം ഇല്ലാതെ .
വെപ്രാളപെട്ട് അവളെ കോരി ഞാന്‍ എടുത്തപ്പോ എന്തോ ആദ്യമായി അവന്‍ പ്രതികരിച്ചില്ല ..
കൈയില്‍ എടുത്തപ്പോ അവളുടെ ശരീരം മരവിച്ചിരിക്കുന്നു ..
അതെ അവന്റെ പ്രിയതമ അവനെ വിട്ടു പോയിരിക്കുന്നു ..അറിയാതെ കണ്ണ് നിറഞ്ഞു .
എന്റെ കൈയില്‍ കിടക്കുന്ന അവളേ നോക്കി ഇരുന്ന അവന്‍ ഉറക്കെ എന്തൊക്കെയോ വിളിച്ചു പറയുനുണ്ട് ..
അവള്‍ അനങ്ങുനില്ല ..അവന്റെ കൂടെ കളിക്കുന്നില്ല അവനോടു ഒന്നും മിണ്ടുന്നില്ല എന്ന് ആയിരിക്കണം .
അതെ അത് തന്നെയാ അവന്‍ പറയുന്നേ എനിക്കറിയാം
അതൊന്നും കേള്‍ക്കാന്‍ ശക്തി ഇല്ലാതെ അവളെ എടുത്തു ഞാന്‍ പോരുമ്പോള്‍ കേട്ടു പിറകില്‍ നിന്നും അവന്റെ നെഞ്ച് പൊട്ടി ഉള്ള കരച്ചില്‍ .
അവളുടെ സംസ്കാരം കഴിഞ്ഞു തിരിച്ചു ഞാന്‍ അവന്റെ അടുത്ത് ചെല്ലുമ്പോള്‍ കണ്ടു വായില്‍ അവള്‍ക്കുള്ള ഭക്ഷണവും ആയി വാതിക്കല്‍ കാത്ത് നില്‍ക്കുന്ന അവനെ ..
എന്നെ കണ്ടതും ഓടി അടുത്ത് വന്നു എന്തൊക്കെയോ ചോദിച്ചു ...അവന്റെ പ്രിയപെട്ടവള്‍ എവിടെ എന്ന് ആയിരുന്നിരിക്കണം .....
കാരണം അവരുടെ ഓരോ സംഭാഷണവും എനിക്ക്
കാണാപാഠം ആയിരുന്നല്ലോ.
എങ്ങനെ ഞാന്‍ അവനോടു പറയും അവന്റെ പ്രിയതമ ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് യാത്ര ആയെന്ന്...
.ഇല്ല എനിക്കതിന് കഴിയില്ല ....
...
എനിക്ക്എന്നല്ല ആര്‍ക്കും അതിനു കഴിയും എന്ന് തോന്നുന്നില്ല . ......
****************************************************************************
(.സ്നേഹിക്കുന്നവര്‍ മനുഷ്യര്‍ ആണെങ്കിലും കിളികള്‍ ആണെങ്കിലും പ്രിയപെട്ടവരുടെ വേര്‍പാട്‌ എന്നും എല്ലാവര്‍ക്കും വേദന തന്നെ )
(ജയശ്രീ )....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo